Thursday, August 31, 2017

ഇന്ത്യ 21


  • മാസഗോൺ ഡോക്ക് സ്ഥിതിചെയ്യുന്ന തുറമുഖം 
                     മുംബൈ
  • കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം 
                    പാരദ്വീപ് (ഒഡീഷ)
  • ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം 
                    തമിഴ്‌നാട് (മൂന്ന്, തൂത്തുക്കുടി, ചെന്നൈ, എണ്ണൂർ)
  • ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം\പ്രകൃതിദത്ത തുറമുഖം 
                     മുംബൈ
  • ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം 
                    കണ്ട്ല
  • ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര (Free trade) തുറമുഖം 
                    കണ്ട്ല
  • ആദ്യമായി സെസ് (SEZ) ഏർപ്പെടുത്തിയ തുറമുഖം 
                    കണ്ട്ല
  • ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം 
                   ചെന്നൈ
  • ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം 
                   ഗംഗാവരം (ആന്ധ്രാ പ്രദേശ്)
  • ഇന്ത്യയിലെ ഏക നദീ ജന്യ തുറമുഖം 
                   കൊൽക്കത്ത
  • ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം 
                   പിപ്പവാവ് (ഗുജറാത്ത്)
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം 
                   മുന്ദ്ര
  • ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം 
                   എണ്ണൂർ
  • ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം 
                   എണ്ണൂർ
  • ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖം 
                   നവഷേവ
  • ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം 
                   നവഷേവ
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം 
                   കൊച്ചി
  • ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം 
                   ജവഹർ ലാൽ നെഹ്‌റു തുറമുഖം, നവഷേവ
  • മുംബൈ തുറമുഖത്തിൻറെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച  തുറമുഖം 
                   നവഷേവ
  • കപ്പലുകളുടെ ശ്‌മശാനം എന്നറിയപ്പെടുന്നത് 
                  അലാങ്
  • കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം 
                  ന്യൂ മാംഗ്ലൂർ
  • ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് 
                  മുംബൈ
  • കൊൽക്കത്ത തുറമുഖം സ്ഥിതിചെയ്യുന്ന നദി  
                  ഹൂഗ്ലി
  • ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം 
                  ചബഹാർ തുറമുഖം
  • ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന തുറമുഖം 
                  ഗ്വാഡർ തുറമുഖം
  • ചൈനയുടെ സഹായത്തോടെശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം 
                 ഹമ്പൻടോട്ട തുറമുഖം
  • ഇന്ത്യ വിഭജനത്തിൻറെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം 
                  കാണ്ട്ല 
  • കിഴക്കേ ഇന്ത്യയിലേക്കുള്ള  കവാടം എന്നറിയപ്പെടുന്നത് 
                  കൊൽക്കത്ത
                                                                                       (തുടരും)

Wednesday, August 30, 2017

ഇന്ത്യ 20


  • ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം 
                      ജലഗതാഗതം
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത 
                      അലഹബാദ്-ഹാൽഡിയ (1620 കി മീ)
  • 2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം 
                      111
  • 2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം 
                      4
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത
                      National Waterway 3 (കൊല്ലം-കോഴിക്കോട്, 365 കി മീ)
  • ദേശീയ ജലപാത 8 : ആലപ്പുഴ-ചങ്ങനാശ്ശേരി 
  • ദേശീയ ജലപാത 9 : ആലപ്പുഴ-കോട്ടയം 
  • ദേശീയ ജലപാത 59 : കോട്ടയം- വൈക്കം 
  • ഇന്ത്യൻ മഹാസമുദ്രത്തെയും ബംഗാൾ ഉൾക്കടലിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ 
                      സേതു സമുദ്രം കപ്പൽ ചാൽ
  • ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സേതു സമുദ്രം പദ്ധതി എവിടെയാണ് നിർമ്മിക്കുന്നത് 
                      പാക്ക് കടലിടുക്കിൽ
  • സേതു സമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതാര് 
                      തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
  • കേരളത്തിലെ ആദ്യത്തെ ദേശീയ പാത
                      NH 544 (പഴയ NH 47)
  • കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ പാത
                      NH 66
  • കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ പാത
                      NH 966 B
  • കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ ആസ്ഥാനം 
                      ആലപ്പുഴ
  • ഈസ്റ്റ്-കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് 
                      ദേശീയ ജലപാത 5
  • വെസ്റ്റ്-കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് 
                      ദേശീയ ജലപാത 3
  • കേരളത്തിലാദ്യമായി ജലവിമാന സർവീസ് ആരംഭിച്ചത് 
                      അഷ്ടമുടിക്കായലിൽ
  • തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം 
                      കുട്ടനാട്
  • പ്രധാന തുറമുഖങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്  
                      കേന്ദ്രസർക്കാർ
  • ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്  
                      സംസ്ഥാന സർക്കാർ
  • ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം  
                      13 (പൊതുമേഖലയിൽ 12 സഹകരണ മേഖലയിൽ 1)
  • അവസാനമായി മേജർ തുറമുഖത്തിൻറെ പദവിയിലേക്ക് ഉയർത്തപ്പെട്ട തുറമുഖം 
                      പോർട്ട് ബ്ലെയർ
  • ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ ഡോക്കുകൾ ഏത് തുറമുഖത്തിലാണ്
                      മുംബൈ
  • ഹാൽഡിയ ഏത് തുറമുഖത്തിൻറെ ഭാഗമാണ് 
                      കൊൽക്കത്ത
  • പ്രകൃതിദത്ത തുറമുഖങ്ങൾക്ക് ഉദാഹരണം  
                      മുംബൈ, കൊച്ചി
  • ഇന്ത്യയിൽ ആദ്യമായി കണ്ടെയ്‌നർ എത്തിയ തുറമുഖം 
                      കൊച്ചി
  • ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി 
                      പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
  • ഇന്ത്യയുടെ പശ്ചിമതീരത്ത് ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന തുറമുഖം 
                      കണ്ട്ല (ഗൾഫ് ഓഫ് കച്ച്, ഗുജറാത്ത്)
  • ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം 
                      അലാങ് (ഗുജറാത്ത്)
  • കർണ്ണാടകയിലെ ഏക മേജർ തുറമുഖം 
                      ന്യൂ മംഗളൂർ
                                                                                  (തുടരും)

Tuesday, August 29, 2017

ഇന്ത്യ 19


  • ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം 
                        കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം, ലേ
  • ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺ വെ ഉള്ള വിമാനത്താവളം 
                        ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി
  • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം 
                        ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി
  • ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം 
                        ദാവോ ചെങ് യേദിങ്, ചൈന
  • ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം 
                        ഹാർട്സ് ഫീൽഡ് ജാക്‌സൺ അറ്റ്‌ലാന്റാ എയർപോർട്ട്, USA
  • കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം 
                        ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി
  • ഇന്ത്യയിൽ അന്തർദേശീയ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സ്ഥാപനം 
                        ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
  • ഇന്ത്യയിൽ ആഭ്യന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച സ്ഥാപനം 
                        നാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
  • നാഷണൽ, ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റികൾ സംയോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം 
                        എയർപോർട്ട്സ്  അതോറിറ്റി ഓഫ് ഇന്ത്യ
  • ഇന്ത്യയിലെ ആദ്യത്തെ ചിലവ് കുറഞ്ഞ വിമാനക്കമ്പനി(Budget airlines)
                        എയർ ഡക്കാൻ
  • എയർ ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ വിമാന സർവീസ് (Budget airlines)
                        എയർ ഇന്ത്യ എക്സ്‌പ്രസ്
  • പൈലറ്റ് ലൈസെൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി 
                        ഊർമ്മിള കെ പരീഖ്
  • ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് 
                        ദുർബ ബാനർജി
  •  യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത 
                        ഗുജ്ജൻ സക്‌സേന
  • പോർട്ട് ബ്ലയർ വിമാനത്താവളത്തിന്റെ പുതിയ പേര് 
                        വീർ സവർക്കർ എയർപോർട്ട്
  • കൊൽക്കത്ത ഡംഡം വിമാനത്താവളത്തിന്റെ പുതിയ പേര് 
                        സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം
  • എയർ ഇന്ത്യയുടെ ആപ്തവാക്ക്യം 
                        Your palace in the sky
  • എയർ ഇന്ത്യ എക്സ്‌പ്രസിൻറെ ആപ്തവാക്ക്യം 
                        Simply priceless
  • വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം 
                        ഓറഞ്ച്
  • ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചതാര് 
                        ഡേവിഡ് വാറൻ
  • ബ്ലാക്ക് ബോക്സിനു തുല്യമായ കപ്പലിലെ ഉപകരണം 
                        VDR (വോയേജ് ഡാറ്റ റെക്കോർഡർ)
  • നിലവിലെ വിമാനത്താവളത്തിലെ തിരക്ക് വർദ്ധിച്ചുവരുമ്പോൾ പകരം സ്ഥാപിക്കുന്ന വിമാനത്താവളങ്ങൾ 
                        ഗ്രീൻ ഫീൽഡ് എയർപോർട്ട്
  • ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് എയർപോർട്ട് 
                        രാജീവ് ഗാന്ധി എയർപോർട്ട്, ഹൈദരാബാദ്
  • ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പേസ് സ്ഥാപനം 
                        ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL)
  • ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങൾ 
                        കേരളം, തമിഴ് നാട് (മൂന്ന് എണ്ണം വീതം)
  • വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്ന ഏജൻസി  
                        IATA (International Air Transport Association)
  • IATA യുടെ ആസ്ഥാനം 
                        മോൺട്രിയൽ (കാനഡ)
  • കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്ന സ്ഥലം 
                        മൂർഖൻപറമ്പ്
  • കണ്ണൂർ വിമാനത്താവളത്തിന് ശിലാസ്ഥാപനം നടത്തിയത് 
                        വി എസ് അച്യുതാനന്ദൻ
  • 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം 
                        കൊച്ചി വിമാനത്താവളം
                                                                                                      (തുടരും)

