Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Saturday, May 20, 2017

ഭരണഘടന 20


  • ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി 
                      ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി, കൊൽക്കത്ത
  • ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി 
                      ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
  • LIC സ്ഥാപിതമായ വർഷം 
                      1956 സെപ്റ്റംബർ 1 (ആസ്ഥാനം മുംബൈ)
  • LIC യുടെ ആപ്തവാക്ക്യം 
                      യോഗക്ഷേമം വഹാമ്യഹം
  • LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ  
                      ഉഷ സാങ്‌വാൻ
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി  
                      ജനശ്രീ ബീമാ യോജന
  • ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണം നിലവിൽവന്നത് 
                      1973 ജനുവരി 1
  • കാർഷിക ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര 
                      ആഗ് മാർക്ക്
  • പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര 
                      എക്കോമാർക്ക്
  • സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര 
                      BIS ഹാൾ മാർക്ക്
  • സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്ന മുദ്ര 
                      ISO
  • ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്നതിന് അധികാരം നൽകിയിരിക്കുന്ന കമ്മറ്റി 
                      ആസൂത്രണ കമ്മീഷൻ
  • ദാരിദ്ര്യനിർണ്ണയ കമ്മറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് 
                      2400 കലോറി
  • നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് 
                      2100 കലോറി
  • ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • BPL റേഷൻകാർഡിൻറെ നിറം  
                      ഇരുണ്ട പിങ്ക് നിറം
  • ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്നത് 
                      1904
  • അന്താരാഷ്ട്ര സഹകരണ വർഷം 
                      2012
  • ഇന്ത്യയിൽ സെക്യൂരിറ്റി പേപ്പറുകൾ അച്ചടിക്കുന്ന മിൽ 
                      സെക്യൂരിറ്റി പേപ്പർ മിൽ, ഹോഷംഗബാദ്, മധ്യപ്രദേശ്
  • സ്റ്റാമ്പ് പേപ്പറുകൾ, പാസ്പോർട്ട്, വിസ എന്നിവ അച്ചടിക്കുന്ന മിൽ 
                      ഇന്ത്യ സെക്യൂരിറ്റി പ്രസ്, നാസിക്ക്
  • കുറഞ്ഞ തുകയ്ക്കുള്ള സ്റ്റാമ്പ് പേപ്പറുകൾ, പോസ്റ്റൽ സ്റ്റാമ്പുകൾ എന്നിവ അച്ചടിക്കുന്ന മിൽ 
                      സെക്യൂരിറ്റി പ്രിന്റിങ് പ്രസ്, ഹൈദരാബാദ്
  • ഇന്ത്യയിലെ പ്രധാന ബാങ്ക് നോട്ട് പ്രിൻറിംഗ് പ്രസ്സുകൾ  
                      കറൻസി നോട്ട് പ്രസ്, നാസിക്ക്, മഹാരാഷ്ട്ര
                   
                       ബാങ്ക് നോട്ട് പ്രസ്, ദിവാസ്, മധ്യപ്രദേശ്
  • ഇന്ത്യയിലെ പ്രധാന നാണയ നിർമ്മാണ ശാലകൾ  
                      ഇന്ത്യ ഗവൺമെൻറ് മിന്റ്, മുംബൈ

                      ആലിപ്പൂർ മിന്റ്, കൊൽക്കത്ത

                      ഇന്ത്യ ഗവൺമെൻറ് മിന്റ്, ഹൈദരാബാദ്

                      ഇന്ത്യ ഗവൺമെൻറ് മിന്റ്, നോയിഡ, ഉത്തർപ്രദേശ്
  • ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം  
                      രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)
  • ഇന്ത്യയിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് 
                      ബൽവന്ത് റായ് മേത്ത (പഞ്ചായത്ത് രാജിൻറെ പിതാവ്)
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്   
                      റിപ്പൺ പ്രഭു
  • പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                      ജവാഹർലാൽ നെഹ്‌റു
  • ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                      മഹാത്മാ ഗാന്ധി
  • ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                      എം എൻ റോയ്
  • പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ  ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് 
                      ആന്ധ്രപ്രദേശ് (1959)
  • പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                      അനുച്ഛേദം 40
  • പഞ്ചായത്ത് രാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി 
                      ഭേദഗതി 73 (1992)
  • ദേശീയ പഞ്ചായത്ത് രാജ് ദിനം 
                      ഏപ്രിൽ 24
  • പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി  
                      നരസിംഹറാവു
  • കമ്മറ്റി ഓൺ പഞ്ചായത്ത് രാജ് ഇൻസ്റ്റിറ്റയൂഷൻസ് എന്നറിയപ്പെടുന്നത് 
                      അശോക് മേത്ത കമ്മിറ്റി
  • അശോക് മേത്ത കമ്മറ്റിയിൽ അംഗമായിരുന്ന മലയാളി 
                      ഇ എം എസ്
                                                                                                                      (തുടരും)

