Wednesday, December 6, 2017

ഇന്ത്യ 41


  • ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം 
                       ഹരിയാന
  • ഇന്ത്യയിലാദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം 
                       ഹരിയാന
  • എല്ലാ ഗ്രാമങ്ങളും പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം 
                       ഹരിയാന
  • മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം 
                       ഹരിയാന
  • എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ  സംസ്ഥാനം 
                       ഹരിയാന
  • മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം 
                       ഹരിയാന
  • ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് നടപ്പിലാക്കിയ സംസ്ഥാനം 
                       ഹരിയാന
  • ഇന്ത്യയിലാദ്യമായി സ്വകാര്യ DNA ഫോറൻസിക് ലബോറട്ടറി നിലവിൽവന്നത്  
                       ഗുർഗാവോൺ, ഹരിയാന
  • വടക്ക് കിഴക്ക് ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്ന സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് 
                       അരുണാചൽ പ്രദേശ്
  • വടക്ക് കിഴക്ക് ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് 
                       ത്രിപുര
  • സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്ക് കിഴക്കൻ സംസ്ഥാനം 
                       സിക്കിം
  • ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ യുടെ ആസ്ഥാനം 
                       ഗുഡ്‌ഗാവ്, ഹരിയാന
  • ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കല്പന ചൗളയുടെ ജന്മസ്ഥലം 
                      കർണാൽ
  • ബസ്മതി അരി ഏറ്റവും കൂടുതൽ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം 
                       ഹരിയാന
  • സിറ്റി ഓഫ് സയന്റിഫിക്ക്‌ ഇൻസ്ട്രമെന്റ്സ് എന്നറിയപ്പെടുന്നത്  
                       അംബാല, ഹരിയാന
  • ഹോം ഗാർഡ് നിലവിലില്ലാത്ത സംസ്ഥാനം 
                      അരുണാചൽ പ്രദേശ്
  • അരുണാചൽ പ്രദേശ് എന്ന പേരിനർത്ഥം 
                      ചുവന്ന മലകളുടെ നാട്
  • സീറോ വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ 
                      ചൈന, ഭൂട്ടാൻ, മ്യാൻമാർ
  • ഏറ്റവും കൂടുതൽ തദ്ദേശ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • അരുണാചൽ പ്രദേശിന്റെ ആദ്യകാലനാമം 
                       North East Frontier Agency
  • ഇന്ത്യയിലെ 50-മത്തെ ടൈഗർ റിസർവ് 
                       കാംലാങ്, അരുണാചൽ പ്രദേശ്
  • ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ ബുദ്ധമത കേന്ദ്രം  
                       തവാങ്
  • മൗളിങ് ദേശീയോദ്യാനം, നംദഫ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • ഉദയസൂര്യൻറെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്  
                       അരുണാചൽ പ്രദേശ്
  • പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • A paradise still explored എന്നറിയപ്പെടുന്ന സംസ്ഥാനം 
                       അരുണാചൽ പ്രദേശ്
  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് 
                       അസം
  • ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 
                       അസം
  • സാത്രിയ ഏത് സംസ്ഥാനത്തെ ക്ലാസിക്കൽ നൃത്തരൂപമാണ്  
                       അസം
  • ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം 
                       അസം
                                                                                                 (തുടരും)

No comments:

Post a Comment