Monday, December 18, 2017

ഇന്ത്യ 53


  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ വാനനിരീക്ഷണ കേന്ദ്രം 
                         ജന്തർ മന്തർ
  • 2013 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ കോട്ടകൾ 
                         രന്തംബോർ കോട്ട, ചിത്തോർഗഢ് കോട്ട, ആംബർ കോട്ട, ജയ് സാൽമീർ കോട്ട, കുംബോൽഗഡ്‌ കോട്ട,ഗാഗ്രോൺ കോട്ട
  • കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 
                         രാജസ്ഥാൻ
  • നാഷണൽ ആയുർവേദിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 
                         ജയ്‌പൂർ
  • രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം 
                         കാലിബംഗൻ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം 
                         സാംബാർ തടാകം, രാജസ്ഥാൻ
  • ഇന്ത്യയിൽ ഏറ്റവുംവലിയ ലവണ തടാകം 
                         ചിൽക്ക തടാകം, ഒഡീഷ
  • രാജസ്ഥാനിൽ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള 
                         പുഷ്ക്കർ മേള
  • രാജസ്ഥാനിൽ ഒട്ടകപ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം, ഒട്ടകത്തിൻ്റെ നാട്
                         ബിക്കാനീർ
  • തടാകനഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സ്ഥലം 
                         ഉദയ്‌പൂർ 
  • രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം 
                         ഉദയ്‌പൂർ 
  • നീലനഗരമെന്നും സൂര്യനഗരമെന്നും അറിയപ്പെടുന്ന രാജസ്ഥാനിലെ സ്ഥലം 
                         ജോധ്പൂർ 
  • രാജസ്ഥാൻ ഹൈക്കോടതിയുടെ ആസ്ഥാനം 
                         ജോധ്പൂർ 
  • മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം 
                         ജയ് സാൽമീർ
  • താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്  
                         ജയ് സാൽമീർ
  • രന്തംബോർ ദേശീയോദ്യാനം, സരിസ്ക്ക ടൈഗർ റിസർവ്, ഭരത്പൂർ പക്ഷി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                         രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം  
                         ഘാന പക്ഷിസങ്കേതം, ഭരത്പൂർ
  • ഗജവിലാസം കൊട്ടാരം, ബീച്ച് കൊട്ടാരം എന്നിവ സ്ഥിതിചെയ്യുന്നത് 
                         ജയ് സാൽമീർ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ 
                         ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)
  • സൂഫിവര്യനായ ഖ്വാജാ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്  
                         അജ്‌മീർ
  • ഉത്തരേന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല   
                         അജ്‌മീർ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
                         രാജസ്ഥാൻ
  • പൂജ്യം കണ്ടുപിടിച്ച ഭാരതീയൻ 
                         ബ്രഹ്മഗുപ്തൻ
  • റാവത് ഭട്ട് ആണവനിലയം സ്ഥിതിചെയ്യുന്നത്  
                         കോട്ട, രാജസ്ഥാൻ
  • ഇന്ത്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രൊമോട്ടിങ് ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിച്ചത് 
                         സിതാപുര, രാജസ്ഥാൻ
  • ദേവഭൂമി എന്നപേരിൽ അറിയപ്പെടുന്ന സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • ഉത്തരാഞ്ചൽ എന്ന പേര് ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം  
                         2007
  • മണിയോർഡർ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുള്ള സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്  
                         ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
  • സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • ഇന്ത്യയിലാദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്ന  സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • വൈറ്റ്നറിന്റെ വിൽപ്പന  പൂർണ്ണമായി നിരോധിച്ച സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിപ്പോസിറ്ററി ആരംഭിച്ചത്  
                         വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, ഡെറാഡൂൺ
                                                                                                                               (തുടരും)

No comments:

Post a Comment