Wednesday, May 31, 2017

മലയാളം 5





കേരളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരുടെ അപരനാമങ്ങൾ നമുക്ക് നോക്കാം

ചെറുകാട്‌            : സി ഗോവിന്ദപിഷാരടി

കോവിലൻ          : വി വി അയ്യപ്പൻ

പ്രേംജി                   : എം പി ഭട്ടതിരിപ്പാട്

അഭയദേവ്          : അയ്യപ്പൻ പിള്ള

അക്കിത്തം            : അച്യുതൻ നമ്പൂതിരി

ആനന്ദ്                    : പി സച്ചിദാനന്ദൻ

ആഷാ മേനോൻ : കെ ശ്രീകുമാർ

ഇടമറുക്              : ടി സി ജോസഫ്

എം പി അപ്പൻ   : എം പൊന്നപ്പൻ

ഇടശ്ശേരി                : ഗോവിന്ദൻ നായർ

ഇന്ദുചൂഢൻ        : കെ കെ നീലകണ്ഠൻ

ഉറൂബ്                    : പി സി കുട്ടികൃഷ്ണൻ

ഏകലവ്യൻ          : കെ എം മാത്യൂസ്

ഒളപ്പമണ്ണ                : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

കപിലൻ                 : കെ പത്മനാഭൻ നായർ

കാനം                       : ഇ ജെ ഫിലിപ്

കാക്കനാടൻ          : ജോർജ് വർഗീസ്

കുറ്റിപ്പുഴ               : കൃഷ്ണപിള്ള

കട്ടക്കയം                 : ചെറിയാൻ മാപ്പിള

കേസരി                    : ബാലകൃഷ്ണപിള്ള

ചങ്ങമ്പുഴ                : കൃഷ്ണപിള്ള

എൻ കെ ദേശം       : എൻ കുട്ടികൃഷ്ണപിള്ള

എൻ വി                    : എൻ വി കൃഷ്ണവാര്യർ

പവനൻ                     : പി വി നാരായണൻ നായർ

തിക്കോടിയൻ         : പി കുഞ്ഞനന്തൻ നായർ

തോപ്പിൽ ഭാസി      : ഭാസ്കരൻ പിള്ള

നന്തനാർ                     : പി സി ഗോപാലൻ

പാറപ്പുറത്ത്            : കെ ഇ മത്തായി

പമ്മൻ                         : ആർ പി പരമേശ്വരമേനോൻ

പി                                  : പി കുഞ്ഞിരാമൻ നായർ

മാലി                             : മാധവൻ നായർ

മലബാറി                    : കെ ബി അബൂബക്കർ

സഞ്ജയൻ                 : എം ആർ നായർ

സരസകവി മൂലൂർ : എസ് പത്മനാഭ പണിക്കർ

വിലാസിനി                : എം കെ മേനോൻ

വി കെ എൻ               : വി കെ നാരായണൻ നായർ

സിനിക്ക്                       : എം വാസുദേവൻ നായർ

സുമംഗല                      : ലീല നമ്പൂതിരി

മലയാളത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവയുടെ കൃതികളും സിലബസിൽ പറഞ്ഞിട്ടുള്ളതിനാൽ തന്നെ പ്രാധാന്യമേറിയതാണ്

കഥാപാത്രം           കൃതി                                                രചയിതാവ് 

ഭീമൻ                        രണ്ടാമൂഴം                                     എം ടി

ചെമ്പൻകുഞ്ഞ്     ചെമ്മീൻ                                          തകഴി

കറുത്തമ്മ               ചെമ്മീൻ                                          തകഴി

പളനി                        ചെമ്മീൻ                                          തകഴി

മദനൻ                       രമണൻ                                             ചങ്ങമ്പുഴ

ചന്ദ്രിക                      രമണൻ                                            ചങ്ങമ്പുഴ

ചെല്ലപ്പൻ                  അനുഭവങ്ങൾ പാളിച്ചകൾ     തകഴി

സാവിത്രി                  ദുരവസ്ഥ                                         കുമാരനാശാൻ  

വിമല                         മഞ്ഞ്                                                 എം ടി     

അമർസിങ്                മഞ്ഞ്                                                എം ടി

 ഓമഞ്ചി                     ഒരു തെരുവിൻറെ കഥ              എസ് കെ പൊറ്റക്കാട്

സുഹ്‌റ                        ബാല്യകാലസഖി                         ബഷീർ

സേതു                           കാലം                                                 എം ടി

ശിവാനി                      ഗുരുസാഗരം                                  ഒ വി വിജയൻ

ജിതേന്ദ്രൻ                    മനുഷ്യന് ഒരു ആമുഖം             സുഭാഷ് ചന്ദ്രൻ

അപ്പുണ്ണി                     നാലുകെട്ട്                                        എം ടി

സുഭദ്ര                           മാർത്താണ്ഡവർമ്മ                     സി വി രാമൻപിള്ള

ഭ്രാന്തൻ ചാന്നാൻ    മാർത്താണ്ഡവർമ്മ                     സി വി രാമൻപിള്ള

 ശ്രീധരൻ                      ഒരു ദേശത്തിൻറെ കഥ               എസ് കെ പൊറ്റക്കാട്

വൈത്തിപ്പട്ടർ            ശാരദ                                                ഒ ചന്ദുമേനോൻ

ക്ലാസ്സിപ്പേർ                  കയർ                                                തകഴി

ഹരിപഞ്ചാനനൻ     ധർമ്മരാജ                                       സി വി രാമൻപിള്ള

ചന്ത്രക്കാരൻ              ധർമ്മരാജ                                       സി വി രാമൻപിള്ള

സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖ                                    ഒ ചന്ദുമേനോൻ

പഞ്ചുമേനോൻ          ഇന്ദുലേഖ                                       ഒ ചന്ദുമേനോൻ

മാധവൻ                       ഇന്ദുലേഖ                                       ഒ ചന്ദുമേനോൻ

ദാസൻ                           മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ

കുന്ദൻ                           മരുഭൂമികൾ ഉണ്ടാകുന്നത്      ആനന്ദ്

ഗോവിന്ദൻകുട്ടി        അസുരവിത്ത്                                എം ടി

പപ്പു                              ഓടയിൽ നിന്ന്                               പി കേശവദേവ്

രവി                                ഖസാക്കിൻറെ ഇതിഹാസം    ഒ വി വിജയൻ

അപ്പുക്കിളി                 ഖസാക്കിൻറെ ഇതിഹാസം    ഒ വി വിജയൻ

ഭ്രാന്തൻ വേലായുധൻ ഇരുട്ടിൻറെ ആത്മാവ്            എം ടി

രഘു                                വേരുകൾ                                         മലയാറ്റൂർ

ചുടലമുത്തു                 തോട്ടിയുടെ മകൻ                         തകഴി

വെള്ളായിയപ്പൻ      കടൽത്തീരത്ത്                                 ഒ വി വിജയൻ

മാര                                  നെല്ല്                                                    പി വത്സല                     

മല്ലൻ                                നെല്ല്                                                    പി വത്സല

ചേതന                             ആരാച്ചാർ                                       കെ ആർ മീര

നജീബ്                             ആടുജീവിതം                                   ബെന്യാമിൻ

അള്ളാപ്പിച്ച മൊല്ലാക്ക ഖസാക്കിൻറെ ഇതിഹാസം ഒ വി വിജയൻ

കുട്ടിപ്പാപ്പൻ                  അലാഹയുടെ പെൺമക്കൾ      സാറാ ജോസഫ്

കോക്കാഞ്ചറ മറിയം അലാഹയുടെ പെൺമക്കൾ      സാറാ ജോസഫ്

അൽഫോൻസച്ചൻ       ദൈവത്തിൻറെ വികൃതികൾ   എം മുകുന്ദൻ
                                                                                                                         (തുടരും)

