Saturday, May 13, 2017

കേരളം 10


  • പോർച്ചുഗീസുകാർ കൊല്ലത്ത് കോട്ട സ്ഥാപിച്ചത് 
                    തങ്കശ്ശേരിയിൽ 
  • കേരളത്തിലെ ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം
                    ഓച്ചിറ 
  • കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം 
                    കൊല്ലം 
  • കഥകളിയുടെ ആദിരൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം 
                    കൊട്ടാരക്കര  
  • ഇളയിടത്ത് സ്വരൂപത്തിൻറെ ആസ്ഥാനം 
                    കൊട്ടാരക്കര 
  • കേരളത്തിലെ ആദ്യത്തെ തുണി മില്ലും, പുസ്തക പ്രസാധനശാലയും സ്ഥാപിച്ചത് 
                    കൊല്ലം 
  • ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് 
                    കൊല്ലം 
  • കൊല്ലം നഗരത്തിൻറെ ഹാൾ മാർക്ക് എന്നറിയപ്പെടുന്നത് 
                    തേവള്ളി കൊട്ടാരം 
  • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം 
                    സർദ്ദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം, കൊല്ലം
  • കൊല്ലം ജില്ലയിൽ കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം  
                    ആലുംകടവ്
  • കൺസ്യൂമർ ഫെഡിൻറെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല 
                    കൊല്ലം
  • ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം 
                    അഴീക്കൽ, കൊല്ലം
  • പീരങ്കി മൈതാനം ഏത് ജില്ലയിലാണ്  
                    കൊല്ലം
  • അഷ്ടമുടി കായലിൽ നടത്തപ്പെടാറുള്ള വള്ളംകളി 
                    പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളി
  • കേരളത്തിൽ പതിമൂന്നാമതായി രൂപംകൊണ്ട ജില്ല 
                    പത്തനംതിട്ട
  • മൂഴിയാർ ഡാം, കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല  
                    പത്തനംതിട്ട      
  • തീർത്ഥാടന ടൂറിസത്തിൻറെ ആസ്ഥാനം എന്നറിയപ്പെടുന്നത് 
                    പത്തനംതിട്ട
  • ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് 
                    ആറന്മുള വള്ളംകളി
  • പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 
                    ആറന്മുള, പത്തനംതിട്ട
  • ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി 
                    പമ്പ
  • പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ 
                    ശബരിഗിരി, മണിയാർ
  • മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി 
                    പമ്പ
  • കേരളത്തിലെ താറാവ് വളർത്ത് കേന്ദ്രം 
                    നിരണം
  • പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന്  കരുതപ്പെടുന്ന പള്ളി 
                    നിരണം പള്ളി
  • ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല \ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല 
                    പത്തനംതിട്ട
  • കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല 
                    പത്തനംതിട്ട
  • ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല 
                    പത്തനംതിട്ട
  • പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല 
                    പത്തനംതിട്ട
  • പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം 
                    മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു)
  • കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് 
                    ചെറുകോൽപ്പുഴ, പമ്പാ തീരത്ത്
  • വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് 
                    ആറന്മുള
  • പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് 
                    പത്തനംതിട്ട
  • പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീ തീരത്താണ് 
                    അച്ചൻകോവിലാർ
  • ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് 
                    ശബരിമല മകരവിളക്ക്
  • ഇന്ത്യയിൽ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം 
                    ശബരിമല (റാന്നി താലൂക്ക്)
  • കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ 
                    റാന്നി
  • ദക്ഷിണ ഭാഗീരഥി, ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി  
                    പമ്പ
  • ചെങ്ങറ ഭൂസമരം നടന്ന ജില്ല 
                    പത്തനംതിട്ട
  • പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ 
                    ചരൽക്കുന്ന്
  • കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് 
                    മഞ്ചാടി
  • ആനക്കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം  
                    കോന്നി
  • ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ ജില്ല 
                    പത്തനംതിട്ട
  • ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം 
                    ഗവി
  • ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  
                    കൊടുമൺ, പത്തനംതിട്ട
  • കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം\ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ്   
                    തിരുവല്ല 
  • മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം 
                    പന്തളം
  • കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം 
                    മണ്ണടി
  • ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം 
                    വാകയാർ 
                                                                                                                      (തുടരും)

No comments:

Post a Comment