Monday, May 22, 2017

ഭരണഘടന 22


  • രാജ്യസഭയുടെ അദ്ധ്യക്ഷൻ 
                    ഉപരാഷ്ട്രപതി
  • ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം  
                    35 വയസ്
  • ഉപരാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                    ആർട്ടിക്കിൾ 63
  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് 
                    ലോകസഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങളും ചേർന്ന്
  • ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നതും 
                    രാഷ്ട്രപതി
  • ഉപരാഷ്ട്രപതിയുടെ ഭരണ കാലാവധി 
                    5 വർഷം
  • ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 
                    1,25,000 രൂപ
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി \ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയി ഇരുന്ന വ്യക്തി 
                    എസ് രാധാകൃഷ്ണൻ
  • ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി 
                    വി വി ഗിരി
  • ഏറ്റവും പ്രായം കൂടിയ ഉപരാഷ്ട്രപതി
                    ഭൈറോൺ സിങ് ശെഖാവത്ത്
  • ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി
                    ബി ഡി ജെട്ടി
  • ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച ഏക വ്യക്തി 
                    കിഷൻ കാന്ത്
  • ഉപരാഷ്ട്രപതിയായ ആദ്യ മലയാളി 
                    കെ ആർ നാരായണൻ
  • രാഷ്ട്രപതിയുടെ ചുമതല വഹിച്ച ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി
                    മുഹമ്മദ് ഹിദായത്തുള്ള
  • ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതി
                    ഹമീദ് അൻസാരി (പന്ത്രണ്ടാമത് വ്യക്തി)
  • 2012 ലെ  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹമീദ് അൻസാരിക്കെതിരെ മത്സരിച്ച NDA സ്ഥാനാർഥി 
                    ജസ്വന്ത് സിങ്
  • എസ് രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി 
                    ഹമീദ് അൻസാരി
  • ഉപരാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര നാൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം 
                    കഴിയുന്നതും നേരത്തെ (സമയക്രമം പറഞ്ഞിട്ടില്ല)
  • ഇന്ത്യയിൽ നിഷേധ വോട്ട് (NOTA) നിലവിൽ വന്നതെന്ന്   
                    2013 സെപ്റ്റംബർ 27
  • NOTA നടപ്പിലാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ  
                    പതിനാലാമത്തെ (ആദ്യം ഫ്രാൻസ്, ഏഷ്യയിൽ ആദ്യം ബംഗ്ലാദേശ്)
  • NOTA നടപ്പിലാക്കുന്ന പതിനഞ്ചാമത്തെ രാജ്യമാണ്
                    നേപ്പാൾ
  • ഇന്ത്യയിൽ NOTA നിലവിൽ വരാൻ ഇടയാക്കിയ ഹർജി നൽകിയ സംഘടന    
                    പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL)
  • PUCL ന് രൂപം കൊടുത്തത്   
                    ജയപ്രകാശ് നാരായണൻ
  • ഇന്ത്യയിൽ നിഷേധ വോട്ട് (NOTA) ആദ്യമായി എണ്ണിയത് 
                    ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് 2013 നവംബർ
  • നിഷേധ വോട്ടിന്റെ ചിഹ്നം ഡിസൈൻ ചെയ്തത്  
                    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദ്
  • ലോക്പാൽ എന്ന വാക്കിനർത്ഥം   
                    ജനസംരക്ഷകൻ (ആദ്യം ഉപയോഗിച്ചത് എൽ എം സിംഗ്‌വി)
  • ലോക്പാൽ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്   
                    2014 ജനുവരി 1
  • ലോക്പാൽ ബില്ല് പാസാക്കുന്നതിനായി നിരാഹാരം അനുഷ്ഠിച്ച വ്യക്തി   
                    അണ്ണാ ഹസാരെ (സംഘടന India Against Corruption, ജനതന്ത്ര മോർച്ച)
  • ലോക്പാൽ ബില്ല് ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ച വർഷം 
                    1968 (അവതരിപ്പിച്ചത് ശാന്തി ഭൂഷൺ)
  • ലോക്പാലിലെ അംഗങ്ങളുടെ എണ്ണം  
                    9 അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ)
  • ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം   
                    5 (പ്രധാനമന്ത്രി ചെയർമാൻ)
  • ചെയർമാനെ കൂടാതെ ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ  
                    പ്രതിപക്ഷനേതാവ്, ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്\ജഡ്ജി, രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു നിയമവിദഗ്ദ്ധൻ
  • പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്  
                    ലോക് അദാലത്ത്
  • വാദിയെയും പ്രതിയെയും കോടതിയിൽ വിളിച്ച് വരുത്തി പരസ്പര സമ്മതത്തോടെ കേസ് തീർപ്പാക്കുന്ന രീതി  
                    ലോക് അദാലത്ത്
  • ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്  
                    രാജസ്ഥാൻ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്  
                    തിരുവനന്തപുരം
                                                                                                                   (തുടരും)

No comments:

Post a Comment