Monday, April 24, 2017

രസതന്ത്രം 9


കഴിഞ്ഞ രസതന്ത്രം ക്ലാസ്സുകളിലായി നമ്മൾ പഠിച്ചുകൊണ്ടിരുന്നത് അറ്റവും ആറ്റത്തിൻറെ ഘടനയും (ക്ലാസ് 1), മൂലകങ്ങളുടെ വർഗ്ഗീകരണവും (ക്ലാസ് 2) പിന്നെ വിവിധ രാസപ്രവർത്തനങ്ങളും പ്രാധാന്യമേറിയ ലോഹങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുമായിരുന്നു. ഇതിൽ ആദ്യത്തെ രണ്ടു ഭാഗങ്ങളും അതേപോലെതന്നെ സിലബസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സിലബസ് കേന്ദ്രീകൃതമായി പാഠങ്ങൾ തീർക്കുന്നതിൻറെ ഭാഗമായി നമുക്ക് അടുത്തതായി ഹൈഡ്രജനും ഓക്സിജനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നോക്കിത്തുടങ്ങാം. ധാതുക്കളും അയിരുകളും, രസതന്ത്രം നിത്യജീവിതത്തിൽ എന്നിവയാണ് സിലബസിൽ നമുക്ക് ഇനി നോക്കാനുള്ള ഭാഗങ്ങൾ. 

  • ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം 
                 ഹൈഡ്രജൻ
  • ഹൈഡ്രജൻറെ അറ്റോമിക സംഖ്യ  
                 ഒന്ന്
  • എല്ലാ ആസിഡുകളുടെയും പൊതുഘടകം  
                 ഹൈഡ്രജൻ
  • ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം 
                 ജലം ഉൽപ്പാദിപ്പിക്കുന്ന
  • ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം)
                 ഹൈഡ്രജൻ ആറ്റം
  • പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള)
                 ഹൈഡ്രജൻ
  • ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം 
                 ഹൈഡ്രജൻ
  • ഏറ്റവും ഭാരം കുറഞ്ഞ മൂലകം 
                 ഹൈഡ്രജൻ
  • ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം 
                 ഹൈഡ്രജൻ
  • ഹൈഡ്രജൻറെ ഐസോടോപ്പുകൾ  
                 പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  • ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ് 
                 ട്രിഷിയം
  • ട്രിഷ്യത്തിൻറെ അർദ്ധായുസ്  
                 12.35 വർഷങ്ങൾ
  • ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ  
                 ഡ്യൂട്ടീരിയം, ട്രിഷിയം
  • ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം)
                 പ്രോട്ടിയം
  • ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്  
                 ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്)
  • സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്  
                 ട്രിഷിയം ഓക്‌സൈഡ്
  • ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ് 
                 പ്രോട്ടിയം
  • ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ്   
                 ഡ്യൂട്ടീരിയം
  • രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്   
                 ട്രിഷിയം
  • ചീമുട്ടയുടെ ഗന്ധമുള്ള വാതകം 
                 ഹൈഡ്രജൻ സൾഫൈഡ്
  • ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്   
                 ഹെയ്‌സൻബർഗ്
  • ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം 
                 ഹൈഡ്രജൻ പെറോക്‌സൈഡ്
  • ആസിഡുകൾ, ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം  
                 ഹൈഡ്രജൻ
  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം  
                 ഹൈഡ്രജൻ
  • ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം
                 സ്ഫോടന സാധ്യത
  • ജീവ വായു എന്നറിയപ്പെടുന്നത് 
                 ഓക്സിജൻ
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം  
                 ഓക്സിജൻ
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം  
                 ഓക്സിജൻ
  • കത്താൻ സഹായിക്കുന്ന വാതകം   
                 ഓക്സിജൻ
  • ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം  
                 ജ്വലനം
  • ഓക്സിജന്റെ രൂപാന്തരണം 
                 ഓസോൺ
  • ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി 
                 സ്ട്രാറ്റോസ്ഫിയർ
  • ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ   
                 മൂന്ന്
  • ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം 
                 ഞാൻ മണക്കുന്നു
  • ഓക്സിജൻറെ ഐസോട്ടോപ്പുകൾ 
                 ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18
  • ഖര\ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം  
                 ഇളം നീല
  • മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത് 
                 ഓസോൺ, അൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ
  • നിറം, മണം, രുചി, എന്നിവയില്ലാത്ത വാതകം 
                 ഓക്സിജൻ
  • ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ് 
                 89%
  • മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം
                 ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം
                                                                                                                                        (തുടരും)

No comments:

Post a Comment