Tuesday, October 31, 2017

ഇന്ത്യ 28


  • ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 
                      പത്ത്
  • ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനം  
                      20.6 %
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം 
                      മധ്യപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം 
                      ഹരിയാന
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം 
                      മിസോറാം
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം 
                      ഹരിയാന
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം 
                      ആൻഡമാൻ നിക്കോബാർ
  • ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ 
                      16.6%
  • ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാർ 
                      8.6%
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      പഞ്ചാബ്
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 
                      ചണ്ഡീഗഡ്
  • പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      മധ്യപ്രദേശ്
  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      മിസോറാം
  • പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 
                      ലക്ഷദ്വീപ്
  • അംഗവൈകല്യമുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം 
                      ബംഗ്ലാദേശ് (4096 കി മി)
  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം 
                     അഫ്ഗാനിസ്ഥാൻ
  • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം 
                     ചൈന
  • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം 
                     ഭൂട്ടാൻ
  • ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം  
                     ജമ്മു കശ്മീർ
  • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ  സംസ്ഥാനം  
                     ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)
  • പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം  
                     രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം   
                     ചിൽക്ക (ഒഡീഷ)
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം   
                     വൂളാർ തടാകം (കാശ്മീർ)
  • ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് 
                     ഹിരാക്കുഡ് (ഒഡീഷ)
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 
                     തെഹ്‌രി (ഉത്തരാഖണ്ഡ്)
  • ഇന്ത്യയുടെ പ്രാദേശിക സമയരേഖ 
                     82.5 ഡിഗ്രി
  • ഇന്ത്യയുടെ പ്രാദേശിക സമയരേഖ കടന്നുപോകുന്ന പ്രദേശം 
                     അലഹബാദ് (ഉത്തർപ്രദേശ്)
  • ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം 
                     മിർസാപ്പൂർ (അലഹബാദ്)
  • ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ 
                     ഉത്തരായന രേഖ (23.5 ഡിഗ്രി വടക്ക്)
  • ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 
                     8
                                                                                              (തുടരും)

Monday, October 30, 2017

ഇന്ത്യ 27



  • ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 
                    943/1000
  • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനം 
                    കേരളം (1054/ 1000)
  • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം 
                    ഹരിയാന (879/ 1000)
  • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം  
                    പോണ്ടിച്ചേരി (1037/ 1000)
  • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം 
                    ദാമൻ ദിയു (618/ 1000)
  • ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം 
                    ഉത്തർപ്രദേശ്
  • ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം 
                    സിക്കിം
  • ഇന്ത്യയുടെ ജനസാന്ദ്രത 
                    382/ ച കി മി
  • ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം 
                    ബിഹാർ (1106/ച കി മി)
  • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം 
                    അരുണാചൽ പ്രദേശ് (17 /ച കി മി)
  • ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം 
                    ന്യൂഡൽഹി (11320/ച കി മി)
  • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം 
                    ആൻഡമാൻ നിക്കോബാർ (46 /ച കി മി)
  • ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല 
                    മുംബൈ
  • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല 
                    ലേ
  • ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം  
                    ഡൽഹി
  • ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം 
                    ലക്ഷദ്വീപ്
  • ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 
                    68.3 വയസ്
  • ഇന്ത്യയിലെ സാക്ഷരത നിരക്ക് 
                    74.04%
  • ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 
                    രാജസ്ഥാൻ
  • ഏറ്റവും ചെറിയ സംസ്ഥാനം 
                    ഗോവ
  • ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം 
                    ആൻഡമാൻ നിക്കോബാർ
  • ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം 
                    ലക്ഷദ്വീപ്
  • ഏറ്റവും വലിയ ജില്ല 
                    ഗുജറാത്തിലെ കച്ച്
  • ഏറ്റവും ചെറിയ ജില്ല 
                    മാഹി (പുതുച്ചേരി)
  • ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം 
                    കേരളം (93.91%)
  • ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം 
                    ബിഹാർ (61.8%)
  • സാക്ഷരത കൂടിയ ജില്ല 
                    സെർചിപ്പ് (മിസോറാം)
  • സാക്ഷരത കുറഞ്ഞ ജില്ല 
                    അലിരാജ്പൂർ (മധ്യപ്രദേശ്)
  • ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് 
                    80.9%
  • സ്ത്രീ സാക്ഷരത നിരക്ക് 
                    64.6%
  • ഇന്ത്യയുടെ കര അതിർത്തി 
                    15,200 കി മി
  • ഇന്ത്യയുടെ സമുദ്ര അതിർത്തി 
                    7516 കി മി
  • ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം 
                    3214 കി മി
  • ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം 
                    2933 കി മി
                                                                                              (തുടരും)

Sunday, October 29, 2017

ഇന്ത്യ 26


  • പ്രൊജക്റ്റ് ടൈഗർ ആരംഭിച്ച വർഷം 
                    1973 ഏപ്രിൽ 1
  • പ്രൊജക്റ്റ് ടൈഗർ ആദ്യമായി ആരംഭിച്ചത്  
                    ജിം കോർബറ്റ് ദേശീയോദ്യാനം
  • നാഷണൽ ടൈഗർ കോൺസെർവേഷൻ അതോരിറ്റി ആരംഭിച്ച വർഷം 
                    2006
  • ദേശീയ കടുവ സംരക്ഷണ സമിതിയുടെ ചെയർമാൻ 
                    കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി
  • കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ 
                    പാഗ്മാർക്ക്
  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ ആനകളുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതി 
                    പ്രോജക്റ്റ് എലിഫന്റ്
  • പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം 
                    1992
  • കേന്ദ്ര സർക്കാരിൻറെ അനുമതിയുള്ള ഇന്ത്യയിലെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 
                    30

