Wednesday, March 15, 2017

കേരള ചരിത്രം 8


  • അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലം 
                   1729-1758
  • ആധുനിക തിരുവിതാംകൂറിൻറെ ശിൽപ്പി, തിരുവിതാംകൂറിൻറെ ഉരുക്കുമനുഷ്യൻ എന്നൊക്കെ അറിയപ്പെട്ടിരുന്നത് 
                   അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • ആധുനിക അശോകൻ, നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നൊക്കെ വിളിക്കപ്പെട്ടിരുന്നത് 
                   അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിൻറെ ആസ്ഥാനം  
                   കൽക്കുളം
  • ശ്രീ പത്മനാഭ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്  
                   അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • ഹിരണ്യ ഗർഭം എന്ന ചടങ്ങ് ആരംഭിച്ച രാജാവ്  
                   അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • ഹിരണ്യ ഗർഭത്തിന് ഉപയോഗിക്കുന്ന പാൽ മിശ്രിതം  
                   പഞ്ചഗവ്യം
  • തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിച്ചേർത്ത വർഷം  
                   1730
  • ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്  
                   മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം  
                   കുളച്ചൽ യുദ്ധം (1741)
  • മാർത്താണ്ഡവർമ്മയുടെ മുന്നിൽ കീഴടങ്ങുകയും പിന്നീട് തിരുവിതാംകൂറിൻറെ സർവ്വ സൈന്യാധിപനാവുകയും ചെയ്ത വിദേശി 
                   ഡിലനോയി (സ്വദേശം ബെൽജിയം)
  • വലിയ കപ്പിത്താൻ എന്ന് വിളിക്കപ്പെട്ട വിദേശി  
                   ഡിലനോയി
  • ഡിലനോയിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്  
                   ഉദയഗിരിക്കോട്ടയിൽ (തമിഴ്‌നാട്)
  • ഉദയഗിരിക്കോട്ട പണികഴിപ്പിച്ച രാജാവ്  
                   വേണാട് രാജാവായിരുന്ന വീര രവി വർമ്മ
  • 1742 ഇൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി 
                   മാന്നാർ ഉടമ്പടി
  • മാർത്താണ്ഡവർമ്മ ഇളയിടത്തുസ്വരൂപം(കൊട്ടാരക്കര), രാജ്യത്തോട് ചേർത്ത വർഷം 
                   1741
  • മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം 
                   1742
  • തെക്കുംകൂർ, വടക്കുംകൂർ എന്നിവ തിരുവിതാംകൂറിനോട് ചേർത്ത ഭരണാധികാരി 
                   മാർത്തണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മ കായംകുളം(ഓടനാട്‌)പിടിച്ചെടുത്ത യുദ്ധം 
                   1746 ലെ പുറക്കാട് യുദ്ധം
  • ബ്രിട്ടീഷുകാർ ഒരു ഇന്ത്യൻ നാട്ടുരാജ്യവുമായി ഒപ്പുവെച്ച ആദ്യ ഉടമ്പടി 
                   വേണാട് ഉടമ്പടി
  • വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച ഭരണാധികാരി 
                   മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി 
                   രാമയ്യൻ ദളവ
  • തിരുവിതാംകൂറിലെ ആദ്യ ദളവ 
                   രാമയ്യൻ ദളവ
  • മാർത്താണ്ഡവർമ്മയുടെ സദസ്സ് അലങ്കരിച്ചിരുന്ന കവികൾ 
                   കുഞ്ചൻ നമ്പ്യാർ, രാമപുരത്ത് വാര്യർ
  • മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയതെന്ന് 
                   1750 ജനുവരി 3
  • മാർത്താണ്ഡവർമ്മ തൻറെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച ചടങ്ങ് 
                   തൃപ്പടിദാനം
  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വാഹസമിതി അറിയപ്പെട്ടിരുന്നത്
                   എട്ടരയോഗം (അര വോട്ട് രാജാവിന്)
  • എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത രാജാവ് 
                   മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മയുടെ വാണിജ്യവകുപ്പ് അറിയപ്പെട്ടിരുന്നത് 
                   മുളക് മടിശീല
  • തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് 
                   മുളകുമടിശീലക്കാർ
  • 1753 ലെ മാവേലിക്കര സന്ധി ഒപ്പുവെച്ചത് 
                   മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ
  • പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചത് 
                   മാർത്താണ്ഡവർമ്മ (ഭദ്രദീപം 2 വർഷത്തിലൊരിക്കൽ)
  • മുറജപം (ആറ് വർഷത്തിലൊരിക്കൽ) ആരംഭിച്ച വർഷം 
                   1750
  • അവസാനത്തെ മുറജപം നടന്ന വർഷം 
                   2014
  • കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത് 
                   മാർത്താണ്ഡവർമ്മ
  • കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം  
                   ഗജേന്ദ്ര മോക്ഷം
  • തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത് 
                   മാർത്താണ്ഡവർമ്മ
                                                                                                         (തുടരും)

4 comments:

  1. വേണാട് ഉടമ്പടി ഒപ്പ് വച്ചത് രാമ വർമ്മ എന്ന് കേരള ചരിത്രം 6 ൽ പറയുന്നു...മാർത്താണ്ഡ വർമ്മയാണോ രാമവർമ്മയാണോ ശരിയായ ഉത്തരം

    ReplyDelete
    Replies
    1. 1723 ഇൽ വേണാട് ഉടമ്പടി ഒപ്പുവെയ്ക്കുമ്പോൾ രാജ്യം ഭരിച്ചിരുന്നത് രാമവർമ്മ ആണ്. അതിനാൽ കേരള ചരിത്രം 5 ഇൽ പറഞ്ഞിരിക്കുന്നത് ഒപ്പ് വെച്ച സമയത്തെ രാജാവ് എന്നത് ശരിയാണ്. എന്നാൽ രാജാവിന് വേണ്ടി കരാറിൽ ഒപ്പുവെച്ചത് അന്നത്തെ യുവരാജാവായിരുന്ന മാർത്താണ്ഡവർമ്മ ആണ്. ഒപ്പ് വെക്കുന്ന സമയത്ത് മാർത്താണ്ഡവർമ്മ ഭരണാധികാരി അല്ലായിരുന്നു

      Delete