Thursday, August 3, 2017

ഭരണഘടന 28


  •  ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി 
                 മൊറാർജി ദേശായി
  • കാലാവധി ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി 
                 എ ബി വാജ്‌പേയ്
  • നെഹ്‌റുവിന് ശേഷം തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പുകൾ അനുകൂലമായ പ്രധാനമന്ത്രി 
                 എ ബി വാജ്‌പേയ്
  • അവിവാഹിതനായ ഏക ഇന്ത്യൻ പ്രധാനമന്ത്രി 
                 എ ബി വാജ്‌പേയ്
  • ലാഹോർ ബസ് യാത്ര, കാർഗിൽ യുദ്ധം എന്നീ സമയത്തെ പ്രധാനമന്ത്രി 
                 എ ബി വാജ്‌പേയ്
  • നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും പാർലമെന്റിൽ എത്തിയ ഏക വ്യക്തി 
                 എ ബി വാജ്‌പേയ്
  • ക്രിസ്‌മസ്‌ ദിനത്തിൽ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി 
                 എ ബി വാജ്‌പേയ്
  • രാജിവെച്ച ആദ്യ കേന്ദ്രമന്ത്രി 
                 ആർ കെ ഷൺമുഖം ചെട്ടി
  • രാജിവെച്ച ആദ്യ പ്രധാനമന്ത്രി  
                 മൊറാർജി ദേശായി
  • അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രി  
                 വി പി സിങ്
  • ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി 
                 സിരിമാവോ ബന്ധാരനായകെ
  • ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി 
                 ഇന്ദിരാഗാന്ധി
  • രാജകുടുംബത്തിൽ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി  
                 വി പി സിങ്
  • ഇടതുപക്ഷത്തിൻറെയും ബിജെപിയുടെയും പിന്തുണയോടെ ഭരിച്ച  ഇന്ത്യൻ പ്രധാനമന്ത്രി  
                 വി പി സിങ്
  • ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ പ്രധാനമന്ത്രി  
                 മൊറാർജി ദേശായി
  • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി  
                 രാജീവ് ഗാന്ധി
  • ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന  പ്രധാനമന്ത്രി  
                 നരസിംഹറാവു
  • ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന  പ്രധാനമന്ത്രി  
                 രാജീവ് ഗാന്ധി
  • ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി   
                 നരസിംഹറാവു
  • പഞ്ചായത്ത് രാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി  
                 നരസിംഹറാവു (1992)
  • ലോക്സഭയിൽ ഒരിക്കൽ പോലും അംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി 
                 മൻമോഹൻ സിങ്
  • പ്രധാനമന്ത്രിയായ ആദ്യ ന്യൂനപക്ഷ സമുദായ അംഗം   
                 മൻമോഹൻ സിങ്
  • ഹിന്ദുമതക്കാരൻ അല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി \ആദ്യ സിക്ക് മതക്കാരൻ 
                 മൻമോഹൻ സിങ്
  • മൻമോഹൻ സിങ് ഏത് സംസ്ഥാനത്തു നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്    
                 ആസാം
  • ആക്ടിങ് പ്രധാനമന്ത്രിയായ ഏക വ്യക്തി  
                 ഗുൽസാരിലാൽ നന്ദ (രണ്ടു തവണ)
  • ആസൂത്രണ കമ്മീഷൻറെ പ്രഥമ ഉപാധ്യക്ഷൻ  
                 ഗുൽസാരിലാൽ നന്ദ
  • നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 
                 ജവാഹർലാൽ നെഹ്‌റു
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 
                 ജവാഹർലാൽ നെഹ്‌റു
  • ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് 
                 ഡൽഹൗസി പ്രഭു
  • ആധുനിക ഇന്ത്യയുടെ ശിൽപി 
                 ജവാഹർലാൽ നെഹ്‌റു
  • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 
                 ജവാഹർലാൽ നെഹ്‌റു
  • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി 
                 കെ ആർ നാരായണൻ
                                                                                                                (തുടരും)

No comments:

Post a Comment