10) ഇംഗ്ലീഷ് പരീക്ഷയിലെ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമാണ് Preposition. ഒരു പരീക്ഷയെ കരുതി പഠിക്കേണ്ട ഭാഗം അല്ല അവ. നമ്മുടെ നിത്യ ജീവിതത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ പലപ്പോഴും തെറ്റിപ്പോകാൻ സാധ്യത ഉള്ളവയാണ് Prepositions ൻറെ ഉപയോഗം. ഹിന്ദി അറിയത്തില്ലാത്ത ആൾ ഹിന്ദി സംസാരിക്കുമ്പോൾ ഹൈ വേണോ ഹും വേണോ അതോ ഹോ ആണോ എന്ന് സംശയിക്കുന്ന പോലെ ആണ് അത്. ഏത് ആയാലും വാക്യം ശരിയാകും പക്ഷെ അതിൻറെ അർത്ഥം ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ചത് ആകണമെന്നില്ല. പ്രധാന prepositions ൻറെ ഉപയോഗം നമുക്ക് നോക്കാം.
- വ്യക്തമായ സമയത്തെ സൂചിപ്പിക്കാൻ 'at' ഉപയോഗിക്കണം
- night, midnight, noon, dawn, dusk എന്നിവയുടെ മുന്നിലും 'at' ഉപയോഗിക്കുന്നു.
- morning, afternoon, evening എന്നിവയുടെ മുന്നിൽ 'in the' ഉപയോഗിക്കുന്നു.
- തിയതി, ദിനം എന്നിവയുടെ മുന്നിൽ 'on' ഉപയോഗിക്കുന്നു.
His birthday is on 1st April
- മാസങ്ങൾ വർഷങ്ങൾ എന്നിവയുടെ മുന്നിൽ 'in' ഉപയോഗിക്കുന്നു.
He become a father in 2011
- ഒരു കാര്യം നടന്ന\നടക്കാൻ എടുത്ത സമയത്തെ കാണിക്കാൻ 'in' ഉപയോഗിക്കുന്നു.
- കാലയളവിനെ സൂചിപ്പിക്കാൻ 'for' ഉപയോഗിക്കുന്നു.
- ഒരു സമയം മുതൽ ഒരു കാര്യം ചെയ്യുന്നു എന്ന് കാണിക്കാൻ 'since' ഉപയോഗിക്കുന്നു.
- തൊഴിൽ സ്ഥാപനങ്ങൾക്ക്(ഒരു കെട്ടിടത്തിൽ ചെയ്യുന്ന) മുൻപിൽ 'in' ഉപയോഗിക്കുന്നു.
- തൊഴിൽ ഒരു കെട്ടിടത്തിന് പുറത്ത് വെച്ച് ചെയ്യുന്ന സമയങ്ങളിൽ 'on' ഉപയോഗിക്കുന്നു.
- ഒരു വ്യക്തിയുടെ കഴിവിനെയോ വൈഭവത്തെയോ സൂചിപ്പിക്കാൻ 'at' ഉപയോഗിക്കുന്നു.
They are excellent at their work
- തുക, എണ്ണം, വില, വേഗത എന്നിവയെ സൂചിപ്പിക്കാൻ 'at' ഉപയോഗിക്കുന്നു.
He was driving at sixty km per hour
- ഒരു വസ്തു എന്തിൻറെയെങ്കിലും പുറത്ത് അതിനെ സ്പർശിച്ചിരിക്കുന്ന രീതിയിൽ ഇരിക്കുന്നതിനെ സൂചിപ്പിക്കാൻ "on" ഉപയോഗിക്കുന്നു.
- ഒരു വസ്തു എന്തിൻറെയെങ്കിലും പുറത്ത് അതിനെ സ്പർശിക്കാത്ത രീതിയിൽ ഇരിക്കുന്നതിനെ സൂചിപ്പിക്കാൻ "above" ഉപയോഗിക്കുന്നു.
- ഒരു വസ്തു എന്തിൻറെയെങ്കിലും മീതെ\കുറുകെ കടക്കുന്നതിനെ സൂചിപ്പിക്കാൻ "over" ഉപയോഗിക്കുന്നു.