Tuesday, May 30, 2017

മലയാളം 4


ചിഹ്നങ്ങൾ 

പ്രധാനപ്പെട്ട ചിഹ്നങ്ങളുടെ മലയാളത്തിലുള്ള പേരുകളും അവയുടെ ഉപയോഗവും

1. പൂർണ്ണവിരാമം\ ബിന്ദു (Full Stop (.)) : ഒരു വാക്യത്തിൻറെ അവസാനം, ചുരുക്കെഴുത്ത് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

2. ഭിത്തിക\ അപൂർണ്ണ വിരാമം [Colon (:)] : തുല്യപ്രാധാന്യമുള്ള വാക്കുകൾക്ക് ഇടയിൽ, ഒരു സംഭാഷണം സൂചിപ്പിക്കുന്നതിന് മുൻപ്, ഉത്തരവാക്ക്യം പൂർവ്വ വാക്യത്തിൻറെ വിശദീകരണം ആകുന്ന സന്ദർഭങ്ങളിൽ

ഉദാ: ഇതിഹാസങ്ങൾ: മഹാഭാരതവും രാമായണവും

3. അർദ്ധവിരാമം\ രോധിനി [Semi Colon (;)] : ഒരു മഹാവാക്യത്തിലെ സമപ്രാധാന്യമുള്ള ഉപവാക്യങ്ങളെ വേര്തിരിച്ചെഴുതുമ്പോൾ, ഒരു ആശയത്തെ തുടർച്ചയായി പ്രതിപാദിക്കുന്ന വാക്യങ്ങൾക്കിടയിൽ

ഉദാ: വരൾച്ച രൂക്ഷമായി; ജലസ്രോതസുകൾ വറ്റി വരണ്ടു

4. അല്പവിരാമം\ അങ്കുശം [Comma (,)] : സംബോധനയ്ക്ക് ശേഷം, ഘടകപദങ്ങൾക്ക് ശേഷം, ഒരേ ജാതി പദങ്ങളെ വേർതിരിച്ചെഴുതുന്നതിന്

ഉദാ: സാറേ, ക്ലാസ്സിൽ കയറിക്കോട്ടെ

5. ആശ്ചര്യ ചിഹ്നം\ വിക്ഷേപണി \വ്യാക്ഷേപക ചിഹ്നം \സ്തോഭ ചിഹ്നം [Exclamation Mark (!)] : ആശ്ചര്യജനകമായ കാര്യങ്ങൾ പ്രകടമാക്കാൻ, പെട്ടെന്നുണ്ടാകുന്ന വികാരങ്ങളെ പ്രതിഫലിപ്പിക്കാൻ

ഉദാ: ശെടാ ! നീ ഇത്ര മണ്ടൻ ആണോ

6. ഉദ്ധരണി [Quotation Mark ("")] : സംഭാഷണങ്ങൾ, ഈരടികൾ എന്നിവ ഉദ്ധരിക്കുമ്പോൾ, പഴഞ്ചൊല്ലുകൾ, ശൈലികൾ സാങ്കേതിക പദങ്ങൾ എന്നിവ പരാമർശിക്കുമ്പോൾ

ഉദാ: "നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക" എന്നാണ് യേശു പറഞ്ഞിട്ടുള്ളത്

7. വിശ്ലേഷം\ ലുപ്ത ചിഹ്നം [Apostrophe (')] : വാക്യത്തിന് മുകളിൽ അങ്കുശം പോലെ ഉപയോഗിക്കുന്നു.

ഉദാ: President's

8. വലയം\ആവരണം [Bracket ()]: വാക്യത്തിനിടയിൽ പ്രത്യേക വിശദീകരണങ്ങൾ നൽകാൻ

9. രേഖ [Dash (-)]: സംക്ഷേപിച്ചത് വിവരിക്കാനും വിവരിച്ചത് സംക്ഷേപിക്കാനും

എല്ലാം പരീക്ഷിച്ചു - ആയുർവേദം, അലോപ്പതി. എല്ലാം കൊള്ളാം

10. ശൃംഖല [Hyphen (-)] : പദങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ

ഉദാ: കേരളം - കർണ്ണാടക അതിർത്തി

11. പാടിനി [Caret(^)] : വിട്ടുപോയ അക്ഷരത്തെയോ പദത്തെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

12. ചോദ്യചിഹ്നം\ കാകു\ അനുയോഗ ചിഹ്നം [?]  [Question Mark]

13. കോഷ്‌ഠം : Square Market []

14. കർണ്ണരേഖ\ ചരിവ് വര : Slash (/)

ഭേദകം (വിശേഷണം)

വിശേഷണങ്ങൾ മൂന്ന് വിധം

1. നാമവിശേഷണം : നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം

ഉദാ: വലിയ പശു, തടിച്ച കുട്ടി

2. ക്രിയാ വിശേഷണം : ക്രിയയെ വിശേഷിപ്പിക്കുന്നത്

ഉദാ: പതുക്കെ അടിച്ചു, നന്നായി കളിച്ചു

3. ഭേദക വിശേഷണം : ഒരു വിശേഷണത്തെ വിശേഷിപ്പിക്കുന്നത്

ഉദാ: വളരെ വലിയ പശു, നന്നായി തടിച്ച കുട്ടി

വിശേഷണങ്ങളെ അവയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി വീണ്ടും ഏഴുവിധം തിരിച്ചിരിക്കുന്നു.

1. ശുദ്ധം: നാമത്തോട് ചേർന്ന് നിൽക്കുന്ന ഭേദകം. ഒരു പ്രത്യയവും ഉപയോഗിക്കാത്ത ഭേദകമാണിത്

ഉദാ: നറു പുഞ്ചിരി, തൂവെള്ള, ചെറുപയർ, തിരുമുഖം

2. സാംഖ്യം : ഒരു സംഖ്യ വിശേഷണമായി വരുന്ന ഭേദകം

ഉദാ: കോടി പുണ്യം, പഞ്ച പാണ്ഡവർ, പത്ത് തത്ത

3. പാരിമാണികം: അളവിനെ സൂചിപ്പിക്കുന്ന ഭേദകം

ഉദാ: നാഴി അരി, ഒരു ലിറ്റർ ഐസ് ക്രീം

4. വിഭാവകം : സ്വഭാവത്തെ, പ്രത്യേകതയെ കാണിക്കുന്ന ഭേദകം

ഉദാ: നല്ലവനായ അയൽക്കാരൻ, സുന്ദരനായ നടൻ

5. നാമാംഗജം: നാമത്തെ ആശ്രയിച്ച് നിൽക്കുന്ന ഭേദകം

ഉദാ: വെളുത്ത കുതിര, തിളങ്ങുന്ന ചന്ദ്രൻ

6. ക്രിയാംഗജം : ക്രിയയെ ആശ്രയിച്ച് നിൽക്കുന്ന ഭേദകം

ഉദാ: ഓടി നടന്നു, തീർന്നു പോയി, കടിച്ചു തിന്നു

7. സർവ്വനാമികം : സർവ്വ നാമ രൂപത്തിൽ വരുന്ന വിശേഷണം

ഉദാ: നിൻറെ കാര്യം, അവൻറെ മകൻ

കേരള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള വാല്മീകി                : വള്ളത്തോൾ നാരായണ മേനോൻ

കേരള കാളിദാസൻ        : കേരള വർമ്മ വലിയകോയി തമ്പുരാൻ

കേരള വ്യാസൻ                : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള തുളസീദാസൻ   : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കേരള പാണിനി               : എ ആർ രാജരാജവർമ്മ