Monday, August 28, 2017

ഇന്ത്യ 18


  • ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഏറ്റവും കുറവ് ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം 
                      സിക്കിം
  • ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഏറ്റവും കുറവ് ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം 
                      സിക്കിം
  • ഇന്ത്യയിൽ വ്യോമ ഗതാഗതം ആരംഭിച്ച വർഷം 
                      1911
  • ഇന്ത്യയിലേക്ക് ആദ്യമായി സർവീസ് നടത്തിയ വിമാനക്കമ്പനി 
                      ഇമ്പീരിയൽ എയർവെസ്
  • ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവീസ് നടത്തിയ വിമാനക്കമ്പനി 
                      ഇമ്പീരിയൽ എയർവെസ്
  • ഇന്ത്യയിലെ ആദ്യ ആഭ്യന്തര സർവീസ്
                      ഡൽഹി-കറാച്ചി
  • എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്ന വർഷം 
                      1948
  • എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സർവീസ് 
                      ബോംബെ-ലണ്ടൻ
  • ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം 
                      1953
  • ആഭ്യന്തര വ്യോമഗതാഗതം നിയന്ത്രിക്കുന്നത് ഏത് മന്ത്രാലയമാണ് 
                      വ്യോമയാന മന്ത്രാലയം
  • ദേശീയാടിസ്ഥാനത്തിൽ സർവീസ് നടത്തിയ ആദ്യ സ്വകാര്യ വിമാനക്കമ്പനി 
                      ഈസ്റ്റ്-വെസ്റ്റ് എയർലൈൻസ് (1990)
  • പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ 
                      ജെ ആർ ഡി ടാറ്റ
  • ഇന്ത്യൻ വ്യോമ ഗതാഗതത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                      ജെ ആർ ഡി ടാറ്റ
  • ഇന്ത്യയിലെ ആദ്യ വിമാന കമ്പനി 
                      ടാറ്റ എയർലൈൻസ് (1932)
  • ടാറ്റ എയർലൈൻസ് സ്ഥാപിച്ചത്  
                      ജെ ആർ ഡി ടാറ്റ
  • ടാറ്റ എയർലൈൻസ്, എയർ ഇന്ത്യ എന്ന പേര് സ്വീകരിച്ച വർഷം 
                      1946
  • എയർ ഇന്ത്യ ലിമിറ്റഡിൻറെ ആദ്യ ചെയർമാൻ 
                      ജെ ആർ ഡി ടാറ്റ
  • എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് രൂപീകരിച്ച കമ്പനി 
                      National Aviation Company of India Limited (NACIL)
  • NACIL രൂപീകരിച്ച വർഷം   
                      2007
  • നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം 
                      എയർ ഇന്ത്യ
  • നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് 
                      ന്യൂ ഡൽഹി
  • നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം 
                      മുംബൈ
  • എയർ ഇന്ത്യയുടെ നിലവിലെ ആസ്ഥാനം 
                      ഡൽഹി
  • എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം 
                      കൊച്ചി
  • എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം 
                      കൊച്ചി
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത് 
                      1995
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം 
                      രാജീവ് ഗാന്ധി ഭവൻ, ന്യൂ ഡൽഹി
  • ഇന്ത്യയുടെ ആദ്യത്തെ ജെറ്റ് വിമാനസർവീസ് ഏത് രാജ്യത്തേക്കായിരുന്നു 
                      അമേരിക്ക
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ് 
                      ജെറ്റ് എയർവേസ്
                                                                                                     (തുടരും)

Sunday, August 27, 2017

ഇന്ത്യ 17


  • ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം 
                      പാമ്പൻ പാലം (അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ്, രാമേശ്വരം)
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം 
                      ബാന്ദ്ര-വർളി സീ ലിങ്ക് (രാജീവ് ഗാന്ധി സീ ലിങ്ക്)
  • ഇന്ത്യയിൽ നദിക്ക് കുറുകെയുള്ള ഏറ്റവും നീളമുള്ള പാലം 
                      മഹാത്മാ ഗാന്ധി സേതു
  • ഗാന്ധി സേതു, ഗംഗാ സേതു എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം 
                      മഹാത്മാ ഗാന്ധി സേതു
  • കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം 
                      പുനലൂർ (1877)
  • രബീന്ദ്ര സേതു എന്നറിയപ്പെടുന്ന പാലം 
                      ഹൗറാ പാലം
  • മാർത്താണ്ഡവർമ്മ പാലം എന്നറിയപ്പെടുന്ന പാലം 
                      ആലുവാ പാലം
  • ചമ്രവട്ടം പാലം എവിടെ സ്ഥിതിചെയ്യുന്നു 
                      മലപ്പുറം
  • ഇന്ത്യയിലെ ആദ്യ റയിൽവെ പാലം 
                      താനേ ക്രീക്കിന് മുകളിൽ
  • നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലം 
                      ചിനാബ് പാലം
  • നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവെ പാലം 
                      വേമ്പനാട് പാലം (ഇടപ്പള്ളി-വല്ലാർപാടം)
  • ഇന്ത്യയിൽ ഏറ്റവും നീളമുള്ള റെയിൽവെ പാലം നിലവിൽ വരുന്ന സ്ഥലം 
                      കട്നി (മധ്യപ്രദേശ്)
  • ലോകരാജ്യങ്ങളുടെ ഇടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം 
                      രണ്ട്
  • ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള റോഡ് ശ്രുംഖല 
                      ഗ്രാമീണ റോഡുകൾ
  • ലോകത്തിലാദ്യമായി ഡ്രൈവർ ഇല്ലാത്ത ബസ് സർവീസ് ആരംഭിച്ച സ്ഥലം 
                      ലയോൺ (ഫ്രാൻസ്)
  • മറ്റ് ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയപാത 
                      NH 213 (ആൻഡമാൻ ട്രങ്ക് റോഡ്)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം 
                      മഹാരാഷ്ട്ര
  • വനിതകൾക്ക് മാത്രമായി പിങ്ക് എക്സ്‌പ്രസ് എന്ന ബസ് സർവീസ് ആരംഭിച്ച സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ക്വീൻസ് വേ എന്നറിയപ്പെടുന്ന റോഡ് 
                      ജൻപഥ് (ന്യൂഡൽഹി)
  • ഇന്ത്യയിൽ ദേശീയപാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത് 
                      നാഷണൽ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ
  • നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം 
                      1995
  • ഇന്ത്യയിൽ ഏറ്റവും നീളമുള്ള ദേശീയപാത 
                      NH 44 (വാരണാസി-കന്യാകുമാരി)
  • ഇന്ത്യയിൽ ഏറ്റവും ചെറിയ ദേശീയപാത 
                      NH 966B (കുണ്ടന്നൂർ-വെല്ലിങ്ടൺ)
  • ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി 
                      സുവർണ്ണ ചതുഷ്‌കോണം
  • അസമിലെ സിൽച്ചാറിനെയും ഗുജറാത്തിലെ പോർബന്തറിനെയും ബന്ധിപ്പിക്കുന്ന പദ്ധതി 
                      ഈസ്റ്റ്-വെസ്റ്റ് ഇടനാഴി
  • ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന ഏറ്റവും വലിയ റോഡ് വികസന പദ്ധതി 
                      ഭാരത് മാല ഹൈവെ പദ്ധതി
  • ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയും നോർത്ത് സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം 
                      ഝാൻസി (ഉത്തർപ്രദേശ്)
  • നോർത്ത് സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 
                      കന്യാകുമാരി-ശ്രീനഗർ
  • അതിർത്തി മേഖലകളിലെ റോഡുകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത് 
                      ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ
  • ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി 
                      ജയ്ക്കർ കമ്മറ്റി
  • ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് പാത 
                      മുംബൈ-പൂനെ എക്സ്പ്രസ് പാത
  • ഇന്ത്യയിൽ ഏറ്റവും നീളമുള്ള എക്സ്‌പ്രസ് പാത 
                      ആഗ്ര-ലക്‌നൗ
                                                                                                         (തുടരും)

