Saturday, April 15, 2017

സാമൂഹ്യക്ഷേമം 6


  • പൊതുവിതരണ സമ്പ്രദായത്തിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന പദ്ധതി 
                    അന്ത്യോദയ അന്ന യോജന (AAY)
  • അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രി 
                    എ ബി വാജ്‌പേയി (2000 ഡിസംബർ 25)
  • അന്ത്യോദയ അന്ന യോജനയിലൂടെ നൽകുന്ന ധാന്യങ്ങൾ 
                    അരി, ഗോതമ്പ് (ആദ്യം 25 കിലോഗ്രാം 2002 മുതൽ 35 കിലോഗ്രാം)
  • അന്ത്യോദയ അന്ന യോജന പദ്ധതിക്ക് അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ കാർഡിൻറെ നിറം 
                    പച്ച
  • അന്ത്യോദയ അന്ന യോജനയ്ക്കുള്ള അപേക്ഷാഫീസ് 
                    സൗജന്യം
  • അന്ത്യോദയ അന്ന യോജന റേഷൻ കാർഡിന് അനുമതി നൽകുന്നത് 
                    റൂറൽ ഡെവലപ്പ്മെൻറ് ഡിപ്പാർട്മെൻറ് (ഗ്രാമങ്ങളിൽ), അർബൻ ഡെവലപ്പ്മെൻറ് ഡിപ്പാർട്മെൻറ് (നഗരങ്ങളിൽ)
  • സമൂഹത്തിന് പെൺകുട്ടികളോടുള്ള മനോഭാവം മാറ്റുന്നതിനും അവരെ വിദ്യാഭ്യാസവും സ്വയംപര്യാപതതയും ഉള്ളവരും ആക്കാനുദ്ദേശിച്ചുള്ള പദ്ധതി   
                    ബാലിക സമൃദ്ധി യോജന (BSY)
  • ബാലിക സമൃദ്ധി യോജന ആരംഭിച്ച പ്രധാനമന്ത്രി 
                    ഐ കെ ഗുജ്റാൾ (1997 ആഗസ്റ്റ് 15)
  • ബാലിക സമൃദ്ധി യോജന പ്രകാരം ജനിക്കുന്ന ഓരോ പെൺകുട്ടിക്കും ലഭിക്കുന്ന തുക 
                    500 രൂപ
  • ബാലിക സമൃദ്ധി യോജനയ്ക്ക് നേതൃത്വം നൽകുന്നത് 
                    ICDS (ഗ്രാമങ്ങളിൽ), ഹെൽത്ത് ഡിപ്പാർട്മെൻറ് (നഗരങ്ങളിൽ)
  • ബാലിക സമൃദ്ധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതാർക്കൊക്കെ 
                    1997 ആഗസ്റ്റ് 15 നോ ശേഷമോ ജനിച്ച ഒരു കുടുംബത്തിലെ രണ്ടു പെൺകുട്ടികൾക്ക്
  • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, ഇന്ദിര ആവാസ് യോജന, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കിയ പദ്ധതി 
                    ഭാരത് നിർമ്മാൺ
  • ഭാരത് നിർമ്മാൺ ആരംഭിച്ച പ്രധാനമന്ത്രി 
                    മൻമോഹൻ സിങ് (2005)
  • ഭാരത് നിർമ്മാണിന്റെ പ്രധാന ലക്ഷ്യങ്ങൾ 
                    ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം
  • ഇന്ദിര ആവാസ് യോജന ആരംഭിച്ച പ്രധാനമന്ത്രി 
                    രാജീവ് ഗാന്ധി (1985)
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും വീട് നിർമ്മിക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 
                    ഇന്ദിര ആവാസ് യോജന
  • ഇന്ദിര ആവാസ് യോജനയുടെ ചുമതല വഹിക്കുന്നത് 
                    കേന്ദ്ര ഗ്രാമവികസന മന്ത്രാലയം
  • ഇന്ദിര ആവാസ് യോജനയുടെ പുതിയപേര് 
                    ദേശീയ ഗ്രാമീൺ ആവാസ് മിഷൻ
  • ഇന്ദിര ആവാസ് യോജനയുടെ നടത്തിപ്പിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ 
                    ആവാസ് സോഫ്റ്റ്
  • ഇന്ദിര ആവാസ് യോജന പ്രകാരം ഭവനം രജിസ്റ്റർ ചെയ്യുന്നത് 
                    ഭാര്യയുടെ അല്ലെങ്കിൽ ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ
  • ഇന്ദിര ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകൾ എത്ര വർഷത്തേക്കാണ് കൈമാറ്റം ചെയ്യാൻ സാധിക്കാത്തത്  
                    15 വർഷത്തേക്ക്
  • ഇന്ദിര ആവാസ് യോജന, ജവഹർ റോസ്ഗാർ യോജനയുടെ ഭാഗമായ വർഷം 
                    1989
  • ഇന്ദിര ആവാസ് യോജന ഒരു സ്വതന്ത്ര പദ്ധതിയായ വർഷം 
                    1996 ജനുവരി 1
  • ഇന്ദിര ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) എന്ന് മാറിയ വർഷം  
                    2016
  • ഇന്ദിര ആവാസ് യോജന പ്രകാരം ലഭിക്കുന്ന സാമ്പത്തിക സഹായം  
                    സമതല പ്രദേശങ്ങളിൽ 70000 ഉയർന്ന സ്ഥലങ്ങളിൽ 75000 രൂപ
  • 2022 യോടുകൂടി ഗ്രാമപ്രദേശങ്ങളിൽ എല്ലാവർക്കും ഭവനം നിർമ്മിച്ചു നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി  
                    പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ
  • പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽനിന്നു ഒഴിവാക്കപ്പെട്ട സ്ഥലങ്ങൾ  
                    ഡൽഹി, ചണ്ഡീഗഡ്
  • പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി ഉദ്‌ഘാടനം ചെയ്തതാര് 
                    നരേന്ദ്രമോദി (ആഗ്രയിൽ വെച്ച്)(2016 നവംബർ 20)
  • പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി നടത്തിപ്പിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ   
                    ആവാസ് ആപ്പ്
  • ആറുവയസിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്കയി അംഗൻവാടികൾ വഴി നടപ്പിലാക്കുന്ന പദ്ധതി   
                    ICDS (Integrated Child Development Scheme)
  • ICDS പദ്ധതി ഉദ്‌ഘാടനം ചെയ്തത്   
                    ഇന്ദിരാഗാന്ധി (1975 ഒക്ടോബർ 2)
  • ICDS പദ്ധതിക്ക് സഹായം നൽകുന്ന സംഘടന   
                    ലോകബാങ്ക്
  • ICDS ൻറെ സേവനം രാജ്യം മുഴുവൻ ലഭ്യമായി തുടങ്ങിയ വർഷം 
                    2005
  • കേരളത്തിൽ ICDS പദ്ധതി ആരംഭിച്ച സ്ഥലം 
                   വേങ്ങറ (മലപ്പുറം)
  • ICDS പദ്ധതിയുടെ കീഴിൽ 11 -18 വയസ്സിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി 
                 കിഷോരി ശക്തി യോജന
  • ICDS പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് 
                    ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ (ബ്ലോക്ക് തലത്തിൽ) ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ (ജില്ലാ തലത്തിൽ)
                                                                                                                          (തുടരും)

No comments:

Post a Comment