കേരള ഇബ്‌സൻ                : എൻ കൃഷ്ണപിള്ള

കേരള മോപ്പസാങ്           : തകഴി ശിവശങ്കരപ്പിള്ള

കേരള ചോസർ                  : ചീരാമ കവി

കേരള ഹെമിങ്‌വേ          : എം ടി വാസുദേവൻ നായർ

കേരള ഹോമർ                   : അയ്യിപ്പിള്ള ആശാൻ

കേരള സ്കോട്ട്                       : സി വി രാമൻപിള്ള

കേരള ഏലിയറ്റ്                  : എൻ എൻ കക്കാട്

കേരള സൂർദാസ്                : പൂന്താനം

കേരള ക്ഷേമേന്ദ്രൻ           : വടക്കുംകൂർ രാജരാജവർമ്മ

കേരള ടാഗോർ                    : വള്ളത്തോൾ നാരായണ മേനോൻ

കേരള മാർക്ക് ട്വയിൻ      : വേങ്ങയിൽ കുഞ്ഞിരാമൻ നായർ

കേരള പുഷ്കിൻ                     : ഒ എൻ വി കുറുപ്പ്

കേരള ടെന്നിസൺ           : വള്ളത്തോൾ നാരായണ മേനോൻ

മലയാളത്തിലെ ജോൺ ഗുന്തർ     : എസ് കെ പൊറ്റക്കാട്

മലയാളത്തിലെ ഓർഫ്യുസ്           : ചങ്ങമ്പുഴ കൃഷ്ണപിള്ള

കേരളിത്തിലെ  എമിലിബ്രോണ്ടി  : രാജലക്ഷ്മി

ക്രൈസ്തവ കാളിദാസൻ : കട്ടക്കയം ചെറിയാൻ മാപ്പിള

മുസ്ലിം കാളിദാസൻ : മോയിൻകുട്ടി വൈദ്യർ
                                                                                                           (തുടരും)

Monday, May 29, 2017

ജീവശാസ്ത്രം 14


  • കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം 
                    മണ്ണുത്തി
  • കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത് 
                    കാസർകോഡ്
  • വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ് 
                    ട്രാക്ക് ഫാമിങ്
  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം 
                    കറുത്ത മണ്ണ്
  • കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം  
                    ചിറ്റൂർ, പാലക്കാട്
  • നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം  
                    എക്കൽ മണ്ണ്
  • റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം  
                    ലാറ്ററൈറ്റ് മണ്ണ്
  • ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറുവർഗ്ഗം 
                    സോയാബീൻ
  • കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് 
                    വിശാഖം തിരുനാൾ
  • മണ്ണിൻറെ അമ്ല വീര്യം കുറക്കാൻ ഉപയോഗിക്കുന്നത്  
                    കുമ്മായം
  • ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത്  
                    കേരളത്തിൽ
  • TxD, DxT തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ് 
                    കാസർകോഡ് തോട്ടവിള ഗവേഷണ കേന്ദ്രം
  • കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട് 
                    പൊന്മുടി
  • ഇന്ത്യയിലെ ആദ്യ തേക്ക് തോട്ടം  
                    കനോലി പ്ലോട്ട് (നിലമ്പൂർ)
  • ഇന്ത്യയിലെ ഏക കറുവാ തോട്ടം  
                    അഞ്ചരക്കണ്ടി, കണ്ണൂർ
  • യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള  
                    പരുത്തി
  • ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി കൊണ്ടുവന്നത്   
                    അറബികൾ
  • ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന വിള   
                    കൂർക്ക
  • കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ  
                    തെങ്ങ്, റബർ, നെല്ല്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന നാണ്യ വിള  
                    നാളികേരം
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങ് വിള  
                    മരച്ചീനി
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന ഭക്ഷ്യ വിള  
                    നെല്ല്
  • കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല 
                    ഫാക്ട് (FACT)
  • പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത് 
                    കണ്ണൂർ
  • ലക്ഷദ്വീപ് ഓർഡിനറി, ലക്ഷദ്വീപ് മൈക്രോ, കൊച്ചിൻ ചൈന എന്നിവ ഏത് കാർഷിക ഇനമാണ്  
                    തെങ്ങ്
  • മണ്ഡരി രോഗം ബാധിക്കുന്നത്   
                    തെങ്ങിനെ (വൈറസ് ആണ് കാരണം)
  • കാറ്റുവീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    തെങ്ങ്
  • തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം  
                    ഫംഗസ്
  • കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല  
                    കോഴിക്കോട്
  • മൊസൈക്ക് രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    പുകയില, മരച്ചീനി
  • മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    കവുങ്ങ്
  • ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ 
                    നവര, ഗന്ധകശാല
  • കേരളത്തിൽ ഉപ്പിൻറെ സാന്നിധ്യം ഉള്ളിടങ്ങളിൽ കൃഷിചെയ്യുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം 
                    ഏഴോം
  • മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെല്ലിനമാണ് 
                    കാർത്തിക
  • പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ 
                    അശ്വതി, രോഹിണി, അന്നപൂർണ, ത്രിവേണി
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ 
                    മുണ്ടകൻ കാലം
  • ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം 
                    ജൂൺ-ജൂലൈ (വിളവെടുപ്പ് സെപ്റ്റംബർ-ഒക്ടോബർ)
  • പ്രധാന ഖാരിഫ് വിളകൾ 
                    നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്‌റ, റാഗി, ചണം, എള്ള്, നിലക്കടല
  • റാബി വിളകൾ വിതയ്ക്കുന്ന കാലം 
                    ഒക്ടോബർ-ഡിസംബർ (വിളവെടുപ്പ് ഏപ്രിൽ-മെയ്)
  • പ്രധാന ഖാരിഫ് വിളകൾ 
                    ഗോതമ്പ്, ബാർലി, കടുക്, പയർ വർഗ്ഗങ്ങൾ
  • മഞ്ഞുകാല കൃഷി രീതിയാണ് 
                    റാബി
  • വേനൽകാല കൃഷി രീതിയാണ് 
                    സയ്ദ്
  • പ്രധാന സയ്ദ് വിളകൾ 
                    പച്ചക്കറികളും പഴവർഗ്ഗങ്ങളും
  • പുളി ഇന്ത്യയിൽ കൊണ്ടുവന്നത് 
                    അറബികൾ
  • റബർ, മരച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക എന്നിവ ഇന്ത്യയിലെത്തിച്ചത് 
                    പോർച്ചുഗീസുകാർ
  • കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം 
                    ഉരുളക്കിഴങ്ങ്
                                                                                                              (തുടരും)