Saturday, August 26, 2017

പരീക്ഷ വിശകലനം: LDC എറണാകുളം\കണ്ണൂർ


ഇപ്രാവശ്യത്തെ LDC പരീക്ഷകളിൽ ആദ്യമായി വന്ന കടുപ്പം കൂടിയ പരീക്ഷയായിരുന്നു എറണാകുളം, കണ്ണൂർ ജില്ലകളുടെ പരീക്ഷ (ജൂലൈ 15). PSC പരീക്ഷകളിൽ ശരിയായ ചോദ്യം എഴുതുന്ന പോലെ പ്രാധാന്യമുള്ളതാണ് തെറ്റായ ഉത്തരങ്ങൾ എഴുതാതെയിരിക്കൽ. ഈ പരീക്ഷ എഴുതിയ മിക്ക ഉദ്യോഗാർത്ഥികൾക്കും പറ്റിയ ഒരു അബദ്ധം പരീക്ഷയിൽ അറിയാവുന്ന ശരിയുത്തരങ്ങൾ എഴുതിയ ശേഷം കഴിഞ്ഞ ജില്ലകളിലെ താരതമ്യേന കടുപ്പം കുറഞ്ഞ പരീക്ഷകളുമായി ഒരു ചെറിയ താരതമ്യം നടത്തൽ ആയിരുന്നു.അവിടെയൊക്കെ 60-70 ഒക്കെ സുഖമായി ചെയ്യാൻ പറ്റിയല്ലോ, അവിടത്തെ കട്ട് ഓഫ് അറുപതിന് മുകളിൽ നിൽക്കുമെന്നാണല്ലോ പറഞ്ഞുകേട്ടത് തുടങ്ങിയ ചിന്തകൾ മനസ്സിൽ ഓടിയെത്തും. ഇതുവരെ എത്ര എണ്ണം ചെയ്‌തെന്ന് നോക്കും. 50+ അല്ലെ ആയുള്ളൂ.അപ്പോൾ ഞാൻ പുറകിലാണ്. കുറച്ചുകൂടെ ആൻസർ ചെയ്തേക്കാം. അങ്ങനെ അറിയില്ലാത്തത് ആണെങ്കിൽ പോലും കുറെ ചോദ്യങ്ങൾക്ക് കൂടെ ഉത്തരം കറുപ്പിക്കുന്നു. കുറഞ്ഞ കട്ട് ഓഫ് ഉള്ള പരീക്ഷകളിൽ ഉദ്യോഗാർത്ഥിയുടെ ഭാഗദേയം നിർണ്ണയിക്കാൻ ഈ കറക്കികുത്തലുകൾക്ക് സാധിക്കും.

നമുക്ക് ഇനി പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ ഒന്ന് വിശകലനം ചെയ്ത്  നോക്കാം. ഉള്ളത് പറഞ്ഞാൽ നമ്മൾ PSC ക്ലാസ്സ്മുറിയിൽ പഠിക്കാതിരുന്ന ഏതൊക്കെ ചോദ്യങ്ങൾ വന്നു എന്നതിനേക്കാൾ ഇവിടെ എത്ര പഠിച്ച ചോദ്യങ്ങൾ വന്നു എന്ന് നോക്കുന്നതായിരിക്കും എളുപ്പം എന്ന് വിഷമപൂർവ്വം സൂചിപ്പിച്ചു കൊള്ളുന്നു. എന്നിരുന്നാലും കട്ട് ഓഫ് കുറവായിരിക്കും എന്നതാണ് ഇനിയുള്ള പ്രതീക്ഷ.

ഇൻഡ്യാ ചരിത്രത്തിലേക്ക് നോക്കിയാൽ ഹിതകാരിണി സമാജം, താഷ്കെന്റ് കരാർ, ശിവാജിയുടെ അഷ്ടപ്രധാൻ എന്നീ ചോദ്യങ്ങൾ മാത്രമേ നമ്മൾ ഇവിടെ പഠിച്ചതായുള്ളൂ. ബാക്കിയുള്ള രണ്ട് ചോദ്യങ്ങൾ സാധാരണ രീതിയിൽ ഉള്ള ഒരു പഠനത്തിലൂടെ ഉത്തരം കണ്ടെത്താൻ പ്രയാസമുള്ളവ തന്നെ ആയിരുന്നു. മെക്കാളെ പ്രഭുവിൻറെ വാക്കുകൾ, ഗ്രാമീണ ചെണ്ടക്കാരൻ വരച്ച നന്ദലാൽ ബോസ് എന്നിവ തന്നെ ഉദാഹരണം. വിശദമായ വായനയിലൂടെ മാത്രം നേടാൻ സാധിക്കുന്ന അത്തരം ചോദ്യങ്ങൾ കൂടെ ഇനിയുള്ള പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

ഭരണഘടനയിൽ നിന്നുള്ള ചോദ്യങ്ങളിൽ ഗാർഹിക പീഡന സംരക്ഷണ നിയമം, വിവരാവകാശനിയമം ബാധകമല്ലാത്ത സംസ്ഥാനം എന്നിവ മാത്രം പഠിച്ചപ്പോൾ പ്രായപൂർത്തി വോട്ടവകാശം മുഖേന ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂർ, പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 330 ആം വകുപ്പ്, ജനഹിത പരിശോധന എന്നിവ ഇനി പഠിക്കാനുള്ള ഭാഗങ്ങളിൽ നിന്നുള്ളവ ആയിരുന്നു. മുഴുവൻ ഭാഗങ്ങളും പഠിക്കാൻ സാധിച്ചവർക്ക് ആ ചോദ്യങ്ങൾ ശരിയാക്കാൻ സാധിച്ചേക്കും.

സാമ്പത്തികം, സാമൂഹിക ക്ഷേമം എന്നീ വിഭാഗങ്ങളിൽ പഞ്ചവത്സര പദ്ധതികൾ, ബോംബെ പദ്ധതി, എന്നിവ പഠിച്ചു കഴിഞ്ഞപ്പോൾ ഇൻഷുറൻസ് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട മൽഹോത്ര കമ്മറ്റി, IFC കോഡിലുള്ള 11 ഡിജിറ്റുകൾ എന്നീ ചോദ്യങ്ങൾ നമ്മൾ ഇനി പഠിക്കാനുള്ളവയാണ്. അത്ര എളുപ്പം ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ഈ വിഭാഗത്തിൽ ഇനി നമ്മൾ പഠിക്കാനുള്ള മേഖലകളിലേക്ക് വിരൽ ചൂണ്ടുന്നു.

