Tuesday, May 30, 2017

മലയാളം 4


ചിഹ്നങ്ങൾ 

പ്രധാനപ്പെട്ട ചിഹ്നങ്ങളുടെ മലയാളത്തിലുള്ള പേരുകളും അവയുടെ ഉപയോഗവും

1. പൂർണ്ണവിരാമം\ ബിന്ദു (Full Stop (.)) : ഒരു വാക്യത്തിൻറെ അവസാനം, ചുരുക്കെഴുത്ത് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

2. ഭിത്തിക\ അപൂർണ്ണ വിരാമം [Colon (:)] : തുല്യപ്രാധാന്യമുള്ള വാക്കുകൾക്ക് ഇടയിൽ, ഒരു സംഭാഷണം സൂചിപ്പിക്കുന്നതിന് മുൻപ്, ഉത്തരവാക്ക്യം പൂർവ്വ വാക്യത്തിൻറെ വിശദീകരണം ആകുന്ന സന്ദർഭങ്ങളിൽ

ഉദാ: ഇതിഹാസങ്ങൾ: മഹാഭാരതവും രാമായണവും

3. അർദ്ധവിരാമം\ രോധിനി [Semi Colon (;)] : ഒരു മഹാവാക്യത്തിലെ സമപ്രാധാന്യമുള്ള ഉപവാക്യങ്ങളെ വേര്തിരിച്ചെഴുതുമ്പോൾ, ഒരു ആശയത്തെ തുടർച്ചയായി പ്രതിപാദിക്കുന്ന വാക്യങ്ങൾക്കിടയിൽ

ഉദാ: വരൾച്ച രൂക്ഷമായി; ജലസ്രോതസുകൾ വറ്റി വരണ്ടു

4. അല്പവിരാമം\ അങ്കുശം [Comma (,)] : സംബോധനയ്ക്ക് ശേഷം, ഘടകപദങ്ങൾക്ക് ശേഷം, ഒരേ ജാതി പദങ്ങളെ വേർതിരിച്ചെഴുതുന്നതിന്

ഉദാ: സാറേ, ക്ലാസ്സിൽ കയറിക്കോട്ടെ

5. ആശ്ചര്യ ചിഹ്നം\ വിക്ഷേപണി \വ്യാക്ഷേപക ചിഹ്നം \സ്തോഭ ചിഹ്നം [Exclamation Mark (!)] : ആശ്ചര്യജനകമായ കാര്യങ്ങൾ പ്രകടമാക്കാൻ, പെട്ടെന്നുണ്ടാകുന്ന വികാരങ്ങളെ പ്രതിഫലിപ്പിക്കാൻ

ഉദാ: ശെടാ ! നീ ഇത്ര മണ്ടൻ ആണോ

6. ഉദ്ധരണി [Quotation Mark ("")] : സംഭാഷണങ്ങൾ, ഈരടികൾ എന്നിവ ഉദ്ധരിക്കുമ്പോൾ, പഴഞ്ചൊല്ലുകൾ, ശൈലികൾ സാങ്കേതിക പദങ്ങൾ എന്നിവ പരാമർശിക്കുമ്പോൾ

ഉദാ: "നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക" എന്നാണ് യേശു പറഞ്ഞിട്ടുള്ളത്

7. വിശ്ലേഷം\ ലുപ്ത ചിഹ്നം [Apostrophe (')] : വാക്യത്തിന് മുകളിൽ അങ്കുശം പോലെ ഉപയോഗിക്കുന്നു.

ഉദാ: President's

8. വലയം\ആവരണം [Bracket ()]: വാക്യത്തിനിടയിൽ പ്രത്യേക വിശദീകരണങ്ങൾ നൽകാൻ

9. രേഖ [Dash (-)]: സംക്ഷേപിച്ചത് വിവരിക്കാനും വിവരിച്ചത് സംക്ഷേപിക്കാനും

എല്ലാം പരീക്ഷിച്ചു - ആയുർവേദം, അലോപ്പതി. എല്ലാം കൊള്ളാം

10. ശൃംഖല [Hyphen (-)] : പദങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ

ഉദാ: കേരളം - കർണ്ണാടക അതിർത്തി

11. പാടിനി [Caret(^)] : വിട്ടുപോയ അക്ഷരത്തെയോ പദത്തെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

12. ചോദ്യചിഹ്നം\ കാകു\ അനുയോഗ ചിഹ്നം [?]  [Question Mark]

13. കോഷ്‌ഠം : Square Market []

14. കർണ്ണരേഖ\ ചരിവ് വര : Slash (/)

ഭേദകം (വിശേഷണം)

വിശേഷണങ്ങൾ മൂന്ന് വിധം

1. നാമവിശേഷണം : നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം

ഉദാ: വലിയ പശു, തടിച്ച കുട്ടി

2. ക്രിയാ വിശേഷണം : ക്രിയയെ വിശേഷിപ്പിക്കുന്നത്

ഉദാ: പതുക്കെ അടിച്ചു, നന്നായി കളിച്ചു

3. ഭേദക വിശേഷണം : ഒരു വിശേഷണത്തെ വിശേഷിപ്പിക്കുന്നത്

ഉദാ: വളരെ വലിയ പശു, നന്നായി തടിച്ച കുട്ടി

വിശേഷണങ്ങളെ അവയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി വീണ്ടും ഏഴുവിധം തിരിച്ചിരിക്കുന്നു.

