Saturday, October 21, 2017

രസതന്ത്രം 21


  • പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ 
                      റബർ
  • റബറിനെ ലയിപ്പിക്കുന്ന ദ്രാവകം 
                      ടർപന്റയിൻ
  • സൾഫർ ചേർത്ത് റബറിനെ ചൂടാക്കുന്ന പ്രക്രിയ 
                      വൾക്കനൈസേഷൻ
  • ആദ്യത്തെ കൃത്രിമ റബർ 
                      നിയോപ്രീൻ
  • റബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന ഘടകം 
                      ഐസോപ്രീൻ
  • റബറിൻറെ കാഠിന്യം കൂട്ടാൻ ചേർക്കുന്ന രാസവസ്തു 
                      സൾഫർ
  • ഹോസുകൾ, ലായകങ്ങൾ സൂക്ഷിക്കുന്ന ടാങ്ക്, സീൽ എന്നിവ  ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ 
                      തയോക്കോൾ
  • കൃത്രിമനാരുകൾ, പ്ലാസ്റ്റിക്ക് എന്നിവയെക്കുറിച്ചുള്ള പഠനം  
                      പോളിമർ കെമിസ്ട്രി
  • ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക് 
                      ബേക്കലൈറ്റ്
  • വൈദ്യുതോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്  
                      ബേക്കലൈറ്റ്
  • പ്ലാസ്റ്റിക്ക് ലയിക്കുന്ന പദാർത്ഥം 
                      ക്ലോറോഫോം
  • പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിന് കാരണമാകുന്ന വിഷവാതകം 
                      ഡയോക്സിൻ
  • ഏറ്റവും അധികം ഉൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് 
                      പോളിത്തീൻ (പോളി എഥിലീൻ)
  • വസ്തുക്കൾ പൊതിയുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 
                      പോളിത്തീൻ
  • ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക് 
                      തെർമോ സെറ്റിങ് പ്ലാസ്റ്റിക്ക്
  • ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക് 
                      തെർമോ പ്ലാസ്റ്റിക്ക്
  • വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് 
                      തെർമോ പ്ലാസ്റ്റിക്ക്
  • തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം 
                      പോളിത്തീൻ, നൈലോൺ, പിവിസി(പൊളി വിനൈൽ ക്ലോറൈഡ്)
  • തെർമോ സെറ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണം 
                      ബേക്കലൈറ്റ്, പോളിയെസ്റ്റർ
  • പൈപ്പ്, ഹെൽമെറ്റ്, റെയിൻകോട്ട്, രാസവസ്തുക്കൾ സൂക്ഷിക്കുന്ന ടാങ്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 
                      പി വി സി
  • മൽസ്യബന്ധന വലകൾ, പാരച്യൂട്ടുകൾ, ചരടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിളക്കമുള്ള പ്ലാസ്റ്റിക് 
                      നൈലോൺ
  • കൃത്രിമമായി ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 
                      ടെഫ്‌ലോൺ
  • വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കുന്ന സംഭരണികൾ  നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് 
                      ടെഫ്‌ലോൺ
  • പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി പുറത്തിറക്കിയ ആദ്യ രാജ്യം  
                     ആസ്‌ട്രേലിയ
  • ആദ്യത്തെ കൃത്രിമനാര് 
                      റയോൺ
  • സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന പദാർത്ഥം 
                     ഹീലിയം ദ്രാവകം
  • മുറിവുകളും സിറിഞ്ചുകളും അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ  
                      എഥനോൾ
  • വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം 
                     അസറ്റിലിൻ
  • സ്വേദനപ്രക്രിയയിലൂടെ ഏറ്റവും കൂടുതൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന രാജ്യം   
                     സൗദി അറേബ്യ
  • ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് 
                     ടാനിക്ക് ആസിഡ്
  • പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു  
                     നാഫ്തത്തലിൻ
  • ബുള്ളറ്റ് പ്രൂഫ് വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം  
                     കെവ്‌ലാർ
                                                                                                  (തുടരും)

No comments:

Post a Comment