ഇന്ത്യൻ ഭൂമിശാസ്ത്രം, വിദേശകാര്യം തുടങ്ങിയവയിൽ ആങ് സാൻ സൂകിയുടെ പാർട്ടി, ഇന്ത്യ നേപ്പാൾ സംയുക്ത പദ്ധതിയായ കോസി പദ്ധതി, ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്, ഖേത്രി ഖനി, തുടങ്ങി നാല് ചോദ്യങ്ങൾ നമ്മുടെ പാഠങ്ങളിൽ നിന്നും വന്നപ്പോൾ ഇന്ത്യയിലെ ആദ്യ ഇൻറർനെറ്റ് പത്രം എന്ന ജനറൽ ചോദ്യം ഇനി ഉൾപ്പെടുത്താനുള്ള പാഠഭാഗമായ പത്രങ്ങൾ എന്ന വിഭാഗത്തിൽ നിന്നുള്ളതാണ്. നന്നായി തയ്യാറെടുത്ത ഉദ്യോഗാർത്ഥികൾക്ക് അത് ശരിയാക്കാൻ സാധിച്ചിട്ടുണ്ടാകണം.

കേരളത്തിലേക്ക് മടങ്ങുമ്പോൾ കേരളാ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ വന്നിട്ടുള്ളത്. അതിൽ സ്വകാര്യമേഖലയിലെ ആദ്യ ജലസേചന പദ്ധതി, തിരുവനന്തപുരത്തെ ലീഗ്‌നേറ്റ് നിക്ഷേപം, കേരളത്തിലെ ജനസാന്ദ്രത, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി, എന്നിവ നമ്മൾ പഠിച്ചപ്പോൾ കർണ്ണാടകത്തിൽ നിന്നും കേരളത്തോട് ചേർക്കപ്പെട്ട ഹൊസ്ദുർഗ്, വൈക്കം സത്യാഗ്രഹത്തിൽ ആദ്യദിനം സത്യാഗ്രഹം ഇരിക്കാൻ സാധിക്കാഞ്ഞ കെ പി കേശവമേനോൻ  എന്നിവ പഠിക്കാത്ത ചോദ്യങ്ങൾ ആയിരുന്നു. ഇതിൽ വൈക്കത്തെ ചോദ്യം ഞാൻ കൂട്ടിയാൽ കൂടാത്തതും ഹൊസ്ദുർഗ് ഇനി ചേർക്കാനുള്ള ചോദ്യവും ആയിരുന്നു.

കറൻറ് അഫയേഴ്സിൽ കേരളത്തിലെ ഇപ്പോളത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി, ഇപ്പോളത്തെ മനുഷ്യാവകാശ ചെയർമാൻ, 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി എന്നിവ നമ്മൾ പഠിച്ചു കഴിഞ്ഞപ്പോൾ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് എൻറെ കയ്യിൽ നിന്നും വഴുതിപ്പോയ ചോദ്യം തന്നെ ആയിരുന്നു.

സയൻസിലേക്ക് കടക്കുമ്പോൾ ആദ്യം കെമിസ്ട്രി ചോദ്യങ്ങൾ നോക്കാം. ഐസോട്ടോപ്പുകളെ കുറിച്ച് പഠിച്ചവർക്ക് ഐസോട്ടോപ്പുകളെ തിരിച്ചറിയാൻ ഉള്ള ചോദ്യം ശരിയായി മാർക്ക് ചെയ്യാൻ സാധിച്ചേക്കും, മീഥെയ്ൻ, അമോണിയ നിർമ്മാണ പ്രക്രിയ, എന്നിവ നമ്മൾ പഠിച്ച ചോദ്യങ്ങൾ തന്നെ എന്നാൽ മൂന്ന് ഗ്ളൂക്കോസിലെ ആറ്റങ്ങളുടെ എണ്ണം 72 ആണെന്ന് കണ്ടുപിടിക്കാനുള്ള കണക്ക് നമ്മൾ ഇവിടെ പഠിച്ചിരുന്നില്ല . അതെ പോലെ സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം ഇനി പഠിക്കാനുള്ള പാഠഭാഗം ആണ്.

ഭൗതികശാസ്ത്രത്തിലെ ശബ്ദത്തിൻറെ വിവിധ മാധ്യമങ്ങളിലെ വേഗത, ആകാശത്തിൻറെ നീലനിറത്തിന് കാരണമായ പ്രതിഭാസം, എന്നിവ പഠിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ വാന നിരീക്ഷണ കേന്ദ്രമാണ് ആസ്ട്രോസാറ്റ് എന്ന കാര്യവും, ബോയിൽ നിയമം (പരീക്ഷയ്ക്ക് ശേഷം ഉൾപ്പെടുത്തി), താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം എന്നിവ പഠിക്കാൻ സാധിച്ചിരുന്നില്ല.

ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ നിന്നും ഗോയിറ്റർ, അക്ഷയ പദ്ധതി, ആഗോളതാപനം, ഓങ്കോളജി, വിറ്റാമിൻ D, മലമ്പനിയുടെ രോഗകാരി, വനങ്ങൾ ഇല്ലാത്ത ജില്ല , മനുഷ്യരിലെ അസ്ഥികളുടെ എണ്ണം, കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം എന്നിങ്ങനെ മിക്കവാറും എല്ലാ ചോദ്യങ്ങളും നമ്മൾ പഠിച്ച ഭാഗത്തു നിന്നും തന്നെ വന്നപ്പോൾ സ്വയം പ്രതിരോധവൈകല്യമായ അലർജി അലർജിയായി തന്നെ മാറി.

കണക്ക് മെന്റൽ എബിലിറ്റി എന്ന ഭാഗത്തു നിന്നും നമ്മൾ പഠിച്ച പാഠഭാഗങ്ങൾ ആയ കലണ്ടർ, BODMAS, ശ്രേണി, കൃത്യങ്കങ്ങൾ, സമവാക്യങ്ങൾ, വയസ്, പരപ്പളവ് കണ്ടുപിടിക്കൽ, അംശബന്ധം, ഭിന്ന സംഖ്യകൾ, ഗോളങ്ങൾ, ലാഭനഷ്ടങ്ങൾ, തുടങ്ങി മിക്ക ചോദ്യങ്ങളും പഠിച്ചവ തന്നെ ആയിരുന്നു. മാനസിക ശേഷി അളക്കാനുള്ള ചോദ്യങ്ങളും ആലോചിച്ച് ഉത്തരം കണ്ടുപിടിക്കാവുന്നവ തന്നെ ആയിരുന്നു (ജനറൽ നോളജ് വിഭാഗത്ത് നിന്നും കേട്ടിട്ടുപോലും ഇല്ലാത്ത ചോദ്യങ്ങൾ ആലോചിച്ച് സമയം കളയാതെ അത് ഇവിടെ വിനിയോഗിച്ചവർക്ക്).

ഇംഗ്ലീഷ് ചോദ്യങ്ങൾ സാധാരണ തുടർന്ന് പോന്ന അതെ മാതൃക പിന്തുടർന്ന് തന്നെ ആയിരുന്നു. സോമ്‌നിലോകയാണ്ട്, ശരിയായ പടം തുടങ്ങി മൂന്നു ചോദ്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം നമ്മൾ പഠിച്ച ഭാഗങ്ങൾ ആധാരമാക്കിയുള്ള ചോദ്യങ്ങൾ തന്നെ ആയിരുന്നു. പൊതുവെ ബുദ്ധിമുട്ടേറിയ പരീക്ഷയിൽ ഏറ്റവും എളുപ്പമുള്ള ഭാഗം ഇംഗ്ലീഷ് ആയിരുന്നു എന്ന് തന്നെ പറയാം.

മലയാളത്തിൽ എൻ മകൻജെ എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ നീലകണ്ഠൻ മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠം ലഭിച്ച 1996 പൈദാഹം എന്നാൽ വിശപ്പും ദാഹവും നിലാവിൻറെ പര്യായമല്ലാത്ത പനിമതി എന്നിവ പഠിക്കാത്ത ചോദ്യങ്ങൾ ആയിരുന്നു. ബാക്കിയുള്ള ആറ് ചോദ്യങ്ങൾ നാം പഠിച്ചവയിൽ നിന്നും നേരിട്ടും അതിനെ ആധാരമാക്കി ഉള്ളതും ആയിരുന്നു.

