Saturday, May 6, 2017

ഇന്ത്യ 3


  • ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വത നിര 
                      വിന്ധ്യ നിരകൾ
  • വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ-താപ്തി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര 
                      സത്പുര നിരകൾ 
  • വിന്ധ്യ-സത്പുര പർവ്വത നിരകളെ ബന്ധിപ്പിക്കുന്ന പീഠഭൂമി  
                      മൈക്കലാ നിരകൾ 
  • അറബിക്കടലിന് സമാന്തരമായി താപ്തി നദീതടം മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവ്വത നിര 
                      പശ്ചിമഘട്ടം 
  • ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി 
                      പശ്ചിമഘട്ടം 
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 
                      ആനമുടി (2695 മീറ്റർ)
  • ആനമല, ഏലമല, പളനിമല എന്നിവ സംയോജിക്കുന്നത്\ പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംയോജിക്കുന്നത് 
                      നീലഗിരിയിൽ വെച്ച് 
  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി 
                      ലഡാക്ക് 
  • സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം 
                      ധുപ്ഗാർഹ് 
  • വിന്ധ്യ പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം 
                      അമർഖണ്ഡക്ക് 
  • പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ 
                      ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, കേരളം 
  • പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ 
                      ബോർഘട്ട്, താൽഘട്ട്, പാലക്കാട് ചുരം, ചെങ്കോട്ട ചുരം 
  • ഡക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്\ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര 
                      പൂർവ്വഘട്ടം 
  • പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം 
                      ജിൻധാഘട്ട പർവ്വതം (ആന്ധ്ര പ്രദേശ്)
  • പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഭാഗം 
                      മഹേന്ദ്രഗിരി (തമിഴ്‌നാട്)
  • ഉപദ്വീപീയ ഇന്ത്യയെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി 
                      സിലിഗുരി ഇടനാഴി 
  • പൂർവ്വഘട്ടത്തിൻറെ ഭാഗമായ പളനികുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ സുഖവാസകേന്ദ്രം 
                      കൊടൈക്കനാൽ 
  • പൂർവ്വഘട്ടം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ 
                      പശ്ചിമഘട്ടം, ആന്ധ്ര പ്രദേശ്, ഒറീസ, തമിഴ്‌നാട് 
  • നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം 
                      ദോഡാ ബേട്ടാ (തമിഴ്‌നാട്)
  • ഗാരോ ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      മേഘാലയ 
  • സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി 
                      ഗോൽക്കൊണ്ട (ആന്ധ്ര പ്രദേശ്)
  • കോഹിനൂർ രത്നം ലഭിച്ച ഖനി 
                      ഗോൽക്കൊണ്ട
  • ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി 
                      ഡെക്കാൻ പീഠഭൂമി 
  • മാൾവ പീഠഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ 
                      മധ്യപ്രദേശ്, രാജസ്ഥാൻ 
  • ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്നത് 
                      പൂനെ (മഹാരാഷ്ട്ര)
  • ചോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദി 
                      ദാമോദർ 
  • ഡക്കാൻ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ലാവ തണുത്തുറഞ്ഞ് ഉണ്ടായ ഭാഗം 
                      ഡെക്കാൻ ട്രാപ്പ് മേഖല 
  •  കാപ്പിതോട്ടങ്ങൾക്ക് പ്രസിദ്ധമായ ബാബ ബുദാൻ കുന്നുകൾ ഏത് പീഠഭൂമിയിലാണ് 
                      കർണ്ണാടക പീഠഭൂമി 
  • വിന്ധ്യ ആരവല്ലി നിരകൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി  
                      മാൾവ പീഠഭൂമി 
  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി 
                      ചോട്ടാ നാഗ്പുർ പീഠഭൂമി 
  • ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി 
                      ചോട്ടാ നാഗ്പുർ പീഠഭൂമി 
  • റാഞ്ചി ഏത് പീഠഭൂമിയുടെ ഭാഗമായി നിലകൊള്ളുന്നു  
                      ചോട്ടാ നാഗ്പുർ പീഠഭൂമി 
  • തമിഴ്‌നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് 
                      കോറോമാൻഡൽ തീരം 
  • ഒറീസ, പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് 
                      വടക്കൻ സിർക്കാർസ് 
  • ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത് 
                      ഉത്കൽ തീരം 
  • ഇന്ത്യയുടെ പൂർവ്വതീരത്തെ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃഖല 
                      ബക്കിംഹാം കനാൽ 
  • കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത് 
                      മലബാർ തീരം 
  • മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം 
                      കൊങ്കൺ തീരം 
  • തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം 
                      പടിഞ്ഞാറൻ തീരസമതലം 
  • ഗുജറാത്തിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലാവണത്വമുള്ള ചതുപ്പ് നിലങ്ങൾ  
                      റാൻ ഓഫ് കച്ച്  

                                                                                                                         (തുടരും)

No comments:

Post a Comment