ഇന്ത്യയിലെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങൾ 

കാസിരംഗ          : ആസാം

മനാസ്                  : ആസാം

വാല്മീകി           : ബീഹാർ

ഇന്ദ്രാവതി          : ഛത്തീസ്ഗഢ്

ബന്ദിപ്പൂർ           : കർണ്ണാടക

കൻഹ                  : മധ്യപ്രദേശ്

പെൻജ്                 : മധ്യപ്രദേശ്

സിംലിപ്പാൽ       : ഒറീസ്സ

നന്ദൻകാനൻ      : ഒറീസ്സ

സരിസ്ക             : രാജസ്ഥാൻ

കോർബറ്റ്           : ഉത്തരാഞ്ചൽ

സുന്ദർബൻ         : പശ്ചിമബംഗാൾ

ബുക്‌സ                : പശ്ചിമബംഗാൾ

അമർഗഡ്           : ഉത്തർപ്രദേശ്
  • വിജയ്‌നഗർ ഇരുമ്പുരുക്ക് ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                    കർണ്ണാടക
  • ടാറ്റ സ്റ്റീൽ പ്ളാൻറ് സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                    കലിംഗ നഗർ, ഒഡീഷ
  • ധൈത്രി സ്റ്റീൽ പ്ളാൻറ് സ്ഥിതിചെയ്യുന്നത് 
                    പാരദ്വീപ്, ഒഡീഷ
  • ഇന്ത്യയുടെ ആകെ വിസ്തീർണ്ണം 
                    32,87,263 ച. കി. മീ
  • ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്രശതമാനം 
                    2.42 %
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല 
                    നാഗ്പൂർ, മഹാരാഷ്ട്ര
  • 2016 ഇൽ സർക്കാർ ജോലികളിൽ 35% വനിത സംവരണം പ്രഖ്യാപിച്ച സംസ്ഥാനം 
                    ബീഹാർ
  • സർക്കാർ ജോലികളിൽ 33 % വനിത സംവരണം പ്രഖ്യാപിച്ച സംസ്ഥാനം 
                    മധ്യപ്രദേശ്
  • ലോകത്തിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം 
                    ഏഴ്
  • ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം 
                    ജമ്മു കശ്മീർ
  • ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം 
                    തമിഴ്‌നാട്
  • ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം 
                    അരുണാചൽ പ്രദേശ്
  • ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനം 
                    ഗുജറാത്ത്
  • ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം 
                    ഉത്തർപ്രദേശ്
  • ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം 
                    സിക്കിം
  • ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം 
                    മൽക്കജ് ഗിരി , തെലുങ്കാന
  • ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം 
                    ലക്ഷദ്വീപ്
  • ഏറ്റവും വലിയ ലോക്സഭാ മണ്ഡലം 
                    ലഡാക്ക്
  • ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം 
                    ചാന്ദ്നി ചൗക് (ഡൽഹി)
                                                                                         (തുടരും)

Saturday, October 28, 2017

ഇന്ത്യ 25


ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങൾ, ബയോസ്ഫിയർ റിസർവുകൾ, കടുവ സംരക്ഷണകേന്ദ്രങ്ങൾ എന്നിവയാണ് നമുക്ക് ഇന്നത്തെ ക്ലാസിൽ പഠിക്കുവാനുള്ളത് 

യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ദേശീയോദ്യാനങ്ങൾ

കാസിരംഗ                          : അസം

മനാസ്                                   : അസം

നന്ദാദേവി                            : ഉത്തർപ്രദേശ്

വാലി ഓഫ് ഫ്ലവർസ്      : ഉത്തരാഖണ്ഡ്

കിയോലാദിയോ              : രാജസ്ഥാൻ

സുന്ദർബൻ                          : പശ്ചിമ ബംഗാൾ

ഗ്രേറ്റ് ഹിമാലയൻ             : ഹിമാചൽ പ്രദേശ്

ഇന്ത്യയിലെ മറ്റ് പ്രധാന ദേശീയോദ്യാനങ്ങൾ 

മൗളിങ്                              : അരുണാചൽപ്രദേശ്

വാല്മീകി                            : ബീഹാർ

ഇന്ദ്രാവതി                         : ഛത്തീസ്ഗഡ്

ഗിർ                                      : ഗുജറാത്ത്

മറൈൻ                              : ഗുജറാത്ത്

ദച്ചിഗം                                : ജമ്മുകശ്മീർ

ഹസാരിബാഗ്                 : ജാർഖണ്ഡ്

പലമാവ്‌                             : ജാർഖണ്ഡ്

ബന്ദിപ്പൂർ                          : കർണ്ണാടക

ബാണർഘട്ട                     : കർണ്ണാടക

സഞ്ജയ്‌ഗാന്ധി             : മഹാരാഷ്ട്ര

ഇന്ദിരാഗാന്ധി                 : തമിഴ്‌നാട്

ബ്ലൂമൗണ്ട്                            : മിസോറാം

സരിസ്‌ക                           : രാജസ്ഥാൻ

ഗംഗോത്രി                         : ഉത്തരാഖണ്ഡ്

ജിം കോർബറ്റ്                 : ഉത്തരാഖണ്ഡ്

കൻഹ                                 : മദ്ധ്യപ്രദേശ്‌

ഹസാരിബാഗ്                 : ജാർഖണ്ഡ്

പലമാവ്‌                             : ജാർഖണ്ഡ്

കുദ്രേമുഖ്                         : കർണ്ണാടക

ഇന്ത്യയിലെ പ്രധാന പക്ഷിസങ്കേതങ്ങൾ (കേരളത്തിന് പുറത്തുള്ളവ)

 മേലേപ്പാട്‌                       : ആന്ധ്രാപ്രദേശ്

സലിം അലി                   : ഗോവ

രംഗനതിട്ട                       : കർണാടക

ഘാന                                 : രാജസ്ഥാൻ

വേടന്തങ്കൽ                   : തമിഴ്‌നാട്

യുനെസ്കോയുടെ പട്ടികയിലുള്ള ബയോസ്ഫിയർ റിസർവുകൾ 

നീലഗിരി  (2001)                           : കേരളം, തമിഴ്‌നാട്, കർണ്ണാടകം

ഗൾഫ് ഓഫ് മാന്നാർ                 : തമിഴ്‌നാട്

സുന്ദർബൻ                                    : പശ്ചിമ ബംഗാൾ

നന്ദാദേവി                                      : പശ്ചിമ ബംഗാൾ

സിംലിപാൽ                                 : ഒഡീഷ

ഗ്രേറ്റ് നിക്കോബാർ                    : ആൻഡമാൻ ആൻഡ് നിക്കോബാർ

അഗസ്ത്യമല (2016)                   : കേരളം, തമിഴ്‌നാട്

ഇന്ത്യയിലെ മറ്റ് പ്രധാന ബയോസ്ഫിയർ റിസർവുകൾ 

ഗ്യാൻഭാരതി                                : ഗുജറാത്ത്

ദിഹാങ്-ദെബാങ്                      : അരുണാചൽപ്രദേശ്

മനാസ്                                            : അസം

കാഞ്ചൻജംഗ                               : സിക്കിം

ദിബ്രു-സെക്കോവ                    : ആസാം

ശീതമരുഭൂമി                               : ഹിമാചൽ പ്രദേശ്

പന്ന                                                 : മധ്യപ്രദേശ്

  • ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് 
                      നാഗാർജ്ജുന സാഗർ (ആന്ധ്രാ പ്രദേശ്)
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ് 
                      ബോർ (മഹാരാഷ്ട്ര)
                                                                                                                       (തുടരും)