മൊത്തത്തിൽ നോക്കിയാൽ പൊതുവിജ്ഞാനത്തിൽ നിന്നുള്ള 32 ചോദ്യങ്ങൾ നമ്മൾ പഠിച്ച ഭാഗത്തു നിന്നും ഏകദേശം മുപ്പതോളം ചോദ്യങ്ങൾ കണക്ക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഗത്ത് നിന്നും ലഭിക്കേണ്ടത് ആണ്. അൻപത് മാർക്ക് വരെ കട്ട് ഓഫ് ആയി വന്നേക്കാവുന്ന ഈ പരീക്ഷയിൽ അറുപത്തിന് മുകളിൽ ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചത് വളരെ സാധ്യത കൂടിയ റാങ്കിൽ എത്തിച്ചേക്കാവുന്ന നേട്ടമായി തന്നെ കരുതാം.
                                                                                                                    (തുടരും)

Friday, August 25, 2017

മലയാളം 9

കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ)

വർഷം     കൃതി                                                                                 രചയിതാവ്

2000       ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ   C V ബാലകൃഷ്ണൻ

2001       അലാഹയുടെ പെണ്മക്കൾ                                             സാറാ ജോസഫ്

2002       അഘോരശിവം                                                                    U A ഖാദർ

2003       വടക്കുനിന്നൊരു കുടുംബ വൃത്താന്തം                   അക്ബർ കക്കട്ടിൽ

2004       ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ                 N S മാധവൻ

2005       കണ്ണാടിയിലെ മഴ                                                                ജോസ് പനച്ചിപ്പുറം

2006       കലാപങ്ങൾക്കൊരു ഗൃഹപാഠം                                   ബാബു ഭരദ്വാജ്

2007       പാതിരാ വൻകര                                                                   കെ രാഘുനാഥൻ

2008       ചാവൊലി                                                                                 P A ഉത്തമൻ

2009       ആടുജീവിതം                                                                         ബെന്യാമിൻ

2010       ബാർസ                                                                                       ഖദീജ മുംതാസ്

2011       മനുഷ്യന് ഒരു ആമുഖം                                                      സുഭാഷ് ചന്ദ്രൻ

2012       അന്ധകാരനഴി                                                                        E സന്തോഷ് കുമാർ

2013       ആരാച്ചാർ                                                                                  K R മീര

2014        KTN കോട്ടൂർ എഴുത്തും ജീവിതവും                             T P രാജീവൻ

2015        തക്ഷൻകുന്ന് സ്വരൂപം                                                        U K കുമാരൻ

കേരള സാഹിത്യ അക്കാദമി അവാർഡ് (കവിത)

വർഷം     കൃതി                                                       രചയിതാവ്

2000            ചമത                                                         നിലംപേരൂർ മധുസൂദനൻ നായർ

2001            ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ
                                                              കവിതകൾ   ബാലചന്ദ്രൻ ചുള്ളിക്കാട്

2002           കാണെക്കാണെ                                     P P രാമചന്ദ്രൻ

2003           കവിത                                                        R രാമചന്ദ്രൻ

2004           നെല്ലിക്കൽ മുരളീധരൻറെ
                                                           കവിതകൾ       നെല്ലിക്കൽ മുരളീധരൻ

2005           ക്ഷണപത്രം                                              P P ശ്രീധരനുണ്ണി

2006           അലമാര                                                     റഫീഖ് അഹമ്മദ്

2007           ചെറിയാൻ K ചെറിയൻറെ
                      തിരഞ്ഞെടുത്ത കവിതകൾ         ചെറിയാൻ K ചെറിയാൻ

2008          എന്നിലൂടെ                                                ഏഴാച്ചേരി രാമചന്ദ്രൻ

2009          മുദ്ര                                                                N K ദേശം

2010          കവിത                                                          മുല്ലനേഴി

2011          കീഴാളൻ                                                      കുരീപ്പുഴ ശ്രീകുമാർ

2012          ഉപ്പന്റെ കൂവൽ വരയ്ക്കുന്നു           S ജോസഫ്

2013          ഓ! നിഷാദാ                                               T R ടോണി

2014          ഇടിക്കലൂരി പനംപട്ടാടി                       P N ഗോപീകൃഷ്ണൻ

കേരള സാഹിത്യ അക്കാദമി അവാർഡ് (കഥ)

വർഷം     കൃതി                                                       രചയിതാവ്

2000            രണ്ടു സ്വപ്നദർശികൾ                        ഗ്രേസി

2001            ഘടികാരങ്ങൾ നിലയ്ക്കുന്ന
                                                                     സമയം     സുഭാഷ് ചന്ദ്രൻ

2002            കർക്കിടകത്തിലെ കാക്കകൾ      K A സെബാസ്റ്റ്യൻ

2003            ജലസന്ധി                                                P സുരേന്ദ്രൻ

2004            ജാഗരൂക                                                   പ്രിയ A S

2005            താപം                                                          T N പ്രകാശ്

2006            ചാവുകളി                                                 E സന്തോഷ്‌കുമാർ

2007            തിരഞ്ഞെടുത്ത കഥകൾ                  ശിഹാബുദ്ദീൻ പൊയ്തുംകടവ്

2008            കോമള                                                       സന്തോഷ് എച്ചിക്കാനം

2009            ആവേ മരിയ                                           K R മീര

2010            പരസ്യ ശരീരം                                        E P ശ്രീകുമാർ

2011            പോലീസുകാരന്റെ പെണ്മക്കൾ  U K കുമാരൻ

2012            പേരമരം                                                    സതീഷ് ബാബു പയ്യന്നുർ

2013            മരിച്ചവർ സിനിമ കാണുകയാണ്  തോമസ് ജോസഫ്
                                                                                                                      (തുടരും)

Thursday, August 24, 2017

മലയാളം 8


മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ അവാർഡുകൾ നേടിയ കൃതികളും അവയുടെ എഴുത്തുകാരും ഇപ്പോൾ സ്ഥിരമായി പരീക്ഷകളിൽ ചോദിച്ചു കാണാറുണ്ട്. 2000 മുതലുള്ള പ്രധാന അവാർഡ് കൃതികൾ ഏതൊക്കെ എന്ന് നോക്കാം. വർഷം ബന്ധപ്പെട്ട് പഠിച്ചില്ലെങ്കിൽ പോലും കൃതിയും എഴുത്തുകാരും വിട്ടുകളയാതെ പഠിച്ചിരിക്കുക.

വയലാർ അവാർഡ് 

വർഷം     കൃതി                                                                   രചയിതാവ്     

2000             പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്    ടി പത്മനാഭൻ 

2001             ദേവസ്പന്ദനം                                                       എം വി ദേവൻ 

2002             അയ്യപ്പപ്പണിക്കരുടെ കൃതികൾ              കെ അയ്യപ്പപ്പണിക്കർ 

2003             കേശവൻറെ വിലാപങ്ങൾ                          എം മുകുന്ദൻ 

2004             അലാഹയുടെ പെൺമക്കൾ                       സാറ ജോസഫ് 

2005             സാക്ഷ്യങ്ങൾ                                                     കെ സച്ചിദാനന്ദൻ 

2006             അടയാളങ്ങൾ                                                    സേതു 

2007             അപ്പുവിൻറെ അന്വേഷണം                        എം ലീലാവതി 

2008             ഹൈമവതഭൂവിൽ                                           എം പി വീരേന്ദ്രകുമാർ 

2009             മാരാർ: ലാവണ്യാനുഭവൻറെ 
                                                       യുക്തിശില്പം                      എം തോമസ് മാത്യു 

2010             ചാരുലത                                                          വിഷ്ണുനാരായണൻ നമ്പൂതിരി

2011             ജീവിതത്തിൻറെ പുസ്തകം                       കെ പി രാമനുണ്ണി 

2012             അന്തിമഹാകാലം                                        അക്കിത്തം 

2013             ശ്യാമ മാധവം                                                  പ്രഭാ വർമ്മ 

2014             ആരാച്ചാർ                                                         കെ ആർ മീര 

2015             മനുഷ്യന് ഒരു ആമുഖം                              സുഭാഷ് ചന്ദ്രൻ 

2016             തക്ഷൻകുന്ന് സ്വരൂപം                                യു കെ കുമാരൻ 

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 

2000        R രാമചന്ദ്രൻറെ കവിതകൾ                      R രാമചന്ദ്രൻ 

2001        ആറ്റൂർ രവിവർമ്മയുടെ കവിതകൾ    ആറ്റൂർ രവിവർമ്മ 

2002        K G ശങ്കരപിള്ളയുടെ കവിതകൾ           K G ശങ്കരപ്പിള്ള 

2003        അലാഹയുടെ പെണ്മക്കൾ                         സാറ ജോസഫ് 

2004        സക്കറിയായുടെ കഥകൾ                           സക്കറിയ 

2005        ജാപ്പാണ പുകയില                                          കാക്കനാടൻ                                      

2006        ചുവന്ന ചിഹ്നങ്ങൻ                                         എം സുകുമാരൻ 

2007        അടയാളങ്ങൾ                                                    സേതു 

2008        മധുരം നിൻറെ ജീവിതം                               K P അപ്പൻ 

2009        തൃക്കോട്ടൂർ പെരുമ                                         U A ഖാദർ 

2010        ഹൈമവതഭൂവിൽ                                           M P വീരേന്ദ്രകുമാർ 

