Monday, May 29, 2017

ജീവശാസ്ത്രം 14


  • കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം 
                    മണ്ണുത്തി
  • കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത് 
                    കാസർകോഡ്
  • വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ് 
                    ട്രാക്ക് ഫാമിങ്
  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം 
                    കറുത്ത മണ്ണ്
  • കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം  
                    ചിറ്റൂർ, പാലക്കാട്
  • നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം  
                    എക്കൽ മണ്ണ്
  • റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം  
                    ലാറ്ററൈറ്റ് മണ്ണ്
  • ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറുവർഗ്ഗം 
                    സോയാബീൻ
  • കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് 
                    വിശാഖം തിരുനാൾ
  • മണ്ണിൻറെ അമ്ല വീര്യം കുറക്കാൻ ഉപയോഗിക്കുന്നത്  
                    കുമ്മായം
  • ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത്  
                    കേരളത്തിൽ
  • TxD, DxT തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ് 
                    കാസർകോഡ് തോട്ടവിള ഗവേഷണ കേന്ദ്രം
  • കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട് 
                    പൊന്മുടി
  • ഇന്ത്യയിലെ ആദ്യ തേക്ക് തോട്ടം  
                    കനോലി പ്ലോട്ട് (നിലമ്പൂർ)
  • ഇന്ത്യയിലെ ഏക കറുവാ തോട്ടം  
                    അഞ്ചരക്കണ്ടി, കണ്ണൂർ
  • യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള  
                    പരുത്തി
  • ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി കൊണ്ടുവന്നത്   
                    അറബികൾ
  • ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന വിള   
                    കൂർക്ക
  • കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ  
                    തെങ്ങ്, റബർ, നെല്ല്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന നാണ്യ വിള  
                    നാളികേരം
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങ് വിള  
                    മരച്ചീനി
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന ഭക്ഷ്യ വിള  
                    നെല്ല്
  • കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല 
                    ഫാക്ട് (FACT)
  • പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത് 
                    കണ്ണൂർ
  • ലക്ഷദ്വീപ് ഓർഡിനറി, ലക്ഷദ്വീപ് മൈക്രോ, കൊച്ചിൻ ചൈന എന്നിവ ഏത് കാർഷിക ഇനമാണ്  
                    തെങ്ങ്
  • മണ്ഡരി രോഗം ബാധിക്കുന്നത്   
                    തെങ്ങിനെ (വൈറസ് ആണ് കാരണം)
  • കാറ്റുവീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    തെങ്ങ്
  • തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം  
                    ഫംഗസ്
  • കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല  
                    കോഴിക്കോട്
  • മൊസൈക്ക് രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    പുകയില, മരച്ചീനി
  • മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    കവുങ്ങ്
  • ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ 
                    നവര, ഗന്ധകശാല
  • കേരളത്തിൽ ഉപ്പിൻറെ സാന്നിധ്യം ഉള്ളിടങ്ങളിൽ കൃഷിചെയ്യുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം 
                    ഏഴോം
  • മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെല്ലിനമാണ് 
                    കാർത്തിക
  • പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ 
                    അശ്വതി, രോഹിണി, അന്നപൂർണ, ത്രിവേണി
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ 
                    മുണ്ടകൻ കാലം
  • ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം 
                    ജൂൺ-ജൂലൈ (വിളവെടുപ്പ് സെപ്റ്റംബർ-ഒക്ടോബർ)
  • പ്രധാന ഖാരിഫ് വിളകൾ 
                    നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്‌റ, റാഗി, ചണം, എള്ള്, നിലക്കടല
  • റാബി വിളകൾ വിതയ്ക്കുന്ന കാലം 
                    ഒക്ടോബർ-ഡിസംബർ (വിളവെടുപ്പ് ഏപ്രിൽ-മെയ്)
  • പ്രധാന ഖാരിഫ് വിളകൾ 
                    ഗോതമ്പ്, ബാർലി, കടുക്, പയർ വർഗ്ഗങ്ങൾ
  • മഞ്ഞുകാല കൃഷി രീതിയാണ് 
                    റാബി
  • വേനൽകാല കൃഷി രീതിയാണ് 
                    സയ്ദ്
  • പ്രധാന സയ്ദ് വിളകൾ 
                    പച്ചക്കറികളും പഴവർഗ്ഗങ്ങളും
  • പുളി ഇന്ത്യയിൽ കൊണ്ടുവന്നത് 
                    അറബികൾ
  • റബർ, മരച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക എന്നിവ ഇന്ത്യയിലെത്തിച്ചത് 
                    പോർച്ചുഗീസുകാർ
  • കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം 
                    ഉരുളക്കിഴങ്ങ്
                                                                                                              (തുടരും)

No comments:

Post a Comment