1. ശുദ്ധം: നാമത്തോട് ചേർന്ന് നിൽക്കുന്ന ഭേദകം. ഒരു പ്രത്യയവും ഉപയോഗിക്കാത്ത ഭേദകമാണിത്

ഉദാ: നറു പുഞ്ചിരി, തൂവെള്ള, ചെറുപയർ, തിരുമുഖം

2. സാംഖ്യം : ഒരു സംഖ്യ വിശേഷണമായി വരുന്ന ഭേദകം

ഉദാ: കോടി പുണ്യം, പഞ്ച പാണ്ഡവർ, പത്ത് തത്ത

3. പാരിമാണികം: അളവിനെ സൂചിപ്പിക്കുന്ന ഭേദകം

ഉദാ: നാഴി അരി, ഒരു ലിറ്റർ ഐസ് ക്രീം

4. വിഭാവകം : സ്വഭാവത്തെ, പ്രത്യേകതയെ കാണിക്കുന്ന ഭേദകം

ഉദാ: നല്ലവനായ അയൽക്കാരൻ, സുന്ദരനായ നടൻ

5. നാമാംഗജം: നാമത്തെ ആശ്രയിച്ച് നിൽക്കുന്ന ഭേദകം

ഉദാ: വെളുത്ത കുതിര, തിളങ്ങുന്ന ചന്ദ്രൻ

6. ക്രിയാംഗജം : ക്രിയയെ ആശ്രയിച്ച് നിൽക്കുന്ന ഭേദകം

ഉദാ: ഓടി നടന്നു, തീർന്നു പോയി, കടിച്ചു തിന്നു

7. സർവ്വനാമികം : സർവ്വ നാമ രൂപത്തിൽ വരുന്ന വിശേഷണം

ഉദാ: നിൻറെ കാര്യം, അവൻറെ മകൻ

കേരള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള വാല്മീകി                : വള്ളത്തോൾ നാരായണ മേനോൻ

കേരള കാളിദാസൻ        : കേരള വർമ്മ വലിയകോയി തമ്പുരാൻ

കേരള വ്യാസൻ                : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള തുളസീദാസൻ   : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കേരള പാണിനി               : എ ആർ രാജരാജവർമ്മ

കേരള ഇബ്‌സൻ                : എൻ കൃഷ്ണപിള്ള

കേരള മോപ്പസാങ്           : തകഴി ശിവശങ്കരപ്പിള്ള

കേരള ചോസർ                  : ചീരാമ കവി

കേരള ഹെമിങ്‌വേ          : എം ടി വാസുദേവൻ നായർ

കേരള ഹോമർ                   : അയ്യിപ്പിള്ള ആശാൻ

കേരള സ്കോട്ട്                       : സി വി രാമൻപിള്ള

കേരള ഏലിയറ്റ്                  : എൻ എൻ കക്കാട്

കേരള സൂർദാസ്                : പൂന്താനം

കേരള ക്ഷേമേന്ദ്രൻ           : വടക്കുംകൂർ രാജരാജവർമ്മ

കേരള ടാഗോർ                    : വള്ളത്തോൾ നാരായണ മേനോൻ

കേരള മാർക്ക് ട്വയിൻ      : വേങ്ങയിൽ കുഞ്ഞിരാമൻ നായർ

കേരള പുഷ്കിൻ                     : ഒ എൻ വി കുറുപ്പ്

കേരള ടെന്നിസൺ           : വള്ളത്തോൾ നാരായണ മേനോൻ

മലയാളത്തിലെ ജോൺ ഗുന്തർ     : എസ് കെ പൊറ്റക്കാട്

മലയാളത്തിലെ ഓർഫ്യുസ്           : ചങ്ങമ്പുഴ കൃഷ്ണപിള്ള

കേരളിത്തിലെ  എമിലിബ്രോണ്ടി  : രാജലക്ഷ്മി

ക്രൈസ്തവ കാളിദാസൻ : കട്ടക്കയം ചെറിയാൻ മാപ്പിള

മുസ്ലിം കാളിദാസൻ : മോയിൻകുട്ടി വൈദ്യർ
                                                                                                           (തുടരും)

1 comment: