Tuesday, December 26, 2017

ആനുകാലികം 19


  • ഇന്ത്യയിലെ ആദ്യത്തെ റയിൽവെ സർവ്വകലാശാല സ്ഥാപിക്കുന്നത് 
                      വഡോദര
  • തിരുവനന്തപുരത്ത് നടന്ന 22 മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് 
                      വാജിദ് (പാലസ്തീൻ)
  • നവാഗത സംവിധായകനുള്ള രജത ചകോരം നേടിയത് 
                      ഏദൻ (സംവിധാനം: സഞ്ജു സുരേന്ദ്രൻ)
  • മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത് 
                      മലിലാ ദി ഫെയർവെൽ ഫ്ളവർ (സംവിധാനം: അനൂച്ച ബന്യവതന)
  • തിരുവനന്തപുരത്ത് നടന്ന 22 മത് രാജ്യാന്തര ചലച്ചിത്രമേളയിൽ ജൂറി ചെയർമാൻ ആയിരുന്നത് 
                      മാർക്കോ മുള്ളർ
  • 2017 ലോക ഫുട്ബാൾ ക്ലബ് കിരീടം നേടിയത് 
                      റയൽ മാഡ്രിഡ്
  • ലോക ഫുട്ബാൾ ക്ലബ് കിരീടം നിലനിർത്തുന്ന ആദ്യ ടീം 
                      റയൽ മാഡ്രിഡ് (അവരുടെ മൂന്നാമത്തെ കിരീടം)
  • യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത് 
                      ഫെബ്രുവരി 21
  • യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാദിനമായി ആചരിക്കുന്നത് 
                      ഏപ്രിൽ 23
  • ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി 2017 ലെ വാക്കായി തിരഞ്ഞെടുത്തത്  
                      Youthquake (യുവാക്കളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് തിരഞ്ഞെടുപ്പാണ് ആസ്പദം)
  • ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി 2016 ലെ വാക്കായി തിരഞ്ഞെടുത്തത്  
                      Post-truth
  • ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017 മൂർത്തീ ദേവി പുരസ്ക്കാരം നേടിയത് 
                      ജോയ് ഗോസ്വാമി (ബംഗാൾ)
  • ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017 മൂർത്തീ ദേവി പുരസ്ക്കാരം നേടിയ കൃതി 
                      Du Dondo Phowara Matro
  • 2016 മൂർത്തീ ദേവി പുരസ്ക്കാരം നേടിയത് 
                      എം പി വീരേന്ദ്രകുമാർ
  • 2017 ഡിസംബറിൽ പാസാക്കിയ വന നിയമ ഭേദഗതി ബിൽ പ്രകാരം മരങ്ങളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടത്  
                      മുള
  • നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ആക്ടിങ് ചെയർമാനായി ഡിസംബർ 2017 ൽ നിയമിതനായത് 
                      ജസ്റ്റിസ് ഉമേഷ് ദത്താത്രേയ
  • ഡിസംബർ 2017 ൽ സ്ഥാനമൊഴിഞ്ഞ നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ചെയർമാൻ  
                      ജസ്റ്റിസ് സ്വതന്തർ കുമാർ
  • നാഷണൽ ഗ്രീൻ ട്രൈബ്യുണൽ രൂപീകരിച്ചത് 
                      2010 ഒക്ടോബർ 18
  • നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ആദ്യ ചെയർമാൻ  
                      ജസ്റ്റിസ് ലോകേശ്വർ സിങ് പന്ത്
  • ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം  
                      ഇന്ത്യ
  • ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയ രാജ്യം 
                      യു എ ഇ
  • ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയ രണ്ടാമത്തെ രാജ്യം 
                      യു എസ് എ
  • ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രണ്ടാമത്തെ രാജ്യം  
                     മെക്‌സിക്കോ
  • കേരള ലളിതകലാ അക്കാദമിയുടെ പുതിയ ചെയർമാൻ  
                      നേമം പുഷ്പരാജ്
  • ഇന്ത്യയിൽ നടന്ന ലോക ഹോക്കി ലീഗിൽ കിരീടം നേടിയത് 
                     ഓസ്ട്രേലിയ (ഇന്ത്യ മൂന്നാം സ്ഥാനം)
  • കേരള സർക്കാർ രൂപീകരിക്കുന്ന ലോക കേരളസഭയുടെ അംഗസംഖ്യ  
                     351 (നിയമസഭ, പാർലമെൻറ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളും)
  • ലോക കേരളസഭയിലേക്ക് സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രവാസികളുടെ എണ്ണം  
                     178
  • ലോക കേരളസഭയുടെ യോഗം കൂടുന്ന കാലയളവ്   
                     കുറഞ്ഞത് രണ്ടുവർഷത്തിൽ ഒരിക്കൽ എങ്കിലും 
  • UN എൻവയോൺമെൻറ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്  
                     ആലപ്പുഴ
  • നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത അംബേദ്ക്കർ അന്താരാഷ്ട്ര കേന്ദ്രം എവിടെയാണ്   
                     ന്യൂ ഡൽഹി
  • ഇന്ത്യൻ ഫിംഗർ പ്രിന്റിങിൻറെ പിതാവ് എന്നറിയപ്പെടുന്നത്   
                     ലാൽജി സിങ്
  • ഇന്ത്യൻ നാവികസേനയുടെ ആദ്യ സ്കോർപിയോൺ ക്ലാസ് അന്തർവാഹിനി    
                     INS കൽവരി
  • INS കൽവരിയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം     
                     ഫ്രാൻസ് (നിർമ്മിച്ചത് മഡ്‌ഗാവ്)
                                                                                              (തുടരും) 

No comments:

Post a Comment