- ഒരു വസ്തു എന്തിൻറെയെങ്കിലും അടിയിൽ ഇരിക്കുന്നതിനെ സൂചിപ്പിക്കാൻ "under" ഉപയോഗിക്കുന്നു.
- ഒരു വസ്തു എന്തിൻറെയെങ്കിലും താഴെ ഇരിക്കുന്നതിനെ സൂചിപ്പിക്കാൻ "below" ഉപയോഗിക്കുന്നു.
- രണ്ടു വസ്തുക്കളുടെ\ആളുകളുടെ ഇടയിൽ എന്ന് സൂചിപ്പിക്കാൻ "between" ഉപയോഗിക്കുന്നു.
- രണ്ടിൽ കൂടുതൽ വസ്തുക്കളുടെ\ആളുകളുടെ ഇടയിൽ എന്ന് സൂചിപ്പിക്കാൻ "among" ഉപയോഗിക്കുന്നു.
- രണ്ടിൽ കൂടുതൽ വസ്തുക്കളുടെ\ആളുകളുടെ ഇടയിൽ കൃത്യമായ എണ്ണം പറഞ്ഞിട്ടുണ്ട് എങ്കിൽ "between" ഉപയോഗിക്കുന്നു.
- ചെക്ക്, മണി ഓർഡർ, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന പണം കൈമാറൽ സൂചിപ്പിക്കാൻ "by" ഉപയോഗിക്കുന്നു.
- എന്നാൽ പണം നേരിട്ട് കൈമാറൽ സൂചിപ്പിക്കാൻ "in" ഉപയോഗിക്കുന്നു.
- ഗതാഗത മാർഗത്തെ സൂചിപ്പിക്കാൻ "by" ഉപയോഗിക്കുന്നു.
- എന്നാൽ വാഹനങ്ങൾക്ക് മുൻപ് ഒരു adjective വന്നാൽ "in" ഉപയോഗിക്കുന്നു.
- സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിലെ ആൾക്കാരെ സൂചിപ്പിക്കാൻ "on" ഉപയോഗിക്കുന്നു.
- സൈക്കിൾ, മൃഗങ്ങൾ തുടങ്ങിയ ഗതാഗത മാർഗങ്ങളെ സൂചിപ്പിക്കാൻ "on" ഉപയോഗിക്കുന്നു.
I travelled on a horse when I went to beach
- കാൽ നടയായി പോകുന്നത് സൂചിപ്പിക്കാൻ "on foot" ഉപയോഗിക്കുന്നു.
- ഒരു കാലയളവിനെ സൂചിപ്പിക്കാൻ "during" ഉപയോഗിക്കുന്നു.
- അരികിൽ എന്നത് സൂചിപ്പിക്കാൻ "beside" ഉപയോഗിക്കുന്നു.
- എന്നാൽ കൂടാതെ എന്നത് സൂചിപ്പിക്കാൻ "besides" ഉപയോഗിക്കുന്നു.
- "inside", "outside", "upstairs", "downstairs", "up town", "down town" എന്നിവയുടെ കൂടെ prepositions ഉപയോഗിക്കാൻ പാടില്ല
- ഒരേ verb തന്നെ വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്ഥ prepositions ഉപയോഗിക്കാറുണ്ട്
Agree to a proposal
Agree in principle
Agree on a price
Angry at something
Apologize to some one
Apologize for something
Call on a person
Call at a place
Differ from a thing
Disappointed with a person
Disappointed at something
Familiar\greatful\useful to a person
Familiar with something
Greatful for something
Quarrel over something
Useful for a purpose
Accuse of a crime
Remind of something
മുൻ വർഷ ചോദ്യങ്ങൾ
1) I am familiar ___ this locality (LDC 2014, Thiruvananthapuram)
a) of b) in c) with d) at
Ans : c) with
2) The school is now assembled ___ the morning prayer (LDC Kollam, 2014)
a) for b) to c) with d) in
Ans : a) for
3) It is impossible to seperate belief __ emotion (LDC Ernakulam, 2014)
a) with b) to c) for d) from
Ans : d) from
(തുടരും)
No comments:
Post a Comment