2011        ബഷീർ: ഏകാന്തവീഥിയിലെ 
                                                                     അവധൂതൻ     M K സാനു 

2012        മറന്നുവെച്ച വസ്തുക്കൾ                                   K സച്ചിദാനന്ദൻ 

2013        കഥയില്ലാത്തവൻറെ കഥ                              M N പാലൂർ 

2014        മനുഷ്യന് ഒരു ആമുഖം                                  സുഭാഷ് ചന്ദ്രൻ 

2015        ആരാച്ചാർ                                                              K R മീര 

2016        ശ്യാമാ മാധവം                                                     പ്രഭാ വർമ്മ 
                                                                                                            (തുടരും)

Wednesday, August 23, 2017

ഭൗതിക ശാസ്ത്രം 18


  • ആദ്യമായി ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത് 
                         ഏർണസ്റ്റ് റുഥർഫോർഡ്
  • ആദ്യത്തെ ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണത്തിൻറെ രഹസ്യനാമം 
                         ത്രിമൂർത്തികൾ (Trinity)
  • ന്യുക്ലിയാർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         യുറേനിയം, പ്ലൂട്ടോണിയം
  • ന്യുക്ലിയാർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡുകളായി  ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         ബോറോൺ, കാഡ്‌മിയം
  • ന്യുക്ലിയാർ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         ഗ്രാഫൈറ്റ്, ഘനജലം
  • ന്യുക്ലിയാർ റിയാക്ടറുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         കാർബൺ ഡൈ ഓക്സൈഡ്, ജലം
  • ന്യുക്ലിയാർ റിയാക്ടറുകളിൽ റേഡിയേഷൻ തടയാനായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
                         കറുത്തീയം (Lead)
  • ഇന്ത്യയിലെ ആദ്യത്തെ ന്യുക്ലിയാർ റിയാക്ടർ  
                         അപ്‌സര (1956)
  • ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ, അപ്‌സര സ്ഥിതി ചെയ്യുന്നത് 
                         ട്രോംബെ, മഹാരാഷ്ട്ര
  • ഇന്ത്യയുടെ ആദ്യത്തെ അണുശക്തി നിലയം 
                         താരാപ്പൂർ, മഹാരാഷ്ട്ര (1969)
  • കോട്ട ആണവനിലയം സ്ഥിതിചെയ്യുന്നത്  
                         രാജസ്ഥാൻ
  • നാറോറ ആണവനിലയം സ്ഥിതിചെയ്യുന്നത്  
                         ഉത്തർപ്രദേശ്
  • കൽപ്പാക്കം, കൂടംകുളം ആണവനിലയങ്ങൾ സ്ഥിതിചെയ്യുന്നത്  
                         തമിഴ്‌നാട്
  • കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം 
                         റഷ്യ
  • ഇന്ത്യയിലെ ആണവനിലയങ്ങൾ കൈകാര്യം ചെയ്യുന്നത് 
                         ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL)
  • NPCIL ൻറെ ആസ്ഥാനം 
                         മുംബൈ
  • നാഷണൽ തെർമൽ പവർ കോർപ്പറേഷൻറെ കേരളത്തിലെ താപനിലയം 
                         കായംകുളം
  • ഊർജ്ജത്തിനൊപ്പം ന്യൂക്ലിയർ ഇന്ധനവും ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ 
                         ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ
  • ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 
                         കാമിനി (കൽപ്പാക്കം)
  • യുറേനിയം കാർബൈഡ് ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ രാജ്യം 
                         ഇന്ത്യ
  • ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (BARC) ആസ്ഥാനം   
                         ട്രോംബെ
  • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം 
                         1948
  • ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത് 
                         1954
  • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ആദ്യ ചെയർമാൻ 
                         എച്ച് ജെ ഭാഭ
  • ഇൻറർനാഷനൽ അറ്റോമിക് എനർജി ഏജൻസി (IAEA) ആസ്ഥാനം 
                        വിയന്ന, ഓസ്ട്രിയ
  • ചെർണോബിൽ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം 
                         ഉക്രൈൻ
  • ചെർണോബിൽ ആണവ ദുരന്തം നടന്ന വർഷം  
                         1986
  • ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം 
                         ജപ്പാൻ
  • ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തിയ വർഷം 
                         1998 മെയ് 11, 13
  • ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിൻറെ രഹസ്യനാമം 
                         ഓപ്പറേഷൻ ശക്തി\ബുദ്ധൻ വീണ്ടും ചിരിക്കുന്നു
                                                                                                                (തുടരും)

Tuesday, August 22, 2017

ഭൗതിക ശാസ്ത്രം 17


  • അണുബോംബിന്റെ പ്രവർത്തന തത്വം 
                     അണു വിഘടനം (Nuclear fission)
  • അണുവിഘടനം കണ്ടെത്തിയത് 
                     ഓട്ടോഹാൻ, ഫ്രിറ്റ്സ് സ്‌ട്രോസ്‌മാൻ
  • ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത് 
                     എന്റിക്കോ ഫെർമി
  • അണുബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം 
                     യുറേനിയം 235
  • സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്  
                     യുറേനിയം 235
  • ലോകത്തിലാദ്യമായി അണുബോംബിന്റെ പരീക്ഷണം നടന്ന സ്ഥലം 
                     ന്യൂമെക്സിക്കോയിലെ അലമൊഗാർഡോ
  • ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട സ്ഥലം 
                     ഹിരോഷിമ
  • ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച ദിവസം 
                     1945 ആഗസ്റ്റ് 6
  • ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിൻറെ പേര് 
                     ലിറ്റിൽ ബോയ്
  • ഹിരോഷിമയിൽ അണുബോംബിട്ട വിമാനം  
                     എനോള ഗേ (പോൾ ടിബറ്റ്സ് വൈമാനികൻ)
  • നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ച ദിവസം 
                     1945 ആഗസ്റ്റ് 9
  • നാഗസാക്കിയിൽ പ്രയോഗിച്ച അണുബോംബിൻറെ പേര് 
                     ഫാറ്റ്മാൻ
  • ഹിരോഷിമയിൽ അണുബോംബിട്ട വിമാനം  
                     ബി-29 സൂപ്പർ ഫോർട്ട്സ് (ചാൾസ് സ്വീനി)
  • അണുബോംബ് വികസിപ്പിച്ചെടുത്ത അമേരിക്കൻ പദ്ധതി 
                     മൻഹാട്ടൻ പ്രോജക്ട്
  • ജപ്പാനിൽ അണുബോംബിൻറെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവരെ വിളിക്കുന്ന പേര് 
                     ഹിബാക്കുഷ്
  • ആറ്റം ബോംബിൻറെ പിതാവ് \ മൻഹാട്ടൻ പദ്ധതിയുടെ തലവൻ 
                    റോബർട്ട് ഓപ്പൺഹെയ്മർ
  • ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെന്ന് 
                     1974 മെയ് 18
  • ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെവിടെ  
                     രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ
  • ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണത്തിനുപയോഗിച്ച മൂലകം 
                     പ്ലൂട്ടോണിയം
  • ഇന്ത്യൻ അണുബോംബിൻറെ പിതാവ് 
                     രാജാ രാമണ്ണ
  • ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന്റെ കോഡ് 
                     ബുദ്ധൻ ചിരിക്കുന്നു
  • പാക്ക് അണുബോംബിൻറെ പിതാവ് 
                     അബ്ദുൾ കാദിർഖാൻ
  • നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തനം 
                     ന്യൂക്ലിയർ ഫ്യൂഷൻ (അണുസംയോജനം)
  • സൂര്യനിൽ ഊർജോത്പാദനം നടത്തുന്ന പ്രവർത്തനം 
                     ന്യൂക്ലിയർ ഫ്യൂഷൻ
  • ഹൈഡ്രജൻ ബോംബിൻറെ പ്രവർത്തനതത്വം 
                     ന്യൂക്ലിയർ ഫ്യൂഷൻ
  • ഹൈഡ്രജൻ ബോംബിൻറെ പിതാവ് 
                     എഡ്വേർഡ് ടെല്ലർ
  • ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജൻ ഐസോട്ടോപ്പുകൾ 
                     ഡ്യൂറ്റീരിയം, ട്രിഷിയം
  • ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം  
                     1952
  • ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ 
                     ട്രാൻസ്മ്യൂട്ടേഷൻ
  • റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് ആദ്യമുണ്ടായിരുന്ന പിണ്ഡത്തിൻറെ പകുതി ആകുന്ന കാലയളവ് 
                     അർദ്ധായുസ്
  • കാർബൺ 14 ൻറെ അർദ്ധായുസ് 
                     5760 വർഷം
                                                                                                                     (തുടരും)

