ഇന്ത്യയുടെ ഭൂപ്രകൃതിയും, ധാതു സമ്പത്തുകളും, വ്യവസായ മേഖലകളും, സംസ്ഥാനങ്ങളും എല്ലാം സിലബസിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അതിനാൽ അവയെ എല്ലാം ഉൾപ്പെടുത്താനായി ഇന്ത്യ എന്നൊരു ക്ലാസ് ഇന്ന് ആരംഭിക്കുകയാണ്. ആദ്യമായി നമുക്ക് ഇന്ത്യയുടെ ഭൂപ്രകൃതിയിൽ നിന്നും തുടങ്ങാം.
- ഇന്ത്യയുടെ വടക്കേയറ്റം
ഇന്ദിരാകോൾ
- ഇന്ത്യയുടെ തെക്കേയറ്റം
ഇന്ദിരാപോയിൻറ്
- ഇന്ത്യയുടെ കിഴക്കേയറ്റം
കിബിത്തു
- ഇന്ത്യയുടെ പടിഞ്ഞാറേയറ്റം
ഗുഹാർമോത്തി
- ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര \ ഏറ്റവും വലിയ മടക്കുപർവ്വതം
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം
- ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര
- ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ
- ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ്
- ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.
- ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര \ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര
- ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര
ഹിമാദ്രി
- ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ
സിവാലിക്ക്
- ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര
ഹിമാചൽ
- ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ
- ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
ഗോഡ്‌വിൻ ആസ്റ്റിൻ (മൗണ്ട് K2) (8611 മീറ്റർ)(ജമ്മു കാശ്മീർ)
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി
കാഞ്ചൻജംഗ (8586 മീറ്റർ) (സിക്കിം)
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി
നന്ദാദേവി (7816 മീറ്റർ)
- ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
എവറസ്റ്റ് (8850 മീറ്റർ) (നേപ്പാൾ)
- എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര
ഹിമാദ്രി
- പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം
നംഗ പർവ്വതം (8126 മീറ്റർ)
- കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര
ഹിമാചൽ
- കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി
ഝലം
- സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര
കാശ്മീർ താഴ്വര
- ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്
കുളു
- സുഖവാസ കേന്ദ്രങ്ങളുടെ റാണി
മസൂറി
- സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി
കൊടൈക്കനാൽ
- കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
ബിയാസ്
- ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര
കുളു
- മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര
മണാലി
- ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര
സിവാലിക്ക്
- സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര
ഹിമാചൽ
- ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം
ഖാർതുങ് ലാ ചുരം
- ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര
സിവാലിക്ക്
- സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ
ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ)
- പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര
ഹിന്ദുക്കുഷ്
- പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി
എവറസ്റ്റ്
- ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം
ബോലാൻ ചുരം
- ചുരങ്ങളുടെ നാട്
ലഡാക്ക്
- കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം
പാലക്കാട് ചുരം
(തുടരും)
No comments:
Post a Comment