Tuesday, October 24, 2017

ഭരണഘടന 43




ഭരണഘടനയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ നമ്മൾ കഴിഞ്ഞ ക്ലാസുകളിലായി പഠിച്ചുകഴിഞ്ഞു. ഇനി നമുക്ക് നോക്കാനുള്ളത് പരീക്ഷകളിൽ ചോദിച്ചിട്ടുള്ളതും നമ്മൾ ചർച്ച ചെയ്യാത്തതുമായ ഭരണഘടനാ ചോദ്യങ്ങൾ കണ്ടുപിടിച്ച് ചർച്ച ചെയ്യുകയാണ്. ആദ്യമായി നമ്മൾ ഇവിടെ പഠിച്ചിട്ടില്ലാത്ത പ്രധാന ഭരണഘടനാ അനുഛേദങ്ങളെ പഠിക്കുക എന്നതാണ്. വിട്ടുപോയ ചോദ്യങ്ങൾ തുടർന്ന് നോക്കാം.
  • മത സ്വാതന്ത്ര്യത്തെ കുറിക്കുന്ന അനുഛേദം
                       അനുഛേദം 25 മുതൽ 28 വരെ
  • ഇന്ത്യയ്ക്ക് ഒരു പ്രസിഡൻറ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന  അനുഛേദം
                       അനുഛേദം 52 
  • രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 54 
  • പാർലമെൻറ് അംഗങ്ങളുടെ അയോഗ്യതയെ പരാമർശിക്കുന്ന  അനുഛേദം
                       അനുഛേദം 102
  • രാഷ്‌ട്രപതിയുടെ വീറ്റോ അധികാരത്തെ കുറിക്കുന്ന അനുഛേദം
                       അനുഛേദം 111
  • വോട്ട് ഓൺ അക്കൗണ്ട് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 116
  • ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേർതിരിക്കുന്ന  അനുഛേദം
                       അനുഛേദം 152
  • ഗവർണർമാരെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 153
  • പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണ്ണറുടെ അധികാരം സൂചിപ്പിക്കുന്ന അനുഛേദം
                       അനുഛേദം 161
  • ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരം സൂചിപ്പിക്കുന്ന അനുഛേദം
                       അനുഛേദം 213
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 243 കെ
  • നദീജലതർക്കങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അനുഛേദം
                       അനുഛേദം 262
  • കൺസോളിഡേറ്റഡ് ഫണ്ട് നെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 266
  • സ്വത്തവകാശത്തെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 300 എ
  • ഓൾ ഇന്ത്യ സർവീസിനെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 312
  • അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിനെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 323 എ
  • SC\ST വിഭാഗങ്ങൾക്ക് ലോക്‌സഭയിൽ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട അനുഛേദം
                       അനുഛേദം 330
  • ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്ക് ലോക്‌സഭയിൽ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട അനുഛേദം
                       അനുഛേദം 331
  • പട്ടികജാതിക്കാരെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 341
  • പട്ടികവർഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 342
  • ഔദ്യോഗിക ഭാഷയെ പ്രതിപാദിക്കുന്ന അനുഛേദം
                       അനുഛേദം 343
  • ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുഛേദം
                       അനുഛേദം 370
  • നാഗാലാന്റിന് പ്രത്യേക പദവി നൽകുന്ന അനുഛേദം
                       അനുഛേദം 371 എ

ലാസ്റ്റ് ഗ്രേഡ് 2014 : തിരുവനന്തപുരം, വയനാട് 
  • ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യുണിറ്റ് 
                       മനസ്വിനി (കോട്ടയം)
  • ലോക്‌സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം 
                       മൂന്ന് (നാഗാലാൻറ്, മിസോറം, സിക്കിം)
  • ഒന്നിൽ കൂടുതൽ പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാൻ കഴിയുന്ന ഏക കേന്ദ്രഭരണപ്രദേശം 
                       ഡൽഹി
  • ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
                       എട്ടാം പഞ്ചവത്സര പദ്ധതി

ലാസ്റ്റ് ഗ്രേഡ് 2014 : കൊല്ലം, തൃശൂർ  
  • ആദായനികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡ് 
                       പാൻ കാർഡ് (Permanent Account Number)
  • GST യിൽ ഉൾപ്പെട്ടിട്ടില്ലാത്ത വസ്തുക്കൾ 
                       മദ്യം, പെട്രോളിയം
  • GST നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി 
                       101 ആം ഭേദഗതി (122 ആം ഭേദഗതി ബില്ല്)
  • GST യുമായി ബന്ധപ്പെട്ട് ചേർക്കപ്പെട്ട അനുഛേദം 
                       246 എ
  • GST കൗൺസിലിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട് ചേർക്കപ്പെട്ട അനുഛേദം 
                       279 എ 
                                                                                                                  (തുടരും)

No comments:

Post a Comment