Thursday, December 21, 2017

ഇന്ത്യ 56


  • ഭോപ്പാൽ ദുരന്തം നടന്നത് 
                  1984 ഡിസംബർ 2
  • ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു 
                  മീതൈൽ ഐസോ സയനേറ്റ്
  • ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി 
                  യൂണിയൻ കാർബൈഡ്
  • ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനി ചെയർമാൻ 
                  വാറൻ ആൻഡേഴ്സൺ
  • ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാ പ്രവർത്തനം 
                  ഓപ്പറേഷൻ ഫെയ്ത്ത്
  • ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ചത്  
                  ഗ്രീൻ പീസ് സംഘടന
  • ഗ്വാളിയോർ കോട്ട, ഝാൻസി കോട്ട എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം    
                  മധ്യപ്രദേശ്
  • കാളിദാസൻറെ ജന്മസ്ഥലം  
                  ഉജ്ജയിനി, മധ്യപ്രദേശ്
  • ഉജ്ജയിനി സ്ഥിതിചെയ്യുന്ന നദീ തീരം 
                  ക്ഷിപ്ര
  • ഓംകാരേശ്വർ ജലവൈദ്യുത നിലയം, ഇന്ദിരാഗാന്ധി ഡാം, ദുവാൻധർ വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                  മധ്യപ്രദേശ്
  • ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ വേണ്ടി ജലസത്യാഗ്രഹം നടത്തിയ സംഘടന 
                  നർമ്മദ ബചാവോ ആന്തോളൻ
  • ലോകപൈതൃക പട്ടികയിലിടം നേടിയ ഖജുരാഹോ, സാഞ്ചി സ്തൂപം, ഭീംബേട്ക എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ചമ്പൽ, നർമ്മദ, സാഗർ, ബെൻ സാഗർ ജലസേചന പദ്ധതികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സച്ചിൻ ഇരട്ട സെഞ്ചുറി നേടിയ സ്റ്റേഡിയം
                  ക്യാപ്റ്റൻ രൂപ്‌സിങ് സ്റ്റേഡിയം, ഗ്വാളിയോർ
  • ചമ്പൽക്കാടുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ഇന്ത്യയിലെ ആദ്യ രാമായണ ആർട്സ് മ്യൂസിയം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം 
                  മധ്യപ്രദേശ് (9)
  • ഇന്ത്യയിലെ ആദ്യ ട്രൈബൽ യൂണിവേഴ്സിറ്റി  
                  ഇന്ദിരാഗാന്ധി, നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, അമർഖണ്ഡ്
  • റുഡ്യാർഡ് ക്ലിപ്പിങ്ങിനു ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം 
                  കൻഹാ നാഷണൽ പാർക്ക്
  • സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം 
                  സിക്കിം
  • നാഥുല ചുരം, ജെലപ് ലാ ചുരം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം 
                  സിക്കിം
  • ഹിത പരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട  സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി 
                  ഗാങ്ടോക്ക് ഹൈക്കോടതി
  • പൂക്കളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം 
                  സിക്കിം
  • ഡെൻസോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെട്ട സംസ്ഥാനം 
                  സിക്കിം
  • സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി 
                  ടീസ്റ്റ
  • ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി 
                  ടീസ്റ്റ
  • ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം 
                  കേരളം
  • ഇന്ത്യയിൽ ഏറ്റവും കുറവ് ദേശീയ പാതകളുള്ള സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിൽ ആദ്യ 100% ശുചിത്വ സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിൽ ആദ്യ നിർമൽ സ്റ്റേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട  സംസ്ഥാനം 
                  സിക്കിം
  • സ്വച്ച് ഭാരത് മിഷൻറെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച ശുചിത്വ വിനോദസഞ്ചാര കേന്ദ്രം 
                  ഗാങ്ടോക്ക് (സിക്കിം)
  • സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച  സംസ്ഥാനം 
                  സിക്കിം
  • ഓപ്പൺ ഗവൺമെൻറ് ഡാറ്റ പോർട്ടൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം 
                  സിക്കിം
  • ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എ ടി എം സ്ഥിതിചെയ്യുന്നത്  
                  തെഗു, സിക്കിം (ആക്സിസ് ബാങ്ക്)
                                                                                                (തുടരും)

2 comments:

  1. ഓംകാരേശ്വർ ജലവൈദ്യുത നിലയം, ഇന്ദിരാഗാന്ധി ഡാം, ദുവാൻധർ വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം


    ഈ ചോദ്യത്തിന്റെ ഉത്തരം ഏതാണ് ?? പോസ്റ്റിൽ തെറ്റ്‌ പറ്റി എന്ന് തോന്നുന്നു... തിരുത്താമോ ??

    ReplyDelete
    Replies
    1. മധ്യപ്രദേശ് എന്ന ശരിയുത്തരം കൊടുത്തിട്ടുണ്ട്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി

      Delete