Thursday, December 28, 2017

ആനുകാലികം 21


  • ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്കായി യോനോ (YONO) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കിയ ബാങ്ക് 
                      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (You Only Need One)
  • ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് 
                      ശുഭാംഗി സ്വരൂപ് (ഏഴിമല നാവിക അക്കാദമി)
  • സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം 
                     മണിപ്പൂർ
  • കേരളത്തിലെ ആദ്യ ബാലസൗഹൃദ പോലീസ് സ്റ്റേഷൻ നിലവിൽ വന്നതെവിടെ 
                     തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ
  • ബാലസൗഹൃദ അന്തരീക്ഷത്തോടെ നിലവിൽ വന്ന പോലീസ് സ്റ്റേഷനുകളുടെ എണ്ണം 
                     ആറ്
  • 2017 ലെ ലോകസുന്ദരി 
                     മാനുഷി ചില്ലാർ (ഇന്ത്യ)
  • 2017 ലെ ലോകസുന്ദരി മത്സരം നടന്ന സ്ഥലം 
                     സാന്യ (ചൈന)
  • ലോകസുന്ദരി പട്ടം നേടുന്ന എത്രാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാർ 
                     ആറാമത്തെ
  • ലോകസുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി 
                     റീത്താ ഫാരിയ (1966) (മറ്റുള്ളവർ ഐശ്വര്യാ റായ് 1994, ഡയാന ഹൈഡൻ 1997, യുക്താ മുഖി 1999, പ്രിയങ്ക ചോപ്ര 2000)
  • ചൈനയിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി 
                     ഗൗതം ബാബാവാല
  • 2017 ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം നേടിയതാര്  
                     ഡോ മൻമോഹൻ സിങ്
  • ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം നൽകുന്നത്  
                     ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് (25 ലക്ഷം രൂപ)
  • IMBAX 2017 സംയുക്ത സൈനിക അഭ്യാസം ഇന്ത്യയും ഏത് രാജ്യവുമായാണ് നടത്തിയത് 
                     മ്യാൻമാർ (മേഘാലയയിൽ വെച്ച്)
  • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജ് ആയി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ  
                     ദൽവീർ ഭണ്ഡാരി
  • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം   
                     ഹേഗ്
  • ഐ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ടീം   
                     ഗോകുലം എഫ് സി
  • മധുരപലഹാരമായ രാസഗുളയ്ക്ക് ഭൗമസൂചക പദവി (Geographical identification) നേടിയ സംസ്ഥാനം 
                     പശ്ചിമ ബംഗാൾ
  • പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സിംബാബ് വേ പ്രസിഡൻറ് 
                     റോബർട്ട് മുഗാബെ
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രോഗം 
                     ഹൃദ്രോഗം
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം ആയുർദൈർഘ്യം കൂടിയ സംസ്ഥാനം  
                     കേരളം
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം കേരളത്തിലെ ആയുർദൈർഘ്യം 
                     സ്ത്രീകൾ 78.7, പുരുഷൻമാർ 73.8
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആയുർദൈർഘ്യം 
                     സ്ത്രീകൾ 70.3, പുരുഷൻമാർ 66.9
  • ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ്  
                     കൊർണേലിയ സൊറാബ്‌ജി
  • ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ 2017 ൽ സർവീസ് ആരംഭിച്ച ട്രെയിൻ  
                     ബന്ധൻ എക്സ്‌പ്രസ് (നിലവിൽ ഉണ്ടായിരുന്നത് മൈത്രി)
  • ബന്ധൻ എക്സ്‌പ്രസ് സർവീസ് നടത്തുന്നത്  
                     ബംഗ്ലാദേശിലെ ഖുൽന- കൊൽക്കത്ത
  • ലോക മത്സ്യത്തൊഴിലാളി സമ്മേളനം ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്  
                     ന്യൂ ഡൽഹി
  • 2017 ആസിയാൻ ഉച്ചകോടി നടക്കുന്നത്    
                     മനില (ഫിലിപ്പീൻസ്)
  • 2017ൽ നടക്കുന്ന 31 മത് ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് 
                     നരേന്ദ്രമോദി
  • 2017 ദേശീയ സ്കൂൾ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയത്  
                     കേരളം
  • 2017 ദേശീയ സ്കൂൾ കായികമേളയുടെ വേദി  
                    ഭോപ്പാൽ
  • സംസ്കൃതത്തിൽ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ഏക പത്രം 
                    സുധർമ്മ
                                                                                               (തുടരും)

No comments:

Post a Comment