Friday, October 27, 2017

കേരളം 32


  • ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്റെറൈറ്റ് കുന്ന് 
                         അങ്ങാടിപ്പുറം ലാറ്റെറൈറ്റ് കുന്നുകൾ
  • സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 600 വരെ മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിൻറെ ഭൂവിഭാഗം 
                         ഇടനാട്
  • കേരളവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട് 
                         42%
  • ലാറ്റെറൈറ്റ് കുന്നുകൾ കാണപ്പെടുന്ന കേരളത്തിലെ ഭൂഭാഗം 
                         ഇടനാട്
  • കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം 
                         10%
  • ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം സ്ഥിതിചെയ്യുന്ന ജില്ല 
                         ആലപ്പുഴ
  • കേരളത്തിൽ കടൽതീരമില്ലാത്ത ഏക കോർപ്പറേഷൻ 
                         തൃശൂർ
  • റംസാർ പട്ടികയിൽ ഉൾപ്പെട്ട തൃശൂർ-മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പക്ഷികളുടെ ആവാസകേന്ദ്രം 
                         കോൾ നിലങ്ങൾ
  • പെരിയാറിൻറെ ഉത്ഭവസ്ഥാനം 
                         സഹ്യപർവ്വതത്തിലെ ശിവഗിരിമല
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 
                         പെരിയാർ
  • ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ച നദി 
                         പെരിയാർ
  • പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി 
                         മുല്ലയാർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന  നദി 
                         പെരിയാർ
  • പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ 
                         പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം
  • പെരിയാറിൻറെ പോഷകനദികൾ 
                         കട്ടപ്പനയാർ, മുല്ലയാർ, മുതിരപ്പുഴ, ചെറുതോണിയാർ, പെരുന്തുറയാർ
  • കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി 
                         കബനി
  • കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി 
                         പാമ്പാർ
  • കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി 
                        രാമപുരം നഗരം
  • ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി 
                        അയിരൂർ പുഴ
  • പെരിയാർ നദി മംഗലപ്പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം 
                        ആലുവ
  • പെരിയാർ തീരത്തുള്ള പ്രസിദ്ധ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം  
                        മലയാറ്റൂർ പള്ളി
  • ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതിചെയ്യുന്ന നദീ തീരം 
                        പെരിയാർ
  • ആലുവാ പുഴ, കാലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി 
                        പെരിയാർ 
  • കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി 
                        ഭാരതപ്പുഴ 
  • പൊന്നാനിപ്പുഴ, നിള എന്നൊക്കെ അറിയപ്പെടുന്ന നദി 
                        ഭാരതപ്പുഴ 
  • പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി 
                        ഭാരതപ്പുഴ
  • കേരളത്തിൻറെ ഗംഗ, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി 
                        പമ്പ 
  • കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി 
                        കുട്ട്യാടിപ്പുഴ 
  • മുരാട് പുഴ എന്നറിയപ്പെടുന്ന നദി 
                        കുട്ട്യാടിപ്പുഴ 
  • പയസ്വിനി എന്നറിയപ്പെടുന്ന നദി 
                        ചന്ദ്രഗിരിപ്പുഴ 
  • തലയാർ എന്ന് അറിയപ്പെട്ടിരുന്ന നദി 
                        പാമ്പാർ 
                                                                                                       (തുടരും)

Thursday, October 26, 2017

കേരളം 31


  • മാഹിയുടെ മൂന്ന് വശത്തും ചുറ്റപ്പെട്ടിരിക്കുന്ന കേരളത്തിലെ ജില്ല 
                        കണ്ണൂർ
  • പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുത്ത വർഷം  
                        2012
  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി 
                        മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി
  • മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത് 
                        കെ കസ്തൂരി രംഗൻ പാനൽ
  • കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി  
                        ഉമ്മൻ വി ഉമ്മൻ കമ്മിറ്റി
  • കേരളത്തിൻറെ അക്ഷാംശ സ്ഥാനം   
                        8 ഡിഗ്രി 17 മിനിറ്റ് വടക്ക് മുതൽ 12 ഡിഗ്രി 47 മിനിറ്റ് വടക്ക് വരെ
  • കേരളത്തിൻറെ രേഖാംശ സ്ഥാനം   
                        74 ഡിഗ്രി 27 മിനിറ്റ് കിഴക്ക് മുതൽ 77 ഡിഗ്രി 27 മി കിഴക്ക് വരെ
  • പശ്ചിമഘട്ടത്തിലെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന മലനിര 
                        അഗസ്ത്യാർകൂടം
  • 2016 ലെ യുനെസ്കോയുടെ ലോക ജൈവമണ്ഡല സംവരണമേഖല പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ജൈവ മേഖല 
                        അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
  • സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മേഖല 
                        അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
  • സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ ജൈവ മേഖല 
                        നീലഗിരി ബയോസ്ഫിയർ റിസർവ്വ്
  • അഗസ്ത്യാർകൂടത്തെ സംരക്ഷിത ജൈവമണ്ഡല ജൈവകേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ച വർഷം 
                        2001
  • പൂച്ചിമല സ്ഥിതിചെയ്യുന്ന ജില്ല  
                        പത്തനംതിട്ട
  • ദേവിമല, കുമരിക്കൽ, ചെന്താവര, ശിവഗിരി മല എന്നിവ  സ്ഥിതി ചെയ്യുന്ന ജില്ല  
                        ഇടുക്കി
  • അമ്പുകുത്തി മല, ബ്രഹ്മഗിരി, ചെമ്പ്ര കൊടുമുടി എന്നിവ  സ്ഥിതിചെയ്യുന്ന ജില്ല  
                        വയനാട്
  • തിരുവില്വാ മല, പാലപ്പിള്ളി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല  
                        തൃശൂർ
  • വെള്ളാരിമല സ്ഥിതിചെയ്യുന്ന ജില്ല  
                        കോഴിക്കോട്
  • ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടി  
                        ആനമുടി
  • കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട് 
                        48%
  • പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം  
                        16
  • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം 
                        പാലക്കാട് ചുരം
  • പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി 
                        ഭാരതപ്പുഴ
  • പാലക്കാട് ചുരത്തിൻറെ വീതി  
                        30-40 മീറ്റർ
  • കേരളത്തിലെ തെക്കേ അറ്റത്തുള്ള ചുരം 
                        ആരുവാമൊഴി ചുരം
  • നാടുകാണി ചുരം സ്ഥിതിചെയ്യുന്ന ജില്ല  
                        മലപ്പുറം
  • ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 
                        NH 744
  • ബോഡിനായ്ക്കർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 
                        NH 85
  • പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം 
                        ആര്യങ്കാവ് ചുരം
  • മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം 
                        പെരിയഘോട്ട് ചുരം
  • കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം 
                        പേരമ്പാടി ചുരം
  • വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം 
                        പാൽച്ചുരം
  • ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം 
                        ബോഡിനായ്ക്കർ ചുരം
                                                                                                     (തുടരും)

Wednesday, October 25, 2017

ഭരണഘടന 44


ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : കൊല്ലം, തൃശൂർ 
  • തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം 
                         നിഷേധ വോട്ട്
  • 16 ആം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നിഷേധ വോട്ടിന്റെ ശതമാനം  
                         1.1 %

