സാധാരണ പലിശ കണക്കാക്കുന്നതിനുള്ള സൂത്രവാക്ക്യം I = PNR
ഇവിടെ 'I' പലിശയെയും 'P' മുതലിനെയും 'N' വർഷത്തെയും 'R' പലിശ നിരക്കിനെയും കാണിക്കുന്നു. ശതമാനത്തിൽ തന്നിരിക്കുന്ന നിരക്കിനെ /100 ചേർത്ത് കണക്കാക്കേണ്ടതാണ്
ഇവയിൽ ഏതെങ്കിലും മൂന്നെണ്ണം തന്നിരുന്നാൽ നാലാമത്തേത് കണ്ടുപിടിക്കാം
ഒരു തുക N വർഷം കൊണ്ട് ഇരട്ടിയാകുന്നുവെങ്കിൽ പലിശനിരക്ക്(R) = 100/N
ഒരു തുക R% പലിശനിരക്കിൽ ഇരട്ടിയാകാൻ എടുക്കുന്ന വർഷം (N) = 100/R
ഒരു തുക മൂന്ന് മടങ്ങാകുന്നതിന് N = 200/R R = 200/N
ഒരു തുക നാല് മടങ്ങാകുന്നതിന് N = 300/R R = 300/N
ഒരു തുകയ്ക്ക് x% പലിശനിരക്കിൽ y വർഷത്തേക്കുള്ള പലിശയും അതേ തുകയ്ക്ക് y% പലിശനിരക്കിൽ x വർഷത്തേക്കുള്ള പലിശയും തുല്യം ആയിരിക്കും
കൂട്ടുപലിശ കണക്കാക്കാൻ A = P(1+R/100)N
ഇവിടെ A, പലിശയും കൂട്ടുപലിശയും കൂടിച്ചേർന്ന തുകയാണ്. കൂട്ടുപലിശ മാത്രം കണക്കാക്കാൻ മുതൽ (P) കുറച്ചാൽ മതി .
കൂട്ടുപലിശ അർദ്ധവാർഷികമായി (ആറ് മാസം കൂടുമ്പോൾ) കണക്കാക്കാൻ A = P(1+R/200)2N
കൂട്ടുപലിശ പാദവാർഷികമായി (മൂന്ന് മാസം കൂടുമ്പോൾ) കണക്കാക്കാൻ A = P(1+R/400)4N
ഒരു തുകയ്ക്ക് രണ്ടു വർഷ കാലയളവിൽ സാധാരണ പലിശയും കൂട്ട് പലിശയും തമ്മിലുള്ള വ്യത്യാസം P x (R/100)2 ആയിരിക്കും.
ഒരു തുകയ്ക്ക് മൂന്ന് വർഷ കാലയളവിൽ സാധാരണ പലിശയും കൂട്ട് പലിശയും തമ്മിലുള്ള വ്യത്യാസം PR2 x ((300+R)/1003) ആയിരിക്കും.
ഉദാ:
1) 20% കൂട്ടുപലിശ ക്രമത്തിൽ എന്ത് തുക നിക്ഷേപിച്ചാൽ രണ്ടു വർഷം കഴിഞ്ഞ് 1440 രൂപ കിട്ടും? (LDC 2014, Kollam)
a) 1200 b) 1000 c) 1152 d) 1300
A = P(1+R/100)N
1440 = P (1+20/100)2
1440 = P (6/5)2
P = 1440 x 25/36 = 1000 (Ans : b)
2) സ്വർണ്ണത്തിന് വർഷം തോറും 10% നിരക്കിൽ വില വർദ്ധിക്കുന്നു. ഇപ്പോളത്തെ വില 20000 രൂപ ആണെങ്കിൽ രണ്ട് വർഷത്തിന് ശേഷം എത്ര രൂപ ആകും? ( LDC 2014, Pathanamthitta)
a) 24000 b) 24020 c) 24200 d) 22000
ഇവിടെ വില വർദ്ധന കാണാൻ കൂട്ടുപലിശ കണ്ടാൽ മതി
A = P(1+R/100)N
= 20000 (1+ 10/100)2
= 20000 x (11/10)2
= 20000 x 121/100 = 24200 (Ans : c)
3) 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര (LDC 2014, Alappuzha)
a) 900 b) 750 c) 600 d) 950
I = PNR
= 2500 x 3 x 12/100
= 900 (Ans : 900)
4) രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിലിട്ടു.രമ 10% സാധാരണ പലിശയ്ക്കും ലീല കൂട്ടുപലിശയ്ക്കും. ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ നിക്ഷേപിച്ച തുക എത്ര (LDC 2014, Thrissur)