Sunday, May 28, 2017

ജീവശാസ്ത്രം 13


  • കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം 
                    തട്ടേക്കാട് സലിം അലി പക്ഷിസങ്കേതം (എറണാകുളം), 1983
  • തട്ടേക്കാട് പക്ഷി സങ്കേതം ഏത് റിസർവ് വനത്തിൻറെ ഭാഗമാണ്
                    മലയാറ്റൂർ റിസർവ് വനത്തിൻറെ
  • ബേക്കേഴ്‌സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സംരക്ഷണ കേന്ദ്രം 
                    കുമരകം പക്ഷി സങ്കേതം (കോട്ടയം)
  • ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം 
                    കടലുണ്ടി (മലപ്പുറം)
  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം 
                    കെകെ നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം, ചൂലന്നൂർ, പാലക്കാട്
  • പക്ഷി പാതാളം പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
                    ബ്രഹ്മഗിരി, വയനാട്
  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം 
                    മംഗളവനം പക്ഷി സങ്കേതം, എറണാകുളം
  • കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം 
                    മംഗളവനം പക്ഷി സങ്കേതം
  • കേരളത്തിലെ അപൂർവ്വയിനം കടവാവലുകൾ, ചിലന്തികൾ എന്നിവ കാണപ്പെടുന്ന വനം 
                    മംഗളവനം
  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം 
                    6 (PSC ഉത്തരസൂചകയിൽ 5 എന്ന് തന്നിരിക്കുന്നു. കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 6)
  • കേരളത്തിലെ ദേശീയോദ്യാനങ്ങൾ  
                    ആനമുടിച്ചോല, പാമ്പാടുംചോല, മതികെട്ടാൻചോല, പെരിയാർ, ഇരവികുളം,സൈലൻറ് വാലി
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല 
                    ഇടുക്കി
  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം 
                    ഇരവികുളം, ഇടുക്കി
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം 
                    ഇരവികുളം (PSC ഉത്തരസൂചിക പ്രകാരം)
  • ഇരവികുളത്തിനെ ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചതെന്ന് 
                    1978 ഇൽ (വന്യ ജീവി സങ്കേതമായി പ്രഖ്യാപിച്ചത് 1975 ഇൽ)
  • വരയാടുകളുടെ സംരക്ഷണ കേന്ദ്രം 
                    ഇരവികുളം
  • വരയാടിന്റെ ശാസ്ത്രീയനാമം  
                    ഹൈലോക്രിയസ് ട്രാഗസ് (തമിഴ്നാടിൻറെ സംസ്ഥാന മൃഗം)
  • ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക്  
                    ദേവികുളം
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം 
                    പാമ്പാടും ചോല
  • കേരളത്തിലെ ഏഴാമതായി പരിഗണിക്കുന്ന ദേശീയോദ്യാനം 
                    കരിമ്പുഴ, പാലക്കാട്
  • കേരളത്തിലെ നിത്യഹരിതവനം \ഏക കന്യാവനം \ഏറ്റവും വലിയ മഴക്കാട്
                    സൈലൻറ് വാലി
  • സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം 
                    1984 (ഇന്ദിരാഗാന്ധി)
  • സൈലൻറ് വാലി ഉദ്‌ഘാടനം ചെയ്തത് 
                    1985 ഇൽ (രാജീവ് ഗാന്ധി)
  • സൈലൻറ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക് 
                    മണ്ണാർക്കാട്, പാലക്കാട്
  • ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള ഏക ദേശീയോദ്യാനം 
                    സൈലൻറ് വാലി
  • സൈലൻറ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് 
                    നീലഗിരി
  • സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം 
                    2007
  • വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനം
                    സൈലൻറ് വാലി (വെടിപ്ലാവുകളുടെ സാന്നിധ്യം കാരണം)
  • സിംഹവാലൻ കുരങ്ങൻറെ ശാസ്ത്രീയ നാമം 
                    മക്കാക സിലനസ്
  • സൈലൻറ് വാലി എന്ന പേര് വരാൻ കാരണം 
                    ചീവീടുകൾ ഇല്ലാത്തതിനാൽ
  • ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശീയോദ്യാനം 
                    സൈലൻറ് വാലി
  • ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം 
                    സൈലൻറ് വാലി
  • മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം 
                    സൈലൻറ് വാലി
  • സൈലൻറ് വാലി നാഷണൽ പാർക്കിന്റെ 25 ആം വാർഷികം പ്രമാണിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം  
                    2009
                                                                                                                   (തുടരും)

Saturday, May 27, 2017

ജീവശാസ്ത്രം 12


  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം 
                  18
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം 
                  പെരിയാർ വന്യജീവി സങ്കേതം (നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി)
  • നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്  
                  ശ്രീ ചിത്തിര തിരുനാൾ (1934)
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം 
                  പെരിയാർ (777 ച കി മീ)
  • പെരിയാർ ടൈഗർ റിസർവ്വിൽ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം 
                  മംഗളാദേവി ക്ഷേത്രം
  • ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം 
                  പെരിയാർ
  • തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത് 
                  പെരിയാർ
  • ലോകബാങ്ക് ബക്കർലിപ് പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം 
                  പെരിയാർ
  • കേരളത്തിലെ എത്രാമത്തെ കടുവാ സങ്കേതമാണ് പെരിയാർ  
                  പത്താമത്തെ
  • പെരിയാർ കടുവ സംരക്ഷണ പ്രദേശം സ്ഥിതിചെയ്യുന്ന ജില്ലകൾ  
                  ഇടുക്കി, പത്തനംതിട്ട (പീരുമേട് താലൂക്ക്)
  • പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം  
                  1950
  • പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം  
                  1978
  • പെരിയാർ വന്യജീവി സങ്കേതത്തിൻറെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം  
                  1982
  • പെരിയാർ വന്യജീവി സങ്കേതത്തിൽ പ്രൊജക്റ്റ് എലിഫൻറ് ആരംഭിച്ച വർഷം   
                  1992
  • കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം  
                  വയനാട്\മുത്തങ്ങ വന്യജീവി സങ്കേതം (ബേഗൂർ വന്യജീവി സങ്കേതം)
  • വയനാട് വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം   
                  സുൽത്താൻ ബത്തേരി
  • നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ  
                  വയനാട് വന്യജീവി സങ്കേതം, സൈലൻറ് വാലി ദേശീയോദ്യാനം
  • കർണ്ണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം  
                  വയനാട് വന്യജീവി സങ്കേതം
  • ഒരു പ്രത്യേക സസ്യത്തിനായി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം 
                  കുറിഞ്ഞി സാങ്ച്വറി (2006)
  • 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം   
                  സ്ട്രോബിലാന്തസ് കുന്തിയാന
  • പശ്ചിമഘട്ടത്തിൻറെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം 
                  നീലക്കുറിഞ്ഞി
  • കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു   
                  18
  • എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞിയിനം   
                  കരിങ്കുറിഞ്ഞി
  • നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം  
                  2006
  • കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം   
                  ചെന്തുരുണി
  • ചെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം  
                  ഗ്ലുസ്‌ട്രാ ട്രാവൻകൂറിക്ക
  • ചെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിൻറെ ഭാഗമാണ്   
                  കുളത്തൂപ്പുഴ റിസർവ്വ് വനം
  • അഗസ്ത്യാർ ക്രോക്കോഡൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം  
                  നെയ്യാർ വന്യജീവി സങ്കേതം
  • കേരളത്തിൻറെ തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതമായ നെയ്യാർ  പ്രഖ്യാപിച്ച വർഷം  
                  1958
  •  ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്  
                  കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് (2007)
  • ഇടുക്കി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം  
                  പൈനാവ്
  • ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്  
                  മുകുന്ദപുരം, തൃശൂർ
  • ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വനം  
                  ചിന്നാർ
  • കേരളത്തിൽ റീഡ് തവളകൾ കാണപ്പെടുന്ന പ്രദേശം   
                  കക്കയം
  • റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ച വന്യജീവി സങ്കേതം   
                  പറമ്പിക്കുളം
  • കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്വ്   
                  പറമ്പിക്കുളം (2010)
  • പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം   
                  തൂണക്കടവ്
  • പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല  
                  തൃശൂർ (തലപ്പള്ളി താലൂക്ക്)
  • സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം  
                  2005
                                                                                                                             (തുടരും)