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : പത്തനംതിട്ട, കാസർഗോഡ് 
  • റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഭാഷയിൽ നിന്നാണ് എടുത്തിട്ടുള്ളത്   
                         ലാറ്റിൻ

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : ആലപ്പുഴ, പാലക്കാട് 
  • ഏവർക്കും ദേശീയപതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം    
                         ആഗസ്റ്റ് 15
  • കുറ്റം ചെയ്യാത്ത ഒരാളെ ജയിലിൽ അടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ    
                         മനുഷ്യാവകാശ കമ്മീഷൻ
  • ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏത് ഭാഗത്തിൽപ്പെടുന്നു     
                         മൗലിക കർത്തവ്യങ്ങൾ

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : കോട്ടയം, മലപ്പുറം 
  • ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ    
                         1955 ലെ ഇന്ത്യൻ പൗരത്വ നിയമം
  • യു ആർ യുണിക്ക് എന്ന പുസ്തകം രചിച്ചതാര്   
                         എപിജെ അബ്ദുൽ കലാം
  • ഇന്ത്യയുടെ എത്രാമത്തെ പ്രസിഡൻറ് ആയിരുന്നു എ പി ജെ അബ്ദുൽ കലാം     
                         12 മത്തെ (പതിനൊന്നാമത്തെ വ്യക്തി)
  • ഹൂവർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ    
                         എപിജെ അബ്ദുൽ കലാം
  • പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡൻറ് എന്നറിയപ്പെടുന്നത് 
                         എപിജെ അബ്ദുൽ കലാം
  • ഡോ കലാമിൻറെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം 
                         മിഷൻ ഓഫ് ലൈഫ് മ്യൂസിയം
  • ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന പ്രസിഡൻറ്   
                         എപിജെ അബ്ദുൽ കലാം
  • "Aiming low is a crime" എന്ന് അഭിപ്രായപ്പെട്ടത് 
                         എപിജെ അബ്ദുൽ കലാം
  • അബ്ദുൽ കലാം ജനിച്ച വർഷം 
                         1931
  • അബ്ദുൽ കലാം ജനിച്ചതെവിടെ  
                         തമിഴ്‌നാട്ടിലെ രാമേശ്വരത്ത്
  • അബ്ദുൽ കലാമിൻറെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായി ആചരിക്കുന്ന രാജ്യം 
                         സ്വിറ്റ്സർലൻഡ്
  • കേരളത്തിൽ നിലവിൽ വന്ന ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര് 
                         ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി
  • ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം 
                         തിരുവനന്തപുരം
  • അബ്ദുൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം 
                         മധ്യപ്രദേശ്
  • അബ്ദുൽ കലാമിൻറെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം 
                         പുനലാൽ (The Dale view, തിരുവനന്തപുരം)
  • അബ്ദുൽ കലാമിൻറെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം 
                         തമിഴ്‌നാട്
  • അബ്ദുൽ കലാമിൻറെ ആത്മകഥ 
                         അഗ്നിച്ചിറകുകൾ (Wings of fire)
  • അബ്ദുൽ കലാമിൻറെ സ്മാരകം നിർമ്മിക്കുന്നതെവിടെ 
                         രാമേശ്വരം, തമിഴ്‌നാട്
  • അബ്ദുൽ കലാമിൻറെ പ്രധാന കൃതികൾ 
                         ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയർ, ഇഗ്നൈറ്റഡ് മൈൻഡ്‌സ്, ടാർജറ്റ് ത്രീ ബില്യൺ, മൈ ജേർണി, ദി ല്യൂമിനസ് സ്പാർക്ക്‌സ്

ലാസ്റ്റ് ഗ്രേഡ് പരീക്ഷ 2014 : ഇടുക്കി, കോഴിക്കോട് 
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ആരെ പ്രതിനിധീകരിച്ചാണ് വി വി ഗിരി പങ്കെടുത്തത് 
                         ഇന്ത്യയിലെ തൊഴിലാളികളെ
  • 1977 തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ട മണ്ഡലം 
                         റായ്ബറേലി
  • ഇന്ദിരാ ഗാന്ധി സർക്കാരിനെതിരെ സമ്പൂർണ്ണ വിപ്ലവം ആഹ്വാനം ചെയ്ത നേതാവ് 
                         ജയപ്രകാശ് നാരായണൻ
  • ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്നത് 
                         ഇന്ദിരാ ഗാന്ധി
  • രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
                         ഇന്ദിരാഗാന്ധി
                                                                                                 (തുടരും)

Tuesday, October 24, 2017

ഭരണഘടന 43




ഭരണഘടനയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ നമ്മൾ കഴിഞ്ഞ ക്ലാസുകളിലായി പഠിച്ചുകഴിഞ്ഞു. ഇനി നമുക്ക് നോക്കാനുള്ളത് പരീക്ഷകളിൽ ചോദിച്ചിട്ടുള്ളതും നമ്മൾ ചർച്ച ചെയ്യാത്തതുമായ ഭരണഘടനാ ചോദ്യങ്ങൾ കണ്ടുപിടിച്ച് ചർച്ച ചെയ്യുകയാണ്. ആദ്യമായി നമ്മൾ ഇവിടെ പഠിച്ചിട്ടില്ലാത്ത പ്രധാന ഭരണഘടനാ അനുഛേദങ്ങളെ പഠിക്കുക എന്നതാണ്. വിട്ടുപോയ ചോദ്യങ്ങൾ തുടർന്ന് നോക്കാം.
  • മത സ്വാതന്ത്ര്യത്തെ കുറിക്കുന്ന അനുഛേദം
                       അനുഛേദം 25 മുതൽ 28 വരെ
  • ഇന്ത്യയ്ക്ക് ഒരു പ്രസിഡൻറ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന  അനുഛേദം
                       അനുഛേദം 52 
  • രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 54 
  • പാർലമെൻറ് അംഗങ്ങളുടെ അയോഗ്യതയെ പരാമർശിക്കുന്ന  അനുഛേദം
                       അനുഛേദം 102
  • രാഷ്‌ട്രപതിയുടെ വീറ്റോ അധികാരത്തെ കുറിക്കുന്ന അനുഛേദം
                       അനുഛേദം 111
  • വോട്ട് ഓൺ അക്കൗണ്ട് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 116
  • ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേർതിരിക്കുന്ന  അനുഛേദം
                       അനുഛേദം 152
  • ഗവർണർമാരെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 153
  • പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണ്ണറുടെ അധികാരം സൂചിപ്പിക്കുന്ന അനുഛേദം
                       അനുഛേദം 161
  • ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരം സൂചിപ്പിക്കുന്ന അനുഛേദം
                       അനുഛേദം 213
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 243 കെ
  • നദീജലതർക്കങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അനുഛേദം
                       അനുഛേദം 262
  • കൺസോളിഡേറ്റഡ് ഫണ്ട് നെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 266
  • സ്വത്തവകാശത്തെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 300 എ
  • ഓൾ ഇന്ത്യ സർവീസിനെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 312
  • അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിനെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 323 എ
  • SC\ST വിഭാഗങ്ങൾക്ക് ലോക്‌സഭയിൽ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട അനുഛേദം
                       അനുഛേദം 330
  • ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്ക് ലോക്‌സഭയിൽ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട അനുഛേദം
                       അനുഛേദം 331
  • പട്ടികജാതിക്കാരെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 341
  • പട്ടികവർഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 342
  • ഔദ്യോഗിക ഭാഷയെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 343
  • ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുഛേദം
                       അനുഛേദം 370
  • നാഗാലാന്റിന് പ്രത്യേക പദവി നൽകുന്ന അനുഛേദം
                       അനുഛേദം 371 എ

