Tuesday, August 15, 2017

കേരളം 19


  • കൊക്കക്കോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത് 
                           പെരുമാട്ടി ഗ്രാമപഞ്ചായത്ത് (പ്ലാച്ചിമട)
  • കൊക്കക്കോള സമര നായിക എന്നറിയപ്പെടുന്നത് 
                           മയിലമ്മ
  • മയിലാടുംപാറ, ധോണി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                           പാലക്കാട്
  • കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി 
                            ഭാരതപ്പുഴ
  • മീനാക്ഷി കല്യാണം എന്ന നാടൻ കലാരൂപം പ്രചാരത്തിലിരിക്കുന്ന ജില്ല 
                           പാലക്കാട്
  • ഒന്നാമത്തെ അഖിലകേരള കോൺഗ്രസ് സമ്മേളനത്തിന് വേദിയായത് 
                           ഒറ്റപ്പാലം
  • പാലക്കാട് കോട്ട പണികഴിപ്പിച്ചത് 
                           ഹൈദർ അലി
  • കേരളത്തിലേക്ക് ഹൈദർ അലിയെ ക്ഷണിച്ച ഭരണാധികാരി 
                           പാലക്കാട് കോമി അച്ഛൻ
  • NH 47 (NH 544) കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം 
                           വാളയാർ
  • കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രം 
                           പറമ്പിക്കുളം (ഇന്ത്യയിലെ 38 മത്തെ)
  • പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം 
                           തൂണക്കടവ്
  • തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശിക്കാവുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം 
                           പറമ്പിക്കുളം (പൊള്ളാച്ചി)
  • ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമരം നിൽക്കുന്ന വന്യജീവി സങ്കേതം 
                           പറമ്പിക്കുളം
  • കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലം 
                           നെല്ലിയാമ്പതി
  • പാലക്കാടൻ കുന്നുകളുടെ രാജ്ഞി 
                           നെല്ലിയാമ്പതി
  • കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലം 
                           നെല്ലിയാമ്പതി
  • കേശവൻ പാറ സ്ഥിതി ചെയ്യുന്ന ജില്ല 
                           പാലക്കാട് (നെല്ലിയാമ്പതി)
  • ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്‌ട്രേറ്റ് 
                           പാലക്കാട്
  • ഇന്ത്യയിലെ ആദ്യത്ത കമ്പ്യൂട്ടർ വൽകൃത താലൂക്കാഫീസ് 
                           ഒറ്റപ്പാലം
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല 
                           പാലക്കാട്
  • കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥിതിചെയ്യുന്നത് 
                           അകത്തേത്തറ
  • കേരളത്തിലെ ആദ്യത്തെ ഐഐടി സ്ഥാപിതമായത് 
                           പാലക്കാട്
  • കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത് 
                           കഞ്ചിക്കോട്
  • ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത് 
                           ഒറ്റപ്പാലം
  • സീതാർ കുണ്ഡ് വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത് 
                           പാലക്കാട്
  • ചിറ്റൂർ പഴയകാലത്ത് അറിയപ്പെട്ടിരുന്ന പേര് 
                           നാലുദേശം
  • വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല 
                           പാലക്കാട്
  • പാലക്കാട്ടുള്ള പ്രശസ്ത നെല്ല് ഗവേഷണ കേന്ദ്രം 
                           പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം
  • ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ITI) സ്ഥിതിചെയ്യുന്നത് 
                           കഞ്ചിക്കോട്
  • മലബാർ സിമൻറ്സ് സ്ഥിതിചെയ്യുന്നത്  
                           വാളയാർ
  • സർക്കാർ വക ആട് ഫാം സ്ഥിതിചെയ്യുന്നത് 
                           അട്ടപ്പാടി
  • പാലക്കാട് റെയിൽവെ ഡിവിഷൻ സ്ഥിതിചെയ്യുന്നത് 
                           ഒലവക്കോട്
  • കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥിതിചെയ്യുന്നത് 
                           പാലക്കാട്
                                                                                                             (തുടരും)

No comments:

Post a Comment