Friday, May 5, 2017

ഇന്ത്യ 2


  • ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം 
                     സിയാച്ചിൻ
  • ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാതെ രണ്ടാമത്തെ നീളമേറിയ ഹിമാനി \മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത് 
                     സിയാച്ചിൻ
  • ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹിമ പീഠഭൂമി\ ഉയരമേറിയ ഹെലിപ്പാഡ് 
                     സിയാച്ചിൻ
  • സിയാച്ചിനിൽ നിന്നും ആരംഭിക്കുന്ന നദി  
                     നുബ്ര
  • സിയാച്ചിൻ എന്ന വാക്കിൻറെ അർത്ഥം 
                     റോസാപ്പൂക്കൾ സുലഭം
  • ജമ്മു കാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത നിര 
                     ട്രാൻസ് ഹിമാലയൻ (കാരക്കോറം, ലഡാക്ക്, സസ്‌ക്കർ)
  • മൗണ്ട് K2 സ്ഥിതിചെയ്യുന്നത് 
                     കാരക്കോറം നിരകളിൽ
  • കൈലാസം സ്ഥിതിചെയ്യുന്നത്  
                     തിബറ്റിൽ (അവിടെ അറിയപ്പെടുന്നത് കാങ് റിംപോച്ചെ)
  • കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ \ റുഡ്യാർഡ് കിപ്ലിംഗ്, "കിം" എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന പർവ്വതം
                     കാരക്കോറം
  • പൂർവ്വാചലിൽ ഉള്ള പ്രധാനപ്പെട്ട കുന്നുകൾ    
                     ഖാസി, ഗാരോ, മിസോ, നാഗാ, പട്കായ്
  • മൗസിൻറാം സ്ഥിതിചെയ്യുന്ന പർവ്വതനിര  
                     ഖാസി
  • ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം 
                     മൗസിൻറാം
  • ചിറാപ്പുഞ്ചിയുടെ പുതിയ പേര് 
                     സോഹ്രാ
  • ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി 
                     അഗുംബെ (കർണ്ണാടക)
  • കേരളത്തിലെ ചിറാപ്പുഞ്ചി 
                     ലക്കിടി
  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ മുസോറി, നൈനിറ്റാൾ, അൽമോറ, ഡെറാഡൂൺ, ബദരീനാഥ്, റാണിഘട്ട് എന്നിവ ഏത് സംസ്ഥാനത്താണ്.
                     ഉത്തരാഖണ്ഡ്
  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഡാർജലിംഗ് ഏത് സംസ്ഥാനത്താണ്.
                     പശ്ചിമ ബംഗാൾ
  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഗുൽമാർഗ് ഏത് സംസ്ഥാനത്താണ്.
                     ജമ്മു കാശ്മീർ
  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ സിംല, ചമ്പ, ധർമ്മശാല, ഡൽഹൗസി എന്നിവ ഏത് സംസ്ഥാനത്താണ്.
                     ഹിമാചൽ പ്രദേശ്
  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ തവാങ് ഏത് സംസ്ഥാനത്താണ്.
                     അരുണാചൽ പ്രദേശ്
  • നാഥുലാ ചുരം (സിക്കിം-ടിബറ്റ്), ജെലപ്പ്ലാ ചുരം എന്നിവ ഏത് സംസ്ഥാനത്താണ്.
                     സിക്കിം
  • ഷിപ്‌കില (ഹിമാചൽ പ്രദേശ് - ടിബറ്റ്), റോഹ്‌തങ് ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.
                     ഹിമാചൽ പ്രദേശ്
  • സോജില (ശ്രീനഗർ -  കാർഗിൽ), ഫോട്ടുലാ, നാമികാ ലാ ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.
                     ജമ്മു കാശ്മീർ
  • ലോകത്തിലെ ഏറ്റവും വിസ്താരമായ എക്കൽ സമതലം 
                     ഉത്തര മഹാ സമതലം
  • ഇന്ത്യയുടെ ധാന്യപ്പുര, ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നൊക്കെ അറിയപ്പെടുന്നത് 
                     ഉത്തര മഹാ സമതലം
  • ഉത്തരമഹാസമതലത്തിലെ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്
                     ഖാദർ (Khadar)
  • ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം 
                     ഭംഗർ (Bhangar)
  • രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം 
                     ഡോബ്
           
            ബിയാസ് - രവി = ബാരി ഡോബ് 

            ബിയാസ് - സത്‌ലജ് = ബിസ്ത ഡോബ്

            ചിനാബ് - രവി = രചെന ഡോബ്

             ഝലം - ചിനാബ് = ഝച് ഡോബ്

             സിന്ധു - ഝലം = സിന്ധു സാഗർ 
  • സിവാലിക്ക് മലനിരകൾക്ക് സമാന്തരമായി പാറക്കഷ്ണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം 
                     ഭാബർ
  • ഭാബർ പ്രദേശത്തിന് തെക്കായി സസ്യജാലങ്ങൾ തഴച്ചുവളരുന്ന ഇടുങ്ങിയ പ്രദേശം 
                     ടെറായ്
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂവിഭാഗം 
                     ഉപദ്വീപീയ പീഠഭൂമി
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം\പർവ്വത നിര   
                     ആരവല്ലി പർവ്വതം
  • രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര 
                     ആരവല്ലി
  • ആരവല്ലി പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 
                     മൌണ്ട് ഗുരുശിഖർ
  • ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം 
                     മൌണ്ട് അബു (രാജസ്ഥാൻ)
  • ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം  
                     ദിൽവാര ക്ഷേത്രം
  • ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നഗരം 
                     അജ്മീർ
  • ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ  
                      റെയ്സിന കുന്നുകൾ
                                                                                                                  (തുടരും)

No comments:

Post a Comment