Friday, March 31, 2017

ഭൗതിക ശാസ്ത്രം 8


  • പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                ലാക്ടോമീറ്റർ
  • ജലത്തിൻറെ സാന്ദ്രത
                1000 Kg/m³ 
  • ഇരുമ്പാണി മെർക്കുറിയിൽ പൊങ്ങിക്കിടക്കാൻ കാരണം  
                ഇരുമ്പിന് മെർകുറിയേക്കാൾ സാന്ദ്രത കുറവായത് കൊണ്ട്
  • ഐസ് ആൽക്കഹോളിൽ താണുപോകാൻ കാരണം  
                ഐസിൻറെ സാന്ദ്രത ആൽക്കഹോളിനേക്കാൾ കൂടുതലായതിനാൽ
  • അന്തരീക്ഷ വായുവിലുള്ള നീരാവിയുടെ അളവാണ്  
                ആർദ്രത (Humidity)
  • ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                ഹൈഗ്രോമീറ്റർ
  • ചലനത്തെ കുറിച്ചുള്ള പഠനം  
                ഡൈനാമിക്‌സ്
  • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം  
                സ്റ്റാറ്റിക്സ്
  • ഒരു കല്ലിൽ ചരടുകെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം  
                വർത്തുള ചലനം
  • ക്രമാവർത്തന ചലനത്തിന് ഉദാഹരണം   
                ഭൂമിയുടെ ഭ്രമണം, പെന്ഡുലത്തിൻറെ ചലനം
  • അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണം  
                പ്രകാശം
  • അനുദൈർഘ്യ തരംഗത്തിന് ഉദാഹരണം  
                ശബ്ദം
  • സമയം അളക്കുന്ന ശാസ്ത്രം, ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത്   
                ഹോറോളജി
  • കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം  
                ഭ്രമണം (Rotation)
  • കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം  
                പരിക്രമണം (Revolution)
  • ജഡത്വ നിയമം ആവിഷ്കരിച്ചത്  
                ഗലീലിയോ
  • ഒരു വസ്തു നിശ്ചലാവസ്ഥയിലോ നേർ രേഖാ പാതയിലുള്ള സമാന ചലനത്തിലോ തുടരാനുള്ള പ്രവണത   
                ജഡത്വം (Inertia)
  • മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം   
                കൂടുതലായിരിക്കും
  • ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്   
                സ്ഥാനാന്തരം (Displacement)
  • യുണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ്    
                പ്രവേഗം (Velocity)
  • ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്കാണ്   
                ത്വരണം (Acceleration)
  • ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന കോണളവ്    
                45 ഡിഗ്രി
  • ചലനനിയമങ്ങൾ ആവിഷ്കരിച്ചത്  
                ഐസക് ന്യൂട്ടൻ
  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം  
                ആക്കം (Momentum) (ആക്കം=മാസ് x പ്രവേഗം)
  • ജഡത്വം ഏത് ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു    
                ഒന്നാം ചലനനിയമം
  • റോക്കറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചലനനിയമം 
                മൂന്നാം ചലനനിയമം
  • ബലത്തിൻറെ യുണിറ്റ് 
                ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ)
  • ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാനചലനമാണ്    
                പ്രവൃത്തി (ബലം x സ്ഥാനാന്തരം)
  • ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്    
                പവർ
  • പ്രവൃത്തിയുടെ യുണിറ്റ്     
                ജൂൾ (J)
  • പവറിൻറെ യുണിറ്റ്     
                വാട്ട് or ജൂൾ/സെക്കൻഡ്‌ (1 വാട്ട് = 1 ജൂൾ/സെക്കൻറ്)
  • ഒരു കുതിരശക്തി എത്ര വാട്ട്    
                746 വാട്ട്
  • പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം    
                ന്യൂക്ലിയർ ബലം
  • പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം    
                ഭൂഗുരുത്വാകർഷണ ബലം
  • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    
                അഡ്ഹിഷൻ
  • ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    
                കൊഹിഷൻ
  • ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ആകർഷിച്ച് നിർത്തുന്ന ബലം   
                കൊഹിഷൻ
  • ജലത്തുള്ളികളെ  ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം   
                അഡ്ഹിഷൻ
                                                                                                                     (തുടരും)

No comments:

Post a Comment