a) 1000 b) 5000 c) 10000 d) 15000
തുക x ആയാൽ കൂട്ടുപലിശ = X x (1+10/100)2 -X
= 21X/100
സാധാരണ പലിശ = X x 10/100 x 2
= X/5
കൂട്ടുപലിശ-സാധാരണപലിശ = 21X/100-X/5
= X/100 = 100
X = 10000 (Ans : C)
ലാഭവും നഷ്ടവും
ലാഭം = വിറ്റ വില - വാങ്ങിയ വില
നഷ്ടം = വാങ്ങിയ വില - വിറ്റ വില
ലാഭശതമാനം = (ലാഭം x 100)/വാങ്ങിയ വില
നഷ്ടശതമാനം = (നഷ്ടം x 100)/വാങ്ങിയ വില
വിറ്റ വില = (100+ലാഭശതമാനം x വാങ്ങിയ വില)/100
വാങ്ങിയ വില = (100/(100+ലാഭശതമാനം)) x വിറ്റ വില
വാങ്ങിയ വില = (100/(100+നഷ്ടശതമാനം)) x വിറ്റ വില
പരസ്യവില = വിറ്റ വില + ഡിസ്‌കൗണ്ട്
ഒരു കച്ചവടത്തിൽ x% ലാഭവും y% നഷ്ടവും ആയാൽ മൊത്തത്തിലുള്ള ലാഭം\നഷ്ട ശതമാനം x-y-(xy/100)% ആയിരിക്കും (ഉത്തരം നെഗറ്റിവ് ആയാൽ നഷ്ടം പോസിറ്റീവ് ആയാൽ ലാഭം)
കച്ചവടത്തിൽ x% ലാഭവും x% നഷ്ടവുമായാൽ മൊത്തത്തിലുള്ള നഷ്ടശതമാനം x2/ 100 % ആയിരിക്കും
ഉദാ:
1) ഒരു വസ്തുവിൻറെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയുമായാൽ ലാഭ ശതമാനം എത്ര (LDC 2014, Kottayam 2014)
a) 6% b) 10% c) 12% d) 20%
ലാഭശതമാനം = (ലാഭം x 100)/വാങ്ങിയ വില
= (66-60)/60 x 100
= 6/60 x 100 =10% (Ans : b)
2) ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. മേശയുടെ വാങ്ങിയ വില എത്ര (LDC 2014, Kollam)
a) 600 b)960 c) 860 d) 900
വാങ്ങിയ വില = വിറ്റ വില \(100-നഷ്ട%) x 100
= 720 x 100 / (100-25)
= 72000\75 = 960 (Ans : b)
3) 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു, 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം
a) 200 b) 198 c) 220 d) 240 (LDC 2014, Pathanamthitta)
180 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. യഥാർത്ഥ വില x ആയാൽ അതിൻറെ 90% ആണ് 180
അതായത് X x (90\100) = 180
X = 180x100\90
= 200
200 രൂപയുടെ സാധനത്തിനു 10% ലാഭം ലഭിക്കാൻ 200 x 10/100 = 20
220 രൂപയ്ക്ക് വിൽക്കണം (Ans : c)
(തുടരും)
വാങ്ങിയ വില = വിറ്റ വില*100/(100- നഷ്ടശതമാനം) allae
ReplyDeleteDescriptionil mistake ondarnath confusion aaki.
150 രൂപയ്ക്ക് 165 ലഡു വാങ്ങി ...165 രൂപയ്ക്ക് 150 എണ്ണം വിറ്റു... ലാഭശതമാനം എത്ര??
ReplyDelete10%
Deleteപലിശ നിരക്ക് കണ്ടുപിടിക്കാനുള്ള സൂത്രവാക്യം എന്താണ്?
ReplyDeleteഅറിയുന്നവർ answer പറയൂ..
In simple interest,r=I×100÷p×N
Deleteവാങ്ങിയ വില/ വിറ്റ വില = 100/(100+profit%)
ReplyDeleteOr profit %=profit/വാങ്ങിയ വില *100
ReplyDelete