Friday, May 26, 2017

ജീവശാസ്ത്രം 11


  • ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻറെ സ്ഥാനം 
                         14
  • കേരളത്തിൻറെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനങ്ങൾ 
                         29.101%
  • കേരളത്തിൽ വനവിസ്തൃതിയിൽ ആദ്യത്തെ മൂന്ന് ജില്ലകൾ 
                         ഇടുക്കി, വയനാട്, പത്തനംതിട്ട
  • കേരളത്തിൽ കാണപ്പെടുന്ന വന വിഭാഗം 
                         ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ
  • കേരളത്തിലെ ആദ്യ റിസർവ്വ് വനം  
                         കോന്നി (1888)
  • കേരളത്തിലെ വനപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന വൃക്ഷം   
                         തേക്ക് (രണ്ടാമത് യൂക്കാലിപ്റ്റസ്)
  • കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല   
                         ആലപ്പുഴ
  • കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല   
                         വയനാട്
  • കേരളത്തിൽ റിസർവ്വ് വനം ഏറ്റവും കൂടുതലുള്ള ജില്ല   
                         പത്തനംതിട്ട
  • ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ്വ് വനം 
                         വിയ്യാപുരം (ഹരിപ്പാട്)
  • കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്    
                         മറയൂർ, ഇടുക്കി
  • കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല   
                         കണ്ണൂർ
  • കേരളത്തിലെ വനേതര മേഖലയിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണ ത്തിനായി ഗ്രാമീണ ജനതയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി 
                         ഗ്രാമ ഹരിത സംഘം
  • കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിത സംഘം രൂപീകരിച്ചത്   
                         മരുതിമല, കൊല്ലം
  • വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്ന സംരംഭം  
                         വനശ്രീ
  • തീരപ്രദേശത്തെ ജൈവസംരക്ഷണം ലക്ഷ്യമാക്കി വനം-മൽസ്യബന്ധന വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതി 
                         ഹരിതതീരം
  • ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് നേടിയ കേരളസർക്കാർ പദ്ധതി 
                         എൻറെ മരം
  • വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്കരണ പദ്ധതി 
                         വഴിയോരത്തണൽ (2009)
  • പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻറെ പദ്ധതി 
                         മണ്ണെഴുത്ത്
  • തിരുവിതാംകൂറിൽ വനനിയമം വന്ന വർഷം 
                         1887
  • കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം    
                         1998
  • കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നത്   
                         1986
  • കേരള വനനിയമം   
                         1961
  • കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ 
                         റാന്നി
  • കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ 
                         അഗസ്ത്യ വനം
  • കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം  
                         36
  • ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കാൻ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി 
                         സഞ്ജീവനി വനം
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് കണ്ടെത്തിയത് 
                         നിലമ്പൂരിൽ
  • ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്  
                         പറമ്പിക്കുളം സാങ്ച്വറിയിലെ കന്നിമരം
  • കേന്ദ്ര ഗവൺമെന്റിൻറെ മഹാവൃക്ഷ പുരസ്ക്കാരം ലഭിച്ചത്  
                         കന്നിമരം തേക്കിന്
  • കേന്ദ്ര-കേരള സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വനം വികസനത്തിനായുള്ള പൊതുമേഖല സ്ഥാപനം 
                         കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ (KFDC)
  • കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് 
                         കോട്ടയം  
  • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 
                         പീച്ചി
  • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിതിചെയ്യുന്നത് 
                         വഴുതക്കാട് (തിരുവനന്തപുരം)
                                                                                                                         (തുടരും)

Thursday, May 25, 2017

ഭൗതിക ശാസ്ത്രം 13


  • അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം 
                     യുറാനസ്
  • ടെലിസ്കോപ്പിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹം 
                     യുറാനസ്
  • ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഗ്രഹം 
                     യുറാനസ്
  • വലുപ്പത്തിൽ യുറാനസിൻറെ സ്ഥാനം 
                     മൂന്ന്
  • യുറാനസിൻറെ പ്രധാന ഉപഗ്രഹങ്ങൾ 
                     ഏരിയൽ, മിറാൻഡ, ജൂലിയറ്റ്, ഡെസ്റ്റിമോണ
  • സമുദ്ര ദേവനായ വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം 
                     നെപ്റ്റ്യൂൺ
  • സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹം 
                     നെപ്റ്റ്യൂൺ
  • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം 
                     നെപ്റ്റ്യൂൺ
  • A, B, C എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം 
                     ശനി
  • പരിക്രമണത്തിന് ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം  
                     നെപ്റ്റ്യൂൺ (165 വർഷം)
  • ഭൂമിയെ കൂടാതെ നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം 
                     നെപ്റ്റ്യൂൺ
  • നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് 
                     ട്രൈറ്റൻ
  • മാതൃഗ്രഹത്തിൻറെ ഭ്രമണത്തിൻറെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം  
                     ട്രൈറ്റൻ
  • സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം 
                     നെപ്റ്റ്യൂൺ
  • ഏറ്റവും വലിയ കുള്ളൻ ഗ്രഹം 
                     ഇറിസ്
  • ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം 
                     സിറസ്
  • അന്തർ സൗരയൂഥത്തിലെ ഏക കുള്ളൻ ഗ്രഹം 
                     സിറസ്
  • സൗരയൂഥത്തിലെ പാലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം 
                     പയനിയർ 10
  • അന്തരീക്ഷമുള്ള ഏക ഉപഗ്രഹം 
                     ടൈറ്റൻ
  • Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം  
                     മീമാസ്
  • ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിവരുന്ന ഗ്രഹം 
                     യുറാനസ്
  • അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തിയത്  
                     2006 ആഗസ്റ്റ് 24 ന്
  • റോമാക്കാരുടെ പാതാളദേവൻറെ പേരുള്ള കുള്ളൻ ഗ്രഹം 
                     പ്ലൂട്ടോ
  • പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹം 
                     കെയ്‌റോൺ
  • പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ 
                     പ്ലൂട്ടോയും എറിസും
  • നിലവിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം  
                     5
  • ഹൈഡ്ര, നിക്സ്, സ്റ്റെക്സ്, ചാരോൺ തുടങ്ങിയ ഉപഗ്രഹങ്ങൾ എന്തിന്റെയാണ്  
                     പ്ലൂട്ടോയുടെ
  • 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം 
                     ന്യൂ ഹൊറൈസൺസ് (നാസ, ഇന്ധനം പ്ലൂട്ടോണിയം)
  • ക്ഷുദ്ര ഗ്രഹങ്ങൾ സൗരയൂഥത്തിൽ എവിടെയായി ആണ് കാണപ്പെടുന്നത് 
                     ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ
  • ആദ്യമായി കണ്ടെത്തിയ ക്ഷുദ്ര ഗ്രഹം 
                     സിറസ്
  • കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്ര ഗ്രഹം 
                     സിറസ്
  • ധൂമകേതുക്കളുടെ വാൽ കാണപ്പെടുന്ന ദിശ 
                     സൂര്യന് വിപരീത ദിശയിൽ
  • വാൽ നക്ഷത്രത്തിൻറെ ശിരസിലിറങ്ങി പഠനം നടത്തിയ ദൗത്യം 
                     റോസറ്റ (2014 ഇൽ ഫിലേ ആണ് ഇറങ്ങിയ മൊഡ്യൂൾ)
  • റോസറ്റ പഠനം നടത്തിയ വാൽനക്ഷത്രം 
                     67P
  • ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോളാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് 
                     76 വർഷങ്ങൾ
  • ഹാലിയുടെ ധൂമകേതു ഇനി ദൃശ്യമാകുന്നതെപ്പോൾ  
                     2062 ഇൽ (അവസാനം വന്നത് 1986 ഇൽ)
  • ഒരു വാൽനക്ഷത്രത്തിൻറെ വാലിൽ പ്രവേശിച്ച് പഠനം നടത്തിയ പേടകം  
                     സ്റ്റാർഡസ്റ്റ്
                                                                                                                       (തുടരും)

