- സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി
നരേന്ദ്രമോദി
- സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ചതെന്ന്
2014 ഒക്ടോബർ 11 (ജയപ്രകാശ് നാരായണൻറെ ജന്മവാർഷികം)
- ആദർശ് ഗ്രാമമായി നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം
ജയപുർ, നഗെപുർ (UP )
- ആദർശ് ഗ്രാമമായി സച്ചിൻ ടെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമങ്ങൾ
പുട്ടംരാജു കന്ദ്രിക (ആന്ധ്ര പ്രദേശ്), ഡോങ്ക (മഹാരാഷ്ട്ര)
- സോണിയ ഗാന്ധി - ഉദ്‌വ (UP)
- മൻമോഹൻ സിംഗ് - പച്ചിം ബെകേലി (അസ്സാം)
- സുമിത്ര മഹാജൻ - പച്ച്നോട് (മധ്യപ്രദേശ്)
- രാജ്‌നാഥ് സിംഗ് - ബേട്ടി (UP)
- ചിരഞ്ജീവി - പെരുപാലം (ആന്ധ്ര പ്രദേശ്)
- വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കൾക്ക് സ്വയം തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)
- പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ്‌ഘാടനം ചെയ്തത്
പി വി നരസിംഹറാവു (1993 ഒക്ടോബർ 2)
- പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത്
തൊഴിൽ വകുപ്പ് മന്ത്രാലയം
- PMRY പദ്ധതി, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത്
2008 ഏപ്രിൽ 1
- ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി വാജ്‌പേയി 1999 ഇൽ ആരംഭിച്ച പദ്ധതി
സമഗ്ര ആവാസ് യോജന (SAY)
- ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY) ആരംഭിച്ച പ്രധാനമന്ത്രി
എ ബി വാജ്‌പേയ് (1999 ഏപ്രിൽ 1)
- 2001 ഇൽ JGSY യും എംപ്ലോയ്മെൻറ് അഷുറൻസ് സ്‌കീമുമായി (EAS) യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി
സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)
- ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയി ആരംഭിച്ച പദ്ധതി
സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (2001 സെപ്റ്റംബർ 25)
- യൂണിവേഴ്സൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം എന്നറിയപ്പെട്ട പദ്ധതി
സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന
- നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദരിദ്രർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതി
വാല്മീകി അംബേദ്ക്കർ ആവാസ് യോജന (VAMBAY)
- VAMBAY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
എ ബി വാജ്‌പേയ് (ഹൈദരാബാദിൽ 2001 ഡിസംബർ 2)
- ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി
VAMBAY
- അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
TRYSEM(Training Rural Youth for Self Employment)
- TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
ചരൺ സിങ് (1979 ആഗസ്റ്റ് 15)
- TRYSEM പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുമായി ലയിച്ച വർഷം
1999 (എ ബി വാജ്‌പേയ്)
- സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY)യുടെ ലക്‌ഷ്യം
ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും
- SGSY പദ്ധതിയിൽ യോഗ്യരായവരെ കണ്ടെത്തുന്നത്
ഗ്രാമസഭ
- ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)
എ ബി വാജ്‌പേയ് (2000 ഡിസംബർ 25)
- PMGSY പദ്ധതി നിയന്ത്രിക്കുന്നത്
കേന്ദ്ര നഗരവികസന മന്ത്രാലയം (നടത്തിപ്പ് ജില്ലാ പഞ്ചായത്തിന്)
- നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ജനനി സുരക്ഷാ യോജന (JSY)
മൻമോഹൻ സിങ് (2005 ഏപ്രിൽ 12)
- JSY യുടെ താഴെ തട്ടിൽ പ്രവർത്തനം നടത്തുന്നത്
ASHA പ്രവർത്തകർ
- JSY യുടെ പരിഷ്കൃത രൂപമാണ്
നാഷണൽ മറ്റെർനിറ്റി ബെനിഫിറ്റ് സ്‌കീം (NMBS)
- സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവിന് പരിഹാരം കണ്ടെത്താൻ ആരംഭിച്ച പദ്ധതി
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)
മൻമോഹൻ സിങ് (2010)
- IGMSY പദ്ധതിക്ക് നേതൃത്വം നൽകുന്നത്
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം
- IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്
അംഗൻവാടി കേന്ദ്രങ്ങളിലൂടെ
- നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി
പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA)
- PMSMA ആരംഭിച്ച പ്രധാനമന്ത്രി
നരേന്ദ്രമോദി (2016 ജൂൺ 9)
(തുടരും)
No comments:
Post a Comment