ലാസ്റ്റ് ഗ്രേഡ് 2014 : തിരുവനന്തപുരം, വയനാട് 
  • ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യുണിറ്റ് 
                       മനസ്വിനി (കോട്ടയം)
  • ലോക്‌സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം 
                       മൂന്ന് (നാഗാലാൻറ്, മിസോറം, സിക്കിം)
  • ഒന്നിൽ കൂടുതൽ പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാൻ കഴിയുന്ന ഏക കേന്ദ്രഭരണപ്രദേശം 
                       ഡൽഹി
  • ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
                       എട്ടാം പഞ്ചവത്സര പദ്ധതി

ലാസ്റ്റ് ഗ്രേഡ് 2014 : കൊല്ലം, തൃശൂർ  
  • ആദായനികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡ് 
                       പാൻ കാർഡ് (Permanent Account Number)
  • GST യിൽ ഉൾപ്പെട്ടിട്ടില്ലാത്ത വസ്തുക്കൾ 
                       മദ്യം, പെട്രോളിയം
  • GST നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി 
                       101 ആം ഭേദഗതി (122 ആം ഭേദഗതി ബില്ല്)
  • GST യുമായി ബന്ധപ്പെട്ട് ചേർക്കപ്പെട്ട അനുഛേദം 
                       246 എ
  • GST കൗൺസിലിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട് ചേർക്കപ്പെട്ട അനുഛേദം 
                       279 എ 
                                                                                                                  (തുടരും)

Monday, October 23, 2017

കേരള ചരിത്രം 21


  • രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി 
                     വി എസ് അച്യുതാനന്ദൻ
  • രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി 
                     പിണറായി വിജയൻ
  • നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം
                     മത്തായി ചാക്കോ (ലേക്ക്ഷോർ ഹോസ്പിറ്റലിൽ വെച്ച്)
  • ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും  ആയിരുന്ന വ്യക്തി 
                     പി കെ വാസുദേവൻ നായർ
  • കേരള മുഖ്യമന്ത്രി ആയശേഷം മന്ത്രിയായ ഏക വ്യക്തി  
                     സി എച്ച് മുഹമ്മദ് കോയ
  • എം എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി  
                     സി എച്ച് മുഹമ്മദ് കോയ
  • കേരള മുഖ്യമന്ത്രി ആയശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി  
                     സി എച്ച് മുഹമ്മദ് കോയ
  • കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി 
                     രാജ്ഭവൻ
  • കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി  
                     ക്ലിഫ് ഹൗസ്
  • കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി  
                     കന്റോണ്മെൻറ് ഹൗസ്
  • കേരള നിയമസഭ സ്‌പീക്കറുടെ ഔദ്യോഗിക വസതി  
                     നീതി
  • കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ  
                     പി എസ് റാവു
  • കേരളത്തിലെ ആദ്യ ഗവർണ്ണർ  
                     ബി രാമകൃഷ്ണറാവു
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ  
                     സിക്കന്ദർ ഭക്ത്
  • പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണ്ണർ  
                     എം ഓ എച്ച് ഫാറൂഖ്
  • ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി 
                     വി പി മേനോൻ (ഒഡീഷ)
  • ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത 
                     ഫാത്തിമ ബീവി (തമിഴ് നാട്)
  • കേരള ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി 
                     വി വിശ്വനാഥൻ
  • ഏറ്റവും കൂടുതൽ കാലം കേരള ഗവർണ്ണറായിരുന്നത്  
                     വി വിശ്വനാഥൻ
  • കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച വനിതകളുടെ എണ്ണം 
                     മൂന്ന്
  • കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച ആദ്യ വനിത 
                     ജ്യോതി വെങ്കിടാചലം
  • കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച രണ്ടാമത്തെ വനിത 
                     രാം ദുലാരി സിൻഹ
  • കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച മൂന്നാമത്തെ വനിത 
                     ഷീല ദീക്ഷിത്
  • ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത്  
                     എം ഓ എച്ച് ഫാറൂഖ്
  • ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ 
                     വി വി ഗിരി
  • ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് 
                     വടക്കൻ പറവൂർ (1982)
  • ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് 
                     അവുക്കാദർ കുട്ടിനഹ
  • കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ കമ്യുണിസ്റ്റ് മുഖ്യമന്ത്രി 
                     ഇ കെ നയനാർ
  • തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
                     സി അച്യുതമേനോൻ
  • ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി 
                     കെ കരുണാകരൻ
  • കേരളത്തിലെ ഇപ്പോഴത്തെ ഗവർണ്ണർ 
                     പി സദാശിവം
  • കേരളത്തിലെ എത്രാമത്തെ ഗവർണ്ണറാണ് പി സദാശിവം 
                     23 മത്തെ
                                                                                                  (തുടരും)

