Tuesday, March 21, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 11



  • ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ 
                   ആഗാഖാൻ കൊട്ടാരം, പൂനെ
  • ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ 
                   ആഗാഖാൻ കൊട്ടാരം
  • ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി 
                   മഹാദേവ് ദേശായി
  • 1944 ഇൽ കസ്തൂർബാ ഗാന്ധി മരിച്ചത് എവിടെവെച്ച് 
                   ആഗാഖാൻ കൊട്ടാരത്തിൽ വെച്ച്
  • ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകം  
                   ജോൺ റസ്കിന്റെ അൺ ടു ദിസ് ലാസ്റ്റ്
  • ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച ടോൾസ്റ്റോയിയുടെ പുസ്തകം  
                   ദി കിങ്ഡം ഓഫ് ഗോഡ് വിത്തിൻ യു
  • ഗാന്ധിജി ആദ്യം രചിച്ച പുസ്തകം  
                   ഹിന്ദ് സ്വരാജ്
  • ഗാന്ധിജിയുടെ ആത്മകഥ 
                   എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ 
                   ഗുജറാത്തി
  • ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെ വെച്ച് 
                   യർവാദാ ജയിലിൽ വെച്ച്
  • ഗാന്ധിജിയുടെ ആത്മകഥയിൽ പറയുന്ന കാലം  
                   1869 -1921
  • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് 
                   മഹാദേവ് ദേശായി
  • ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് 
                   സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു 
                   ഗോപാലകൃഷ്ണ ഗോഖലെ
  • ഗാന്ധിജിയുടെ ആത്മീയ ഗുരു 
                   ലിയോ ടോൾസ്റ്റോയ്
  • ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി  
                   നെഹ്‌റു
  • ഗാന്ധിജിയുടെ ആത്മീയ പിൻഗാമി 
                   വിനോബഭാവെ
  • ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ 
                   സി രാജഗോപാലാചാരി
  • ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത് 
                   ഗോപാലകൃഷ്ണ ഗോഖലെ
  • ഗാന്ധിജി മൈ ലിറ്റിൽ ഡിറ്റക്ടർ എന്ന് വിശേഷിപ്പിച്ചത് 
                   തൂക്ക് വാച്ചിനെ
  • ഗാന്ധിജി "എന്റെ അമ്മയെപ്പോലെ എന്ന് കരുതിയിരുന്ന പുസ്തകം 
                   ഭഗവദ് ഗീത
  • ഭഗവദ് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം 
                   അനാസക്തി യോഗം
  • ഗാന്ധിജി ജനിച്ച വീടിൻറെ പേര് 
                   കീർത്തി മന്ദിർ
  • ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം 
                   1906 (37 ആം വയസിൽ)
  • ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീതം 
                   വൈഷ്ണവ ജനതോ (എഴുതിയത് ഭഗത് നരസിംഹ മേത്ത)
  • ഗാന്ധിജിക്ക് വെടിയേറ്റത് എവിടെ വെച്ച് 
                   ബിർള ഹവ്സിൽ  (Birla House)
  • ഗാന്ധിജിയുടെ അവസാന വാക്കുകൾ 
                   ഹേ റാം
  • ഗാന്ധിജിയുടെ ഘാതകൻ 
                   നാഥുറാം വിനായക് ഗോഡ്‌സെ
  • ഗാന്ധിജിയുടെ വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടന 
                   ആർ എസ് എസ്
  • നാഥുറാമിനെ തൂക്കിലേറ്റിയ ജയിൽ 
                   അംബാല ജയിൽ
  • നാഥുറാമിനൊപ്പം തൂക്കിലേറ്റപ്പെട്ട തീവ്രവാദി 
                   നാരായൺ ദത്തത്രേയ ആപ്‌തെ
  • ഗാന്ധിജിയുടെ സമാധിസ്ഥലം 
                   രാജ്ഘട്ട്
  • Waiting for Mahathma എന്ന ബുക്ക് എഴുതിയത് 
                   ആർ കെ നാരായൺ
                                                                                                          (തുടരും)

No comments:

Post a Comment