Wednesday, December 27, 2017

ആനുകാലികം 20


  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ താരം 
                          രോഹിത് ശർമ (3)
  • രോഹിത് ശർമ്മ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് ഏത് രാജ്യത്തിനെതിരെ  
                          ഓസ്ട്രേലിയ
  • ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ആയ 264 നേടിയത് ഏത് രാജ്യത്തിനെതിരെ ആയിരുന്നു  
                          ശ്രീലങ്ക
  • കേരളത്തിലെ മികച്ച സർവ്വകലാശാലയ്ക്കുള്ള 2017 ചാൻസ്ലേഴ്‌സ് അവാർഡ് നേടിയ സർവകലാശാല  
                          കൊച്ചി സർവ്വകലാശാല (കുസാറ്റ്)
  • ഗോവ അന്താരാഷ്ട്രമേളയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള താരം  
                          പാർവതി (ടേക്ക് ഓഫ്)
  • ഗോവ അന്താരാഷ്ട്രമേളയിൽ പ്രത്യേക പരാമർശം ലഭിച്ച മലയാള ചിത്രം  
                          ടേക്ക് ഓഫ് (സംവിധാനം : മഹേഷ് നാരായണൻ)
  • ഗോവ അന്താരാഷ്ട്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് 
                          120 ബീറ്റ്‌സ് പെർ മിനിറ്റ് (ഫ്രഞ്ച്)
  • UN പരിസ്ഥിതി പ്രോഗ്രാമിൻറെ ഇന്ത്യയിലെ ഗുഡ് വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട നടി 
                          ദിയ മിർസ
  • ഇൻഫോസിസിന്റെ പുതിയ മാനേജിങ് ഡയറക്‌ടർ ആയി തിരഞ്ഞെടുക്കപ്പെട്ടത് 
                          സലിൽ പരേഖ്
  • സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി എത്രയാക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത്  
                          23 (നിലവിൽ 21)
  • കേരള ക്രിക്കറ്റ് ടീമിലൂടെ ഇന്ത്യൻ ടീമിലെത്തുന്ന എത്രാമത്തെ കളിക്കാരനാണ് ബേസിൽ തമ്പി  
                          നാലാമത്തെ (ടിനു, ശ്രീശാന്ത്, സഞ്ജു)
  • 2017 ഡിസംബറിൽ കേരളത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് 
                          ഓഖി
  • ഓഖി എന്ന വാക്കിൻറെ അർത്ഥം  
                          കണ്ണ്
  • ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ഓഖി എന്ന പേര് നൽകിയ രാജ്യം 
                          ബംഗ്ലാദേശ്
  • ഇന്ത്യൻ മഹാസമുദ്രത്തിൻറെ വടക്കൻ ഭാഗങ്ങളിലെ കാറ്റുകൾക്ക് പേര് നൽകുന്ന രാജ്യങ്ങൾ   
                         ഇന്ത്യ, ബംഗ്ലാദേശ്, മാലി, മ്യാൻമാർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ്
  • മേഖലയിൽ വരുന്ന അടുത്ത കാറ്റിന് ഇന്ത്യ നൽകിയ പേര് 
                          സാഗർ
  • ലോക്‌സഭാ സെക്രട്ടറി ജനറലായ ആദ്യ വനിത 
                          സ്നേഹ ലത ശ്രീവാസ്തവ  
  • 2017 നവംബറിൽ സ്ഥാനമൊഴിഞ്ഞ ലോക്‌സഭാ സെക്രട്ടറി ജനറൽ  
                          അനൂപ് മിശ്ര
  • രാജ്യസഭാ സെക്രട്ടറി ജനറലായ ആദ്യ വനിത 
                          രമാ ദേവി
  • അമേരിക്കയിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം  
                          മീര ഭായ് ചാനു
  • ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം  
                          കർണ്ണം മല്ലേശ്വരി (1995)
  • ചൈനയിൽ നടന്ന ഏഷ്യൻ മാരത്തണിൽ സ്വർണ്ണം നേടിയ മലയാളി \ആദ്യ ഇന്ത്യക്കാരൻ   
                          തോന്നയ്ക്കൽ ഗോപി
  • എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി നടന്നതെവിടെ   
                          ഹൈദരാബാദ്
  • എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഉദ്‌ഘാടനം ചെയ്തത്   
                         നരേന്ദ്രമോദി
  • സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്പ് 
                          ഉമങ് (യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണ്ണൻസ്)
  • ഉമങ് ആപ്പിൻറെ സേവനം എത്ര ഭാഷകളിൽ ലഭ്യമാണ് 
                          13 ഇന്ത്യൻ ഭാഷകളിൽ
  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ 2017 ഉച്ചകോടി  നടന്നതെവിടെ   
                          സോച്ചി, റഷ്യ
  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ 2017 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്    
                          സുഷമ സ്വരാജ്
  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ അംഗരാജ്യങ്ങളുടെ എണ്ണം   
                          8
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 300 വിക്കറ്റ് സ്വന്തമാക്കിയ ബൗളർ  
                          രവിചന്ദ്ര അശ്വിൻ  (ശ്രീലങ്കയ്‌ക്കെതിരെ)
  • വിവേകാനന്ദൻ്റെ കേരളസന്ദർശനത്തിൻറെ 125 ആം വാർഷികം ആഘോഷിക്കാൻ സാംസ്ക്കാരിക വകുപ്പ് നടത്തുന്ന മേള 
                          വിവേകാനന്ദ സ്‌പർശം
  • ശ്രീനാരായണ ഗുരുവിൻറെ ഏത് സന്ദേശത്തിൻറെ നൂറാം വാർഷികമാണ് ഈയിടെ ആഘോഷിച്ചത് 
                          നമുക്ക് ജാതിയില്ല
  • സഹോദരൻ അയ്യപ്പൻറെ ഏത് സമരത്തിൻറെ നൂറാം വാർഷികമാണ് ഈയിടെ ആഘോഷിച്ചത് 
                          പന്തിഭോജനം
                                                                                                       (തുടരും)

No comments:

Post a Comment