Sunday, October 22, 2017

കേരള ചരിത്രം 20


  • കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം 
                     വി എസ് അച്യുതാനന്ദൻ (92 ആം വയസിൽ)
  • കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ അംഗം 
                     ആർ ബാലകൃഷ്ണപിള്ള (25 ആം വയസിൽ)
  • കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്  
                     രമേശ് ചെന്നിത്തല
  • അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി 
                     കെ കരുണാകരൻ
  • ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ  
                     1977 ലെ കെ കരുണാകരൻ മന്ത്രിസഭ (ഒരു മാസം)
  • അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി 
                     കെ കരുണാകരൻ
  • മാളയുടെ മാണിക്യം എന്നറിയപ്പെട്ടത് 
                     കെ കരുണാകരൻ
  • കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി 
                     ഈച്ചര വാര്യർ
  • രാജൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ് 
                     കെ കരുണാകരൻ
  • രാജൻ കേസുമായി ബന്ധപ്പെട്ട് രാജൻ്റെ അച്ഛൻ ഈച്ചര വാര്യർ രചിച്ച പുസ്തകം 
                     ഒരച്ഛൻറെ ഓർമ്മക്കുറിപ്പുകൾ
  • കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി 
                     കെ കരുണാകരൻ
  • തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ നടപ്പിലാക്കിയ  മുഖ്യമന്ത്രി 
                     എ കെ ആൻറണി
  • കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി 
                     എ കെ ആൻറണി
  • ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി 
                     എ കെ ആൻറണി
  • രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
                     സി എച്ച് മുഹമ്മദ് കോയ
  • സി എച്ച് മുഹമ്മദ് കോയയുടെ പ്രധാനകൃതികൾ 
                     ഞാൻ കണ്ട മലേഷ്യ, ലിയാഖത് അലിഖാൻ, എൻ്റെ ഹജ്ജ് യാത്രകൾ
  • പഞ്ചായത്ത് രാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി 
                     കെ കരുണാകരൻ
  • ത്രിതല പഞ്ചായത്ത് സംവിധാനം  സമയത്തെ കേരള മുഖ്യമന്ത്രി 
                     എ കെ ആൻറണി
  • സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി 
                     ഉമ്മൻ‌ചാണ്ടി
  • ഉമ്മൻചാണ്ടിയുടെ പ്രധാനകൃതികൾ  
                     ചങ്ങല ഒരുങ്ങുന്നു, കേരളത്തിൻറെ ഗുൽസാരി, പോരാട്ടത്തിൻറെ ദിനരാത്രങ്ങൾ
  • പിണറായി വിജയൻറെ പ്രധാനകൃതികൾ  
                     നവകേരളത്തിലേക്ക്,കേരളം ചരിത്രവും വർത്തമാനവും, ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും
  • കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളവരുടെ എണ്ണം 
                     മൂന്ന്
  • കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം 
                     അഞ്ച്
  • ഇ എം എസിൻറെ ആത്മകഥയുടെ പേര്  
                     ആത്മകഥ
  • സി അച്യുതമേനോൻ്റെ ആത്മകഥയുടെ പേര്  
                     എൻ്റെ ബാല്യകാല സ്മരണകൾ, സ്മരണയുടെ ഏടുകൾ
  • കെ കരുണാകരൻറെ ആത്മകഥയുടെ പേര്  
                     പതറാതെ മുന്നോട്ട്
  • ഇ കെ നയനാരിൻറെ ആത്മകഥയുടെ പേര്  
                     മൈ സ്ട്രഗിൾ
  • വി എസ് അച്യുതാനന്ദൻറെ ആത്മകഥയുടെ പേര്  
                     സമരം തന്നെ ജീവിതം
  • ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പേര്  
                     തുറന്നിട്ട വാതിൽ
  • രാജ്യസഭ അധ്യക്ഷനായ ആദ്യ മലയാളി  
                     കെ ആർ നാരായണൻ  
  • രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി  
                     എം എം ജേക്കബ്
  • രാജ്യസഭ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളി  
                     പി ജെ കുര്യൻ
                                                                                             (തുടരും)

Saturday, October 21, 2017

രസതന്ത്രം 21


  • പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ 
                      റബർ
  • റബറിനെ ലയിപ്പിക്കുന്ന ദ്രാവകം 
                      ടർപന്റയിൻ
  • സൾഫർ ചേർത്ത് റബറിനെ ചൂടാക്കുന്ന പ്രക്രിയ 
                      വൾക്കനൈസേഷൻ
  • ആദ്യത്തെ കൃത്രിമ റബർ 
                      നിയോപ്രീൻ
  • റബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന ഘടകം 
                      ഐസോപ്രീൻ
  • റബറിൻറെ കാഠിന്യം കൂട്ടാൻ ചേർക്കുന്ന രാസവസ്തു 
                      സൾഫർ
  • ഹോസുകൾ, ലായകങ്ങൾ സൂക്ഷിക്കുന്ന ടാങ്ക്, സീൽ എന്നിവ  ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ 
                      തയോക്കോൾ
  • കൃത്രിമനാരുകൾ, പ്ലാസ്റ്റിക്ക് എന്നിവയെക്കുറിച്ചുള്ള പഠനം  
                      പോളിമർ കെമിസ്ട്രി
  • ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക് 
                      ബേക്കലൈറ്റ്
  • വൈദ്യുതോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്  
                      ബേക്കലൈറ്റ്
  • പ്ലാസ്റ്റിക്ക് ലയിക്കുന്ന പദാർത്ഥം 
                      ക്ലോറോഫോം
  • പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിന് കാരണമാകുന്ന വിഷവാതകം 
                      ഡയോക്സിൻ
  • ഏറ്റവും അധികം ഉൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് 
                      പോളിത്തീൻ (പോളി എഥിലീൻ)
  • വസ്തുക്കൾ പൊതിയുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 
                      പോളിത്തീൻ
  • ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക് 
                      തെർമോ സെറ്റിങ് പ്ലാസ്റ്റിക്ക്
  • ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക് 
                      തെർമോ പ്ലാസ്റ്റിക്ക്
  • വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് 
                      തെർമോ പ്ലാസ്റ്റിക്ക്
  • തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം 
                      പോളിത്തീൻ, നൈലോൺ, പിവിസി(പൊളി വിനൈൽ ക്ലോറൈഡ്)
  • തെർമോ സെറ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണം 
                      ബേക്കലൈറ്റ്, പോളിയെസ്റ്റർ
  • പൈപ്പ്, ഹെൽമെറ്റ്, റെയിൻകോട്ട്, രാസവസ്തുക്കൾ സൂക്ഷിക്കുന്ന ടാങ്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 
                      പി വി സി
  • മൽസ്യബന്ധന വലകൾ, പാരച്യൂട്ടുകൾ, ചരടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിളക്കമുള്ള പ്ലാസ്റ്റിക് 
                      നൈലോൺ
  • കൃത്രിമമായി ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 
                      ടെഫ്‌ലോൺ
  • വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കുന്ന സംഭരണികൾ  നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 
                      ടെഫ്‌ലോൺ
  • പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി പുറത്തിറക്കിയ ആദ്യ രാജ്യം  
                     ആസ്‌ട്രേലിയ
  • ആദ്യത്തെ കൃത്രിമനാര് 
                      റയോൺ
  • സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന പദാർത്ഥം 
                     ഹീലിയം ദ്രാവകം
  • മുറിവുകളും സിറിഞ്ചുകളും അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ  
                      എഥനോൾ
  • വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം 
                     അസറ്റിലിൻ
  • സ്വേദനപ്രക്രിയയിലൂടെ ഏറ്റവും കൂടുതൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന രാജ്യം   
                     സൗദി അറേബ്യ
  • ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് 
                     ടാനിക്ക് ആസിഡ്
  • പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു  
                     നാഫ്തത്തലിൻ
  • ബുള്ളറ്റ് പ്രൂഫ് വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം  
                     കെവ്‌ലാർ
                                                                                                  (തുടരും)

