Tuesday, March 14, 2017

കേരളാ നവോത്ഥാനം 12


കുര്യാക്കോസ് ഏലിയാസ് ചാവറ

ജനിച്ച വർഷം        : 1805

മരിച്ച വർഷം        : 1871

ജന്മസ്ഥലം                : കൈനകരി, ആലപ്പുഴ

അച്ഛൻ                      : ഐക്കോ കുര്യാക്കോസ്

അമ്മ                         : മറിയം തോപ്പിൽ

  • കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നതാര് 
                 കുര്യാക്കോസ് ഏലിയാസ് ചാവറ
  • കോട്ടയത്ത് അച്ചടിശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത് 
                 കുര്യാക്കോസ് ഏലിയാസ് ചാവറ
  • കുര്യാക്കോസ് ഏലിയാസ് ചാവറ അർത്തുങ്കൽ പള്ളിയിൽ വികാരിയായി സ്ഥാനമേറ്റ വർഷം 
                 1829
  • കേരളത്തിൽ പള്ളികളുടെ ഒപ്പം ഒരു സ്കൂൾ അഥവാ പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നത് 
                 കുര്യാക്കോസ് ഏലിയാസ് ചാവറ
  • CMI (Carmelite of Mary Immaculate) സഭ ആരംഭിച്ചത് 
                 കുര്യാക്കോസ് ഏലിയാസ് ചാവറ
  • പിടിയരി സമ്പ്രദായം ആരംഭിച്ചത് 
                 കുര്യാക്കോസ് ഏലിയാസ് ചാവറ
  • CMI (Carmelite of Mary Immaculate) സഭ ആരംഭിച്ച വർഷം  
                 1831
  • ചാവറയച്ചൻ CMI (Carmelite of Mary Immaculate) സഭ ആരംഭിച്ചത് എവിടെ 
                 മാന്നാനം, കോട്ടയം
  • ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ സന്യാസി സഭ 
                 CMI (Carmelite of Mary Immaculate)
  • CMI (Carmelite of Mary Immaculate) സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ 
                 കുര്യാക്കോസ് ഏലിയാസ് ചാവറ
  • ചാവറയച്ചൻ ആദ്യ സെമിനാരി ആരംഭിച്ചത് എവിടെ 
                 മാന്നാനം
  • കുര്യാക്കോസ് അച്ഛൻ മാന്നാനത്ത് സ്ഥാപിച്ച പ്രസ്സ് 
                 സെൻറ് ജോസഫ്സ് പ്രസ് (കേരളത്തിലെ മൂന്നാമത്തെ പ്രസ്)
  • സെൻറ് ജോസഫ്സ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം  
                 ജ്ഞാന പീയൂഷം
  • ചാവറയച്ചൻ ആരംഭിച്ച പത്രം 
                 നസ്രാണി ദീപിക
  • ചാവറയച്ചൻ മാന്നാനം പ്രസ്സിൽ നിന്നും നസ്രാണി ദീപിക പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം 
                 1887
  • ചാവറയച്ചൻ കാത്തലിക്ക് സംസ്കൃത സ്കൂൾ ആരംഭിച്ചതെവിടെ 
                 മാന്നാനം(കോട്ടയം), കൂനമ്മാവ്(എറണാകുളം)
  • ചാവറയച്ചൻ സീറോ മലബാർ കാത്തലിക്ക് ചർച്ചിന്റെ വൈസ് ജനറൽ ആയ വർഷം  
                 1861
  • ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സഭ 
                 CMC (കോൺഗ്രഷൻ ഓഫ് ദി മദർ ഓഫ് കാർമൽ)
  • ചാവറയച്ചൻ CMC സഭ സ്ഥാപിച്ച വർഷം   
                 1866
  • ചാവറയച്ചൻ അന്തരിച്ചതെവിടെ വെച്ച്    
                 കൂനമ്മാവ്
  • ചാവറയച്ചൻറെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നതെവിടെ   
                 മാന്നാനം സെൻറ് ജോസഫ്സ് പള്ളി
  • ചാവറയച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട വർഷം    
                 1986
  • ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്   
                 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
  • ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്   
                 ഫ്രാൻസിസ് മാർപ്പാപ്പ
  • ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്ന്   
                 2014 നവംബർ 23
  • ചാവറയച്ചനെ ആദരിച്ച് തപാൽ പോസ്റ്റ് ഇറക്കിയ വർഷം  
                 1987 ഡിസംബർ 20
  • "ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം" എന്ന പുസ്തകം എഴുതിയത്   
                 എം കെ സാനു  
  • ചാവറയച്ചൻറെ പ്രധാന കൃതികൾ 
                 ആത്മാനുതാപം, അനസ്ത്യാസ്യായുടെ രക്തസാക്ഷിത്വം, ധ്യാന സല്ലാപങ്ങൾ, ഒരു നല്ല അപ്പൻറെ ചാവരുൾ
                                                                                                    (തുടരും)

1 comment:

  1. ചാവറയച്ചൻ മരിച്ചത് 1871ൽ. നസ്രാണി ദീപിക ഇറങ്ങിയത് 1877ൽ. പിന്നെങ്ങനെ നസ്രാണി ദീപിക ചാവറയച്ചൻ പുറത്തിറക്കി എന്നു പറയും..

    ReplyDelete