Tuesday, October 31, 2017

ഇന്ത്യ 28


  • ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 
                      പത്ത്
  • ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനം  
                      20.6 %
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം 
                      മധ്യപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം 
                      ഹരിയാന
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം 
                      മിസോറാം
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം 
                      ഹരിയാന
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം 
                      ആൻഡമാൻ നിക്കോബാർ
  • ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ 
                      16.6%
  • ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാർ 
                      8.6%
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      പഞ്ചാബ്
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 
                      ചണ്ഡീഗഡ്
  • പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      മധ്യപ്രദേശ്
  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      മിസോറാം
  • പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 
                      ലക്ഷദ്വീപ്
  • അംഗവൈകല്യമുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം 
                      ബംഗ്ലാദേശ് (4096 കി മി)
  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം 
                     അഫ്ഗാനിസ്ഥാൻ
  • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം 
                     ചൈന
  • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം 
                     ഭൂട്ടാൻ
  • ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം  
                     ജമ്മു കശ്മീർ
  • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ  സംസ്ഥാനം  
                     ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)
  • പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം  
                     രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം   
                     ചിൽക്ക (ഒഡീഷ)
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം   
                     വൂളാർ തടാകം (കാശ്മീർ)
  • ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് 
                     ഹിരാക്കുഡ് (ഒഡീഷ)
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 
                     തെഹ്‌രി (ഉത്തരാഖണ്ഡ്)
  • ഇന്ത്യയുടെ പ്രാദേശിക സമയരേഖ 
                     82.5 ഡിഗ്രി
  • ഇന്ത്യയുടെ പ്രാദേശിക സമയരേഖ കടന്നുപോകുന്ന പ്രദേശം 
                     അലഹബാദ് (ഉത്തർപ്രദേശ്)
  • ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം 
                     മിർസാപ്പൂർ (അലഹബാദ്)
  • ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ 
                     ഉത്തരായന രേഖ (23.5 ഡിഗ്രി വടക്ക്)
  • ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 
                     8
                                                                                              (തുടരും)

No comments:

Post a Comment