Friday, October 20, 2017

രസതന്ത്രം 20


  • ഓർഗാനിക് സംയുക്തങ്ങളുടെ പൊതുഘടകം 
                           കാർബൺ
  • പദാർത്ഥങ്ങൾ വായുവിൽ കത്തുന്ന പ്രക്രിയ 
                           ജ്വലനം (Combustion)
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ഓർഗാനിക് സംയുക്തം 
                           യൂറിയ
  • ശരീരത്തിൽ ഊർജ്ജോല്പാദനത്തിന് സഹായിക്കുന്ന ഓർഗാനിക് സംയുക്തം 
                           ധാന്യകം (കാർബോഹൈഡ്രേറ്റ്)
  • മെഴുക് ലയിക്കുന്ന ദ്രാവകം 
                           ബെൻസീൻ
  • ചതുപ്പ് വാതകം (മാർഷ് ഗ്യാസ്) എന്നറിയപ്പെടുന്നത് 
                           മീഥേൻ
  • സ്പിരിറ്റിൻറെ രാസവാക്യം 
                           ഈതൈൽ ആൽക്കഹോൾ (എഥനോൾ)
  • ഏറ്റവും ലഘുവായ ആൽക്കഹോൾ 
                           മീതൈൽ ആൽക്കഹോൾ (മെഥനോൾ)
  • അഴിമതിക്കാരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു 
                           ഫിനോൾഫ്ത്തലീൻ
  • ആദ്യത്തെ ആന്റിസെപ്റ്റിക് 
                           ഫിനോൾ
  • ആൽക്കലിയിൽ ഫിനോൾഫ്ത്തലിൻറെ നിറം 
                           പിങ്ക്
  • ആസിഡിൽ ഫിനോൾഫ്ത്തലിൻറെ നിറം 
                           നിറമില്ല
  • മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ 
                           എഥനോൾ
  • പഞ്ചസാരലായനിയുടെ ഫെർമെൻറെഷൻ മൂലം ലഭിക്കുന്ന ആൽക്കഹോൾ 
                           എഥനോൾ
  • മദ്യദുരന്തങ്ങൾക്ക് കാരണം 
                           മെഥനോൾ (മീതൈൽ ആൽക്കഹോൾ)
  • സ്പിരിറ്റിലെ ആൽക്കഹോളിൻറെ അളവ് 
                           95%
  • ഏറ്റവും കൂടുതൽ ആൽക്കഹോൾ അടങ്ങിയ മദ്യം 
                           വിസ്‌കി (60%)
  • ബാർലിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം 
                           വിസ്‌കി
  • ഏറ്റവും കുറഞ്ഞ അളവിൽ ആൽക്കഹോൾ അടങ്ങിയ മദ്യം 
                          ബിയർ (6-9%)
  • മുന്തിരിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം 
                          ബ്രാൻഡി
  • പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപ്പന്നമായ മൊളാസസ്സിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം 
                          റം
  • കശുമാങ്ങയിൽ നിന്നും തയ്യാറാക്കുന്ന മദ്യം 
                          ഫെനി
  • വോഡ്ക്കയുടെ ജന്മദേശമായി കരുതപ്പെടുന്ന രാജ്യം 
                          റഷ്യ
  • വൈനുകളെ കുറിച്ചുള്ള പഠനം 
                          ഈനോളജി
  • ആൽക്കഹോളും ആസിഡും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ 
                          എസ്റ്ററുകൾ
  • പ്രകൃതിയിൽ ഏറ്റവും കൂടുതലുള്ള ഓർഗാനിക് സംയുക്തം 
                          സെല്ലുലോസ്
  • കടലാസ് രാസപരമായി 
                          സെല്ലുലോസ്
  • സസ്യജന്യമായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 
                          സെല്ലുലോസ്
  • ജന്തുജന്യമായ പോളിമറുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 
                          പ്രോട്ടീൻ
  • കൃത്രിമമായി നിർമ്മിച്ചിരിക്കുന്ന പോളിമറുകൾക്ക് ഉദാഹരണം 
                          റയോൺ
  • പോളിമറുകൾ നിർമ്മിക്കുന്ന ജീവികൾക്ക് ഉദാഹരണം 
                          ചിലന്തി, പട്ടുനൂൽ പുഴു
                                                                                                                  (തുടരും)

Thursday, October 19, 2017

ഭൗതിക ശാസ്ത്രം 21


  • തെർമോമീറ്റർ കണ്ടുപിടിച്ചത് 
                      ഗലീലിയോ
  • മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് 
                      ഫാരൻ ഹീറ്റ്
  • ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് 
                      സർ തോമസ് ആൽബർട്ട്
  • പ്രവഹിക്കാതെ ഒരേ സ്ഥലത്തു തന്നെ നിലനിൽക്കുന്ന വൈദ്യുതി 
                      സ്ഥിത വൈദ്യുതി
  • ഇലക്ട്രിക് വോൾടേജ് അളക്കുന്ന ഉപകരണം 
                      വോൾട്ട് മീറ്റർ
  • വൈദ്യുത പ്രവാഹം അളക്കുന്ന ഉപകരണം 
                      അമ്മീറ്റർ
  • വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ് 
                      കൂളോം
  • വൈദ്യുത പ്രവാഹത്തിൻറെ യൂണിറ്റ് 
                      ആമ്പിയർ

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : കോട്ടയം, മലപ്പുറം  


  • യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദർപ്പണം ഏതാണ് 
                     കോൺകേവ് ദർപ്പണം
  • ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് 
                     സംവ്രജന ദർപ്പണം (കോൺവെക്സ്)
  • ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് 
                     വിവ്രജന ദർപ്പണം (കോൺകേവ്)
  • അകലെയുള്ള വസ്തുക്കളെ കാണുകയും സമീപത്തുള്ളവയെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ന്യൂനത 
                     ദീർഘദൃഷ്ടി
  • അടുത്തുള്ളവയെ കാണുകയും അകലെയുള്ളവയെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ന്യൂനത 
                     ഹ്രസ്വദൃഷ്ടി
  • ടോർച്ചിലും സ്ട്രീറ്റ് ലൈറ്റുകളിലും റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം 
                     കോൺകേവ് ദർപ്പണം
  • മൈക്രോഫോണിലെ ഊർജ്ജമാറ്റം 
                     ശബ്ദോർജ്ജം-വൈദ്യുതോർജ്ജം
  • റോമാക്കാർ പ്രഭാതത്തിൽ "അപ്പോളോ" എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്ന ഗ്രഹം 
                     ബുധൻ

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : ഇടുക്കി, കോഴിക്കോട് 
  • സമതല ദർപ്പണനത്തിന് ബാധകമല്ലാത്തത്  
                     പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു
  • സ്വതന്ത്രമായി തൂക്കിയിട്ടിരിക്കുന്ന ഒരു ബാർ കാന്തം ഏത് ദിശയിൽ നിൽക്കുന്നു 
                     തെക്ക്-വടക്ക്
  • കാന്തികത്വം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് 
                     കാന്തിക ധ്രുവങ്ങളിൽ
  • പരസ്പരം ആകർഷിക്കുന്ന കാന്തിക ധ്രുവങ്ങൾ 
                     വിജാതീയ ധ്രുവങ്ങൾ
  • കാന്തത്തിൻറെ സ്വഭാവത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ 
                     വില്യം വെബ്ബർ
  • സമ്പർക്ക രഹിത ബലത്തിന് ഉദാഹരണമാണ് 
                     മാങ്ങ ഞെട്ടറ്റു വീഴുന്നത്

