രോഗങ്ങളും രോഗകാരികളുമാണ് നാച്ചുറൽ സയൻസിൽ മൂന്നാമതായി പറഞ്ഞിരിക്കുന്ന ഭാഗം. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇന്നത്തെ ക്ലാസിൽ നോക്കാം. അൽപ്പം കടുപ്പമേറിയ ഭാഗമാണെങ്കിലും ഇതിലെ ചോദ്യങ്ങൾ പ്രാധാന്യം ഉള്ളവയാണ്. പ്രത്യേകിച്ച് സിലബസിൽ ഒരു ഭാഗമായി തന്നെ തന്നിരിക്കുന്നതിനാൽ. രോഗകാരികളായ ബാക്ടിരിയകളുടെ പേരുകൾ കണ്ട് പേടിക്കേണ്ടതില്ല. കാരണം രോഗവുമായി ബന്ധമുള്ള ഒരു ഭാഗം അവയ്ക്കുണ്ടാകും. ശ്രദ്ധിക്കേണ്ടത് ഒരു രോഗം തന്നിട്ട് അത് വൈറസ് കാരണമാണോ, ബാക്ടീരിയ കാരണമാണോ, ഫംഗസ് കാരണമാണോ തുടങ്ങിയ ചോദ്യങ്ങൾ ആണ്.
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ
കോളറ : വിബ്രിയോ കോളറെ
ക്ഷയം : മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ്
കുഷ്ഠം : മൈക്രോബാക്ടീരിയം ലെപ്രെ
ടെറ്റനസ് : ക്ലോസ്ട്രിഡിയം ടെറ്റനി
ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ
ടൈഫോയിഡ് : സാൽമൊണല്ല ടൈഫി
വില്ലൻ ചുമ : ബോർഡറ്റെല്ല പെർട്ടൂസിസ്
പ്ളേഗ് : യെർസീനിയ പെസ്റ്റിസ്
എലിപ്പനി : ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ
ഗൊണാറിയ : നിസ്സേറിയ ഗൊണാറിയ
സിഫിലിസ് : ട്രിപ്പൊനിമാ പലീഡിയം
ആന്ത്രാക്സ് : ബാസില്ലസ് അന്ത്രാസിസ്
തൊണ്ടകാറൽ : സ്ട്രെപ്റ്റോകോക്കസ്
ഭക്ഷ്യ വിഷബാധ : സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം
വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ
എയ്ഡ്സ് : HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്)
ചിക്കൻപോക്സ് : വെരിസെല്ല സോസ്റ്റർ വൈറസ്
ജലദോഷം : റൈനോ വൈറസ്
മീസിൽസ് : പോളിനോസ മോർബിലോറിയം
ചിക്കുൻ ഗുനിയ : ചിക്കുൻ ഗുനിയ വൈറസ് (ആൽഫ വൈറസ്)
പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്
പേ വിഷബാധ : റാബീസ് വൈറസ് (സ്ട്രീറ്റ്\ലിസ്സ വൈറസ്)
അരിമ്പാറ : ഹ്യൂമൻ പാപ്പിലോമ വൈറസ്
വസൂരി : വേരിയോള വൈറസ്
ഡെങ്കിപ്പനി : IgM ഡെങ്കി വൈറസ് (ഫ്‌ളാവി വൈറസ്)
സാർസ് : സാർസ് കൊറോണ വൈറസ്
പന്നിപ്പനി : H1N1 വൈറസ്
പക്ഷിപ്പനി : H15N1 വൈറസ്
ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ
അത്‌ലറ്റ് ഫൂട്ട് : എപിഡെർമോ ഫൈറ്റോൺ ഫ്ലോകോസം
റിങ് വേം : മൈക്രോസ്പോറം
ആസ്‌പർജില്ലോസിസ് : ആസ്‌പർജില്ലസ് ഓട്ടോമൈക്കോസിസ്
കാന്ഡിഡിയാസിസ് : കാൻഡിഡാ ആൽബിക്കൻസ്
രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും
മെനിഞ്ചൈറ്റിസ് : തലച്ചോറ് (നാഡീ വ്യവസ്ഥ)
അപസ്മാരം : നാഡീ വ്യവസ്ഥ
പേ വിഷബാധ : നാഡീ വ്യവസ്ഥ
അൽഷിമേഴ്‌സ് : നാഡീ വ്യവസ്ഥ
പാർക്കിൻസൺസ് : നാഡീ വ്യവസ്ഥ
പോളിയോ മൈലിറ്റിസ് : നാഡീ വ്യവസ്ഥ
എയ്ഡ്സ് : രോഗപ്രതിരോധ സംവിധാനം
ഹെപ്പട്ടൈറ്റിസ് : കരൾ
സിറോസിസ് : കരൾ
സോറിയാസിസ് : ത്വക്ക്
മുണ്ടിനീര് : പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)
മലേറിയ : പ്ലീഹ
ഹണ്ടിങ്ങ്ടൺ ഡിസീസ് : കേന്ദ്ര നാഡീ വ്യവസ്ഥ
പാരാലിസിസ് : നാഡീ വ്യവസ്ഥ
ടോൺസിലൈറ്റിസ് : ടോൺസിൽ ഗ്രന്ഥി
ഗോയിറ്റർ : തൈറോയിഡ് ഗ്രന്ഥി
ഡിഫ്ത്തീരിയ : തൊണ്ട
സാർസ് : ശ്വാസകോശം
ബ്രോങ്കൈറ്റിസ് : ശ്വാസകോശം
സിലിക്കോസിസ് : ശ്വാസകോശം
ക്ഷയം : ശ്വാസകോശം
ടൈഫോയിഡ് : കുടൽ
എക്സിമ : ത്വക്ക്
മെലനോമ : ത്വക്ക്
പയോറിയ : മോണ
കുഷ്ഠം : നാഡീ വ്യവസ്ഥ
ജിഞ്ചിവൈറ്റിസ് : മോണ
വായുവിലൂടെ പകരുന്ന രോഗങ്ങൾ
ക്ഷയം, വസൂരി (സ്മാൾ പോക്സ്), ചിക്കൻപോക്സ്, അഞ്ചാം പനി (മീസിൽസ്), ആന്ത്രാക്സ്, ഇൻഫ്ളുവൻസ, സാർസ്, ജലദോഷം, മുണ്ടിനീര്, ഡിഫ്ത്തീരിയ, വില്ലൻചുമ
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
കോളറ, ടൈഫോയിഡ്, എലിപ്പനി, ഹെപ്പട്ടൈറ്റിസ്, വയറുകടി, പോളിയോ മേലറ്റിസ്
ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
ഗൊണോറിയ, സിഫിലിസ്, എയ്ഡ്സ്
രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ
എയ്ഡ്സ്, ഹെപ്പട്ടൈറ്റിസ്
ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ
മന്ത് : ക്യൂലക്സ് പെൺകൊതുകുകൾ
മലേറിയ : അനോഫിലസ് പെൺകൊതുകുകൾ
ഡെങ്കിപ്പനി : ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
മഞ്ഞപ്പനി : ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
ജപ്പാൻ ജ്വരം : കൊതുകുകൾ
ചിക്കുൻഗുനിയ : ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
പ്ളേഗ് : എലിച്ചെള്ള്
ടൈഫസ് : പേൻ, ചെള്ള്
കാലാ അസർ : സാൻഡ് ഫ്ലൈ
സ്ലീപ്പിങ് സിക്ക്നെസ് : സെ സെ ഫ്ലൈ (Tse tse Fly)
(തുടരും)
No comments:
Post a Comment