Tuesday, October 3, 2017

ഭരണഘടന 41


  • ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                        അനുഛേദം 153 (ഭാഗം VI)
  • സംസ്ഥാനത്തെ കാര്യ നിർവ്വഹണ വിഭാഗത്തിൻറെ തലവൻ 
                        ഗവർണ്ണർ 
  • ഗവർണറെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും 
                        പ്രസിഡൻറ് 
  • ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് 
                        ഹൈക്കോടതി ചീഫ് ജസ്റ്റിസ് 
  • ഗവർണറുടെ കാലാവധി 
                        അഞ്ചുവർഷം 
  • ഗവർണർ രാജിക്കത്ത് സമർപ്പിക്കുന്നത് 
                        പ്രസിഡന്റിന് 
  • സംസ്ഥാന മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് 
                        ഗവർണ്ണർ 
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് 
                        ഗവർണ്ണർ 
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നീക്കം ചെയ്യുന്നത് 
                        പ്രസിഡൻറ് 
  • സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് 
                        ഗവർണ്ണർ 
  • സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് 
                        പ്രസിഡൻറ് 
  • ഗവർണർ ആരുടെ പ്രതിനിധിയാണ് 
                        കേന്ദ്ര സർക്കാരിൻറെ 
  • ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് 
                        ഗവർണ്ണർ
  • അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് 
                        ഗവർണ്ണർ
  • തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സമ്മേളനം കൂടാതെ ഗവർണ്ണർ നിയമസഭയെ അഭിസംബോധന ചെയ്യുന്ന സന്ദർഭം 
                        ഓരോ വർഷത്തെയും അസംബ്ലിയുടെ ആദ്യ സമ്മേളനം
  • നിയമസഭാ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതും പിരിച്ചുവിടുന്നതും ആരുടെ ചുമതലയാണ് 
                        ഗവർണ്ണർ
  • നിയമസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് 
                        ഗവർണ്ണർ
  • ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് 
                        അനുഛേദം 213
  • ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് 
                        അനുഛേദം 123
  • ഒരു ഓർഡിനൻസിന്റെ കാലാവധി 
                        6 മാസം
  • സഭ സമ്മേളനം തുടങ്ങി എത്ര നാൾക്കുള്ളിൽ ഓർഡിനൻസ് അംഗീകരിച്ചിരിക്കണം 
                        6 ആഴ്ച
  • സംസ്ഥാനങ്ങളിലെ അടിയന്തിര ഫണ്ട് (Contingency Fund) കൈകാര്യം ചെയ്യുന്നത് 
                        ഗവർണ്ണർ
  • സംസ്ഥാന നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർദ്ദേശിക്കുന്നത് 
                        ഗവർണ്ണർ
  • ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ
                        സരോജിനി നായിഡു
  • കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ
                        ജ്യോതി വെങ്കിടാചലം
  • ഗവർണ്ണറുടെ അഭാവത്തിൽ ആ പദവി നിർവഹിക്കുന്നത് 
                        ഹൈക്കോടതി ചീഫ് ജസ്റ്റിസ്
  • നിയമനിർമ്മാണ കൗൺസിലുകളുള്ള സംസ്ഥാനങ്ങളിൽ ഗവർണ്ണർക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗസംഖ്യ 
                        മൊത്തം അംഗസംഖ്യയുടെ ആറിലൊന്ന്
  • വധശിക്ഷ ഒഴികെയുള്ള കുറ്റങ്ങളിൽ മാപ്പുനൽകാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന അനുഛേദം 
                        അനുഛേദം 161
                                                                                                                  (തുടരും)

No comments:

Post a Comment