Thursday, October 5, 2017

മദ്ധ്യകാല ഇന്ത്യ 7


മധ്യകാല ഇന്ത്യ, ഇന്ത്യയുടെ 1857 ന് ശേഷമുള്ള സ്വാതന്ത്ര്യ സമര ചരിത്രം, സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടങ്ങിയ പാഠങ്ങൾ നമ്മൾ പഠിച്ചുകഴിഞ്ഞു. ഇനി പ്രധാനമായുള്ളത് ബ്രിട്ടീഷ് ഭരണത്തിൻറെ തുടക്കവും അക്കാലത്തെ പ്രധാന യുദ്ധങ്ങളും ആണ്. ആ ചോദ്യങ്ങളിലേക്ക് കടക്കാം. അതോടൊപ്പം തന്നെ മുന്നേ പഠിച്ച ഭാഗങ്ങളിൽ നിന്നും വിട്ടുപോയിട്ടുള്ള ചോദ്യങ്ങൾ കൂടെ ചേർക്കുന്നു.

  • വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലേക്ക് എത്തിയ പോർച്ചുഗീസ് നാവികർ 
                        കബ്രാൾ
  • കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ച പോർച്ചുഗീസ് വൈസ്രോയി 
                        അൽബുക്കർക്ക്
  • ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി  
                        ബർത്തലോമിയോ ഡയസ്
  • ഇന്ത്യയിലെ ഫ്രഞ്ച് ആധിപത്യത്തിന് അവസാനം കുറിച്ച യുദ്ധം 
                        വാണ്ടിവാഷ് യുദ്ധം (1760)
  • വാണ്ടിവാഷ് യുദ്ധത്തിന് അവസാനം കുറിച്ച ഉടമ്പടി 
                        പാരീസ് ഉടമ്പടി (1763)
  • ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ വെച്ച് നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത് 
                        കർണ്ണാട്ടിക് യുദ്ധങ്ങൾ
  • ഒന്നാം കർണ്ണാട്ടിക് യുദ്ധം (1746-48) അവസാനിക്കാൻ കാരണമായ സന്ധി  
                        ആക്‌സ് ലാ ചാപ്പ്‌ലെ (1748)
  • രണ്ടാം കർണ്ണാട്ടിക് യുദ്ധം (1748-54) അവസാനിക്കാൻ കാരണമായ സന്ധി  
                        പോണ്ടിച്ചേരി സന്ധി (1754)
  • മൂന്നാം കർണ്ണാട്ടിക് യുദ്ധം (1758-64) അവസാനിക്കാൻ കാരണമായ സന്ധി  
                        പാരിസ് ഉടമ്പടി (1763)
  • മദ്രാസ് പട്ടണം സ്ഥാപിച്ചത് 
                        ഫ്രാൻസിസ് ഡേ
  • ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത പ്രദേശം 
                        മദ്രാസ്
  • രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് 
                        റോബർട്ട് ക്ലൈവ്
  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം 
                        പ്ലാസി യുദ്ധം
  • പ്ലാസി യുദ്ധം നടന്ന വർഷം 
                        1757
  • പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു 
                        സിറാജ്-ഉദ്-ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ
  • സിറാജ്-ഉദ്-ദൗള എവിടുത്തെ ഭരണാധികാരി ആയിരുന്നു 
                        ബംഗാൾ
  • പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് 
                        റോബർട്ട് ക്ലൈവ്
  • പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ രാജാവായി നിയമിച്ച സിറാജ്-ഉദ്-ദൗളയുടെ സൈന്യാധിപൻ 
                        മിർ ജാഫർ
  • പ്ലാസി യുദ്ധ സമയത്തെ മുഗൾ ചക്രവർത്തി 
                        ആലംഗീർ രണ്ടാമൻ
  • പ്ലാസി യുദ്ധത്തിന് കാരണമായ സംഭവം 
                        ഇരുട്ടറ ദുരന്തം (1956)
  • ഇരുട്ടറ ദുരന്തത്തിന് നേതൃത്വം കൊടുത്ത ബംഗാൾ നവാബ് 
                        സിറാജ്-ഉദ്-ദൗള
  • ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കാരണമായ യുദ്ധം 
                        ബക്‌സർ യുദ്ധം
  • ബക്‌സർ യുദ്ധം നടന്ന വർഷം 
                        1764
  • ബക്‌സർ സ്ഥിതിചെയ്യുന്ന സ്ഥലം 
                        ബീഹാർ
  • ബക്‌സർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 
                        അലഹബാദ് ഉടമ്പടി
  • ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധം 
                        മൈസൂർ യുദ്ധങ്ങൾ
  • ഹൈദരാലിക്ക് മുൻപ് മൈസൂർ ഭരിച്ചിരുന്ന രാജാവ് 
                        കൃഷ്ണരാജ വോഡയാർ
  • ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു 
                        ഹൈദരാലിയും ബ്രിട്ടീഷുകാരും
  • ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം 
                        1767-1769
  • ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി 
                        മദ്രാസ് ഉടമ്പടി
  • രണ്ടാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം 
                        1780-1784
  • മൂന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം 
                        1789-1792
                                                                                            (തുടരും) 

1 comment:

  1. ഇരുട്ടറ ദുരന്തം year correct അല്ല 1756 ആണ് correct

    ReplyDelete