Tuesday, December 12, 2017

ഇന്ത്യ 47


  • തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം 
                           ഗുജറാത്ത്
  • സൂററ്റിന്റെ പഴയനാമം  
                          സൂര്യാപൂർ 
  • ഉകായ്, കാക്രപ്പാറ പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി 
                          താപ്തി (ഗുജറാത്ത്)
  • നഗരത്തിലെ മുഴുവൻ ഭാഗങ്ങളിലും CCTV സിസ്റ്റം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ നഗരം  
                          സൂററ്റ് 
  • യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്  
                          ചംപാനെർ-പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക് 
  • ഗുജറാത്തിൽ നാനോ കാർ ഫാക്ടറി സ്ഥിതിചെയ്യുന്നത് 
                          സാനന്ദ് 
  • 2007 ൽ ഭീകരാക്രമണം നടന്ന അക്ഷർധാം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                           ഗുജറാത്ത്

  • ശ്രീകൃഷ്ണൻറെ തലസ്ഥാന നഗരമായിരുന്ന ഗുജറാത്തിലെ സ്ഥലം  
                           ദ്വാരക
  • ഗുജറാത്ത് കലാപത്തെ അന്വേഷിച്ച കമ്മീഷൻ 
                           നാനാവതി കമ്മീഷൻ, കെ ജി ഷാ കമ്മീഷൻ
  • ഏഷ്യയിലെ ആദ്യത്തെ വിൻഡ് ഫാം സ്ഥാപിച്ചത് 
                           ഗുജറാത്ത്
  • വനമഹോത്സവം, ഭാരതീയ വിദ്യാഭവൻ എന്നിവ രൂപീകരിച്ചത് 
                           കെ എം മുൻഷി
  • എല്ലാ കുടുംബത്തിനും ഒരു ബാങ്ക് അകൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയുടെ പഴക്കൂട, എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയിലെ പ്രഥമ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനം 
                           ഹിമാചൽ പ്രദേശ് (കുന്നൂർ  ജില്ലയിലെ ചിനി താലൂക്കിൽ)
  • ഇന്ത്യയുടെ പർവ്വത സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയുടെ മിനി സ്വിറ്റ്സർലാന്റ്  
                           ഖജ്ജിയാർ, ഹിമാചൽ പ്രദേശ്
  • ഇന്ത്യയിലെ ആദ്യ ഹൈ ടെക് നിയമസഭ (ഇ വിധാൻ) നിലവിൽ വന്ന സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയിൽ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയിലെ ആദ്യ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ടത് 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യയിലാദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം 
                           ഹിമാചൽ പ്രദേശ് (സിംലയിൽ)
  • ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ സംസ്ഥാനം 
                           ഹിമാചൽ പ്രദേശ് (ലീല സേഥ് 1991 ൽ)
  • കേന്ദ്ര ഇ-വിധാൻ അക്കാദമി നടപ്പിലാക്കിയ സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • സ്റ്റേറ്റ് ഡാറ്റ സെൻറർ (SDC) നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് 
                           ധർമ്മശാല
  • ഇന്ത്യയിൽ ദലൈലാമയുടെ വാസസ്ഥലം 
                           ധർമ്മശാല
  • കുന്നിൻ മുകളിലെ വാരണാസി എന്നറിയപ്പെടുന്നത് 
                           മാണ്ഡി
  • ഇന്ത്യലാദ്യത്തെ ആസൂത്രിത പർവ്വത നഗരം  
                           ന്യൂബിലാസ്‌പൂർ
  • ഏറ്റവുമധികം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                           ഹിമാചൽ പ്രദേശ്
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ആസ്ഥാനം 
                           സിംല
  • ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി 
                           നാഥ്പാ ചാക്രി പ്രോജക്ട്
  • ഗിരി ജലസേചന പദ്ധതി, മണികരൺ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                           ഹിമാചൽ പ്രദേശ്
                                                                                                          (തുടരും)

No comments:

Post a Comment