Friday, March 17, 2017

കേരള ചരിത്രം 10

  • തിരുവിതാംകൂർ ഭരിച്ചിരുന്ന അശക്തനും അപ്രാപ്യനുമായ ഭരണാധികാരിയായി അറിയപ്പെടുന്നത് 
                   അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798 -1810)
  • അവിട്ടം തിരുനാളിൻറെ പ്രശസ്തനായ ദളവ 
                   വേലുത്തമ്പി ദളവ (1802 - 1809)
  • വേലുത്തമ്പിയുടെ യഥാർത്ഥ നാമം  
                   വേലായുധൻ ചെമ്പകരാമൻ
  • വേലുത്തമ്പിയുടെ ജന്മദേശം  
                   കൽക്കുളം (കന്യാകുമാരി)
  • കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടറിയേറ്റ്), തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ എന്നിവ സ്ഥാപിച്ചത്   
                   വേലുത്തമ്പി ദളവ
  • വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന്  
                   1809 ജനുവരി 11 (984 മകരം 1)
  • വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത ക്ഷേത്ര സന്നിധി 
                   കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം
  • വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ 
                   വേലുത്തമ്പി ദളവ
  • ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച ദിവാൻ   
                   വേലുത്തമ്പി ദളവ
  • വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയതെന്ന്  
                   1809 ഏപ്രിൽ 29
  • വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയ ക്ഷേത്രം 
                   മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
  • വേലുത്തമ്പി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ 
                   മണ്ണടി
  • വേലുത്തമ്പിക്ക് ശേഷം ദിവാനായത്  
                   ഉമ്മിണിത്തമ്പി
  • വിഴിഞ്ഞം തുറമുഖം, ബാലരാമപുരം പട്ടണം എന്നിവ പണികഴിപ്പിച്ചത് 
                  ഉമ്മിണിത്തമ്പി
  • തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ  
                  ഉമ്മിണിത്തമ്പി
  • ഉമ്മിണിത്തമ്പി നീതിന്യായ നിർവഹണത്തിന് വേണ്ടി സ്ഥാപിച്ച കോടതി  
                  ഇൻസുവാഫ് കച്ചേരി
  • തിരുവിതാംകൂർ ഭരണത്തിലിരുന്ന ആദ്യ വനിതാ ഭരണാധികാരി  
                  റാണി ഗൗരി ലക്ഷ്മി ഭായ് (1810 - 1815)
  • തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി  
                  റാണി ഗൗരി ലക്ഷ്മി ഭായ് (1812)
  • തിരുവിതാംകൂറിൽ ജില്ലാ കോടതികൾ, അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി  
                  റാണി ഗൗരി ലക്ഷ്മി ഭായ്
  • സെക്രട്ടറിയേറ്റ് ഭരണരീതി, പട്ടയ സമ്പ്രദായം, ജന്മിമാർക്ക് പട്ടയം നൽകൽ എന്നിവ ആരംഭിച്ച ഭരണാധികാരി  
                  റാണി ഗൗരി ലക്ഷ്മി ഭായ്
  • ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തത് ആരുടെ കാലഘട്ടത്തിലാണ് 
                  റാണി ഗൗരി ലക്ഷ്മി ഭായ്
  • തിരുവിതാംകൂറിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ഭരണാധികാരി  
                  റാണി ഗൗരി ലക്ഷ്മി ഭായ്
  • തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ\റസിഡൻറ് ദിവാൻ 
                  കേണൽ മൺറോ (റാണി ലക്ഷ്മി ഭായുടെ കാലഘട്ടത്തിൽ)
  • തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ  
                  കേണൽ മൺറോ
  • ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത്  
                  കേണൽ മൺറോ
  • തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ  
                  കേണൽ മൺറോ
  • തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി 
                  റാണി ഗൗരി ലക്ഷ്മിഭായ്
  • തിരുവിതാംകൂറിൽ റീജന്റായി ഭരണം നടത്തിയ ആദ്യ ഭരണാധികാരി 
                  റാണി ഗൗരി പാർവ്വതി ഭായ് (1815 -1829 )
  • വിദ്യാഭ്യാസം ഗവണ്മെന്റിന്റെ കടമയായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി 
                  റാണി ഗൗരി പാർവ്വതി ഭായ്
  • പാർവ്വതി പുത്തനാർ പണികഴിപ്പിച്ച ഭരണാധികാരി 
                  റാണി ഗൗരി പാർവ്വതി ഭായ്(വേളി കായൽ മുതൽ കഠിനകുളം കായൽ വരെ ആണ് പാർവതി പുത്തനാർ)
  • സർക്കാർ ജോലികളിൽ ശമ്പളം ഇല്ലാതെ ജോലിചെയ്തിരുന്ന വ്യവസ്ഥ 
                  ഊഴിയം
  • ഊഴിയം നിർത്തലാക്കിയ ഭരണാധികാരി 
                  റാണി ഗൗരി പാർവ്വതി ഭായ്
  • ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്  
                  റാണി ഗൗരി പാർവ്വതി ഭായ്യുടെ (നാഗർ കോവിലിൽ)
  • തിരുവിതാംകൂറിൽ എല്ലാവർക്കും പുര ഓട് മേയാൻ അനുമതി നൽകിയ ഭരണാധികാരി 
                  റാണി ഗൗരി പാർവ്വതി ഭായ്
  • തിരുവിതാംകൂറിൽ താണ ജാതിക്കാർക്ക് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ അണിയാൻ അനുവാദം കൊടുത്ത ഭരണാധികാരി 
                  റാണി ഗൗരി പാർവ്വതി ഭായ്
                                                                                                                       (തുടരും)

1 comment:

  1. റസിഡന്റ് ജോണ്‍ മണ്‍റോയുടെ ശ്രമഫലമായി 1815-ല്‍ സുറിയാനി ക്രിസ്ത്യാനികളെ ഊഴിയവേലയില്‍ നിന്നും ഒഴിവാക്കിയത് പാർവതി ഭായിയാണ്. എന്നാൽ അടിമകള്‍ക്കുണ്ടാകുന്ന കുട്ടികളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട്‌ ഊഴിയവേല നിര്‍ത്തലാക്കിയത് ഉത്രാടം തിരുനാള്‍ ആണ്‌.

    ReplyDelete