Monday, September 25, 2017

ഭൗതിക ശാസ്ത്രം 19


  • ഇലക്ട്രോണുകളുടെ സ്വഭാവം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം 
                         ഇലക്ട്രോണിക്‌സ്
  • അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കുന്ന പ്രക്രിയ 
                         ഡോപിങ്
  • അർദ്ധചാലകങ്ങളുടെ ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ 
                         ഡോപ്പന്റസ്
  • N-ടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് 
                         ഇലക്ട്രോണുകളുടെ സഹായത്താൽ
  • P-ടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് 
                         ഹോളുകളുടെ സഹായത്താൽ
  • N-ടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         ആർസനിക്, ആന്റിമണി, ജർമേനിയം
  • P-ടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         ബോറോൺ, ഗാലിയം, അലൂമിനിയം
  • ഇലൿട്രോണിക്സിലെ ഒന്നാം തലമുറ കണ്ടുപിടുത്തം 
                         വാക്വം ട്യൂബുകൾ
  • ഇലൿട്രോണിക്സിലെ രണ്ടാം തലമുറ കണ്ടുപിടുത്തം 
                         ട്രാൻസിസ്റ്റർ
  • ഇലൿട്രോണിക്സിലെ അത്ഭുതശിശു 
                         ട്രാൻസിസ്റ്റർ
  • ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ 
                         ജോൺ ബാർദ്ദീൻ, വില്യം ഷോക്‌ലി, WH ബ്രാറ്റെയിൻ
  • ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിച്ച ആദ്യ വ്യക്തി 
                         ജോൺ ബാർദീൻ
  • ലോകത്ത് ഏറ്റവും കൂടുതൽ IC (Integrated Circuit) നിർമ്മിക്കുന്ന കമ്പനി 
                         ഇന്റൽ
  • ഇലൿട്രോണിക്സിലെമൂന്നാം തലമുറ കണ്ടുപിടുത്തം 
                         IC ചിപ്പ്
  • വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിലാക്കുന്ന പ്രവർത്തനം 
                         റക്റ്റിഫിക്കേഷൻ
  • ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
                        റിയോസ്റ്റാറ്റ്
  • ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി 
                         LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)
  • കാൽക്കുലേറ്ററുകളിലും മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയാൻ ഉപയോഗിക്കുന്ന ഡിസ്പ്ലേ  
                        LCD
  • ലോജിക് ഗേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ട് 
                        ഡിജിറ്റൽ സർക്യൂട്ട്
  • 0 അല്ലെങ്കിൽ 1 എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട് 
                        ഡിജിറ്റൽ സർക്യൂട്ട്
  • ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് 
                        1 (ON)
  • ഒരു ഡിജിറ്റൽ സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് 
                        0 (OFF)
  • യൂണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത് 
                        NAND, NOR
  • ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം 
                        ടെലിഗ്രാഫ്
  • ടെലിവിഷൻ സംപ്രേഷണത്തിനായി ഉപയോഗിക്കുന്ന തരംഗങ്ങൾ 
                        മൈക്രോ വേവ്
  • ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ 
                        മൈക്രോ വേവ്
  • ടെലിഫോൺ കേബിളിൽ കൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം 
                        ഫാക്സ്
  • റേഡിയോ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് 
                        ട്യൂണർ
  • മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി  
                        മോട്ടറോള
  • മൊബൈൽ ഫോണിൻറെ പിതാവ് 
                        മാർട്ടിൻ കൂപ്പർ
  • SIM ൻറെ പൂർണരൂപം 
                        Subscriber Identity Module
  • ശബ്ദോർജ്ജത്തെ കാന്തികോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
                        ടേപ്പ്‌ റിക്കോർഡർ
  • വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
                        ലൗഡ് സ്പീക്കർ
  • ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം 
                        3
                                                                                                              (തുടരും)

No comments:

Post a Comment