Friday, May 19, 2017

ഭരണഘടന 19


  • കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന വരുമാനമാർഗ്ഗം 
                   കോർപ്പറേറ്റ് നികുതി (രണ്ടാം സ്ഥാനം എക്‌സൈസ് നികുതി)
  • ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം  
                   ബൽജിയം 
  • ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം  
                   ജപ്പാൻ 
  • സുൽത്താൻ ഭരണകാലത്ത് ഇസ്ലാം വിശ്വാസികളല്ലാത്തവർക്ക് ചുമത്തിയിരുന്ന നികുതി 
                   ജസിയ (ആദ്യമായി ആരംഭിച്ചത് ഫിറോസ് ഷാ തുഗ്ലക്ക്)
  • ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി   
                   അക്ബർ (പുനഃസ്ഥാപിച്ചത് ഔറംഗസേബ്)
  • ഇന്ത്യയിൽ ആദായനികുതി നിലവിൽ വന്ന വർഷം   
                   1962 
  • അടയ്‌ക്കേണ്ട നികുതി, ദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം 
                   മൂല്യവർദ്ധിത നികുതി (Value Added Tax -VAT)
  • VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം  
                   ഫ്രാൻസ് (1954)
  • ഏഷ്യയിൽ VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം  
                   ദക്ഷിണ കൊറിയ 
  • ഇന്ത്യയിലാദ്യമായി VAT ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം   
                   ഹരിയാന (2003)
  • ഇന്ത്യയിൽ VAT നിലവിൽ വന്നത്  
                   2005 ഏപ്രിൽ 1 
  • VAT ൻറെ പരിഷ്കരിച്ച രൂപം  
                   MODVAT (MOdified Value Added Vat)
  • MODVAT ൻറെ സ്ഥാനത്ത് വന്ന പുതിയ നികുതി  
                   CEN VAT (Central VAT)
  • നികുതികൾ ആദ്യമായി ഏർപ്പെടുത്തിയ രാജ്യം  
                   ഈജിപ്റ്റ് 
  • കാർബൺ നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം  
                   ന്യൂസിലൻഡ് 
  • കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം  
                   ഡെന്മാർക്ക് 
  • നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                   265 വകുപ്പ് 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകർ ഉള്ള പട്ടണം  
                   കൊൽക്കത്ത 
  • ബില്ല് ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരംഭം  
                   ലക്കി വാറ്റ് 
  • സിനിമ തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി   
                   വിനോദനികുതി 
  • നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി 
                   ഒക്ട്രോയ് (മുനിസിപ്പാലിറ്റികളുടെ പ്രധാന വരുമാനമാർഗ്ഗം)
  • പഞ്ചായത്ത് നികുതികളിലെ ഏറ്റവും പ്രധാനപ്പെട്ടത്   
                   കെട്ടിട നികുതി 
  • ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം  
                   കേരളം (ഫാസ്റ്റ് ഫുഡ് ഇനങ്ങൾക്കുള്ള നികുതി)
  • സംസ്ഥാന സർക്കാരിൻറെ പ്രധാന വരുമാനമാർഗ്ഗം  
                   വിൽപ്പന നികുതി 
  • ഭൂനികുതി അടക്കുന്നത് എവിടെയാണ്   
                   വില്ലേജ് ഓഫീസിൽ 
  • തൊഴിൽ നികുതി, കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി  എന്നിവ അടയ്‌ക്കേണ്ടത്  
                   പഞ്ചായത്ത് ഓഫീസിൽ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ)
  • വ്യക്തികളുടെ സ്വത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി   
                   ധന നികുതി (Wealth Tax)
  • മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി   
                   കാർബൺ നികുതി
  • കയറ്റുമതി ഇറക്കുമതി സാധനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി 
                   കസ്റ്റംസ് നികുതി
  • സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്  
                   കേന്ദ്ര സർക്കാർ (ഇത് ശേഖരിക്കുന്നത് സംസ്ഥാന സർക്കാർ)
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം 
                   മുംബൈ (1992)
  • ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി  
                   ഇൻഫോസിസ്
  • ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്   
                   Securities and Exchange Board of India (SEBI)(മുംബൈ)
  • സെബി സ്ഥാപിതമായത്   
                   1988 (1992 ഇൽ സ്റ്റാറ്റ്യൂട്ടറി പദവി)
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്   
                   സെൻസെക്സ്
  • കേരളത്തിൽ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് 
                   കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് (1978)
                                                                                                           (തുടരും)

