Tuesday, April 4, 2017

ഭരണഘടന 12


പഞ്ചവത്സര പദ്ധതികൾ 
  • പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് 
                ദേശീയ വികസന സമിതി (National Development Council)
  • ദേശീയ വികസന സമിതി സ്ഥാപിക്കപ്പെട്ടതെന്ന് 
                1952 ആഗസ്റ്റ് 6 (ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായാണ് ഇത് സ്ഥാപിച്ചത്)
  • NDC യുടെ അധ്യക്ഷൻ 
                പ്രധാനമന്ത്രി
  • ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന് 
                1951 ഏപ്രിൽ 1 (1956 ഇൽ അവസാനിച്ചു)
  • ഹാരോൾഡ്പ ഡോമർ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
                ഒന്നാം പഞ്ചവത്സര പദ്ധതി
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി 
                കെ എൻ രാജ്
  • കാർഷിക പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 
                ഒന്നാം പഞ്ചവത്സര പദ്ധതി
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ടുകൾ 
                ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതി
  • യുജിസി രൂപം കൊണ്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ സമയത്താണ് 
                ഒന്നാം പഞ്ചവത്സര പദ്ധതി (1953)
  • സാമൂഹിക വികസന പദ്ധതി (Community Development Program), നാഷണൽ എക്സ്റ്റെൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതിക്കാലം 
                ഒന്നാം പഞ്ചവത്സര പദ്ധതി
  • ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 
                2.1 % (നേടിയത് 3.6%)
  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖലകൾ 
                കൃഷി, ജലസേചനം, വൈദ്യുതീകരണം
  • കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
                ഒന്നാം പഞ്ചവത്സര പദ്ധതി
  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി 
                1956-61
  • വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
                രണ്ടാം പഞ്ചവത്സര പദ്ധതി
  • മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 
                രണ്ടാം പഞ്ചവത്സര പദ്ധതി
  • ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ്  
                രണ്ടാം പഞ്ചവത്സര പദ്ധതി
  • കോൺഗ്രസിൻറെ ആവഡി സമ്മേളത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹം എന്ന ആശയത്തെ ഉദ്ദേശിച്ച് രൂപംകൊടുത്ത പഞ്ചവത്സര പദ്ധതി  
                രണ്ടാം പഞ്ചവത്സര പദ്ധതി
  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  
                4.27 % (ലക്‌ഷ്യം വെച്ചത് 4%)
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം 
                സ്വാശ്രയത്വം ആർജ്ജിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ വളർത്തൽ
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി  
                1961-66
  • ഭക്ഷ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയ്ക്കും ഊന്നൽ   നൽകിയ പഞ്ചവത്സര പദ്ധതി 
                മൂന്നാം പഞ്ചവത്സര പദ്ധതി
  • 1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം ഇവയുടെ സമയത്ത് ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി
                മൂന്നാം പഞ്ചവത്സര പദ്ധതി
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാനിരക്ക് 
                2.4 % (ലക്ഷ്യം വെച്ചിരുന്നത് 5.6%)
  • മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം 
                യുദ്ധങ്ങളും വരൾച്ചയും
  • പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം  
                1966-69 (മൂന്ന് വാർഷിക പദ്ധതികൾ)
  • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച കാലഘട്ടം   
                1966-69 (പ്ലാൻ ഹോളിഡേ)
  • നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി  
                1969 - 74
  • നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ 
                സ്ഥിരതയോടെയുള്ള വളർച്ച, സ്വാശ്രയത്വം നേടിയെടുക്കൽ
  • ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
                നാലാം പഞ്ചവത്സര പദ്ധതി
  • നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം   
                1971 ലെ ഇന്ത്യ-പാക്ക് യുദ്ധം
  • നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
                3.3% (ലക്ഷ്യം വെച്ചത് 5.6%)
                                                                                                                           (തുടരും)

No comments:

Post a Comment