Thursday, March 2, 2017

ആനുകാലികം 3


അടുത്ത കാലത്ത് PSC നടത്തിയ പരീക്ഷകളിൽ ചുരുങ്ങിയത് ഒരു അവാർഡിനെ കുറിച്ചെങ്കിലും ചോദ്യങ്ങൾ ഉണ്ടായിരുന്നു. അവാർഡുകൾ പഠിക്കുമ്പോൾ അത് 2016 ഇൽ ലഭിച്ച വ്യക്തിയെ മാത്രമല്ല, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ലഭിച്ച വിജയികളുടെ പേരും, ആ അവാർഡുകളുടെ ആദ്യ വിജയികളുടെ പേരും, സാഹിത്യപുരസ്കാരം ആണെങ്കിൽ കൃതിയുടെ പേരും പഠിച്ചിരിക്കേണ്ടതാണ്.
  • സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരം 
                         എഴുത്തച്ഛൻ പുരസ്‌കാരം 
  • 2016 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 
                         സി രാധാകൃഷ്ണൻ 
  • സി രാധാകൃഷ്ണൻറെ പ്രധാന കൃതികൾ 
                         തീക്കടൽ കടഞ്ഞ് തിരുമധുരം, മുൻപേ പറക്കുന്ന പക്ഷി, എല്ലാം മായ്ക്കുന്ന കടൽ, കുടിയൊഴിക്കൽ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും
  • തീക്കടൽ കടഞ്ഞ് തിരുമധുരത്തിലെ പ്രതിപാദ്യ വിഷയം  
                         എഴുത്തച്ഛന്റെ ജീവിതം 
  • 2015 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 
                         പുതുശ്ശേരി രാമചന്ദ്രൻ 
  • 2014 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 
                         വിഷ്ണു നാരായണൻ നമ്പൂതിരി  
  • ആദ്യ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 
                         ശൂരനാട് കുഞ്ഞൻപിള്ള (1993)
  • എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച ആദ്യ വനിത 
                         ബാലാമണിയമ്മ 
  • എഴുത്തച്ഛൻ പുരസ്‌കാരത്തിൻറെ സമ്മാനത്തുക 
                         1.5 ലക്ഷം 
  • 2016 ലെ വയലാർ അവാർഡ് ജേതാവ് 
                         യു കെ കുമാരൻ (തക്ഷൻകുന്ന് സ്വരൂപം)
  • യു കെ കുമാരൻറെ മറ്റു പ്രധാന കൃതികൾ  
                 പൊലീസുകാരന്റെ പെണ്മക്കൾ, ഒരാളെ തേടി ഒരാൾ, ഓരോ വിളിയും കാത്ത്, ഒറ്റ വാക്കിൽ ഒരു ജീവിതം
  • 2015 ലെ വയലാർ അവാർഡ് ജേതാവ് 
                         സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)
  • 2014 ലെ വയലാർ അവാർഡ് ജേതാവ് 
                         കെ ആർ മീര (ആരാച്ചാർ)
  • പ്രഥമ വയലാർ അവാർഡ് ജേതാവ് 
                         ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി)
  • വയലാർ അവാർഡിന്റെ സമ്മാനത്തുക 
                         ഒരു ലക്ഷം  
  • 2016 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് 
                         ശ്രീകുമാരൻ തമ്പി 
  • 2015 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് 
                         ആനന്ദ് (പി സച്ചിദാനന്ദൻ)
  • 2014 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് 
                         പി നാരായണക്കുറുപ്പ് 
  • പ്രഥമ വള്ളത്തോൾ പുരസ്‌കാര ജേതാവ് 
                         പാലാ നാരായണൻ നായർ (1991)
  • വള്ളത്തോൾ പുരസ്‌കാരത്തിൻറെ സമ്മാനത്തുക 
                         1,11,111 രൂപ
  • 2015 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 
                         എസ് ജോസഫ് (ചന്ദ്രനോടൊപ്പം)
  • 2014 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 
                         റഫീക്ക് അഹമ്മദ് (റഫീക്ക് അഹമ്മദിൻറെ കവിതകൾ)
  • 2013 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 
                         കെ ആർ മീര (ആരാച്ചാർ)
  • പ്രഥമ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 
                         വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • 2016 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് 
                         സി രാധാകൃഷ്ണൻ
  • 2015 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് 
                         ടി പത്മനാഭൻ
  • 2016 ലെ പത്മപ്രഭ പുരസ്‌കാര ജേതാവ് 
                         വി മധുസൂദനൻ നായർ
  • 2015 ലെ പത്മപ്രഭ പുരസ്‌കാര ജേതാവ് 
                         ബെന്യാമിൻ
  • 2016 ലെ മുട്ടത്ത് വർക്കി പുരസ്‌കാര ജേതാവ് 
                         കെ ജി ജോർജ്ജ്
  • 2015 ലെ മുട്ടത്ത് വർക്കി പുരസ്‌കാര ജേതാവ് 
                         കെ സച്ചിദാനന്ദൻ
  • പ്രഥമ മുട്ടത്ത് വർക്കി പുരസ്‌കാര ജേതാവ് 
                         ഒ വി വിജയൻ
  • 2016 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാര ജേതാവ് 
                         ഡോ എം എസ് വല്യത്താൻ
  • 2015 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാര ജേതാവ് 
                         ടി പി ശ്രീനിവാസൻ
  • 2016 ലെ ഡോ സുകുമാർ അഴീക്കോട് പുരസ്‌കാര ജേതാവ് 
                         തോമസ് ഐസക്ക്
  • 2015 ലെ സ്വാതി സംഗീത പുരസ്‌കാര ജേതാവ് 
                         ഡോ എം എസ് വല്യത്താൻ   
                                                                                                     (തുടരും)

No comments:

Post a Comment