Wednesday, May 24, 2017

ഭൗതിക ശാസ്ത്രം 12



  • ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം 
                    മംഗൾയാൻ (Mars Orbiter Mission MOM)
  • ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം 
                    മംഗൾയാൻ (450 കോടി)
  • ചൊവ്വ ദൗത്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം\ചൊവ്വ ദൗത്യം വിജയകരമാക്കിയ ആദ്യ ഏഷ്യൻ രാജ്യം 
                    ഇന്ത്യ 
  • മംഗൾയാൻ വിക്ഷേപിച്ചത് 
                    2013 നവംബർ 5 ന് (സതീഷ് ധവാൻ സ്പേസ് സെൻറർ ശ്രീഹരിക്കോട്ട)
  • മംഗൾയാനെ ഭ്രമണപദത്തിൽ എത്തിച്ച വിക്ഷേപണ വാഹനം  
                    PSLV C 25 
  • മംഗൾയാന്റെ വിക്ഷേപണ സമയത്തെ ഭാരം 
                    1337 കി ഗ്രാം 
  • മംഗൾയാൻ ഭ്രമണപദത്തിൽ എത്തിയ ദിവസം 
                    2014 സെപ്റ്റംബർ 24 
  • മംഗൾയാൻ ദൗത്യ തലവൻ 
                    പി കുഞ്ഞികൃഷ്ണൻ 
  • മംഗൾയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ 
                    കെ രാധാകൃഷ്ണൻ 
  • മംഗൾയാൻ പ്രോജക്ട് ഡയറക്ടർ  
                    എസ് അരുണൻ 
  • ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് പേടകം അയച്ചിട്ടുള്ള രാജ്യങ്ങൾ 
                    റഷ്യ, അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി
  • ഭ്രമണവേഗം കൂടിയ ഗ്രഹം\ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിന രാത്രങ്ങൾ ഉള്ള ഗ്രഹം  
                    വ്യാഴം (9 മണിക്കൂർ 55 മിനിറ്റ്)
  • വ്യാഴത്തിന് ഒരു പ്രദക്ഷിണം തീർക്കാൻ ആവശ്യമായ സമയം \ ഒരു വ്യാഴവട്ടക്കാലം 
                    12 വർഷം
  • പുരാണ സങ്കൽപ്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെട്ടിരുന്ന ഗ്രഹം  
                    വ്യാഴം
  • ദ്രവഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം 
                    വ്യാഴം
  • ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം\ വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം 
                    വ്യാഴം
  • ഏറ്റവും കൂടുതൽ പാലായന പ്രവേഗം ഉള്ള ഗ്രഹം  
                    വ്യാഴം (59.5 കി മീ \സെക്കൻറ്)
  • റേഡിയോ ആക്റ്റീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം  
                    വ്യാഴം
  • വ്യാഴത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം 
                    ഹൈഡ്രജൻ
  • Great Red Spot(വലിയ ചുവപ്പടയാളം) കാണപ്പെടുന്ന ഗ്രഹം 
                    വ്യാഴം
  • Great Dark Spot(വലിയ കറുത്ത പൊട്ട്) കാണപ്പെടുന്ന ഗ്രഹം 
                    നെപ്റ്റ്യൂൺ
  • Great White Spot(വലിയ വെളുത്ത പൊട്ട്) കാണപ്പെടുന്ന ഗ്രഹം 
                    ശനി
  • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം 
                    വ്യാഴം (67 ഓളം)
  • സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം  
                    ഗാനിമിഡ്‌ (വ്യാഴം)
  • വ്യാഴത്തിൻറെ പ്രധാന ഉപഗ്രഹങ്ങൾ 
                    ഗാനിമിഡ്‌, കാലിസ്റ്റോ, അയോ, യൂറോപ്പ (ഗലീലിയൻ ഉപഗ്രഹങ്ങൾ)
  • നാസയുടെ പയനിയർ 10, ഗലീലിയോ പര്യവേഷക പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ചാണ് പഠനം നടത്തിയത് 
                    വ്യാഴം
  • സൗരയൂഥത്തിൽ ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം 
                    അയോ
  • ഒരു സമുദ്രത്തിൻറെ സാന്നിധ്യം അനുഭവപ്പെടുന്ന വ്യാഴത്തിൻറെ ഉപഗ്രഹം 
                    യൂറോപ്പ
  • സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം 
                    ശനി
  • ഗോൾഡൻ ജയ്ന്റ് എന്നറിയപ്പെടുന്ന  ഗ്രഹം 
                    ശനി
  • നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും വലിയ ഗ്രഹം 
                    ശനി
  • കരി മഴയും, സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റും കാണപ്പെടുന്ന ഗ്രഹം 
                    ശനി
  • റോമൻ കൃഷി ദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം 
                    ശനി (മെർക്കുറി)
  • ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം \ ജലത്തെക്കാളും സാന്ദ്രത കുറഞ്ഞ ഗ്രഹം
                    ശനി
  • ഏറ്റവും ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം 
                    ശനി
  • ശനിയുടെ വലയങ്ങൾ കണ്ടുപിടിച്ചത് 
                    ഗലീലിയോ ഗലീലി
  • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം 
                    ശനി (62 ഓളം)
  • ഗ്രീക്ക് പുരാണ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഉപഗ്രഹങ്ങളുള്ള ഗ്രഹം 
                    ശനി
  • ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം 
                    ടൈറ്റൻ
  • യുറാനസിൻറെ ഏറ്റവും വലിയ ഉപഗ്രഹം 
                    ടൈറ്റാനിയ
  • സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം  
                    ടൈറ്റൻ
  • ഭൂമിയുടെ അപരൻ,ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്നത് 
                    ടൈറ്റൻ
  • ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ 
                    ടൈറ്റൻ, പ്രോമിത്യുസ്, അറ്റ്‌ലസ്, പൻഡോറ, റിയ, ഹെലൻ
  • പയനിയർ 11, കാസ്സിനി ഹ്യുജൻസ് എന്നീ ബഹിരാകാശ ദൗത്യങ്ങളുടെ ലക്ഷ്യം 
                    ശനി ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും പറ്റി പഠിക്കുക 
                                                                                                                            (തുടരും)

Tuesday, May 23, 2017

ഭൗതിക ശാസ്ത്രം 11


  • സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത് 
                     അഞ്ചാം സ്ഥാനം (അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്)
  • സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്  
                     അഞ്ചാം സ്ഥാനം 
  • ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ് 
                     23.5 ഡിഗ്രി 
  • ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര് 
                     ജിയോയ്ഡ് 
  • ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം 
                     ശുക്രൻ 
  • ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അറിയപ്പെടുന്നത്  
                     1 അസ്ട്രോണമിക്കൽ യുണിറ്റ്
  • ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത് 
                     ഭൂമി
  • പേരിന് ഗ്രീക്ക്/റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം   
                     ഭൂമി (എർത്ത്)
  • ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് 
                     14 ഡിഗ്രി സെൽഷ്യസ്
  • ടെറ (ലാറ്റിൻ), ഗൈയ (ഗ്രീക്ക്) എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം 
                     ഭൂമി
  • ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം  
                     ചൊവ്വ
  • ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത് 
                     ചൊവ്വ
  • ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം 
                     ബുധൻ (88 ദിവസം)
  • ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം 
                     ബുധൻ
  • ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും ദൈർഘ്യം തിളക്കമുള്ള വസ്തു 
                     ശുക്രൻ
  • ഏറ്റവും ചൂട് കൂടിയ ഗ്രഹം 
                     ശുക്രൻ
  • ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം 
                     ശുക്രൻ
  • ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം  
                     അയൺ ഓക്‌സൈഡ്
  • ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട് 
                     സൊജേർണർ
  • സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് 
                     ചൊവ്വയിൽ
  • ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം 
                     ചൊവ്വ (മാർസ്)
  • ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം 
                     ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു, 2012 ഇൽ ഇറങ്ങി)
  • ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം  
                     ഗേൽ ക്രേറ്റർ
  • ഫോബോസ്, ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ്‌  
                     ചൊവ്വ
  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം 
                     ഡീമോസ്
  • കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് 
                     ഫോബോസ് (ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം)
  • കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് 
                     ചൊവ്വയിൽ
  • ചൊവ്വ പ്രതലത്തിൽ ഇറങ്ങിയ ആദ്യ പേടകം  
                     വൈക്കിങ്-1 (USA, 1976 )
  • ഈയിടെ ആണവ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം  
                     ചൊവ്വ
  • MAVEN, ഓപ്പർച്യുണിറ്റി, സ്പിരിറ്റ് തുടങ്ങിയ പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ചതാണ് 
                     ചൊവ്വ
  • ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത്  
                     ചൊവ്വ
  • MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം 
                     2013
  • വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം  
                     ജൂനോ
  • സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം  
                     ജൂനോ 
                                                                                                                        (തുടരും)

