Wednesday, March 22, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 12

  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി
                    ദാദ അബ്ദുള്ള
  • ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി  
                    ബാരിസ്റ്റർ ജി പി പിള്ള 
  • ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് 
                    5 തവണ
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്നായിരുന്നു 
                    1920 ആഗസ്റ്റ് 18
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു 
                    ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പ്രചരണാർത്ഥം
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനവേളയിൽ കൂടെ ഉണ്ടായിരുന്ന നേതാവ് 
                    ഷൗക്കത്ത് അലി
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനവേളയിൽ കോഴിക്കോട് പ്രസംഗിച്ചപ്പോൾ പരിഭാഷപ്പെടുത്തിയത് ആര് 
                    കെ മാധവൻ നായർ
  • 1929 ഇൽ ഗാന്ധിജി നവജീവൻ ട്രസ്റ്റ് സ്ഥാപിച്ചതെവിടെ  
                    അഹമ്മദാബാദിൽ
  • ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം (1925 മാർച്ച് 8) എന്തിനായിരുന്നു  
                    വൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണാൻ
  • ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെയും റാണി ലക്ഷ്മിഭായിയെയും കണ്ടത് ഏത് കേരള സന്ദർശന വേളയിലാണ് 
                    രണ്ടാമത്തെ
  • 1927 ഒക്ടോബർ 9 ന് ഗാന്ധിജി നടത്തിയ മൂന്നാമത്തെ കേരള സന്ദർശനത്തിൻറെ ഉദ്ദേശം 
                    തെക്കേ ഇന്ത്യൻ പര്യടനം
  • 1934 ജനുവരി 10 ന് ഗാന്ധിജി നടത്തിയ നാലാമത്തെ കേരള സന്ദർശനത്തിൻറെ ഉദ്ദേശം 
                    ഹരിജൻ ഫണ്ട് സമാഹരണം
  • 1937 ജനുവരി 13 ന് ഗാന്ധിജി നടത്തിയ അഞ്ചാമത്തേയും അവസാനത്തെയും കേരള സന്ദർശനത്തിൻറെ ഉദ്ദേശം 
                    ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലം
  • ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കേരള സന്ദർശനം 
                    അഞ്ചാമത്തെ സന്ദർശനം
  • ആധുനിക കാലത്തെ മഹാത്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്  
                    ക്ഷേത്രപ്രവേശന വിളംബരത്തെ
  • ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിൻറെ ആധികാരിക രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്  
                    ക്ഷേത്രപ്രവേശന വിളംബരത്തെ
  • കാതറിൻ മേയോയുടെ മദർ ഇന്ത്യ എന്ന കൃതിയെ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് എന്ന് വിശേഷിപ്പിച്ചത്  
                    ഗാന്ധിജി
  • ഇന്ത്യയിൽ മാതൃ സുരക്ഷാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് 
                    കസ്തുർബാ ഗാന്ധിയുടെ
  • ഗാന്ധിജിയെ കുറിച്ച് എൻറെ ഗുരുനാഥൻ എന്ന കൃതി എഴുതിയത്  
                    വള്ളത്തോൾ
  • ഗാന്ധിജിയെ കുറിച്ച് അക്കിത്തം എഴുതിയ മഹാകാവ്യം 
                    ധർമ്മസൂര്യൻ
  • ഗാന്ധിജി സർവോദയ എന്ന പേരിൽ ഗുജറാത്തിയിലേക്ക് തർജ്ജമ ചെയ്ത കൃതി 
                    അൺ ടു ദിസ് ലാസ്റ്റ്
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത്  
                    ഗാന്ധിജി
  • ഗാന്ധിജിയൻ സാമ്പത്തിക ദർശനങ്ങളിലെ അടിസ്ഥാന യുണിറ്റ്   
                    ഗ്രാമം
  • ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചത്   
                    ടാഗോർ
  • ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്   
                    സുഭാഷ് ചന്ദ്രബോസ്
  • ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫക്കീർ എന്ന് വിളിച്ചത്   
                    വിൻസ്റ്റൺ ചർച്ചിൽ
  • ഗാന്ധിജിയെ എൻറെ ഏകാംഗ സേന എന്ന് വിശേഷിപ്പിച്ചത്   
                    മൗണ്ട് ബാറ്റൺ പ്രഭു
  • ഗാന്ധിജി ടാഗോറിനെ വിളിച്ചിരുന്നത്   
                    ഗുരുദേവ്
  • ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചിരുന്നത്  
                    രാജ്യസ്നേഹികളുടെ രാജകുമാരൻ
  • സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചിരുന്നത്  
                    ഗാന്ധിജി
  • ഗാന്ധിജി സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചിരുന്നത്  
                    യേശു ക്രിസ്തുവിനെ
  • ഗാന്ധിജി ഗംഗയെ പോലെ എന്ന് വിശേഷിപ്പിച്ചിരുന്നത്  
                    ഗോഖലയെ
  • ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച വർഷം   
                    2007
  • ഗാന്ധിജിയുടെ നൂറാം ജന്മവാർഷിക ദിനമായ 1969 ഒക്ടോബർ 2 ന് നിലവിൽ വന്ന സംഘടന   
                    നാഷണൽ സർവീസ് സ്‌കീം (NSS)
  • രക്തമാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിയെ പറ്റി പറഞ്ഞത്   
                    ആൽബർട്ട് ഐൻസ്റ്റീൻ
  • ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് കൂടുതൽ നല്ലതാവുന്നത് നല്ലതല്ല എന്ന് പറഞ്ഞത്   
                    ബർണാഡ് ഷാ
                                                                                                  (തുടരും) 

1 comment:

  1. ഭാരതീയ പ്രവാസി ദിനം 2003 മുതൽ ആചരിക്കുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ ദിവസം ആണ് പ്രവാസി ദിവസമായി ആചരിക്കുന്നത്. എന്നാണ് ഗാന്ധിജി ഇന്ത്യയിലെത്തിയത്

    ReplyDelete