Monday, August 21, 2017

ഭൗതിക ശാസ്ത്രം 16


  • കാന്തിക മണ്ഡലത്തിൻറെ ശക്തി അളക്കുന്ന യുണിറ്റ് 
                     ടെസ്‌ല
  • ഒരു ബാർ മാഗ്നറ്റിൻ്റെ കേന്ദ്രത്തിലെ കാന്തിക ബലം 
                     പൂജ്യം
  • കാന്തിക വസ്തുക്കൾക്ക് ഉദാഹരണം 
                     ഇരുമ്പ്, നിക്കൽ, കൊബാൾട്ട്
  • സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു 
                     അൽനിക്കോ
  • ഏറ്റവും ശക്തിയേറിയ കാന്തികത്വം 
                     ഫെറോ മാഗ്നറ്റിസം
  • പ്രകൃത്യാലുള്ള കാന്തമാണ്‌ 
                     ലോഡ് സ്റ്റോൺ
  • ഫ്യൂസ് വയറിൻറെ പ്രത്യേകത 
                     ഉയർന്ന പ്രതിരോധം, താഴ്ന്ന ദ്രവണാങ്കം
  • ആണവ ശാസ്ത്രത്തിൻറെ (Nuclear Physics) പിതാവ് 
                     ഏർണസ്റ്റ് റുഥർഫോർഡ്
  • ഇന്ത്യൻ ആണവ ശാസ്ത്രത്തിൻറെ പിതാവ് 
                     ഹോമി ജെ ഭാഭ
  • അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം 
                     റേഡിയോ ആക്ടിവിറ്റി
  • സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് 
                     ഹെന്റി ബെക്കറൽ
  • കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് 
                     ഐറിൻ ജൂലിയറ്റ് ക്യൂറി,ഫ്രഡറിക് ജൂലിയറ്റ് ക്യൂറി
  • റേഡിയോ ആക്ടിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                     ഗീഗർ മുള്ളർ കൗണ്ടർ
  • റേഡിയോ ആക്ടിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
                     മാഡം ക്യൂറി
  • റേഡിയോ ആക്ടിവിറ്റിയുടെ യുണിറ്റ് 
                     ക്യൂറി (SI യുണിറ്റ് ബെക്കറൽ)
  • ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോട്ടോപ് 
                     കൊബാൾട്ട് 60
  • വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോട്ടോപ്പ് 
                     കാർബൺ 14
  • വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം 
                     കാർബൺ ഡേറ്റിങ്
  • മൂന്നുതരം റേഡിയോ ആക്റ്റീവ് വികിരണങ്ങൾ 
                     ആൽഫാ, ബീറ്റാ, ഗാമ
  • ഹീലിയം ന്യൂക്ലിയസിന് തുല്യമായ റേഡിയോ ആക്റ്റീവ് വികിരണം 
                     ആൽഫാ
  • ചാർജ് ഇല്ലാത്ത റേഡിയോ ആക്റ്റീവ് വികിരണം 
                     ഗാമാ കിരണം
  • പോസിറ്റിവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം 
                     ആൽഫാ
  • നെഗറ്റീവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം 
                     ബീറ്റാ
  • വൈദ്യുത കാന്തിക കിരണമായ റേഡിയോ ആക്റ്റീവ് വികിരണം 
                     ഗാമ കിരണം
  • വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള റേഡിയോ ആക്റ്റീവ് വികിരണം 
                     ആൽഫാ (ഏറ്റവും കുറവ് ഗാമ)
  • പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള  റേഡിയോ ആക്റ്റീവ് വികിരണം 
                     ഗാമ കിരണം (ഏറ്റവും കുറവ് ആൽഫാ)
  • പ്രകാശത്തിൻറെ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം 
                     ഗാമ
  • പ്രകാശത്തിൻറെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം 
                     ആൽഫാ
  • പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലം\ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം 
                     ന്യൂക്ലിയർ ബലം
  • ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ് 
                     ഫെർമി
  • ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ ആണ് 
                     ഐസോ ബാറുകൾ
  • ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ആറ്റങ്ങൾ ആണ് 
                     ഐസോ ടോപ്പുകൾ
                                                                                                         (തുടരും)

Sunday, August 20, 2017

രസതന്ത്രം 16


  • വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് 
                      ആഴ്‌സനിക്ക്
  • ആഴ്‌സനിക്കിന്റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ് 
                      മാർഷ് ടെസ്റ്റ്
  • വജ്രത്തിന് സമാനമായ ക്രിസ്റ്റൽ ഘടനയുള്ള മൂലകം  
                      ജെർമേനിയം
  • സാധാരണ ഊഷ്മാവിൽ പോലും പൂർണ്ണമായി ബാഷ്പീകരിച്ചു പോകുന്ന മൂലകം 
                      പൊളോണിയം
  • ഐ ലോഷൻ ആയി ഉപയോഗിക്കുന്ന രാസവസ്തു 
                      ബോറിക്ക് ആസിഡ്
  • കാരം ബോർഡിലെ പോളിഷ് ആയി ഉപയോഗിക്കുന്ന രാസവസ്തു 
                      ബോറിക്ക് ആസിഡ്
  • ബോറോണിൻറെ അയിര് 
                      ബോറോക്സ്
  • കാപ്പിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      കഫീൻ
  • തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      തേയീൻ
  • കുരുമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      പെപ്പറിൻ
  • ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      ജിഞ്ചറിൻ
  • പച്ചമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      കാപ്സിൻ
  • മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      കുർക്കുമിൻ
  • കോളയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 
                      കഫീൻ
  • ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം 
                      സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഉപലോഹം 
                      സിലിക്കൺ
  • ട്രാൻസിസ്റ്റർ, സൗരസെൽ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ  
                      സിലിക്കൺ, ജർമേനിയം
  • മണൽ, ക്വർട്ടസ് എന്നിവ രാസപരമായി അറിയപ്പെടുന്നത് 
                      സിലിക്കൺ ഡൈ ഓക്സൈഡ്
  • ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു 
                      സിലിക്ക
  • സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത് 
                      ഗ്ലാസ്
  • സിലിക്കേറ്റുകളുടെ മിശ്രിതമാണ് 
                      ഗ്ലാസ്
  • ഗ്ലാസ് ലയിക്കുന്ന ആസിഡ് 
                      ഹൈഡ്രോ ഫ്ളൂറിക്ക് ആസിഡ്
  • ജലത്തിൽ ലയിക്കുന്ന ഗ്ലാസ് 
                      വാട്ടർ ഗ്ലാസ്
  • സാധാരണ ഗ്ലാസ് (സോഡാ ഗ്ലാസ്)ഏതൊക്കെ സിലിക്കേറ്റുകളുടെ മിശ്രിതമാണ് 
                      സോഡിയത്തിൻറെയും കാൽസ്യത്തിന്റേയും
  • ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്  
                      പൊട്ടാഷ് ഗ്ലാസ് (സോഡിയത്തിന് പകരം പൊട്ടാസ്യം)
  • ലബോറട്ടറി ഉപകരണങ്ങൾ, തെർമോമീറ്റർ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 
                      പൈറക്‌സ് ഗ്ലാസ്
  • ഇലക്ട്രിക് ബൾബ്, ലെൻസ്, പ്രിസം എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 
                      ഫ്ലിൻറ് ഗ്ലാസ്
  • ബോട്ടുകൾ, ഹെൽമറ്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 
                      ഫൈബർ ഗ്ലാസ്
  • വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് 
                      സേഫ്റ്റി ഗ്ലാസ്
  • ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, വിൻഡ് ഷീൽഡ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 
                      സേഫ്റ്റി ഗ്ലാസ്
  • ഗ്ലാസിന് നീലനിറം നൽകാൻ ചേർക്കുന്ന മൂലകം 
                      കൊബാൾട്ട്
  • ഗ്ലാസിന് പച്ച നിറം നൽകാൻ ചേർക്കുന്ന മൂലകം 
                      ഫെറസ് ലവണം
  • ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം 
                      നിക്കൽ സാൾട്ട്, കുപ്രിക്ക് ഓക്സൈഡ്
  • ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം 
                      ക്രയോലൈറ്റ്
                                                                                      (തുടരും)

