Wednesday, December 13, 2017

ഇന്ത്യ 48


  • ഇന്ത്യയിൽ ചൂട് നീരുറവയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥലം 
                   മണികരൺ, ഹിമാചൽ പ്രദേശ്
  • റോഹിയ നാഷണൽ പാർക്ക്, പിൻവാലി നാഷണൽ പാർക്ക്, കലോതോഷ് വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്നത്  
                   ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശിലെ പ്രധാന സുഖവാസകേന്ദ്രങ്ങൾ  
                  കുളു, സിംല, മണാലി, ഡൽഹൗസി
  • ദൈവത്തിൻറെ താഴ്വര എന്നറിയപ്പെടുന്നത്  
                  കുളു
  • കുമിൾ നഗരം എന്നറിയപ്പെടുന്നത്  
                  സോളൻ (ഹിമാചൽ പ്രദേശ്)
  • ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് 
                  കുളു (ഹിമാചൽ പ്രദേശ്)
  • ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                  ഹിമാചൽ പ്രദേശ്
  • ഭക്രാ അണക്കെട്ട് സ്ഥിതിചെയ്യുന്നത് 
                  ഹിമാചൽ പ്രദേശ്
  • ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ അവിടെ ഭരിച്ചിരുന്ന രാജാവ് 
                  രാജാ ഹരിസിംഗ്
  • കാശ്മീരിൽ നിന്നും പാക്ക് അധിനിവേശ കാശ്മീരിലേക്കുള്ള ബസ് സർവീസ് 
                  കാരവൻ-ഇ-അമാൻ
  • രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനങ്ങളുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം 
                  ജമ്മു കശ്മീർ
  • ജമ്മു കശ്മീർ അസംബ്ലിയുടെ കാലാവധി 
                  6 വർഷം
  • റിസർവ് ബാങ്കിൻറെ പരിധിയിൽ പെടാത്ത ഇന്ത്യൻ സംസ്ഥാനം 
                  ജമ്മു കശ്മീർ
  • ജമ്മു കശ്മീരിന്റെ ഭരണഘടന അംഗീകരിച്ച വർഷം 
                  1956 നവംബർ 17
  • ജമ്മു കശ്മീരിന്റെ ഭരണഘടന നിലവിൽ വന്ന വർഷം 
                  1957 ജനുവരി 26
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം 
                  ജമ്മു-കാശ്മീർ
  • ജമ്മു കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി 
                  ജഹാംഗീർ
  • ജമ്മു കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി 
                  ജവാഹർലാൽ നെഹ്‌റു
  • ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം   
                  ജമ്മു കശ്മീർ
  • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല 
                  ഗുജറാത്തിലെ കച്ച്
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല 
                  ലേ, ജമ്മു കശ്മീർ
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് സ്ഥിതിചെയ്യുന്നത് 
                  ലഡാക്ക്, ജമ്മു കാശ്മീർ
  • കാർഗിൽ സ്ഥിതി ചെയ്യുന്ന നദീ തീരം 
                  സുരു
  • ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പർവത നിര 
                  പീർ പാഞ്ചൽ
  • ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി 
                  ജവഹർ ടണൽ
  • മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഹസ്രത്ത് ബാൽ പള്ളി, വൈഷ്ണവോ ദേവി ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  ജമ്മു കാശ്മീർ
  • സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്, ദുൽഹസ്തി പ്രോജക്ട്, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  ജമ്മു കാശ്മീർ
  • ബഗ്ലിഹാർ അണക്കെട്ട് (ചിനാബ്), കിഷൻ ഗംഗാ അണക്കെട്ട് (ഝലം)   എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  ജമ്മു കാശ്മീർ
  • ഇന്ത്യ-പാക്ക് നദീജല തർക്കവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നിലനിൽക്കുന്ന അണക്കെട്ട് 
                  കിഷൻ ഗംഗാ അണക്കെട്ട്
  • മറ്റ് സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ കഴിയാത്ത ഏക സംസ്ഥാനം 
                  ജമ്മു കാശ്മീർ
  • സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം 
                  ജമ്മു കാശ്മീർ
  • പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത് 
                  ശ്രീനഗർ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ  
                  അമർനാഥ് ഗുഹ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ  
                  ക്രെം ലിയാ പ്രാ (മേഘാലയ)
                                                                                                         (തുടരും) 

No comments:

Post a Comment