Thursday, May 18, 2017

ഭരണഘടന 18


  • ATM കണ്ടുപിടിച്ചത് 
                 ജോൺ ഷെഫേർഡ് ബാരൻ (ന്യൂയോർക്ക് കെമിക്കൽ ബാങ്ക്)
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ATM സ്ഥിതിചെയ്യുന്നത് 
                 സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്)
  • ഏറ്റവും കൂടുതൽ ATM പ്രവർത്തിക്കുന്ന സംസ്ഥാനം 
                 മഹാരാഷ്ട്ര
  • കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത് 
                 ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992, തിരുവനന്തപുരം)
  • ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ചത് 
                 HSBC (1987 , മുംബൈ)
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം 
                 കേരളം
  • ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം 
                 ചൈന
  • ഇന്ത്യയിൽ റുപ്പി സമ്പ്രദായം കൊണ്ടുവന്നത് 
                 ഷേർഷാ (പേപ്പർ കറൻസി ബ്രിട്ടീഷുകാർ)
  • ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറക്കിയത്  
                 1962
  • RBI മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് 
                 1996 മുതൽ
  • നോട്ടുകളിൽ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു
                 17 (ആദ്യം ആസാമീസ് അവസാനം ഉറുദു. മലയാളം ഏഴാമത്)
  • കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ 
                 നേപ്പാളി
  • ഇന്ത്യൻ രൂപ ഔദ്യോഗിക കറൻസിയായ വിദേശ രാജ്യങ്ങൾ 
                 നേപ്പാൾ, ഭൂട്ടാൻ
  • ആദ്യമായി പോളിമർ ബാങ്ക് നോട്ട് ഇറക്കിയ രാജ്യം  
                 ആസ്‌ട്രേലിയ
  • ഇന്ത്യ ഗവൺമെൻറ് പരീക്ഷണാർത്ഥം പോളിമർ നോട്ട് ഇറക്കിയത് എത്ര രൂപയുടെ ആണ് 
                 പത്ത് രൂപ
  • കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം 
                 1994
  • കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ച വർഷം 
                 2015
  • ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വർഷം 
                 2010 ജൂലായ് 15 (ഡി ഉദയകുമാർ രൂപകൽപ്പന)
  • ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി 
                 ഇന്ത്യൻ രൂപ (യൂറോ, യെൻ, ഡോളർ, പൗണ്ട്)
  • യൂറോപ്യൻ യൂണിയൻറെ ഔദ്യോഗിക കറൻസിയായ യൂറോ നിലവിൽ വന്നതെന്ന് 
                 1999 ജനുവരി 1 (വിനിമയം ആരംഭിച്ചത് 2002 ജനുവരി 1)
  • യൂറോ കറൻസി ഉപയോഗിക്കുന്ന അംഗരാജ്യങ്ങളുടെ എണ്ണം 
                 19 (പത്തൊമ്പതാമത് ലിത്വാനിയ)
  • നാണയങ്ങളെക്കുറിച്ചുള്ള പഠനം 
                 ന്യൂമിസ്മാറ്റിക്സ്
  • ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം  
                 1000 രൂപ നാണയം (ബൃഹദീശ്വര ക്ഷേത്രം 1000 വർഷം പൂർത്തിയാക്കിയ ഓർമ്മയ്ക്ക്)
  • കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം 
                 രാശി
  • കൊച്ചി രാജാക്കന്മാർ പുറത്തിറക്കിയ നാണയം  
                 പുത്തൻ
  • തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയം  
                 അനന്തരായി, അനന്തവരാഹ
  • കോഴിക്കോട് സാമൂതിരിമാർ പുറത്തിറക്കിയ നാണയം  
                 വീരാരായൻ പണം
  • അഞ്ച് രൂപ നോട്ടിൽ കാണുന്ന ചിത്രം 
                 കർഷകൻ, ട്രാക്ടർ
  • പത്ത് രൂപ നോട്ടിൽ കാണുന്ന ചിത്രം 
                 ആന, കടുവ, കാണ്ടാമൃഗം
  • ഇരുപത് രൂപ നോട്ടിൽ കാണുന്ന ചിത്രം 
                 മൗണ്ട് ഹാരിയറ്റ്, പോർട്ട് ബ്ലയർ
  • അൻപത് രൂപ നോട്ടിൽ കാണുന്ന ചിത്രം 
                 ഇന്ത്യൻ പാർലമെൻറ്
  • നൂറ് രൂപ നോട്ടിൽ കാണുന്ന ചിത്രം 
                 ഹിമാലയ പർവ്വതം
  • പിൻവലിച്ച അഞ്ഞൂറിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം 
                 ദണ്ഡി യാത്ര
  • പിൻവലിച്ച ആയിരത്തിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം 
                 ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി
  • ദേശീയ, സംസ്ഥാന പരോക്ഷ നികുതികൾക്ക് പകരമായി ദേശീയതലത്തിൽ ഏർപ്പെടുത്തിയ മൂല്യവർദ്ധന നികുതി 
                 ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (GST)
  • GST ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചത് 
                 2016 സെപ്റ്റംബർ 8 (122 മത് ഭരണഘടനാ ഭേദഗതി)
  • GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം 
                 അസം
  • GST ബിൽ പാസാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 
                 16 (പതിനാറാമത് ഒഡിഷ)
  • GST ബിൽ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി 
                 പ്രോജക്ട് SAKSHAM
  • GST കമ്മറ്റിയുടെ ആദ്യ അധ്യക്ഷൻ 
                 കെ എം മാണി
  • കെ എം മാണി രാജി വെച്ച ശേഷം GST കമ്മറ്റി അധ്യക്ഷനായത്  
                 അമിത് മിശ്ര
  • GST ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച GST കൗൺസിലിൻറെ ചെയർമാൻ 
                 കേന്ദ്ര ധനകാര്യ മന്ത്രി (നിലവിൽ അരുൺ ജയ്റ്റ്ലി)
  • GST കൗൺസിലിൻറെ ആദ്യ അഡീഷണൽ സെക്രട്ടറി 
                 അരുൺ ഗോയൽ
  • GST ബിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്  
                 2017 ഏപ്രിൽ 1 മുതൽ
  • ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം  
                 ഫ്രാൻസ്
                                                                                                                (തുടരും)

Sunday, April 9, 2017

ഭരണഘടന 17


  • കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് 
                      നബാർഡ്
  • നബാർഡിന്റെ ആസ്ഥാനം 
                      മുംബൈ
  • നബാർഡ് രൂപീകൃതമായതെന്ന്  
                      1982 ജൂലായ് 12
  • നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ  
                      ശിവരാമൻ കമ്മീഷൻ
  • ചെറുകിട വായ്പ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത് 
                      നബാർഡ്
  • വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ബാങ്ക്  
                      എക്സിം ബാങ്ക്
  • എക്സിം ബാങ്കിൻറെ ആസ്ഥാനം 
                      മുംബൈ
  • ചെറുകിട വ്യവസായങ്ങൾക്കാവശ്യമായ വായ്പ നൽകുന്ന ബാങ്ക് 
                      സിഡ്ബി (Small Industries Development Bank of India)
  • സിഡ്ബി പ്രവർത്തനം ആരംഭിച്ചതെന്ന്  
                      1990 ഏപ്രിൽ 2
  • ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ അറിയപ്പെടുന്നത് 
                      വാണിജ്യ ബാങ്കുകൾ
  • വ്യവസായ ആവശ്യങ്ങൾക്ക് പണം നൽകാൻ ആരംഭിച്ച ബാങ്ക് 
                      ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (IDBI)
  • സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സ്ഥാപിച്ച സ്ഥാപനം 
                      ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപറേഷൻ (IFCI)
  • IFCI യുടെ ആസ്ഥാനം 
                      ന്യൂഡൽഹി (സ്ഥാപിതമായത് 1948 ഇൽ)
  • സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധനസഹായത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി 
                      മുദ്ര (Micro units development and refinance agency)
  • ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക് 
                      കോർപ്പറേഷൻ ബാങ്ക്
  • മുദ്ര ലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ 
                      ശിശു (50000 ഇൽ താഴെ), കിഷോർ (50000-5 ലക്ഷം), തരുൺ(5-10 ലക്ഷം)
  • ബന്ധൻ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പുതിയ പേര് 
                      ബന്ധൻ ബാങ്ക് (ആസ്ഥാനം കൊൽക്കത്ത)
  • ബന്ധൻ ബാങ്ക് ഉത്ഘാടനം ചെയ്തത് 
                      പ്രണബ് മുഖർജി (2015 ആഗസ്റ്റ് 23)
  • ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ  
                      അശോക് കുമാർ ലാഹിരി
  • IDFC ബാങ്ക് ഉത്ഘാടനം ചെയ്തത് 
                      നരേന്ദ്ര മോദി (2015 ഒക്ടോബർ 1)
  • IDFC ബാങ്കിൻറെ ആസ്ഥാനം  
                      മുംബൈ
  • ബാങ്കിങ് സംവിധാനമില്ലാത്ത ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച ബാങ്ക്  
                      പേയ്മെൻറ് ബാങ്ക്
  • പേയ്മെൻറ് ബാങ്ക് രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ 
                      നചികേത് മോർ കമ്മീഷൻ
  • പേയ്മെൻറ് ബാങ്കിൽ സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം 
                      ഒരു ലക്ഷം രൂപ
  • പേയ്മെൻറ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം 
                      100 കോടി രൂപ
  • ഇന്ത്യയിലെ ആദ്യത്തെ പേയ്മെൻറ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി  
                      എയർടെൽ (രാജസ്ഥാനിൽ)
  • പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 
                      ഭാരതീയ മഹിളാ ബാങ്ക് (2013 നവംബർ 19)
  • കേരളത്തിലെ മഹിളാ ബാങ്കിൻറെ ആദ്യ ശാഖ
                      മണക്കാട്, തിരുവനന്തപുരം
  • മഹിളാ ബാങ്ക് ആരംഭിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ  
                      മൂന്നാമത്തെ (പാകിസ്ഥാൻ, ടാൻസാനിയ യഥാക്രമം ഒന്നും രണ്ടും)
  • ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട ബാങ്ക് 
                      ഭാരതീയ മഹിളാ ബാങ്ക് (മൻമോഹൻ സിങ് ഉദ്ഘാടകൻ)
  • ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ പ്രധാനമന്ത്രി
                      ഇന്ദിരാഗാന്ധി
  • ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയതെന്ന്  
                      1969 ജൂലൈ 19 (പതിന്നാല് ബാങ്കുകൾ)
  • ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ ധനമന്ത്രി  
                      ഇന്ദിരാഗാന്ധി
  • രണ്ടാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയതെന്ന്  
                      1980 ഏപ്രിൽ 15 (ആറ് ബാങ്കുകൾ)
  • രണ്ടാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ ധനമന്ത്രി  
                      ആർ വെങ്കിട്ടരാമൻ
  • അവസാനമായി ദേശസാത്ക്കരിച്ച ബാങ്ക് ഏത്   
                      ഭാരതീയ മഹിളാ ബാങ്ക് (2013)
  • ഇന്ത്യയിലെ ദേശസാത്ക്കരിച്ച ബാങ്കുകളുടെ എണ്ണം 
                      20
                                                                                                                     (തുടരും)

Saturday, April 8, 2017

ഭരണഘടന 16


  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക് 
                    ഐ സി ഐ സി ഐ ബാങ്ക് (Industrial credit and investment corporation of India)
  • ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സൽ ബാങ്ക് എന്നറിയപ്പെടുന്നത് 
                    ഐ സി ഐ സി ഐ ബാങ്ക് 
  • ലോക ബാങ്കുമായി ചേർന്ന് ICICI ബാങ്കിൻറെ മാതൃ ബാങ്ക് രൂപീകരിച്ച വർഷം
                    1955 
  • ICICI ബാങ്ക് രൂപീകരിച്ച വർഷം
                    1994 
  • ICICI ബാങ്കിൻറെ ആസ്ഥാനം 
                    മുംബൈ
  • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് 
                    ICICI ബാങ്ക്
  • ICICI ബാങ്കിന്റെ ഇപ്പോളത്തെ എം ഡി\സി ഇ ഓ 
                    ചന്ദ കൊച്ചാർ 
  • HDFC ബാങ്കിൻറെ ആസ്ഥാനം 
                    മുംബൈ 
  • ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം 
                    ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ 
  • HSBC ബാങ്ക് രൂപീകരിച്ച വർഷം
                    1991  
  • HSBC ബാങ്കിൻറെ ആസ്ഥാനം 
                    ലണ്ടൻ 
  • ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം
                    1945  
  • ഫെഡറൽ ബാങ്കിൻറെ ആസ്ഥാനം 
                    ആലുവ 
  • അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ അനുമതി ലഭിച്ച കേരളത്തിലെ ബാങ്ക്  
                    ഫെഡറൽ ബാങ്ക് (ദുബായിൽ)
  • ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്\മൊബൈൽ പാസ്‌ബുക്ക് പുറത്തിറക്കിയ ബാങ്ക്  
                    ഫെഡറൽ ബാങ്ക്
  • പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്  
                    പഞ്ചാബ് നാഷണൽ ബാങ്ക് (1895)
  • പഞ്ചാബ് നാഷണൽ ബാങ്കിൻറെ സ്ഥാപകൻ 
                    ലാലാ ലജ്പത് റായ് 
  • പഞ്ചാബ് നാഷണൽ ബാങ്കിൻറെ ആസ്ഥാനം 
                    ന്യൂഡൽഹി 
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി 
                    മഹാ ബചത് സ്കീം 
  • ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞുപോകൽ (VRS) നടപ്പാക്കിയ ബാങ്ക്
                    പഞ്ചാബ് നാഷണൽ ബാങ്ക്   
  • കേരളത്തിലെ ആദ്യത്തെ ബാങ്ക്  
                    നെടുങ്ങാടി ബാങ്ക് (1899)
  • നെടുങ്ങാടി ബാങ്കിൻറെ സ്ഥാപകൻ 
                    അപ്പു നെടുങ്ങാടി 
  • നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്ത വർഷം 
                    2003 
  • ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ 
                    ഗ്രാമീൺ ബാങ്കുകൾ 
  • റീജിയണൽ ഗ്രാമീണ ബാങ്കുകൾ (RRB) സ്ഥാപിതമായ വർഷം 
                    1975 
  • ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ബാങ്ക് സ്ഥാപിതമായത് 
                    മൊറാദാബാദ് (ഉത്തർപ്രദേശ്)
  • RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മറ്റി 
                    നരസിംഹം കമ്മറ്റി 
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്  
                    കേരള ഗ്രാമീൺ ബാങ്ക് 
  • ഏറ്റവും അധികം ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം   
                    ഉത്തർ പ്രദേശ്
  • ഗ്രാമീൺ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനം   
                    സിക്കിം, ഗോവ 
  • കേരളത്തിലെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവ ലയിച്ചുണ്ടായ ബാങ്ക്  
                    കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)
  • കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം   
                    മലപ്പുറം 
  • ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് ആരംഭിച്ച വർഷം    
                    1970 
  • പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത് 
                    മുഹമ്മദ് യുനൂസ്‌ 
  • ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിനും മുഹമ്മദ് യൂനുസിനും സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ വർഷം   
                    2006 
                                                                                                                   (തുടരും)

Friday, April 7, 2017

ഭരണഘടന 15


  • ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                      എം വിശ്വേശ്വരയ്യ
  • പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പുസ്തകം എഴുതിയത്  
                      എം വിശ്വേശ്വരയ്യ 
  • ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                      എം വിശ്വേശ്വരയ്യ 
  • ആസൂത്രണ കമ്മീഷൻറെ അവസാനത്തെ ഉപാദ്ധ്യക്ഷൻ  
                      മൊണ്ടേഗ് സിംഗ് അലുവാലിയ 
  • ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം 
                      നീതി ആയോഗ്(National Institution for Transforming India)
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന ദിവസം 
                      2015 ജനുവരി 1 
  • നീതി ആയോഗിൻറെ അദ്ധ്യക്ഷൻ 
                      പ്രധാനമന്ത്രി 
  • നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ 
                      നരേന്ദ്ര മോഡി 
  • നീതി ആയോഗിൻറെ ആദ്യ ഡപ്യൂട്ടി ചെയർമാൻ  
                      അരവിന്ദ് പനഗരിയ 
  • നീതി ആയോഗിൻറെ ആദ്യ സിഇഒ  
                      സിന്ധുശ്രീ ഖുള്ളർ 
  • നീതി ആയോഗിൻറെ നിലവിലെ സിഇഒ  
                      അമിതാഭ് കാന്ത് 
  • നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് 
                      പ്രധാനമന്ത്രി (ആസൂത്രണ കമ്മീഷനിൽ ക്യാബിനറ്റ് ആയിരുന്നു)
  • നാഷണൽ ഡെവലപ്പ്മെൻറ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം 
                      ഗവേർണിംഗ് കൗൺസിൽ 
  • ഗവേർണിംഗ് കൗൺസിലിലെ അദ്ധ്യക്ഷൻ 
                      പ്രധാനമന്ത്രി 
  • ഗവേർണിംഗ് കൗൺസിലിലെ അംഗങ്ങൾ 
                      പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും ലഫ്റ്റനൻറ് ഗവർണ്ണർമാരും 
  • പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം 
                      ബാങ്ക് ബോർഡ് ബ്യുറോ 
  • ബാങ്ക് ബോർഡ് ബ്യുറോയുടെ ആദ്യ ചെയർമാൻ   
                      വിനോദ് റായ് 
  • ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട്   
                      ലക്ഷ്മി 
  • ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് നിർമ്മിച്ചത് 
                      സിറ്റി യൂണിയൻ ബാങ്ക് ചെന്നൈ 
  • ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്   
                      AIIB (Asian Infrastructure Investment Bank)
  • AIIB യുടെ ആസ്ഥാനം  
                      ബീജിംഗ് (ചൈന)
  • SBI യുടെ ആപ്തവാക്ക്യം   
                      Pure Banking Nothing else
  • SBI യുടെ കസ്റ്റമർ ആയി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ദേശീയ കവി    
                      രവീന്ദ്രനാഥ ടാഗോർ
  • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്   
                      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • SBI യുടെ പഴയ പേര്    
                      ഇമ്പീരിയൽ ബാങ്ക്
  • ഇമ്പീരിയൽ ബാങ്ക് നിലവിൽ വന്നത്   
                      1921 ജനുവരി 27
  • ഇമ്പീരിയൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയി മാറിയതെന്ന്  
                      1955
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചത് ഏത് വർഷം 
                      1955
  • ഇന്ത്യയിൽ ആദ്യത്തെ ഒഴുകുന്ന എ ടി എം സ്ഥാപിച്ചത്  
                      SBI (2004 ഇൽ കൊച്ചിക്കും വൈപ്പിനും ഇടയിൽ)
  • ഇന്ത്യയിൽ ആദ്യത്തെ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്നതെവിടെ   
                      ജയ്പൂർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ)
  • ഇസ്രയേലിൽ ശാഖ സ്ഥാപിച്ച ആദ്യ ഇന്ത്യൻ ബാങ്ക്   
                      SBI
  • ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്   
                      SBI
  • ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് ആരംഭിച്ച ബാങ്ക്   
                      SBI മുംബൈ ബ്രാഞ്ച്, 2004
  • മുൻ ഇടപാടുകാരെ തിരിച്ചുകൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി   
                      ബാങ്ക് വാപസി
  • SBI യുടെ ആദ്യ വനിതാ ചെയർമാൻ    
                      അരുന്ധതി ഭട്ടാചാര്യ (ഇപ്പോളത്തെ ചെയർമാൻ)
                                                                                                                                    (തുടരും)

Thursday, April 6, 2017

ഭരണഘടന 14


  • ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് 
                   1950 മാർച്ച് 15 (ഇതൊരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ്)
  • ആസൂത്രണ കമ്മീഷൻറെ ആസ്ഥാനം 
                   യോജന ഭവൻ (ന്യൂഡൽഹി)
  • ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ 
                   പ്രധാനമന്ത്രി
  • ആസൂത്രണ കമ്മീഷൻറെ ആദ്യ അദ്ധ്യക്ഷൻ 
                   ജവാഹർലാൽ നെഹ്‌റു
  • ആസൂത്രണ കമ്മീഷൻറെ ആദ്യ ഉപാദ്ധ്യക്ഷൻ 
                   ഗുൽസാരിലാൽ നന്ദ
  • സംസ്ഥാന ആസൂത്രണ ബോർഡിൻറെ അദ്ധ്യക്ഷൻ 
                   മുഖ്യമന്ത്രി
  • സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം 
                   1967
  • ദേശീയ വികസനത്തിൻറെ ആണിക്കല്ല് എന്നറിയപ്പെട്ടിരുന്നത് 
                   ആസൂത്രണ കമ്മീഷൻ
  • ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് 
                   ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
  • ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്  
                   അലഹബാദ് ബാങ്ക് (1865)
  • ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്  
                   കാരൂർ വൈശ്യ ബാങ്ക്
  • ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം 
                   2006
  • ഇന്ത്യയിൽ ബാങ്കുകളുടെ ബാങ്ക്\കേന്ദ്ര ബാങ്ക് എന്ന് അറിയപ്പെടുന്നത്  
                   റിസർവ് ബാങ്ക്
  • റിസർവ് ബാങ്ക് ആക്റ്റ് പാസാക്കിയ വർഷം  
                   1934
  • ഇന്ത്യയിൽ റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം  
                   1935 ഏപ്രിൽ 1
  • ഇന്ത്യയിൽ റിസർവ് ബാങ്ക് രൂപം കൊണ്ടത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ്   
                   ഹിൽട്ടൺ യങ് കമ്മീഷൻ (റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് 1926)
  • റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മൃഗം  
                   കടുവ
  • റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മരം   
                   എണ്ണപ്പന
  • റിസർവ് ബാങ്ക് ദേശസാത്കരിച്ച വർഷം  
                   1949 ജനുവരി 1
  • റിസർവ് ബാങ്കിന്റെ ആസ്ഥാനം  
                   മുംബൈ
  • കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം  
                   തിരുവനന്തപുരം
  • വായ്പകളുടെ നിയന്ത്രകൻ\വിദേശ നാണയത്തിൻറെ സൂക്ഷിപ്പുകാരൻ എന്നൊക്കെ വിളിക്കപ്പെടുന്ന ബാങ്ക് 
                   റിസർവ് ബാങ്ക്
  • ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ആക്റ്റ് 
                   ബാങ്കിങ് റെഗുലേഷൻ ആക്റ്റ് 1949
  • അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് 
                   റിസർവ് ബാങ്ക്
  • ഇന്ത്യൻ കറൻസിയുടെ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്  
                   റിസർവ് ബാങ്ക്
  • റിസർവ് ബാങ്കിൻറെ ആദ്യ ഗവർണ്ണർ 
                   സർ ഓസ്ബോൺ സ്മിത്ത്
  • റിസർവ് ബാങ്കിൻറെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ 
                   സി ഡി ദേശ്മുഖ്
  • റിസർവ് ബാങ്കിൻറെ ഡപ്യൂട്ടി ഗവർണ്ണർ ആയ ആദ്യ വനിത 
                   കെ ജെ ഉദ്ദേശി
  • പണം സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നത് 
                   റിസർവ് ബാങ്ക്
  • ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് 
                   റിസർവ് ബാങ്ക്
  • ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളിലും ഒപ്പുവെക്കുന്നത് 
                   റിസർവ് ബാങ്ക് ഗവർണ്ണർ
  • ഒരു രൂപ നോട്ടിൽ ഒപ്പുവെച്ചിരുന്നത് 
                   ധനകാര്യ സെക്രട്ടറി
  • ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം 
                   1994
  • RBI ഗവർണ്ണർ ആയശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി 
                   മൻമോഹൻ സിങ്
                                                                                                                      (തുടരും)

Wednesday, April 5, 2017

ഭരണഘടന 13



  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി 
                  അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79)
  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച പ്രധാനമന്ത്രി 
                  ഇന്ദിരാഗാന്ധി (1975)
  • ഇരുപതിന പരിപാടികൾ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു 
                  അഞ്ചാം പഞ്ചവത്സര പദ്ധതി
  • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക്  
                  5.1%
  • കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻഡ് ഏരിയ വികസന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി 
                  അഞ്ചാം പഞ്ചവത്സര പദ്ധതി
  • ഇന്ദിരാഗാന്ധി ഗരീബി ഹടാവോ എന്ന മുദ്രാവാക്ക്യം ഉയർത്തിയ പഞ്ചവത്സര പദ്ധതി 
                  അഞ്ചാം പഞ്ചവത്സര പദ്ധതി
  • മൊറാർജി ദേശായ് സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കിയ വർഷം  
                  1978
  • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം  
                  അടിയന്തിരാവസ്ഥ പ്രഖ്യാപനം
  • പഞ്ചവത്സര പദ്ധതിക്ക് പകരമായി മൊറാർജി ദേശായി സർക്കാർ ആവിഷ്കരിച്ച പദ്ധതി  
                  റോളിംഗ് പ്ലാൻ (1978-79)
  • റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് 
                  ഗണ്ണാർ മിർഡാൽ (ഏഷ്യൻ ഡ്രാമ യുടെ രചയിതാവ്)
  • റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ അടിസ്ഥാനം  
                  സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച
  • ആറാം പഞ്ചവത്സര പദ്ധതി (1980-85) യുടെ ലക്ഷ്യം  
                  ദാരിദ്ര്യ നിർമ്മാർജനം
  • IRDP, NREP, TRYSM, RLEGP തുടങ്ങിയ വികസന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
                  ആറാം പഞ്ചവത്സര പദ്ധതി
  • ആറാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  
                  5.4%
  • ഏഴാം പഞ്ചവത്സര പദ്ധതി (1985-90) യുടെ പ്രധാന ലക്ഷ്യം  
                  തൊഴിലവസരങ്ങളിൽ വർധന, ആധുനികവൽക്കരണം, സ്വയം പര്യാപ്തത, ഭക്ഷ്യ ധാന്യ ഉൽപാദന വർധന, സാമൂഹിക നീതി
  • വാർത്താ വിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി നേടിയ  പഞ്ചവത്സര പദ്ധതി 
                  ഏഴാം പഞ്ചവത്സര പദ്ധതി
  • ഇന്ത്യയുടെ വാർത്താ വിനിമയ രംഗത്തെ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ  സാങ്കേതിക ഉപദേഷ്ടാവ്   
                  സാം പിത്രോഡ
  • ഏഴാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  
                  6.1%
  • ഏഴാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രണ്ട് വർഷം വാർഷിക പദ്ധതികൾ വരാൻ ഇടയായ സാഹചര്യം 
                  കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം
  • എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം 
                  മനുഷ്യ വികസനം (Human Development)
  • മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി  
                  എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992), പഞ്ചായത്ത് രാജ് (1993) എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി
                  എട്ടാം പഞ്ചവത്സര പദ്ധതി
  • നരസിംഹറാവുവിൻറെ പുത്തൻ സാമ്പത്തിക നയം നടപ്പാക്കപ്പെട്ട പഞ്ചവത്സര പദ്ധതി  
                  എട്ടാം പഞ്ചവത്സര പദ്ധതി
  • ഇന്ത്യ ലോകാരോഗ്യ സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്   
                  എട്ടാം പഞ്ചവത്സര പദ്ധതി
  • വ്യവസായങ്ങളുടെ ആധുനികവൽക്കരണം ലക്ഷ്യമായി കണ്ട പഞ്ചവത്സര പദ്ധതി  
                  എട്ടാം പഞ്ചവത്സര പദ്ധതി
  • എട്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
                  6.8% (ലക്ഷ്യം വെച്ചത് 5.6%)
  • സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി  
                  ഒൻപതാം പഞ്ചവത്സര പദ്ധതി (1997-2002)
  • സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച പഞ്ചവത്സര പദ്ധതി  
                  ഒൻപതാം പഞ്ചവത്സര പദ്ധതി
  • ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി  
                  ഒൻപതാം പഞ്ചവത്സര പദ്ധതി
  • രണ്ടാം അണുപരീക്ഷണം, കാർഗിൽ യുദ്ധം, കുടുംബശ്രീ (1999) എന്നിവയുടെ കാലഘട്ടത്തിലെ പഞ്ചവത്സര പദ്ധതി  
                  ഒൻപതാം പഞ്ചവത്സര പദ്ധതി
  • ഒൻപതാം പഞ്ചവത്സര പദ്ധതി (2002-07)യുടെ വളർച്ചാ നിരക്ക് 
                  5.4 % (ലക്ഷ്യം വെച്ചത് 6.5 %)
  • കേരള വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
                  പത്താം പഞ്ചവത്സര പദ്ധതി
  • സാക്ഷരത 75% ആയി ഉയർത്തുക, ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച പഞ്ചവത്സര പദ്ധതി
                  പത്താം പഞ്ചവത്സര പദ്ധതി
  • പത്താം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
                  7.7 % (ലക്ഷ്യം വെച്ചത് 8.1 %)
  • പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012) യുടെ വളർച്ചാ നിരക്ക് 
                  7.9 %
  • പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം 
                  എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച (Inclusive growth)
  • പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടിയ ശരാശരി വളർച്ചാ നിരക്ക് കൈവരിച്ചത് ഏത് പദ്ധതിയിലാണ്  
                  പതിനൊന്നാം പഞ്ചവത്സര പദ്ധതി
  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) യുടെ പ്രഖ്യാപിത ലക്ഷ്യം 
                  സുസ്ഥിര വികസനം (Sustainable Development), ത്വരിതഗതിയിലുള്ള വളർച്ച (Faster growth), എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച
  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെക്കുന്ന വളർച്ചാ നിരക്ക്  
                  8 %
                                                                                                                 (തുടരും)