Saturday, August 19, 2017

രസതന്ത്രം 15


  • ജ്വലനത്തെ സഹായിക്കുന്ന വാതകം 
                      നൈട്രജൻ
  • അന്തരീക്ഷവായുവിലെ നൈട്രജൻറെ അളവ് 
                      78 % (ഏറ്റവും കൂടുതൽ ഉള്ള വാതകം)
  • പ്രോട്ടീനുകളുടെ മുഖ്യ ഘടകം 
                      നൈട്രജൻ 
  • ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം  
                      നൈട്രസ് ഓക്സൈഡ് 
  • ചിരിപ്പിക്കുന്ന വാതകം   
                      നൈട്രസ് ഓക്സൈഡ് 
  • ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം 
                      യൂറിയ 
  • പാത്രങ്ങൾ വൃത്തിയാക്കുന്ന നവസാരത്തിൻറെ രാസനാമം 
                      അമോണിയം ക്ലോറൈഡ് 
  • ഡൈനാമിറ്റിൻറെ രാസനാമം 
                      നൈട്രോ ഗ്ലിസറിൻ 
  • നൈട്രേറ്റുകളുടെ സാന്നിദ്ധ്യം മനസിലാക്കാൻ ഉള്ള ടെസ്റ്റ്  
                      ബ്രൗൺ റിങ് ടെസ്റ്റ് 
  • ഡ്രൈ ഐസിന്റെ രാസനാമം 
                      സോളിഡ് കാർബൺ ഡൈ ഓക്സൈഡ്
  • ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം  
                      നൈട്രസ് ഓക്സൈഡ്
  • വാതകങ്ങളുടെ വ്യാപ്തവും അതിലടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന നിയമം   
                      അവോഗാഡ്രോ നിയമം
  • വാതകങ്ങളുടെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന നിയമം   
                      ചാൾസ് നിയമം
  • ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം 
                      അമോണിയ
  • ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം 
                      അമോണിയ
  • അമോണിയയിൽ അടങ്ങിയിരിക്കുന്ന വാതകങ്ങൾ 
                      നൈട്രജൻ, ഹൈഡ്രജൻ
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ 
                      ഹേബർ പ്രക്രിയ
  • റെഫ്രിജറേറ്ററുകളിൽ കൂളന്റ് ആയി ഉപയോഗിക്കുന്ന വാതകം 
                      അമോണിയ
  • അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം 
                      അമോണിയ
  • ക്ഷാര സ്വഭാവമുള്ള ഏക വാതകം 
                      അമോണിയ
  • ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 
                      കാർബൺ ഡൈ ഓക്സൈഡ്
  • അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിൻറെ അളവ് 
                      0.03%
  • കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 
                      ജോസഫ് ബ്ലാക്ക്
  • മാവ് പുളിക്കുമ്പോൾ പുറത്തേക്ക് വരുന്ന വാതകം 
                      കാർബൺ ഡൈ ഓക്സൈഡ്
  • തീ അണയ്ക്കാൻ ഉപയോഗിക്കുന്ന വാതകം 
                      കാർബൺ ഡൈ ഓക്സൈഡ്
  • അലസ വാതകങ്ങളെ കണ്ടെത്തിയത് 
                      വില്യം റാംസെ
  • അലസ വാതകങ്ങളുടെ സംയോജകത 
                      പൂജ്യം
  • അലസൻ എന്നർത്ഥം വരുന്ന വാതകം 
                      ആർഗൺ
  • ബൾബിനുള്ളിൽ നിറയ്ക്കുന്ന വാതകം 
                      ആർഗൺ
  • ഏറ്റവും സാന്ദ്രത കൂടിയ അലസവാതകം 
                      റാഡോൺ
  • റേഡിയോ ആക്റ്റീവ് ആയ ഏക അലസവാതകം  
                      റാഡോൺ
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം 
                      ആർഗൺ
  • കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണുകളിൽ നിറയ്ക്കുന്ന വാതകം 
                      ഹീലിയം
                                                                                                     (തുടരും)

Friday, August 18, 2017

രസതന്ത്രം 14


  • ഓക്സിജൻ കണ്ടുപിടിച്ചത് 
                    ജോസഫ് പ്രീസ്റ്റ്‌ലി
  • ഹൈഡ്രജൻ കണ്ടുപിടിച്ചത് 
                    ഹെൻറി കാവൻഡിഷ് 
  • നൈട്രജൻ കണ്ടുപിടിച്ചത് 
                    റൂഥർഫോർഡ് 
  • റേഡിയം കണ്ടുപിടിച്ചത് 
                    മേരി ക്യൂറി 
  • ഫോസ്‌ഫറസ്‌ എന്ന വാക്കിൻറെ അർഥം 
                    ഞാൻ  പ്രകാശം വഹിക്കുന്നു 
  • ജലത്തിൽ സൂക്ഷിക്കുന്ന മൂലകം 
                    ഫോസ്‌ഫറസ്‌ 
  • തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോസ്‌ഫറസ്‌ 
                    ചുവന്ന ഫോസ്‌ഫറസ്‌ 
  • ഇരുട്ടത്ത് തിളങ്ങാൻകഴിവുള്ള ഫോസ്‌ഫറസ്‌ 
                    വെളുത്ത ഫോസ്‌ഫറസ്‌
  • സാധാരണ ഊഷ്മാവിൽ ഏറ്റവും സ്ഥിരതയുള്ള ഫോസ്‌ഫറസ്‌ 
                    ചുവന്ന ഫോസ്‌ഫറസ്‌
  • ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം 
                    ഫോസ്‌ഫറസ്‌
  • രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ് 
                    ഫോസ്‌ഫറസ്‌ 32 
  • ഹാലൊജൻ എന്ന വാക്കിൻറെ അർത്ഥം 
                    ഞാൻ ലാവണം ഉത്പാദിപ്പിക്കുന്നു 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഹാലൊജൻ 
                    ഫ്ലൂറിൻ 
  • ദ്രാവകാവസ്ഥയിലുള്ള ഹാലൊജൻ 
                    ബ്രോമിൻ 
  • ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ 
                    അസ്റ്റാറ്റിൻ 
  • റേഡിയോ ആക്റ്റിവിറ്റി പ്രകടിപ്പിക്കുന്ന ഹാലൊജൻ 
                    അസ്റ്റാറ്റിൻ 
  • ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ 
                    അസ്റ്റാറ്റിൻ 
  • ഫ്ലൂറിൻറെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം 
                    ഫ്ലൂറോസിസ് 
  • ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം 
                    ക്ലോറിൻ 
  • നിർജ്ജല കുമ്മായത്തിലൂടെ ക്ലോറിൻ കടത്തിവിട്ട് ഉണ്ടാക്കുന്ന ഉത്പന്നം 
                    ബ്ലീച്ചിങ് പൌഡർ 
  • ക്ലോറിൻ വാതകത്തിന്റെ നിറം 
                    മഞ്ഞകലർന്ന പച്ച
  • ക്ലോറിൻ വിഷബാധയ്ക്ക് പ്രതിവിധിയായി നൽകുന്ന വാതകം 
                    അമോണിയ 
  • പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം 
                    പൊളി വിനൈൽ ക്ലോറൈഡ് (പിവിസി)
  • കണ്ണീർ വാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം 
                    ബെൻസൈൽ ക്ലോറൈഡ് 
  • സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം 
                    ക്ലോറിൻ 
  • കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം 
                    അയഡിൻ 
  • തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം 
                    അയഡിൻ 
  • അന്നജ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന പദാർത്ഥം 
                    അയഡിൻ ലായനി 
  • ഫ്ലൂറിൻറെ നിറം 
                    മഞ്ഞ 
  • അയഡിന്റെ നിറം 
                   വയലറ്റ് 
                                                                                                    (തുടരും)