Friday, April 14, 2017

സാമൂഹ്യക്ഷേമം 5


  • സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതി 
                       നിർഭയ
  • എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതി 
                       ആയുർദ്ദളം
  • സ്കൂൾ കുട്ടികൾക്ക് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച ആരോഗ്യ പദ്ധതി 
                       ബാലമുകുളം
  • നഗരങ്ങളിലെ ചേരികളിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതി 
                       ഉഷസ്
  • സ്കൂൾ കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുന്നതിനായി വിദ്യാഭ്യാസ-വനം വകുപ്പുകൾ ആവിഷ്കരിച്ച വനവൽക്കരണ പദ്ധതി 
                       എൻറെ മരം
  • കേരളത്തിലെ ക്യാമ്പസുകൾ ഹരിതാഭമാക്കുന്നതിനായി വിദ്യാഭ്യാസ-വനം വകുപ്പുകൾ ആവിഷ്കരിച്ച വനവൽക്കരണ പദ്ധതി 
                       നമ്മുടെ മരം
  • മാരകരോഗം നേരിടുന്നവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിയ 70000 രൂപയുടെ ഇൻഷുറൻസ് പദ്ധതി 
                       ചിസ് പ്ലസ്
  • ജീവിതശൈലി രോഗ നിയന്ത്രണത്തിനായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്ന ബോധവൽക്കരണ പദ്ധതി 
                       ലീപ്പ്(Lifestyle Education and Awareness Program)
  • അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് ആരംഭിച്ച പദ്ധതി 
                       ആശ്രയ
  • കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നതെന്ന്  
                       2008
  • സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പുവരുത്താൻ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി 
                       സീതാലയം
  • കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി 
                       യെസ് കേരള
  • ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ മുഖ്യമന്ത്രിയുടെ പൊതുജന സമ്പർക്ക പരിപാടി 
                       സുതാര്യ കേരളം
  • കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ സംസ്ഥാനം 
                       കേരളം
  • 60 വയസ് കഴിഞ്ഞ കർഷകർക്ക് വേണ്ടി കൃഷിവകുപ്പ് ആരംഭിച്ച പെൻഷൻ പദ്ധതി  
                       കിസാൻ അഭിമാൻ (2009 ഇൽ)
  • കിസാൻ അഭിമാൻ പ്രകാരം കർഷകർക്ക് പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക 
                       300 രൂപ
  • ബ്ലേഡ് മാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി 
                       ഓപ്പറേഷൻ കുബേര
  • തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കേരളസർക്കാർ ആരംഭിച്ച പദ്ധതി  
                       ഓപ്പറേഷൻ അനന്ത
  • വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കാൻ കേരളസർക്കാർ ആരംഭിച്ച പദ്ധതി  
                       Food on Wheels
  • തിരുവനന്തപുരം ജില്ലയിൽ ഹോട്ടലുകളുടെ സഹകരണത്തോടെ അർഹതപ്പെട്ടവർക്ക് ആഹാരം നൽകാൻ ആരംഭിച്ച പദ്ധതി 
                       അന്നം പുണ്യം
  • പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരളസർക്കാർ പദ്ധതി 
                       ആരോഗ്യകിരണം
  • ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി 
                       ആശ്വാസ കിരണം
  • കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കാതിരിക്കാൻ  ആരംഭിച്ച പദ്ധതി 
                       ഓപ്പറേഷൻ സുലൈമാനി
  • ഓപ്പറേഷൻ സുലൈമാനി നടപ്പാക്കിയ രണ്ടാമത്തെ നഗരം 
                       മലപ്പുറം
  • ഓപ്പറേഷൻ സുലൈമാനിക്ക് നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ കളക്ടർ 
                       എൻ പ്രശാന്ത്
  • അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനുകൾ 
                       Arising Kerala, Whistle now
  • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഴിമതിരഹിതമാക്കാൻ ആരംഭിച്ച പദ്ധതി 
                       Edu Vijil (വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ)
  • സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതി 
                       കാവൽമരം
  • ഒറ്റപ്പെട്ട് കഴിയുന്നവർ, തീവ്രമാനസിക രോഗികൾ എന്നിവർക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കാൻ കേരളസർക്കാർ പ്രഖ്യാപിച്ച പദ്ധതി 
                       കനിവ്
  • ശിശു സൗഹൃദ സംസ്ഥാനമാകാൻ കേരളത്തിന് സഹായകമായ പദ്ധതി 
                       ന്യുബോൺ സ്ക്രീനിംഗ് പദ്ധതി
  • പാതയോരങ്ങളിൽ വിശ്രമകേന്ദ്രം ഒരുക്കാനുള്ള സംസ്ഥാന സർക്കാർ സംരംഭം  
                       Take a Break
  • എയ്ഡ്സ് ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി 
                        സ്നേഹപൂർവം പദ്ധതി
  • സംസ്ഥാന സാക്ഷരതാ മിഷൻറെയും ജയിൽ വകുപ്പിൻറെയും നേതൃത്വത്തിൽ നിരക്ഷരരില്ലാത്ത ജയിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 
                       ജയിൽ ജ്യോതി
  • കേരളത്തിൻറെ സമഗ്ര വികസനത്തിനായി ISRO വികസിപ്പിച്ച ഉപഗ്രഹാധിഷ്‌ഠിത സോഫ്റ്റ്‌വെയർ 
                       ഭുവൻ കേരള (ഉദ്‌ഘാടനം പിണറായി വിജയൻ)
  • റോഡപകടങ്ങളിൽ പെടുന്നവർക്ക് പ്രാഥമികചികിത്സ നൽകി സമീപത്തുള്ള ആശുപത്രികളിൽ എത്തിക്കാനുള്ള കേരള പോലീസ് പദ്ധതി 
                       SOFT (Save Our Fellow Traveler)
  • കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി 
                       ഓപ്പറേഷൻ വാത്സല്യ (2015 ഒക്ടോബർ 9)
  • വനിതകൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി 
                       ഉപജീവന കേന്ദ്രം
  • സമ്പൂർണ്ണ പ്രാഥമികവിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി 
                       അതുല്യം (ബ്രാൻഡ് അംബാസഡർ ദിലീപ്)
  • സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിലെ അദ്ധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ SSA നടപ്പിലാക്കിയ പദ്ധതി 
                       ഹലോ ഇംഗ്ലീഷ് (ഉത്‌ഘാടനം ചെയ്തത് സി രവീന്ദ്രനാഥ്)
                                                                                                                     (തുടരും)

No comments:

Post a Comment