Monday, May 22, 2017

ഭരണഘടന 22


  • രാജ്യസഭയുടെ അദ്ധ്യക്ഷൻ 
                    ഉപരാഷ്ട്രപതി
  • ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം  
                    35 വയസ്
  • ഉപരാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                    ആർട്ടിക്കിൾ 63
  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് 
                    ലോകസഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങളും ചേർന്ന്
  • ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നതും 
                    രാഷ്ട്രപതി
  • ഉപരാഷ്ട്രപതിയുടെ ഭരണ കാലാവധി 
                    5 വർഷം
  • ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 
                    1,25,000 രൂപ
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി \ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയി ഇരുന്ന വ്യക്തി 
                    എസ് രാധാകൃഷ്ണൻ
  • ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി 
                    വി വി ഗിരി
  • ഏറ്റവും പ്രായം കൂടിയ ഉപരാഷ്ട്രപതി
                    ഭൈറോൺ സിങ് ശെഖാവത്ത്
  • ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി
                    ബി ഡി ജെട്ടി
  • ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച ഏക വ്യക്തി 
                    കിഷൻ കാന്ത്
  • ഉപരാഷ്ട്രപതിയായ ആദ്യ മലയാളി 
                    കെ ആർ നാരായണൻ
  • രാഷ്ട്രപതിയുടെ ചുമതല വഹിച്ച ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി
                    മുഹമ്മദ് ഹിദായത്തുള്ള
  • ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതി
                    ഹമീദ് അൻസാരി (പന്ത്രണ്ടാമത് വ്യക്തി)
  • 2012 ലെ  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹമീദ് അൻസാരിക്കെതിരെ മത്സരിച്ച NDA സ്ഥാനാർഥി 
                    ജസ്വന്ത് സിങ്
  • എസ് രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി 
                    ഹമീദ് അൻസാരി
  • ഉപരാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര നാൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം 
                    കഴിയുന്നതും നേരത്തെ (സമയക്രമം പറഞ്ഞിട്ടില്ല)
  • ഇന്ത്യയിൽ നിഷേധ വോട്ട് (NOTA) നിലവിൽ വന്നതെന്ന്   
                    2013 സെപ്റ്റംബർ 27
  • NOTA നടപ്പിലാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ  
                    പതിനാലാമത്തെ (ആദ്യം ഫ്രാൻസ്, ഏഷ്യയിൽ ആദ്യം ബംഗ്ലാദേശ്)
  • NOTA നടപ്പിലാക്കുന്ന പതിനഞ്ചാമത്തെ രാജ്യമാണ്
                    നേപ്പാൾ
  • ഇന്ത്യയിൽ NOTA നിലവിൽ വരാൻ ഇടയാക്കിയ ഹർജി നൽകിയ സംഘടന    
                    പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL)
  • PUCL ന് രൂപം കൊടുത്തത്   
                    ജയപ്രകാശ് നാരായണൻ
  • ഇന്ത്യയിൽ നിഷേധ വോട്ട് (NOTA) ആദ്യമായി എണ്ണിയത് 
                    ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് 2013 നവംബർ
  • നിഷേധ വോട്ടിന്റെ ചിഹ്നം ഡിസൈൻ ചെയ്തത്  
                    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദ്
  • ലോക്പാൽ എന്ന വാക്കിനർത്ഥം   
                    ജനസംരക്ഷകൻ (ആദ്യം ഉപയോഗിച്ചത് എൽ എം സിംഗ്‌വി)
  • ലോക്പാൽ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്   
                    2014 ജനുവരി 1
  • ലോക്പാൽ ബില്ല് പാസാക്കുന്നതിനായി നിരാഹാരം അനുഷ്ഠിച്ച വ്യക്തി   
                    അണ്ണാ ഹസാരെ (സംഘടന India Against Corruption, ജനതന്ത്ര മോർച്ച)
  • ലോക്പാൽ ബില്ല് ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ച വർഷം 
                    1968 (അവതരിപ്പിച്ചത് ശാന്തി ഭൂഷൺ)
  • ലോക്പാലിലെ അംഗങ്ങളുടെ എണ്ണം  
                    9 അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ)
  • ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം   
                    5 (പ്രധാനമന്ത്രി ചെയർമാൻ)
  • ചെയർമാനെ കൂടാതെ ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ  
                    പ്രതിപക്ഷനേതാവ്, ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്\ജഡ്ജി, രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു നിയമവിദഗ്ദ്ധൻ
  • പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്  
                    ലോക് അദാലത്ത്
  • വാദിയെയും പ്രതിയെയും കോടതിയിൽ വിളിച്ച് വരുത്തി പരസ്പര സമ്മതത്തോടെ കേസ് തീർപ്പാക്കുന്ന രീതി  
                    ലോക് അദാലത്ത്
  • ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്  
                    രാജസ്ഥാൻ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്  
                    തിരുവനന്തപുരം
                                                                                                                   (തുടരും)

