Sunday, December 10, 2017

ഇന്ത്യ 45


  • ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം 
                     ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
  • ഏഷ്യയിലെ ലോർഡ്‌സ് എന്ന് അറിയപ്പെടുന്നത് 
                     ഈഡൻ ഗാർഡൻസ്
  • ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം 
                     കൊൽക്കത്ത
  • ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം  
                     സൗരവ് ഗാംഗുലി
  • ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി 
                     ബിപിൻ ചന്ദ്രപാൽ
  • ബക്‌സ ടൈഗർ റിസർവ്, ജൽദാപാറ വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം   
                     പശ്ചിമ ബംഗാൾ
  • അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്   
                     മദർ തെരേസ
  • മദർ തെരേസയുടെ യഥാർത്ഥ നാമം 
                     Agnes Gonxa Bojaxhiu
  • മദർ തെരേസയുടെ നേതൃത്വത്തിൽ 1950 ൽ കൊൽക്കത്തയിൽ രൂപം കൊണ്ട സംഘടന 
                     മിഷനറീസ് ഓഫ് ചാരിറ്റി
  • മദർ തെരേസയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം  
                     1979
  • മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച വർഷം 
                    2016 സെപ്റ്റംബർ 4
  • മദർ തെരേസയെ ആദരിച്ച് കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ  വർഷം 
                    2016 സെപ്റ്റംബർ 4
  • ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി സ്ഥാപിച്ചത്  
                    കൊൽക്കത്ത
  • ഇന്ത്യയിൽ ആദ്യത്തെ ഭൂഗർഭ റയിൽവേ നിലവിൽ വന്ന നഗരം 
                    കൊൽക്കത്ത
  • ഇന്ത്യയിൽ ആദ്യത്തെ സർവകലാശാല, ഹോമിയോ കോളേജ്, മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിച്ചത്  
                    കൊൽക്കത്ത
  • ഇന്ത്യയിൽ ആദ്യമായി ടെലിഫോൺ, ടെലിഗ്രാഫ്, ലിഫ്റ്റ് എന്നിവ നിലവിൽ വന്നത് 
                    കൊൽക്കത്ത
  • ഇന്ത്യയിൽ ആദ്യത്തെ IIT സ്ഥാപിച്ചത്  
                    ഖരക്പൂർ
  • ഇന്ത്യയിൽ ആദ്യത്തെ ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥാപിച്ചത്  
                    കുൾട്ടി
  • ഇന്ത്യയിൽ ഏറ്റവും വലിയ സസ്യ ശാസ്ത്ര ഉദ്യാനം 
                    ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ
  • ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി 
                    സിലിഗുരി ഇടനാഴി
  • ഇന്ത്യയുടെ പ്രധാന ഭാഗവുമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി 
                    സിലിഗുരി ഇടനാഴി
  • ഹാൽഡിയ എണ്ണശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                    പശ്ചിമ ബംഗാൾ
  • മിന്നൽ പിണരുകളുടെ നാട് എന്നറിയപ്പെടുന്നത് 
                    ഡാർജിലിംഗ്
  • പശ്ചിമ ബംഗാളിൽ സ്ഥിതിചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം 
                    ചന്ദ്രനഗർ
  • അമർത്യ സെന്നിന് 1998 ൽ നോബൽ സമ്മാനം നേടിക്കൊടുത്ത വിഷയം 
                    ബംഗാൾ ക്ഷാമം
  • ഇന്ത്യൻ പോലീസ് ഫൌണ്ടേഷൻ, ഇന്ത്യൻ പോലീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലം 
                    പശ്ചിമ ബംഗാൾ
  • ഇന്ത്യയിലാദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിക്കുന്ന സംസ്ഥാനം  
                    പശ്ചിമ ബംഗാൾ
  • പടിഞ്ഞാറൻ ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം 
                    ഗുജറാത്ത്
  • ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 
                    ഗുജറാത്ത്
  • ഗുജറാത്തിൽ പ്രചാരത്തിലുള്ള സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന നൃത്തം  
                    ഗർബ
  • ഏറ്റവും കൂടുതൽ പാഴ്ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം 
                    ഗുജറാത്ത്
  • ഇന്ത്യയിലാദ്യമായി നാലുവരി എക്സ്പ്രസ് ഹൈവേ നിലവിൽ വന്ന  സംസ്ഥാനം 
                    ഗുജറാത്ത്
  • ഏറ്റവും കൂടുതൽ ഉപ്പ്, പരുത്തി, സസ്യ എണ്ണ, നിലക്കടല എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                    ഗുജറാത്ത്
  • ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം 
                    ഗുജറാത്ത്
                                                                                                     (തുടരും)

No comments:

Post a Comment