Friday, December 8, 2017

ഇന്ത്യ 43


  • മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം 
                     നാഗാലാൻറ്
  • ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്നത് 
                     മൗളിനോഗ് (മേഘാലയ)
  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം 
                     നാഗാലാൻറ്
  • ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം 
                     നാഗാലാൻറ്
  • ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 
                     നാഗാലാൻറ്
  • രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം 
                     കൊഹിമ, നാഗാലാൻറ്
  • കൊഹിമയുടെ പഴയ പേര് 
                     തിമോഗ
  • ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം 
                     ഗരിഫെമ, നാഗാലാൻറ്
  • കിഴക്കിൻറെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന, രണ്ടാം ലോക മഹായുദ്ധകാലത്തെ യുദ്ധസ്ഥലം 
                     കൊഹിമ
  • ഇൻഡാകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     നാഗാലാൻറ്
  • ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരാത്ത ഇന്ത്യൻ സംസ്ഥാനം 
                     നാഗാലാൻറ്
  • ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്റിലെ ഉത്സവം 
                     ഹോൺബിൽ ഫെസ്റ്റിവൽ
  • ഫാൽക്കൺ കാപ്പിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന സംസ്ഥാനം 
                     നാഗാലാൻറ്
  • ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം 
                     മണിപ്പൂർ
  • ഇന്ത്യയിലെ ഏക ഒഴുകുന്ന ഉദ്യാനം  
                     കീബുൾലംജാവോ, മണിപ്പൂർ
  • കീബുൾലംജാവോ സ്ഥിതി ചെയ്യുന്ന തടാകം 
                     ലോക് തക് തടാകം
  • കീബുൾലംജാവോയിലെ സംരക്ഷിത മൃഗം 
                     സാങ്‌ഗായ് മാൻ
  • ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത് 
                     ഇർവിൻ പ്രഭു
  • ജ്യുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത് 
                     മണിപ്പൂർ സുവോളജിക്കൽ പാർക്ക്
  • മണിപ്പൂരി നൃത്തത്തിൽ അവതരിപ്പിക്കുന്ന കഥ 
                     ശ്രീകൃഷ്ണൻറെ ജീവിതം
  • മണിപ്പൂരി നൃത്തത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് 
                     രബീന്ദ്രനാഥ ടാഗോർ
  • കുകി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് ഏത് സംസ്ഥാനത്താണ് 
                     മണിപ്പൂർ  
  • ഇന്ത്യയിൽ കോമൺവെൽത്ത് സിമിത്തേരി സ്ഥിതിചെയ്യുന്നത് 
                     മണിപ്പൂർ
  • മണിപ്പൂരിൻറെ ഉരുക്കുവനിത, മെൻഗൗബി എന്നീ പേരുകളിൽ അറിയപ്പെടുന്നത് 
                     ഇറോം ശർമ്മിള
  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം  
                     അഫ്‌സ്പ (AFSPA: Armed Forces Special Powers Act)
  • ഇറോം ശർമ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ്  
                     അഫ്‌സ്പ
  • ഇറോം ശർമ്മിള നിരാഹാര സമരം ആരംഭിച്ചതെന്ന്   
                     2000 നവംബർ 4
  • ഇറോം ശർമ്മിള പതിനാറ് വർഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന്   
                     2016 ആഗസ്റ്റ് 9 (5758 ദിവസം)
  • ഇറോം ശർമ്മിളയുടെ പ്രശസ്ത കൃതി 
                     ഫ്രാഗ്രൻസ് ഓഫ് പീസ് (Fragrance of peace)
  • റോമൻ ലിപി ഉപയോഗിക്കുന്ന ഇന്ത്യൻ ഭാഷ 
                     മീസോ
  • മിസോറാം എന്ന വാക്കിൻറെ അർത്ഥം   
                     കുന്നുകളിൽ വസിക്കുന്ന ജനത്തിൻറെ നാട്
  • ബ്ലൂ മൗണ്ടൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം   
                     മിസോറാം
  • വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത് 
                     മിസോറാം
  • ഷൂലായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം 
                     മിസോറാം 
                                                                                                          (തുടരും)

No comments:

Post a Comment