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : എറണാകുളം, കണ്ണൂർ 
  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion)
                     ജൂലൈ 4
  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം (Perihelion)
                     ജനുവരി 3
  • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിൻറെ അളവ് 
                     പിണ്ഡം (Mass)
  • ബോസോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                     പോൾ ഡിറാക്ക്   

2014 ലാസ്റ്റ് ഗ്രേഡ് അറ്റൻഡർ പരീക്ഷ 
  • ദേശീയ ശാസ്ത്ര ദിനം എന്നാണ് 
                     ഫെബ്രുവരി 28
  • ഏത് സംഭവത്തിൻറെ സ്മരണാർത്ഥമാണ് ഫെബ്രുവരി 28 ശാസ്ത്രദിനമായി തിരഞ്ഞെടുത്തത് 
                     രാമൻ എഫക്ട് കണ്ടുപിടിച്ചതിൻറെ
  • CV രാമൻ, രാമൻ എഫക്ട് കണ്ടെത്തിയതെന്ന് 
                     1928 ഫെബ്രുവരി 28
  • ദേശീയ സാങ്കേതിക വിദ്യാ ദിനം എന്നാണ് 
                     മെയ് 11
  • ദേശീയ സുരക്ഷാ ദിനം എന്നാണ് 
                     മാർച്ച് 4
  • ദേശീയ സ്റ്റാറ്റിറ്റിക്‌സ് ദിനം എന്നാണ് 
                     ജൂൺ 29
  • എൻജിനീയേഴ്‌സ് ദിനം എന്നാണ് 
                     സെപ്റ്റംബർ 15
  • ദേശീയ തപാൽ ദിനം എന്നാണ് 
                     ഒക്ടോബർ 10
                                                                                                                   (തുടരും)

Wednesday, October 18, 2017

ഭൗതിക ശാസ്ത്രം 20


ഭൗതിക ശാസ്ത്രത്തിലെ ഏകദേശം എല്ലാ പാഠഭാഗങ്ങളും നമ്മൾ ഇവിടെ കവർ ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കഴിഞ്ഞ PSC പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ നോക്കി തുടങ്ങാം. അതിൽ കഴിഞ്ഞ പാഠങ്ങളിൽ പറഞ്ഞിട്ടില്ലാത്ത ചോദ്യങ്ങൾ മാത്രം ആയിരിക്കും തുടർന്നുള്ള ക്ലാസുകളിൽ പഠിക്കാനുള്ളത്. ചോദ്യങ്ങൾ മാത്രമല്ല. അതുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങൾ കൂടെ നോക്കി പോകുന്ന രീതി ആയിരിക്കും കൂടുതൽ ഉചിതം 

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : തിരുവനന്തപുരം, വയനാട് 
  • 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ്‌ ആണ് 
                        212 (ഭൗതിക ശാസ്ത്രം 6 ഇൽ ഇതിനുള്ള സൂത്രവാക്ക്യം കൊടുത്തിട്ടുണ്ട്)
  • നെഗറ്റിവ് താപനില കാണിക്കാത്ത യൂണിറ്റ് 
                        കെൽ‌വിൻ 
  • ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
                        റിക്ടർ സ്കെയിൽ 
  • പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന വേഗത 
                        മൂന്ന് ലക്ഷം കിലോമീറ്റർ 
  • ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോൾ ആണ് 
                        ധ്രുവങ്ങളിൽ 
  • ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോൾ ആണ് 
                        ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ 
  • ഒരു വസ്തുവിന് ഭൂകേന്ദ്രത്തിൽ അനുഭവപ്പെടുന്ന ഭാരം 
                        പൂജ്യം 
  • ഒരു വസ്തു ഭൗമോപരിതലത്തിൽ നിന്ന് മുകളിലേക്കോ താഴേക്കോ പോയാൽ ഭാരം 
                        കുറയുന്നു 
  • സൗരയൂഥത്തിൽ ഏറ്റവും കൂടിയ പാലായനപ്രവേഗം 
                        സൂര്യനിൽ (618 km\s)

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : പത്തനംതിട്ട, കാസർഗോഡ്  
  • Planet എന്ന വാക്കിൻറെ അർത്ഥം 
                       അലഞ്ഞു തിരിയുന്നവ

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : ആലപ്പുഴ, പാലക്കാട് 
  • പ്രകാശതീവ്രതയുടെ യൂണിറ്റ് 
                        കാന്റല
  • ചന്ദ്രഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
                       ടൈറ്റാനിയം
  • പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച് 
                       കുറയുന്നു
  • ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായാണ്  
                       അനുപ്രസ്ഥ തരംഗം
  • ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം 
                       തിരുവനന്തപുരം
  • വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ് 
                       ബലം
  • ആപേക്ഷിക ആർദ്രതയുടെ ഏറ്റവും കൂടിയ മൂല്യം  
                       ഒന്ന്
  • ഒരു ഫാത്തം 
                        6 അടി
  • ഒരു ഹെക്ടർ 
                        2.47 ഏക്കർ
  • വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം 
                        ദൃശ്യപ്രകാശം
  • പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യുണിറ്റ് 
                        ആങ്സ്‌ട്രോം

2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : കൊല്ലം, തൃശൂർ 


  • ദോലന ചലനത്തിന് ഉദാഹരണം 
                        ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
  • ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന് മുന്നോട്ടും പിന്നോട്ടുമുള്ള ചലനം  
                        ദോലനം
  • ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ  ശരാശരി ഏത് ഊർജ്ജത്തിൻറെ അളവാണ് 
                        ഗതികോർജ്ജം
  • സ്ഥിതവൈദ്യുത ചാർജ്‌ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം 
                        ഇലക്ട്രോസ്കോപ്പ്
  • തുല്യസമയത്ത് തുല്യദൂരം സഞ്ചരിക്കുന്ന ചലനം 
                        സമചലനം
  • തുല്യസമയം കൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം 
                        അസമചലനം
  • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 
                        ചലനം
  • ക്രമാവർത്തന ചലനത്തിന് ഉദാഹരണം  
                        ഭൂമിയുടെ ഭ്രമണം, പെൻഡുലത്തിന്റെ ചലനം
  • നേർ രേഖാ ചലനത്തിന് ഉദാഹരണം  
                        ഞെട്ടറ്റു വീഴുന്ന മാമ്പഴം
  • ദൂരേക്ക് എറിയുന്ന കല്ലിന്റെ ചലനം 
                        വക്രരേഖാ ചലനം

                                                                                                             (തുടരും)