Saturday, December 9, 2017

ഇന്ത്യ 44


  • മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം 
                       ത്രിപുര
  • ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത് 
                       ത്രിപുര
  • ത്രിപുരയിലെ ഗോത്ര വർഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത് 
                       ടോങ്
  • അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച സംസ്ഥാനം 
                       ത്രിപുര
  • ത്രിപുരയിലേക്ക് ആദ്യമായി സർവീസ് നടത്തിയ ട്രെയിൻ 
                       ത്രിപുര സുന്ദരി എക്സ്പ്രസ്
  • ത്രിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് 
                       അഗർത്തല-ഡൽഹി
  • കോക്കനട്ട് ദ്വീപുകൾ സ്ഥിതിചെയ്യുന്നത് 
                       ദുംബൂർ തടാകം (ത്രിപുര)
  • AFSPA പിൻവലിച്ച വടക്ക് കിഴക്കൻ സംസ്ഥാനം 
                       ത്രിപുര
  • വംഗദേശം, ഗൗഡ ദേശം എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം 
                       പശ്ചിമ ബംഗാൾ
  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം 
                       പശ്ചിമ ബംഗാൾ
  • അരി, ചണം എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള  സംസ്ഥാനം 
                       പശ്ചിമ ബംഗാൾ
  • വിവാഹത്തിന് മുൻപ് രക്ത പരിശോധന നിർബന്ധമാക്കിയ  സംസ്ഥാനം 
                       പശ്ചിമ ബംഗാൾ
  • ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി 
                       നാഷണൽ ലൈബ്രറി, കൊൽക്കത്ത
  • ഇന്ത്യയിലാദ്യമായി വൈദ്യുത വിതരണം നടപ്പിലാക്കിയ സ്ഥലം 
                       ഡാർജിലിംഗ്
  • ഇന്ത്യയിലാദ്യമായി സമ്പൂർണ്ണ വനിത കോടതി സ്ഥാപിച്ചത്  
                       മാൾഡ, പശ്ചിമ ബംഗാൾ
  • നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം വിമാനത്താവളം)സ്ഥിതി ചെയ്യുന്നത് 
                       കൊൽക്കത്ത
  • ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി കിരീടം നേടിയ  സംസ്ഥാനം 
                       പശ്ചിമ ബംഗാൾ
  • ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യമായി ആധിപത്യം സ്ഥാപിച്ച സ്ഥലം 
                       ബംഗാൾ
  • ഏത് സംസ്ഥാനത്തെ നിയമസഭ മന്ദിരമാണ് റൈറ്റേഴ്‌സ് ബിൽഡിങ് 
                       പശ്ചിമ ബംഗാൾ
  • സന്തോഷത്തിൻറെ നഗരം (City of joy), കൊട്ടാരങ്ങളുടെ നഗരം, ശാസ്ത്ര നഗരം എന്നൊക്കെ അറിയപ്പെടുന്നത് 
                       കൊൽക്കത്ത
  • ഗൂർഖ ലാൻറ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം  
                       പശ്ചിമ ബംഗാൾ
  • ബോഡോ ലാൻറ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം  
                       ആസാം
  • കൊൽക്കത്ത നഗരത്തിൻറെ ശില്പി   
                       ജോബ് ചർനോക്ക്
  • 1914 ലെ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം 
                       കൊൽക്കത്ത
  • 2013 ൽ നൂറാമത് ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം 
                       കൊൽക്കത്ത
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം 
                       കൊൽക്കത്ത
  • ഡൽഹിക്ക് മുൻപ് ഇന്ത്യയുടെ തലസ്ഥാനം  
                       കൊൽക്കത്ത
  • ആരുടെ ജന്മദിനത്തിൻറെ ഓർമയ്ക്കാണ് ജൂലൈ 1 ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നത് 
                       ബിധൻ ചന്ദ്ര റോയ് (ബംഗാൾ മുഖ്യമന്ത്രി ആയിരുന്നു)
  • ആത്മീയ സഭ, ബ്രഹ്മസമാജം, തത്ത്വബോധിനി സഭ എന്നിവയുടെ രൂപീകരണത്തിന് വേദിയായ നഗരം 
                       കൊൽക്കത്ത
  • സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവ സ്ഥിതി ചെയ്യുന്ന നഗരം 
                       കൊൽക്കത്ത
  • വിക്ടോറിയ മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്നത് 
                       കൊൽക്കത്ത
  • സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 
                       കൊൽക്കത്ത
  • ഇന്ത്യയിൽ ട്രാം സർവീസ് നിലവിലുള്ള പട്ടണം 
                       കൊൽക്കത്ത
  • ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്  
                       ഹൂഗ്ലി
  • ഇന്ത്യൻ ഫുടബോളിൻറെ മെക്ക എന്നറിയപ്പെടുന്നത്  
                       കൊൽക്കത്ത
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം 
                       യുവഭാരതി സ്റ്റേഡിയം (സാൾട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്ത)
                                                                                (തുടരും)

No comments:

Post a Comment