Sunday, May 21, 2017

ഭരണഘടന 21


  • പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം 
                      ഗ്രാമസഭ
  • ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്  
                      243 എ 
  • ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം  
                      1/10 
  • ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് 
                      വാർഡ് മെമ്പർ 
  • ഗ്രാമസഭയുടെ അധ്യക്ഷൻ  
                      പഞ്ചായത്ത് പ്രസിഡൻറ് 
  • ഇന്ത്യയിൽ ഗ്രാമസഭ വർഷമായി ആഘോഷിച്ചത് 
                      1999-2000 
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം  
                      21 വയസ് 
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്   
                      സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 
  • കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം 
                      50 %
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയിലെ അംഗങ്ങളുടെ കാലാവധി   
                      5 വർഷം 
  • കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മറ്റി  
                      സെൻ കമ്മറ്റി 
  • പഞ്ചായത്ത് രാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ   
                      ജമ്മു കാശ്മീർ, നാഗാലാൻഡ്, മേഘാലയ, മിസോറാം 
  • ഭരണഘടനയിൽ പഞ്ചായത്ത് രാജിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം   
                      243 മുതൽ 243  O വരെ (9 ആം ഭാഗം, 11 ആം പട്ടിക)
  • പഞ്ചായത്ത് രാജ് ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ്   
                      സ്റ്റേറ്റ് ലിസ്റ്റ് 
  • ഇന്ത്യയിൽ നഗരപാലിക നിയമം നിലവിൽ വന്നത്   
                      1993 ജൂൺ 1 (74 ആം ഭേദഗതി പ്രകാരം)
  • ഭരണഘടനയിൽ നഗരപാലിക നിയമത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്   
                      അനുച്ഛേദം 243 P മുതൽ 243 ZG വരെ (പട്ടിക 12)
  • ചെറിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം  
                      മുനിസിപ്പൽ കൗൺസിൽ (മുനിസിപ്പൽ ചെയർമാൻ)  
  • വലിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം  
                      മുനിസിപ്പൽ കോർപ്പറേഷൻ (മേയർ)
  • ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ 
                      മദ്രാസ് (1688)
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്   
                      1882 ലെ റിപ്പൺ പ്രഭുവിൻറെ വിളംബരം 
  • സംസ്ഥാന ലെജിസ്ലെറ്റിവ്‌ അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് 
                      കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 
  • ഭരണഘടന അനുസരിച്ച് സംസ്ഥാന നിയമനിർമ്മാണ അസംബ്ലിയുടെ പരമാവധി അംഗസംഖ്യ   
                      500 
  • ഏറ്റവും കുറഞ്ഞ അംഗസംഖ്യ 
                      60 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി  
                      ഉത്തർപ്രദേശ് (403)
  • ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി 
                      സിക്കിം (32)
  • ലെജിസ്ളേറ്റീവ് അസംബ്ലിയുടെ\അംഗത്തിൻറെ കാലാവധി 
                      5 വർഷം 
  • നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വ്യക്തിക്ക് പരമാവധി എത്ര നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാം 
                      രണ്ട് 
  • ലെജിസ്ളേറ്റീവ് അസംബ്ലി അംഗമാകാനുള്ള കുറഞ്ഞ പ്രായം  
                      25 വയസ് 
  • ലെജിസ്ളേറ്റീവ് കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 
                      അനുച്ഛേദം 169 
  • നിലവിൽ ലെജിസ്ളേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം 
                      ഏഴ് (ജമ്മുകാശ്മീർ, യു പി, ബീഹാർ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണ്ണാടക, തെലുങ്കാന)
  • ലെജിസ്ളേറ്റീവ് കൗൺസിലിൽ അനുവദിക്കാവുന്ന പരമാവധി അംഗസംഖ്യ
                      അസംബ്ലിയിലെ അംഗസംഖ്യയുടെ മൂന്നിലൊന്ന് 
  • ലെജിസ്ളേറ്റീവ് കൗൺസിലിലെ കുറഞ്ഞ അംഗസംഖ്യ  
                      40
  • ലെജിസ്ളേറ്റീവ് കൗൺസിൽ അംഗത്തിൻറെ കാലാവധി   
                      6 വർഷം 
  • ലെജിസ്ളേറ്റീവ് കൗൺസിലിൻറെ കാലാവധി   
                      കാലാവധിയില്ല (മൂന്നിലൊന്ന് അംഗങ്ങൾ രണ്ടുവർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു)
  • ലോകസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 
                      അനുച്ഛേദം 93 
  • സംസ്ഥാന നിയമസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 
                      അനുച്ഛേദം 178   
                                                                                                           (തുടരും)

Saturday, May 20, 2017

ഭരണഘടന 20


  • ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി 
                      ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി, കൊൽക്കത്ത
  • ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി 
                      ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
  • LIC സ്ഥാപിതമായ വർഷം 
                      1956 സെപ്റ്റംബർ 1 (ആസ്ഥാനം മുംബൈ)
  • LIC യുടെ ആപ്തവാക്ക്യം 
                      യോഗക്ഷേമം വഹാമ്യഹം
  • LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ  
                      ഉഷ സാങ്‌വാൻ
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി  
                      ജനശ്രീ ബീമാ യോജന
  • ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണം നിലവിൽവന്നത് 
                      1973 ജനുവരി 1
  • കാർഷിക ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര 
                      ആഗ് മാർക്ക്
  • പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര 
                      എക്കോമാർക്ക്
  • സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര 
                      BIS ഹാൾ മാർക്ക്
  • സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്ന മുദ്ര 
                      ISO
  • ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്നതിന് അധികാരം നൽകിയിരിക്കുന്ന കമ്മറ്റി 
                      ആസൂത്രണ കമ്മീഷൻ
  • ദാരിദ്ര്യനിർണ്ണയ കമ്മറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് 
                      2400 കലോറി
  • നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് 
                      2100 കലോറി
  • ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • BPL റേഷൻകാർഡിൻറെ നിറം  
                      ഇരുണ്ട പിങ്ക് നിറം
  • ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്നത് 
                      1904
  • അന്താരാഷ്ട്ര സഹകരണ വർഷം 
                      2012
  • ഇന്ത്യയിൽ സെക്യൂരിറ്റി പേപ്പറുകൾ അച്ചടിക്കുന്ന മിൽ 
                      സെക്യൂരിറ്റി പേപ്പർ മിൽ, ഹോഷംഗബാദ്, മധ്യപ്രദേശ്
  • സ്റ്റാമ്പ് പേപ്പറുകൾ, പാസ്പോർട്ട്, വിസ എന്നിവ അച്ചടിക്കുന്ന മിൽ 
                      ഇന്ത്യ സെക്യൂരിറ്റി പ്രസ്, നാസിക്ക്
  • കുറഞ്ഞ തുകയ്ക്കുള്ള സ്റ്റാമ്പ് പേപ്പറുകൾ, പോസ്റ്റൽ സ്റ്റാമ്പുകൾ എന്നിവ അച്ചടിക്കുന്ന മിൽ 
                      സെക്യൂരിറ്റി പ്രിന്റിങ് പ്രസ്, ഹൈദരാബാദ്
  • ഇന്ത്യയിലെ പ്രധാന ബാങ്ക് നോട്ട് പ്രിൻറിംഗ് പ്രസ്സുകൾ  
                      കറൻസി നോട്ട് പ്രസ്, നാസിക്ക്, മഹാരാഷ്ട്ര
                   
                       ബാങ്ക് നോട്ട് പ്രസ്, ദിവാസ്, മധ്യപ്രദേശ്
  • ഇന്ത്യയിലെ പ്രധാന നാണയ നിർമ്മാണ ശാലകൾ  
                      ഇന്ത്യ ഗവൺമെൻറ് മിന്റ്, മുംബൈ

                      ആലിപ്പൂർ മിന്റ്, കൊൽക്കത്ത

                      ഇന്ത്യ ഗവൺമെൻറ് മിന്റ്, ഹൈദരാബാദ്

                      ഇന്ത്യ ഗവൺമെൻറ് മിന്റ്, നോയിഡ, ഉത്തർപ്രദേശ്
  • ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം  
                      രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)
  • ഇന്ത്യയിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് 
                      ബൽവന്ത് റായ് മേത്ത (പഞ്ചായത്ത് രാജിൻറെ പിതാവ്)
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്   
                      റിപ്പൺ പ്രഭു
  • പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                      ജവാഹർലാൽ നെഹ്‌റു
  • ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                      മഹാത്മാ ഗാന്ധി
  • ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                      എം എൻ റോയ്
  • പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ  ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് 
                      ആന്ധ്രപ്രദേശ് (1959)
  • പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                      അനുച്ഛേദം 40
  • പഞ്ചായത്ത് രാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി 
                      ഭേദഗതി 73 (1992)
  • ദേശീയ പഞ്ചായത്ത് രാജ് ദിനം 
                      ഏപ്രിൽ 24
  • പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി  
                      നരസിംഹറാവു
  • കമ്മറ്റി ഓൺ പഞ്ചായത്ത് രാജ് ഇൻസ്റ്റിറ്റയൂഷൻസ് എന്നറിയപ്പെടുന്നത് 
                      അശോക് മേത്ത കമ്മിറ്റി
  • അശോക് മേത്ത കമ്മറ്റിയിൽ അംഗമായിരുന്ന മലയാളി 
                      ഇ എം എസ്
                                                                                                                      (തുടരും)