Tuesday, April 4, 2017

ഭരണഘടന 12


പഞ്ചവത്സര പദ്ധതികൾ 
  • പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് 
                ദേശീയ വികസന സമിതി (National Development Council)
  • ദേശീയ വികസന സമിതി സ്ഥാപിക്കപ്പെട്ടതെന്ന് 
                1952 ആഗസ്റ്റ് 6 (ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായാണ് ഇത് സ്ഥാപിച്ചത്)
  • NDC യുടെ അധ്യക്ഷൻ 
                പ്രധാനമന്ത്രി
  • ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന് 
                1951 ഏപ്രിൽ 1 (1956 ഇൽ അവസാനിച്ചു)
  • ഹാരോൾഡ്പ ഡോമർ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
                ഒന്നാം പഞ്ചവത്സര പദ്ധതി
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി 
                കെ എൻ രാജ്
  • കാർഷിക പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 
                ഒന്നാം പഞ്ചവത്സര പദ്ധതി
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ടുകൾ 
                ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതി
  • യുജിസി രൂപം കൊണ്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ സമയത്താണ് 
                ഒന്നാം പഞ്ചവത്സര പദ്ധതി (1953)
  • സാമൂഹിക വികസന പദ്ധതി (Community Development Program), നാഷണൽ എക്സ്റ്റെൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതിക്കാലം 
                ഒന്നാം പഞ്ചവത്സര പദ്ധതി
  • ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 
                2.1 % (നേടിയത് 3.6%)
  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖലകൾ 
                കൃഷി, ജലസേചനം, വൈദ്യുതീകരണം
  • കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
                ഒന്നാം പഞ്ചവത്സര പദ്ധതി
  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി 
                1956-61
  • വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
                രണ്ടാം പഞ്ചവത്സര പദ്ധതി
  • മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 
                രണ്ടാം പഞ്ചവത്സര പദ്ധതി
  • ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ്  
                രണ്ടാം പഞ്ചവത്സര പദ്ധതി
  • കോൺഗ്രസിൻറെ ആവഡി സമ്മേളത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹം എന്ന ആശയത്തെ ഉദ്ദേശിച്ച് രൂപംകൊടുത്ത പഞ്ചവത്സര പദ്ധതി  
                രണ്ടാം പഞ്ചവത്സര പദ്ധതി
  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  
                4.27 % (ലക്‌ഷ്യം വെച്ചത് 4%)
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം 
                സ്വാശ്രയത്വം ആർജ്ജിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ വളർത്തൽ
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി  
                1961-66
  • ഭക്ഷ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയ്ക്കും ഊന്നൽ   നൽകിയ പഞ്ചവത്സര പദ്ധതി 
                മൂന്നാം പഞ്ചവത്സര പദ്ധതി
  • 1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം ഇവയുടെ സമയത്ത് ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി
                മൂന്നാം പഞ്ചവത്സര പദ്ധതി
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാനിരക്ക് 
                2.4 % (ലക്ഷ്യം വെച്ചിരുന്നത് 5.6%)
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം 
                യുദ്ധങ്ങളും വരൾച്ചയും
  • പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം  
                1966-69 (മൂന്ന് വാർഷിക പദ്ധതികൾ)
  • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച കാലഘട്ടം   
                1966-69 (പ്ലാൻ ഹോളിഡേ)
  • നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി  
                1969 - 74
  • നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ 
                സ്ഥിരതയോടെയുള്ള വളർച്ച, സ്വാശ്രയത്വം നേടിയെടുക്കൽ
  • ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
                നാലാം പഞ്ചവത്സര പദ്ധതി
  • നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം   
                1971 ലെ ഇന്ത്യ-പാക്ക് യുദ്ധം
  • നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
                3.3% (ലക്ഷ്യം വെച്ചത് 5.6%)
                                                                                                                           (തുടരും)