Thursday, March 16, 2017

കേരള ചരിത്രം 9


  • തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത് 
                      മാർത്താണ്ഡ വർമ്മ
  • ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് 
                      അമോഘവർഷൻ
  • കന്യാകുമാരിയിൽ വട്ടക്കോട്ട പണികഴിപ്പിച്ച ഭരണാധികാരി  
                      മാർത്താണ്ഡ വർമ്മ
  • തിരുവിതാംകൂറിൽ പതിവു കണക്ക് സമ്പ്രദായം അഥവാ ബഡ്ജറ്റ് കൊണ്ടുവന്നത് 
                      മാർത്താണ്ഡ വർമ്മ
  • മതിലകം രേഖകൾ\ഗ്രന്ഥവരി ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു
                      തിരുവിതാംകൂർ
  • മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് എവിടെയാണ് 
                      നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
  • മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി 
                      പള്ളിയാടി മല്ലൻ ശങ്കരൻ
  • തിരുവിതാംകൂറിലെ വസ്തുക്കളെ ദേവസ്വം,ബ്രഹ്മസ്വം, ദാനം, പണ്ടാര വക എന്നിങ്ങനെ തിരിച്ചത് 
                      പള്ളിയാടി മല്ലൻ ശങ്കരൻ
  • പൊന്മന അണ, പുത്തനണ എന്നിവ പണികഴിപ്പിച്ചത് 
                      മാർത്താണ്ഡ വർമ്മ
  • തിരുവിതാംകൂറിൽ കള്ളക്കടത്ത് തടയാൻ ചൗക്കകൾ സ്ഥാപിച്ചത്  
                      മാർത്താണ്ഡ വർമ്മ
  • മാർത്താണ്ഡവർമ്മയുടെ കാലത്ത് താലൂക്കുകൾ അറിയപ്പെട്ടിരുന്നത് 
                      മണ്ഡപത്തും വാതുക്കൽ
  • പത്മനാഭ സ്വാമി ക്ഷേത്രം പുതുക്കിപ്പണിഞ്ഞ് ഒറ്റക്കൽ മണ്ഡപവും മ്യൂറൽ പെയിന്റിങ്ങും കൊണ്ടുവന്നത് 
                      മാർത്താണ്ഡ വർമ്മ
  • തിരുവിതാംകൂറിൽ ഇരുമ്പും നിണവും നയം ഉപയോഗിച്ച് ഭരിച്ച രാജാവ്
                      മാർത്താണ്ഡ വർമ്മ
  • തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്
                      കാർത്തിക തിരുനാൾ രാമവർമ്മ (1758 -1798)
  • ധർമ്മരാജ, കിഴവൻ രാജ എന്നൊക്കെ അറിയപ്പെട്ട രാജാവ്
                      കാർത്തിക തിരുനാൾ രാമവർമ്മ
  • ടിപ്പുവിൻറെ പടയോട്ടക്കാലത്ത് തിരുവിതാംകൂറിലെ രാജാവ്
                      കാർത്തിക തിരുനാൾ രാമവർമ്മ
  • തിരുവിതാംകൂറിൻറെ തലസ്ഥാനം കൽക്കുളത്ത്(പത്മനാഭപുരം) നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്
                      കാർത്തിക തിരുനാൾ രാമവർമ്മ (1790)
  • ധർമ്മരാജ 1762 ഇൽ കൊച്ചി രാജാവ് കേരളവർമ്മയുമായി ഒപ്പ് വെച്ച കരാർ
                      ശുചീന്ദ്രം ഉടമ്പടി
  • ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്
                      കാർത്തിക തിരുനാൾ രാമവർമ്മ
  • ധർമ്മരാജ എഴുതിയ പ്രധാന ആട്ടക്കഥകൾ 
                      ബാലരാമഭരതം, സുഭദ്രാഹരണം,കല്യാണസൗഗന്ധികം, പാഞ്ചാലി സ്വയംവരം, നരകാസുര വധം, ഗന്ധർവ വിജയം
  • കിഴക്കേക്കോട്ട, പടിഞ്ഞാറെ കോട്ട, ആലുവയിൽ നെടുംകോട്ട എന്നിവ പണികഴിപ്പിച്ച രാജാവ്
                      കാർത്തിക തിരുനാൾ രാമവർമ്മ
  • ടിപ്പു, നെടുംകോട്ട ആക്രമിച്ച വർഷം 
                      1789
  • ധർമ്മരാജ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയ കോട്ടകൾ 
                      കൊടുങ്ങല്ലൂർ കോട്ട, പള്ളിപ്പുറം കോട്ട
  • തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി 
                      രാജ കേശവദാസ് (കേശവപിള്ള)
  • വലിയ ദിവാൻജി എന്ന് അറിയപ്പെട്ടത് 
                      രാജ കേശവദാസ്
  • രാജ കേശവദാസിൻറെ പേരിൽ അറിയപ്പെട്ട പട്ടണം 
                      കേശവദാസപുരം
  • രാജ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് 
                      മോണിങ്‌ടൺ പ്രഭു
  • ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണികഴിപ്പിച്ചത് 
                      രാജ കേശവദാസ്‌
  • ആലപ്പുഴ പട്ടണത്തിൻറെ സ്ഥാപകൻ എന്നറിയപ്പെടുന്നത്  
                      രാജ കേശവദാസ്‌
  • തെക്കേ മുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ തിരുവിതാംകൂറിനെ വിഭജിച്ചത്  
                      അയ്യപ്പൻ മാർത്താണ്ഡപിള്ള
  • വർക്കല നഗരത്തിൻറെ സ്ഥാപകൻ എന്നറിയപ്പെടുന്നത്  
                      അയ്യപ്പൻ മാർത്താണ്ഡപിള്ള
  • കേരളത്തിലെ കാശി എന്നറിയപ്പെടുന്നത്  
                      വർക്കല
  • തിരുവിതാംകൂറിൽ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ച ഭരണാധികാരി 
                      ധർമ്മരാജ (കേണൽ മെക്കാളെ ആയിരുന്നു ആദ്യ റസിഡൻറ്)
  • 1766 ഇൽ രണ്ടാം തൃപ്പടിദാനം നടത്തിയത് 
                      ധർമ്മരാജ
  • സപ്ത സ്വരങ്ങൾ കേൾക്കുന്ന കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്   
                      ധർമ്മരാജ
  • ആധുനിക തിരുവിതാംകൂറിൻറെ ശിൽപ്പി എന്നറിയപ്പെടുന്നത്  
                      മാർത്താണ്ഡവർമ്മ
                                                                                                                (തുടരും)

2 comments:

  1. ആധുനിക തിരുവിതാംകൂറിൻറെ ശിൽപ്പി എന്നറിയപ്പെടുന്നത് മാർത്താണ്ഡ വർമ്മ

    ReplyDelete
    Replies
    1. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്

      Delete