Sunday, December 17, 2017

ഇന്ത്യ 52


  •  കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം 
                     കൊണാർക്കിലെ സൂര്യക്ഷേത്രം
  • ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം 
                    ഒഡീസി
  • ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം 
                    വീലർ ദ്വീപ്, ചാന്ദിപ്പൂർ
  • വീലർ ദ്വീപിന്റെ പുതിയ പേര് 
                    അബ്ദുൾകലാം ദ്വീപ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം 
                    ഭുവനേശ്വർ
  • ആറ് നദികളുടെ ദാനം എന്നറിയപ്പെടുന്ന തീര സമതലം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                    ഒഡീഷ
  • ഒഡീഷ സംസ്‌ക്കാരത്തിന്റെ രത്നം എന്നറിയപ്പെടുന്ന ക്ഷേത്രം 
                    മുക്തേശ്വര ക്ഷേത്രം, ഭുവനേശ്വർ
  • ചെമ്മീൻ വളർത്തലിന് പ്രസിദ്ധമായ തടാകം 
                    ചിൽക്ക
  • ഒഡീഷയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം  
                    ഗോവർധന മഠം
  • ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യൻറെ ഭാഷയെ നിർവീര്യമാക്കുന്നു എന്ന് ടാഗോർ വിശേഷിപ്പിച്ചത് എന്തിനെയാണ്  
                     കൊണാർക്കിലെ സൂര്യക്ഷേത്രം
  • കൊണാർക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത് 
                    ഗംഗാ രാജവംശത്തിലെ നരസിംഹദേവൻ
  • പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിച്ചത് 
                    ഹാശിവഗുപ്ത യയാതി
  • ടാൽക്കൻ ജലവൈദ്യുത പദ്ധതി, താൽച്ചർ താപവൈദ്യുത നിലയം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                    ഒഡീഷ
  • ഗഹിർമാതാ വന്യജീവി സങ്കേതം, മറൈൻ നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                    ഒഡീഷ
  • രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം
                    2000
  • മത്സ്യ, രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം 
                    രാജസ്ഥാൻ
  • നാകം, മരതകം, വെള്ളി, ചുണ്ണാമ്പ് കല്ല്, ആസ്ബറ്റോസ് എന്നിവ ഏറ്റവും കൂടുതൽ  സംസ്ഥാനം 
                    രാജസ്ഥാൻ
  • സാവർ സിങ്ക് ഖനി, ഖേത്രി ചെമ്പ് ഖനി എന്നിവ സ്ഥിതി ചെയ്യുന്ന  സംസ്ഥാനം 
                    രാജസ്ഥാൻ
  • കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം \ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ സ്ഥിതിചെയ്യുന്നത് 
                    രാജസ്ഥാൻ
  • ഇന്ത്യയിൽ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്നത് 
                    ജയ്‌പൂർ
  • ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്  
                    താർ മരുഭൂമി
  • താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി 
                    ലൂണി
  • പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം 
                    ജയ്‌പൂർ
  • പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനായി അന്നപൂർണ്ണ രാസോയി യോജന ആരംഭിച്ച സംസ്ഥാനം 
                    രാജസ്ഥാൻ
  • ഭൂമിക്കും സ്വത്തിനും ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്ന ലാൻഡ് ടൈറ്റിൽ ബിൽ പാസാക്കിയ സംസ്ഥാനം 
                    രാജസ്ഥാൻ
  • കടലിൽ പതിക്കാത്ത നദി 
                    ലൂണി
  • ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട 
                    ചിത്തോർഗഡ് കോട്ട
  • ദേശീയ ഒട്ടകഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്  
                    ബിക്കാനീർ
  • സൂര്യോദയത്തിൻറെ നഗരം എന്നറിയപ്പെടുന്നത് 
                    ഉദയ്‌പൂർ
  • ജയ്‌പൂർ നഗരം പണികഴിപ്പിച്ച രാജാവ് 
                    സവായ് ജയ് സിങ്
  • ജയ്‌പൂർ നഗരത്തിൻറെ ശിൽപി 
                    വിദ്യാധർ ഭട്ടാചാര്യ
  • എലിഫൻറ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം 
                    ജയ്‌പൂർ
  • ഹവാ മഹൽ, ജൽ മഹൽ, ജന്തർ മന്ദിർ, സിറ്റി പാലസ് എന്നിവ സ്ഥിതിചെയ്യുന്നത് 
                    ജയ്‌പൂർ
                                                                                          (തുടരും) 

No comments:

Post a Comment