Monday, September 4, 2017

ഭരണഘടന 39


  • ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന പട്ടികകളുടെ (ഷെഡ്യുൾ) എണ്ണം 
                      8
  • ഭരണഘടന ഇപ്പോൾ ഉള്ള പട്ടികകളുടെ എണ്ണം 
                      12
  • ഒൻപതാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 
                      1951 ലെ ഒന്നാം ഭേദഗതി
  • പത്താം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 
                      1985 ലെ 52ആം ഭേദഗതി
  • പതിനൊന്നാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 
                      1992 ലെ 73 ആം ഭേദഗതി
  • പതിനൊന്നാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 
                      1992 ലെ 74 ആം ഭേദഗതി
  • സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      ഒന്നാം ഷെഡ്യൂൾ
  • രാഷ്‌ട്രപതി, ഗവർണ്ണർ തുടങ്ങി പ്രധാന പദവിയിലുള്ളവരുടെ വേതനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      രണ്ടാം ഷെഡ്യൂൾ
  • സത്യപ്രതിജ്ഞകളെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      മൂന്നാം ഷെഡ്യൂൾ
  • സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും രാജ്യസഭാ സീറ്റുകളുടെ എണ്ണം പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      നാലാം ഷെഡ്യൂൾ
  • പട്ടിക പ്രദേശങ്ങളുടെയും പട്ടിക ഗോത്രങ്ങളുടെ ഭരണം, നിയന്ത്രണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      അഞ്ചാം ഷെഡ്യൂൾ
  • ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗപ്രദേശങ്ങളുടെ ഭരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      ആറാം ഷെഡ്യൂൾ
  • യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      ഏഴാം ഷെഡ്യൂൾ
  • ഭരണഘടനയിലെ 22 ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      എട്ടാം ഷെഡ്യൂൾ
  • ഭൂപരിഷ്കരണം, സംസ്ഥാനങ്ങളുടെ പ്രത്യേക നിയമങ്ങൾ എന്നിവയെ  കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      ഒൻപതാം ഷെഡ്യൂൾ
  • കൂറുമാറ്റ നിരോധന നിയമത്തെ (Anti Defection law) കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      പത്താം ഷെഡ്യൂൾ
  • പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                      പതിനൊന്നാം ഷെഡ്യൂൾ
  • നഗരപാലിക നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 
                     പന്ത്രണ്ടാം ഷെഡ്യൂൾ
  • പതിനൊന്നാം ഷെഡ്യൂളിൽ പഞ്ചായത്തുകളുടെ അധികാരത്തിൽ വരുന്ന എത്ര ഇനങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത് 
                      29
  • പന്ത്രണ്ടാം ഷെഡ്യൂളിൽ മുനിസിപ്പാലിറ്റികളുടെ അധികാരത്തിൽ വരുന്ന എത്ര ഇനങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത് 
                      18
  • ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം  
                     അനുച്ഛേദം 246
  • യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം 
                     100 (തുടക്കത്തിൽ 97)
  • സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം 
                     61 (തുടക്കത്തിൽ 66)
  • കൺകറൻറ്  ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം 
                     52 (തുടക്കത്തിൽ 47)
  • യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം 
                     പാർലമെന്റിന്
  • സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം 
                     സംസ്ഥാനങ്ങൾക്ക്
  • മൂന്നു ലിസ്റ്റിലും ഇല്ലാത്ത വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അധികാരം അറിയപ്പെടുന്നത് 
                     അവശിഷ്ടാധികാരം (Residuary Powers)
  • 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം 
                     5 (വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടേയും പക്ഷികളുടെയും സംരക്ഷണം)
  • കൺകറൻറ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം 
                     പാർലമെന്റിനും സംസ്ഥാനങ്ങൾക്കും തുല്യമായി
  • യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ  
                     പ്രതിരോധം, വിദേശകാര്യം, റയിൽവേ, തപാൽ, ടെലിഫോൺ, പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക്, ലോട്ടറി, സെൻസസ്, കസ്റ്റംസ് തീരുവ, കോർപ്പറേഷൻ നികുതി, വരുമാന നികുതി
  • സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ 
                     ക്രമസമാധാനം, പോലീസ്, ജയിൽ, തദ്ദേശഭരണം, പൊതുജനാരോഗ്യം, ഗതാഗതം, കൃഷി, പന്തയം, കാർഷികാദായ നികുതി, ഭൂനികുതി, കെട്ടിട നികുതി, ഫിഷറീസ്
  • കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ 
                     വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി, വനം,ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും, വിലനിയന്ത്രണം,നീതിന്യായ ഭരണം (സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെ), സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം, വിവാഹവും വിവാഹമോചനവും,ക്രിമിനൽ നിയമങ്ങൾ
                                                                                           (തുടരും)

1 comment: