ഭൗതിക ശാസ്ത്രത്തിലെ ഏകദേശം എല്ലാ പാഠഭാഗങ്ങളും നമ്മൾ ഇവിടെ കവർ ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കഴിഞ്ഞ PSC പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ നോക്കി തുടങ്ങാം. അതിൽ കഴിഞ്ഞ പാഠങ്ങളിൽ പറഞ്ഞിട്ടില്ലാത്ത ചോദ്യങ്ങൾ മാത്രം ആയിരിക്കും തുടർന്നുള്ള ക്ലാസുകളിൽ പഠിക്കാനുള്ളത്. ചോദ്യങ്ങൾ മാത്രമല്ല. അതുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങൾ കൂടെ നോക്കി പോകുന്ന രീതി ആയിരിക്കും കൂടുതൽ ഉചിതം
2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : തിരുവനന്തപുരം, വയനാട്
- 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ് ആണ്
- നെഗറ്റിവ് താപനില കാണിക്കാത്ത യൂണിറ്റ്
- ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
- പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന വേഗത
- ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോൾ ആണ്
- ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോൾ ആണ്
- ഒരു വസ്തുവിന് ഭൂകേന്ദ്രത്തിൽ അനുഭവപ്പെടുന്ന ഭാരം
- ഒരു വസ്തു ഭൗമോപരിതലത്തിൽ നിന്ന് മുകളിലേക്കോ താഴേക്കോ പോയാൽ ഭാരം
- സൗരയൂഥത്തിൽ ഏറ്റവും കൂടിയ പാലായനപ്രവേഗം
2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : പത്തനംതിട്ട, കാസർഗോഡ്
- Planet എന്ന വാക്കിൻറെ അർത്ഥം
2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : ആലപ്പുഴ, പാലക്കാട്
- പ്രകാശതീവ്രതയുടെ യൂണിറ്റ്
- ചന്ദ്രഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
- പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച്
- ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായാണ്
- ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം
- വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്
- ആപേക്ഷിക ആർദ്രതയുടെ ഏറ്റവും കൂടിയ മൂല്യം
- ഒരു ഫാത്തം
- ഒരു ഹെക്ടർ
- വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം
- പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യുണിറ്റ്
2014 ലാസ്റ്റ് ഗ്രേഡ് പരീക്ഷ : കൊല്ലം, തൃശൂർ
- ദോലന ചലനത്തിന് ഉദാഹരണം
- ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന് മുന്നോട്ടും പിന്നോട്ടുമുള്ള ചലനം
- ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊർജ്ജത്തിൻറെ അളവാണ്
- സ്ഥിതവൈദ്യുത ചാർജ്‌ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം
- തുല്യസമയത്ത് തുല്യദൂരം സഞ്ചരിക്കുന്ന ചലനം
- തുല്യസമയം കൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം
- ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം
- ക്രമാവർത്തന ചലനത്തിന് ഉദാഹരണം
- നേർ രേഖാ ചലനത്തിന് ഉദാഹരണം
- ദൂരേക്ക് എറിയുന്ന കല്ലിന്റെ ചലനം
(തുടരും)
No comments:
Post a Comment