Saturday, March 18, 2017

കേരള ചരിത്രം 11


  • ആധുനിക തിരുവിതാംകൂറിൻറെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് 
                   സ്വാതി തിരുനാളിൻറെ ഭരണകാലം (1829 -1847)
  • ഗർഭശ്രീമാൻ, സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ എന്നിങ്ങനെ വിളിക്കപെട്ടത് 
                   സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിൻറെ യഥാർത്ഥ നാമം 
                   രാമവർമ്മ
  • ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തഞ്ചാവൂർ നാൽവർ എന്ന പണ്ഡിതന്മാർ അലങ്കരിച്ചത് ഏത് ഭരണാധികാരിയുടെ  സദസ്സിനെയാണ് 
                   സ്വാതി തിരുനാളിന്റെ
  • വീണവായനയിലും സംഗീതത്തിലും വിദഗ്ദ്ധനായിരുന്ന ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിൻറെ പ്രധാന കൃതികൾ  
                   ഭക്തിമഞ്ജരി, ഉത്സവ പ്രബന്ധം, പത്മനാഭ ശതകം
  • 1837 ഇൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ ജലസേചന വകുപ്പ്, എൻജിനീയറിങ് വകുപ്പ്, കൃഷി, പൊതുമരാമത്ത് വകുപ്പ് എന്നിവ കൊണ്ടുവന്ന ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ളാവ്,തൈക്കാട് ആശുപത്രി, കുതിര മാളിക എന്നിവ ആരംഭിച്ച ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • മോഹിനിയാട്ടത്തിന് രൂപം കൊടുത്ത ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾക്ക് രൂപം കൊടുത്ത രാജാവ് 
                   സ്വാതി തിരുനാൾ
  • ഇരുപതിലധികം ഭാഷകൾ കൈകാര്യം ചെയ്തിരുന്ന ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • ഭക്ഷണ ഭോജൻ എന്നറിയപ്പെട്ടത് 
                   രവി വർമ്മ കുലശേഖരൻ (വേണാട് രാജാവ്)
  • ദക്ഷിണ ഭക്ഷണ ഭോജൻ എന്നറിയപ്പെട്ടത് 
                   സ്വാതി തിരുനാൾ
  • ആന്ധ്ര ഭോജൻ എന്നറിയപ്പെട്ടത് 
                   കൃഷ്ണദേവരായർ
  • ഇരയിമ്മൻ തമ്പി, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയവർ ആരുടെ സദസ്യരായിരുന്നു  
                   സ്വാതി തിരുനാൾ
  • ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ട് രചിച്ചത് 
                   ഇരയിമ്മൻ തമ്പി
  • തിരുവിതാംകൂറിൽ (ഇന്ത്യയിലെ തന്നെ ആദ്യത്തെ) സെൻസസ് നടത്തിയത്
                   സ്വാതി തിരുനാൾ (1836)
  • തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത്
                   ആയില്യം തിരുനാൾ (1875)
  • തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം, ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത് 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിനെ ഒരു മാതൃകാരാജ്യം ആയി മാറ്റാൻ ഉള്ള ഭരണമണ്ഡലത്തിന് അടിത്തറ പാകിയത്  
                   സ്വാതി തിരുനാൾ
  • സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ് 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം  
                   1834 (1836: രാജാസ് ഫ്രീ സ്കൂൾ, 1966: യൂണിവേഴ്സിറ്റി കോളേജ്)
  • ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം 
                   1847 - 1860
  • തിരുവിതാംകൂറിലെ\കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് സ്ഥാപിതമായത് 
                   ആലപ്പുഴ (1857)
  • കേരളത്തിലെ ആദ്യ കയർ ഫാക്ടറി, ഡാറാസ്‌ മെയിൽ സ്ഥാപിതമായത്  
                   ആലപ്പുഴ (1859)
  • ചാന്നാർ സ്ത്രീകൾക്ക് മാറുമറച്ച് വസ്ത്രം ധരിക്കാൻ അനുമതി നൽകിയ ഭരണാധികാരി  
                   ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • ഒന്നാം സ്വാതന്ത്ര്യസമരക്കാലത്തെ തിരുവിതാംകൂർ രാജാവ്  
                   ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
                                                                                                        (തുടരും)

No comments:

Post a Comment